ഏതു റ്റെൻഷനും ക്രമീകരിക്കാനുള്ള മരുന്ന്, എതു സ്നേഹിതരും വിശ്വത്തോടെ കൈമാറി,പരസ്പരം ഒരുമിച്ചു ആസ്വദിക്കുന്ന സൌഹൃദത്തിന്റെ ചെങ്കോൽ,എന്തു വഴക്കിനും പരിഹാരം നിർദ്ദേശിക്കാൻ ബുദ്ധിയെ ത്വരിതപ്പെടുത്തുന്ന ഒരു കാപ്പി,കടുംചായയുടെ പ്രയോജനം ചെയ്യൂന്നു! ഒരു സാധാരണ മനുഷ്യന് അമനുഷികതയുടെ ഗാംഭീര്യം നൽകുന്നു,സ്റ്റൈൽ കൊടുക്കുന്നു,എന്തിനും ഉത്തേജത്തിന്റെ പ്രചോദനം നൽകുന്ന ലഹരി .രാജാധിരാജന്മാരും മറ്റും ഉപയോഗിച്ചിരുന്നു എന്ന് ഇന്നു വാദിച്ചു ജയിക്കാനായി,ഏതൊരു വക്കീലും ഉപയോഗിക്കുന്ന വാദപ്രതിവാദത്തിന്റെ ഒരു ഏട്! എന്തിന് ആര് ,എവിടെ എപ്പോൾ എന്നതിനും,എവിടെവെച്ചു കണ്ടുപിടിക്കപ്പെട്ടു എന്നും,ഇന്നും ആർക്കും കൃത്യമായ ഉത്തരം നൽകാനില്ല ! മനുഷ്യജന്മത്തോടൊത്ത്, ഏതൊരു സന്തോഷത്തിലും, ദു:ഖത്തിലും സങ്കടത്തിലും, സംശയത്തിലും പ്രത്യാശക്കു വകനൽകുന്നു, സിഗററ്റ് എന്ന ഈ മൂന്നക്ഷരം.
ശരീരത്തെയും സമൂഹത്തെയും കാര്ന്നു തിന്നുന്ന കാൻറിന്റെ പ്രധാന കാരണങ്ങളിലൊന്നാണു പുകയില എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു.1982 മുതൽ 2012 വരെ തിരുവനന്തപുരം ആർ.സി.സി യിലെത്തുന്ന കാൻസർ രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കാൻസർ ബാധിക്കുന്നവരുടെ ശരാശരി പ്രായം 1982ൽ 55 എന്നതിൽ നിന്നും 2012 എത്തുമ്പൊഴേക്കും 50 ആകുന്നു. കേരളമുള്പ്പെ ടെയുള്ള നമ്മുടെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് പുകയില ഉത്പന്നങ്ങൾ സര്ക്കാ്ർ നിരോധിച്ചിട്ടുള്ളത്. പുകയില ഉപഭോഗത്തിനെതിരെ സമരം തുടങ്ങിയിട്ടു വർഷങ്ങളായി എന്നിട്ടും ഉപയോഗം കുറയുന്നില്ലെന്നാണ് ആർ.സി.സി നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. പുകയിലയും പുകയില ഉത്പന്നങ്ങളും കാൻസർ ബാധയ്ക്ക് കാരണമാകുമെന്നും അതിന്റെ ഉപയോഗം തടയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബോധവത്കരണ പരിപാടികൾ പലതും നടത്താറുണ്ട്. എന്നാൽ ഓരോ വര്ഷതവും പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം വര്ദ്ധി ക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു. പുകയിലയുടെ ദൂഷ്യഫലങ്ങളെകുറിച്ച് ബോധവല്കിരിക്കാനായി 1988ലാണ് ആദ്യമായി ലോകപുകയില വിരുദ്ധ ദിനം ആചരിച്ചത്. 1989 മേയ് 31 ലോകപുകയിലവിരുദ്ധ ദിനമായി ഇന്നും ആചരിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് പുകയില വിരുദ്ധ ദിനം . 1987ലാണ് ആദ്യമായി പുകയിലവിരുദ്ധ ദിനത്തിനു തുടക്കം .
പുകയിലയ്ക്ക് പണ്ടു മുതല്ക്കെ ലോകത്താകെ വലിയ പ്രചാരണമാണ് ലഭിച്ചിരുന്നത്, ലഭിച്ചുകൊണ്ടിരിക്കുന്നത്. പുകയില ഉപയോഗിച്ച് പല തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കപ്പെടുന്നു. സിഗരറ്റ്, ബീഡി, ഗുഡ്ക തുടങ്ങി പല രൂപഭാവങ്ങളിൽ ഇവ മനുഷ്യർക്കിടയിൽ അന്നും ഇന്നും പ്രസിദ്ധമാണ്. ലോകത്ത് ഒരു മിനിറ്റിൽ 10 ദശലക്ഷം സിഗരറ്റാണ് വിറ്റുന്നത്. ഇതെക്കുറിച്ച് അറിവ് ഉണ്ടെങ്കിലും പുകയില ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ സമൂഹത്തിന് പൂർണമായും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിലാണ് ഇത്തരം വിരുദ്ധദിനത്തിന്റെ പ്രയോജനം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് പുകയിലവിരുദ്ധ ദിനത്തിനു തുടക്കം കുറിച്ചെതെങ്കിലും, റ്റി വിയിലും, പത്രങ്ങളിലും വായിച്ച്, ഇവക്ക്, ഇരു ദിവസത്തിൽ 10 പേരെയെങ്കിലും ഈ ദുസ്വഭാവത്തിൽ നിന്നു സംരക്ഷിക്കാൻ സാധിച്ചുവെങ്കിൽ അത്രെയും ആയി എന്നാണ് നാം ഓരോരുത്തരും ചിന്തിക്കേണ്ടത്.
ഒരു പുതിയ കോളേജ് പ്രവേശത്തിന്റെ തുടക്കത്തെ സ്ഥിരീകരിക്കുന്നത്, അന്ന് തിരിച്ചു വീട്ടിലേക്കു വരുന്ന വഴി കൂട്ടുകാർക്കൊപ്പം വാങ്ങി പുകച്ചൂതുപ്പൂന്ന സിവററ്റുകൾ പരത്തുന്ന പുകച്ചുരുളുകളിൽ ആണ്. എല്ലാ ആഘോഷങ്ങൾക്കൊപ്പവും, സൌഹൃദസംഭാഷങ്ങൾക്ക് അടിവരയിടുന്നതും, ഒരു സിഗററ്റിൽ നീന്നുമാണ്. കൌമാരത്തിന്റെ ‘ സിംബൽ’ ആയി, ഒരു പുരുഷൻ എന്ന പേരിന്റെ ‘ കേമത്തം’ തീരുമാനിക്കുന്ന താക്കോൽ! സിഗററ്റ് വിരുദ്ധ ക്യംബുകൾ, ശ്വസകോശങ്ങപ്പറ്റിയുള്ള പ്രബന്ധങ്ങൾ ചർച്ചകൾ, മുറക്ക് നാടൊടൊട്ടുക്കു നടക്കുന്നു. പിന്നെ ഇതിനെല്ലാം ഉപരിയായി, ഓരോ വീടുകളിൽ ഭർത്താവിനോടൂ നടക്കുന്നു കുരിശുയുദ്ധം. കുടലുകരിയായാതിരിക്കാനായുള്ള സമരത്തിനൊപ്പം നടക്കുന്ന ഒരു ചെറിയ വലിയ സമരഭാഗമാണ് ഈ സിഗററ്റ് സമരവും. സാധാരണക്കാരിൽനിന്നും അല്പം ഉയർന്ന ചുറ്റുപാടിൽ ജീവിക്കുന്ന മലയാളിയുടെ ജീവിതത്തിൽ ‘ സിഗററ്റ് ‘ എന്നത് ഏറെക്കുറെ മാറ്റപ്പെട്ടു എന്നത് ഒരു സത്യം തന്നെയാണ് . എന്നാൽ ഇന്നും ഒരു പ്രോജകറ്റ് എഴുതിയുണ്ടാക്കാനോ, വായിക്കാനോ , എന്തിനു ചിന്തിക്കാൻ പോലും ബുദ്ധി ചലിക്കില്ല, ഒരു പുകയില്ലാതെ. ഇത്രമാത്രം ധൈര്യവും, ഉത്തേജനവും തരുന്ന ഈ സിഗററ്റിന്റെ എല്ലാവിധ ദൂഷ്യഭലങ്ങളും, വായിച്ചും, കേട്ടും മനസ്സിലാക്കാത്ത പാവപ്പെട്ടവനെക്കാളും ഉയർന്ന ജീവിതനിലവാരമുള്ളവർ പോലും,കൈവിട്ടുകളിക്കാൻ ധൈര്യപ്പെടാത്ത ഈ പുകച്ചുരുൾ, ഒരു പ്രസ്ഥാനം തന്നെ. ചുമച്ചും,ചവച്ചു, ശരീരത്തിനുള്ളിലേക്ക് ആനയിക്കുന്ന ഈ പുകയിലക്കറയിൽ അടങ്ങിയിരിക്കുന്ന വിഷം ചെറുതല്ല.ഹൃദയസ്തംഭനം മൂലമുള്ള മരണം പുകവലിക്കുന്നവരുടെ ഇടയിൽ മറ്റുള്ളവരെക്കാൾ അഞ്ചിരട്ടിയാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനും കാർബണ്മോണോക്സൈഡുമാണ് ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുന്നത്. നിക്കോട്ടിൻ ശരീരത്തിൽ വളരെ ഗുരുതരമായി ബാധിക്കുന്നു. ഹൃദയമിടിപ്പ് വർധിപ്പിച്ച് ഹൃദയത്തിന്റെ ജോലി ഭാരംകൂട്ടുന്നത് നിക്കോട്ടിനാണ്. കൂടെ കാർബണ്മോണോക്സൈഡ് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും കുറയ്ക്കും. ഇവ രണ്ടു പ്രവർത്തനവും രക്തത്തെ കൂടുതൽ കട്ടിയുള്ളതാക്കി മാറ്റുന്നു. ഈ കട്ടിയായ രക്തം ഓരോ സിഗററ്പ്രേമിയെയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നു.
പുകയില ഉപയോഗം ഏതുതരത്തിലുമാകട്ടെ, അത് അവസാനം എത്തിച്ചേരുന്നത് ക്യാൻസറിലേക്കാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ മാരകമായ രോഗം ഓരോ സിഗററ്റ് വലിക്കാരെന്റെയും ജീവിതത്തിന്റെ ആയുസ് കുറക്കുന്നു. ഇവർക്ക് ഒരു മുന്നറിയിപ്പ് നൽകുന്ന രീതിയുടെ തുടക്കം എന്ന നിലയിലാണ് ഇന്ത്യയിൽ 2009 മെയ് 31 മുതൽ ചിത്രത്തോടെയുള്ള മുന്നറിയിപ്പുകൾ പുകയില പായ്ക്കറ്റുകൾക്ക് പുറത്ത് ഗവണ്മെന്റ് പുറത്തിറക്കിയത്. ഇത്തരം മുന്നറിയിപ്പ് നല്കുന്ന ചിത്രങ്ങൾ ഉള്ള സിഗററ്റ് പാക്കറ്റുകൾ ഒരു പരിധിവരെയെങ്കിലും ഒരു പേടിയും, ചിന്തയും ഇതിൽ നിന്നും പിന്തിരിയാനും ഉപയോഗിക്കുന്നവരെ സഹായിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര പഠനങ്ങൾ ശരിവെയ്ക്കുന്നു.
സിനിമാ ,റ്റി വി ദൃശ്യങ്ങളിൽനിന്നും സിഗററ്റ് ,പാൻ എന്നിവയുടെ ഉപയോഗരംഗങ്ങൾ നീക്കിയത് ഒരു പരിധി വരെ നമ്മുടെ യുവാക്കൾക്കിടയിൽ സിഗററ്റിന്റെ ഉപയോഗത്തെ കുറക്കാൻ സാധിച്ചിട്ടുണ്ട്. നേരിട്ടല്ലാതെല്ല്തെ ഈ പുക ശ്വസിക്കുന്നവരിലും, പുകയിലയുടെ ഉപയോഗത്തിന്റെതായ എല്ലാ ദൂഷ്യഫലങ്ങളും ഉണ്ടാക്കും. ഇവരിലും ,ക്യാൻസറും ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, തളർവാതം തുടങ്ങി ജീവനു ഭീഷണിയാകുന്ന എല്ലാ മാരകരോഗങ്ങൾക്കും കാരണമാകുന്നു. ലോകത്തിൽ ഓരോ എട്ട് സെക്കന്റിലും ഒരാൾ വീതം മരിക്കുന്നു. ലോകത്താകമാനം 1.1 ബില്യൺ പുകവലിക്കാരാണ് ഇപ്പോഴുള്ളത്. 2025 ആകുമ്പോഴേക്കും അത് 1.6 ബില്യൺ ആയി ഉയരുമെന്നു കരുതുന്നു.
പുകയില ഉപയോഗത്തിന്റെ അളവ് കുറയേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമായി വരുകയാണ്. അല്ലാത്തപക്ഷം അത് മാനവരാശിക്കു തന്നെ വിനയായിത്തീരും എന്നുറപ്പാണ്. ചെറുപ്പക്കാരെ പുകവലിയിൽ നിന്ന് രക്ഷിക്കാൻ ന്യൂയോർക്കിൽ ഒരു പുതിയനിയമം നടപ്പാക്കീ, സിഗരറ്റ് കടയിൽനിന്ന് വാങ്ങണമെങ്കിൽ 21 വയസ് തികയണം. ആദ്യമായിട്ടാണ് ഒരു യു എസ്സ് നഗരം, സ്വയം സ്കൂൾ വിദ്യാർഥികളിൽ പുകവലി ശീലം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രായപരിധി കൂട്ടാനുള്ള ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പുകയില ഉല്പാനദനത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇൻഡ്യക്ക് രണ്ടാം സ്ഥാനമാണ് . നമ്മുടെ യുവജനങ്ങൾക്കിടയിൽ പുകവലി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റുതരത്തിലുള്ള പുകയില ഉല്പണന്നങ്ങളുടെ കൂടുതലായി ഉപയോഗത്തിനാൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടിവരുന്നതായി ഒരു ഗവേഷണസംഘം ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്‍, അതായത് ഒരു വർഷം 50 ലക്ഷം പേർ ക്യാൻസർ മൂലം മരിക്കുന്നു, അതില്‍ 30പേർ പുകവലി കാരണം മരിക്കുന്നവരാണ്. പുകയില ഉപയോഗംമൂലം ശ്വാസകോശാര്ബു്ദം, സ്‌തനാര്ബുനദം, രക്താര്ബു്ദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്പിളക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാൻസർ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങൾ, ആസ്തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളിൽ ഭാരക്കുറവ് എന്നീ രോഗങ്ങള്ക്കും കാരണമായിത്തീരുന്നു. പുകവലിക്കാരുടെ കൂടെയുള്ള സഹവാസവും തലച്ചോറിലെ കാൻസർ, മസ്‌തിഷ്‌കാഘാതം, വന്ധ്യത, എന്നീ രോഗങ്ങള്ക്കും കാരണമാകുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
നാലായിരത്തില്പഷരം രാസപദാര്ഥിങ്ങൾ അടങ്ങിയിട്ടുണ്ട് ഒരു സിഗററ്റിൽ. അതിൽ 600ഓളം രാസവസ്തുക്കൾ നേരിട്ട് കാൻസർ ഉണ്ടാക്കാൻ കഴിയുന്നവയാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ കാൻസറിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്ക്രി യാസ് എന്നിവയിൽ ക്യാൻസറിനുള്ള നേരിട്ടും അല്ലാതെയും ഉണ്ടാകാനുള്ള കാരണവും പുകയിലതന്നെ. പുകയിലയിലെ പ്രധാന ഘടകമായ നിക്കോട്ടിൻ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്ഡിലനുള്ളിൽ തലച്ചോറിൽ ലഹരിയായി പ്രവര്ത്തി ക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്ദംറ , കൂട്ടുകയും, അതുകാരണം പക്ഷാഘാതം വരെ വരാൻ കാരണമാകുന്നു. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്സ് പയറിന്‍ രക്തത്തിൽ കലര്ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യാൻ കഴിവുണ്ട്. സിഗരറ്റുവലിച്ച് പുറന്തള്ളുന്ന കാർബൺമോണോക്സൈഡും കാർബൺ ഡൈ ഓക്സൈഡും മോട്ടോര്വാ്ഹനങ്ങൾ പുറത്തുവിടുന്ന പുകയേക്കാൾ ദോഷകരമാണ്. ഇന്ത്യയിൽ കാന്സ ർ രോഗികളിൽ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗം ബാധിക്കുന്നത്. പുകവലിയില്നി ന്ന് മാറി പുകയില അടങ്ങിയ പാന്മംസാലകൾ പോലുള്ള വസ്തുക്കൾ ഉപയൊഗിക്കുന്നതാണ് ഇതിനു കാരണം.
പഴയകാലത്തിൽ നിന്നും വിരുദ്ധമായി പുകവലിയിൽ സ്ത്രീകളും പുരുഷന്മാർക്കൊപ്പം എത്തി എന്നതാണ് ഒഈ വര്ഷാത്തെ പുകയില വിരുദ്ധ ദിനത്തിലെ ഏറ്റവും വലിയ ആശങ്ക. പുകയിലയുടെ അടിമകളായി നശിപ്പിക്കാനുള്ളതാണോ നമ്മളിൽ ഒരോരുത്തരുടെയും ജീവിതമെന്നു ചിന്തിക്കാനുള്ള അവസരംകൂടിയാണ് ഈ ദിനാചരണം. കേരളത്തിലെ പാൻമസാലയുടെ നിരോധനം എന്തായാലും ഈ രംഗത്തുള്ള നല്ല ചിന്താഗതിയും കാൽവെപ്പായിത്തീരട്ടെ ! പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച് നമ്മുടെ കൈമാരക്കാരെ ബോധവാന്മാരാക്കുന്നത്, സർക്കാർ ചെയ്യട്ടെ എന്ന് കരുതി ജനം മാറി നില്കേണ്ടതില്ല. ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ അതും നാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന ഒരു കർത്തവ്യമായി കരുതാം.
പുകവലി,പാൻപരാഗ്,തംബാക്കൂ എന്നിവയുടെ ഉപയോഗം കുറക്കാനായി മാർക്കറ്റിൽ ഇന്നിറങ്ങുന്ന ചൂയിംഗം,മിഠായി എന്നിവയും ധാരാളമാണ്. കൂടെ ഗൾഫ് രാജ്യങ്ങളിലും,മറ്റുപലരാജ്യങ്ങളിലും പ്രസിദ്ധമായ ഹുക്കയും ഈ വക പുകയിലയുടെ ഉപയോഗത്തിന്റെ വളരെ പ്രസക്തമായ ഒരു ഏടുതന്നെയാണ്. എത്രതന്നെ പരംബരാഗതയും, കൾച്ചറും കാരണമായി അവതരിപ്പിച്ചാലും, ശരീരം അതു കാർബൺ മോണോക്സൈഡായിത്തന്നെയാണ് സ്വീകരിക്കുന്നത്.
അവസാന വാക്ക്: വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിർമ്മിക്കപ്പെടുന്നത്. വിപണിയിൽ ധാരാളം സിഗററ്റ് ലഭ്യമാണ് എന്നതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട ഇ-സിഗററ്റും ! എത്ര വലിച്ചാലും എരിഞ്ഞുതീരാത്ത, പുകയില്ലാത്ത ഇ-സിഗററ്റ് .ഇതിനെല്ലാം കൂടെ ധനഷ്ടം, മാനഷ്ടം ആരോഗ്യനഷ്ടം…ഈ വാക്കുകൾ ഒരാളെയെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അതുതന്നെ സന്തോഷം,സന്തുഷ്ടം.
കുറിപ്പ്: ഇതിലെ വിവരങ്ങൾ ചിലതെങ്കിലും വായിച്ചറിവാണ്, ഈ ലേഖനത്തിനു പ്രചോദനം നൽകിയ നിസ്മ ഷെറീഫിന്റെ ചിത്രത്തിനു പ്രത്യേക നന്ദി അറിയിക്കുന്നു.