ലക്ഷ്യമായിട്ടല്ലാതെ മാര്‍ഗ്ഗമായി മാത്രം ജീവിതത്തെ കാണുക, പ്രവാസജീവിതത്തിലും, സ്വന്തം നാട്ടിലും പല സാമൂഹിക സാഹിത്യ പരമായ പ്രവര്‍ത്തനങ്ങളുടെ, ഉപക്ഞാതാവും വക്താവും, ജനസമ്മതനായ മാതൃകാപരമായ സ്വാഭാവത്തിനുടമ എന്നീ ഗുണങ്ങള്‍ ചെന്നുത്തന്നത് സി.കെ മേനോന്‍ എന്ന വ്യക്തിയിലാണ്.
ആദ്യപടികള്‍
കണ്ണുരില്‍ നിന്ന്, ജീവിതത്തിന്റെ ചോദ്യങ്ങളുമായി 1978 ല്‍ ദോഹയില്‍ എത്തിയ, മേനോന്‍ എന്ന വ്യക്തിയെ സ്വീകരിച്ചത്, ബിസിനസ്സിനും മറ്റും സന്ദര്‍ഭാനുകൂലമായി വളരാന്‍ പറ്റുന്ന, ഈ രാജ്യമാണ്. ബെഹസ്സാദ് ഗ്രൂപ്പ് ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ തുടങ്ങിയ ബിസ്സിനസ്സ് സ്ഥാപനത്തിന്റെ സാരധിയായ, മേനോന്‍ ,കൂടെ മറ്റൂ പല സംരംഭങ്ങളും കൂടി തുടങ്ങിവെച്ചു. ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ത്തന്നെ, റോഡ്,സമുദ്രം,വിമാനമര്‍ഗ്ഗം എന്നീവയില്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നു. ബേഹസാദ് ഡീസല്‍ ട്രേഡിംഗ് ഇതിന്റെ മറ്റൊരു ഭാഗം തന്നെയാണ്.1998 ല്‍ ദുബായിലീക്ക് കൂടി വ്യാപിച്ച ബിസിനസ്സ്,പടി പടിയായി, കുവൈറ്റ്, സൌദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെക്ക് കൂടി വ്യാപിച്ചു.ബെഹസാദ് ഡീസല്‍ ട്രേഡിംഗ്-യു.എ.ഇ, ബെഹസ്സാദ് മറൈന്‍ സര്‍വീസ്സസ് -പനാമ എന്നിവ 2003 2005 സമയത്ത് വ്യാപിക്കയുണ്ടായി. 500 ല്‍പ്പരം ജീവനാക്കാര്‍ ഉള്ള എല്ലാ വ്യസസായസ്ഥാപനങ്ങളും ,മേനോന്‍ വളരെ സൂഷ്മതയോടെ, ഉദ്ദേശശുദ്ധിയോടെ നടത്തിക്കൊണ്ടു പോന്നിരുന്നു. 1996 ല്‍ കൊച്ചിയില്‍ സൌപര്‍ണ്ണിക റോഡ് ലൈന്‍സ് എന്നത് കേരളത്തിന്റെ ബിസ്സിനസ്സ് കേന്ദ്രമായ കൊച്ചിയില്‍ സ്ഥാപിക്കാനും ഈ കൂര്‍മ്മബുദ്ധിമാനായ ബിസിനസ്സുകാരനു സാധിച്ചു.
സ്ഥാനമാനങ്ങള്‍
കേരളഗവണ്മെന്റിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന,പ്രവാസമലയാളികളുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മയായ ‘നോര്‍ക്ക റൂട്സ്‘ എന്ന കംബനിയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന,ശ്രീ.മേനോന്‍, പ്രവാസികളുടെ ഉന്നമനത്തിനായുള്ള പല്‍ പ്രധാന സംരംഭങ്ങളുടെയും സാരഥിയാണ്.കൂടാതെ, ഖത്തറിലെ ആദ്യത്തെ ‘ഡെല്‍ഹി പബ്ലിക് സ്കൂള്‍ ആയ ‘മോഡേണ്‍ ഇന്‍ഡ്യന്‍ സ്കൂളിന്റെ സാരധിയായ ഈ സകൂള്‍ ഇന്ന് 2000 ല്‍ പരം കുട്ടികള്‍ക്കുള്ള വിദ്ധ്യാഭ്യാസം നലകുന്നു.ഗുരുകുല്‍ സ്കൂള്‍ തിരുവനന്തപുരം, നാരാണയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സ്കൂള്‍ ‍,തൃശ്ശൂര്‍,എന്നിവയുടെയും ഡയറെക്ടര്‍ കൂടിയാണദ്ദേഹം.ഇതിനെല്ലാം പുറമെ പല സാമൂഹിഹ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ അദ്ദേഹത്തിന്റെ സംരംഭങ്ങളാണ്, ഉദാഹരണത്തിന്, ഓഡിറ്റ് ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്, തൃശ്ശൂര്‍ , ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി ത്രിപ്പൂണിത്തറയിലുള്ള‘ ‘ആദര്‍ശ് ,എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ പേട്രണ്‍ എന്നിവ ഇവിയില്‍ ചിലതാണ്.കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ സ്കൂളില്‍ ഏതാണ്ട് 70 ല്‍പ്പരം കുട്ടികളെ പരിരക്ഷിക്കുന്നു. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി, പ്രവാസ കേരളീയര്‍ക്കുവേണ്ടിയുള്ള ഈ സംരംഭം, പല തരത്തിലുള്ള കലാസാംസ്കാരിക സംരംഭങ്ങളും പരിപാടികളും മറ്റും ദോഹ,ഖത്തറില്‍ വളരെ താല്പര്യത്തോടെ, സുസംഖടിതമായി,അതിന്റെ പേട്രനും, മെംബറും ആയ ശ്രീ മേനോന്‍ നടത്തി വരുന്നു. നാട്ടിലുള്ള പല കേരളീയര്‍ക്കും സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുപരിയായി,ഖത്തറില്‍ താമസിക്കുന്ന ഏതൊരു മെംബര്‍ മരിച്ചാല്‍ തന്നെയും അവരുടെ കുടുംബത്തിനാവശ്യമായ സകല സഹായ സഹകരണങ്ങളും നല്‍കുന്നു. പുറമെ, 2 ലക്ഷം രൂപവരെ സഹായധനമായി നല്‍കുന്നു. അതുപോലെ തന്നെ,ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായ, ഇന്‍ഡ്യന്‍ എംബസ്സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന,ഖത്തര്‍ മലയാളി സമാജത്തിന്റെ പ്രധാന ബോര്‍ഡ് മെംബര്‍മാരിലൊരാളും, രക്ഷാധികാരിയും ആണ്‍,ശ്രീ മേനോന്‍.
കുടുംബം
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ജയശ്രീ, കല്‍ക്കട്ടയില്‍ പരേതനായ ,മറൈന്‍ ഇഞ്ചിനീയര്‍,ആര്‍. രാമന്‍ കുട്ടിമാരാറുടെയും ,കേന്ദ്രീയവിദ്യാലയാത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന ശ്രീമതി.രാജം മാരാരിന്റെയും മകളാണ് .മേനോനും, ശ്രീമതിക്കും മൂന്നു മക്കള്‍ ആണ്. മൂത്തയാള്‍ അഞ്ചന,രണ്ടാമത്തെയാള്‍ ശ്രീരഞ്ചിനി. രണ്ടുപേരും വിവാഹിതരാണ്.മകന്‍ ജയക്രിഷ്ണന്‍, ലഡനില്‍ മെക്കാനിക്കല്‍ ഇംഞ്ചിനീയറിംഗിനു പഠിക്കുന്നു.
മേനോന്‍ എന്ന വ്യക്തി.ചേരില്‍ കൃഷ്ണമേനോന്‍ 1949 സെപ്റ്റംബര്‍ 18ആം തീയതി ശ്രീ.പുലിയാംകൊട്ടു നാരായണന്‍ നായരുടെയും ,ശ്രീമതി ചേരില്‍ കാര്‍ത്തിയാനിയമ്മയുടെയും മകനായി പാറ്റുരക്കല്‍ , തൃശ്ശൂരില്‍ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് കംബനിയുടെ ഉടമസ്ഥനായിരുന്നു,ശ്രീ നാരായണന്‍ നായര്‍ .തൃശ്ശൂര്‍ സി.എം.എസ്സ് സ്കൂളിലും,സ്ന്റ് തോമസ് കോളേജിലും ആണ്, ശ്രീ.മേനോന്റെ പ്രാധമിക,വിദ്ധ്യാഭ്യാസം നടത്തിയത്.പിന്നീടുള്ള വിദ്ധ്യാഭ്യാസം ത്രിശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നീന്ന്, 1973 ല്‍ ഹിസ്റ്ററിയില്‍ ബിരുദം എടുത്തു.1976 ജബല്‍പ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദവും എടുത്തു. 76 ല്‍ തന്നെ ബാര്‍കൌണ്‍സിലില്‍ എറോള്‍ ചെയ്തു. 76 മുതല്‍ 78 വരെ ത്രിശ്ശൂരിലെ ഹൈകോര്‍ട്ടില്‍ , പ്രമുഖരായ പല വക്കിലന്മാരുടെ കയ്യില്‍ നീന്നു കിട്ടിയ എക്സ്പീരിയന്‍സ്,വലുതാണ്. ജസ്റ്റീസ് ശിവരാമന്‍ നായര്‍ , ഇന്നീസ് വക്കീല്‍ , പി. ബാലനാരായണന്‍ വക്കീല്‍ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.
രാജ്യാന്തര ബഹുമതികള്‍
സ്വന്തം മണ്ണിനെയും, അതില്‍ നിന്നും ഉടലെടുത്ത ഒരു ജീവിതത്തെയും മുന്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ശ്രീ.മേനോന്റെ ജീവിതം. പ്രവാസജീവിതത്തിലും, മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടേത്തുന്നു അദ്ദേഹം.2006 ല്‍ പ്രവാസി ഇന്‍ഡ്യക്കാരുടെ യൂണിയന്‍ മിനിസ്റ്റ്രി, ‘പ്രവാസി ഭാരതീയ സമ്മാന്‍’ എന്ന ബഹുമതി നല്‍കി ആദരിക്കയുണ്ടായി. കിട്ടുന്ന ആദരങ്ങളും പുരസ്കാരങ്ങളും ജീവിതത്തിന്റെ , മറ്റൊരു ചവിട്ടുപടിയായി മാത്രം കാണുന്ന അദ്ദേഹം വളരെ സുസ്മേരവദനനനും ശാന്തനുമായാണ്,പത്മശ്രീ പുരസ്കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ ഒട്ടു മിക്ക പത്രസമ്മേളനങ്ങളിലും അദ്ദേഹം കാണപ്പെട്ടത്. സാമൂഹ്യസേവനത്തില്‍ നിന്ന് ഒട്ടും തന്നെ,പിന്നോട്ടു പോകാതെ, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്,ഭാവി പരിപാടികളായി അദ്ദേഹം വിസ്തരിച്ചത്.