book-imgസ്വപ്നം എന്ന വാക്ക് ഏതു ഭാഷയിൽ എഴുതിയാലും അത് മനോഹരം ആയിരിക്കും എന്നതിൽ സംശയമില്ല . സ്വപ്നത്തെപ്പറ്റി എഴുതാത്ത കവികളോ കഥാകാരൻമാരോ ലോകത്തിലെ ഒരു ഭാഷയിലും കാണില്ല .
മലയാളത്തിൽ സ്വപ്നം എന്ന് പറയുമെങ്കിൽ അത് ഹിന്ദിയിൽ എഴുതുമ്പോൾ സപ്ന എന്നാണു എഴുതുന്നത്‌ .
മലയാളത്തിലെ സുപരിചിതയായ ഒരു എഴുത്തുകാരിയുടെ പേരും സപ്ന ആണ്,
സപ്ന അനു ബി ജോർജ് ! .
സപ്ന കഥയും കവിതയും എഴുതി മാത്രമല്ല പേരെടുത്തത്‌ , ഇരുപതു കൊല്ലമായി പ്രവാസ ജീവിതം നയിച്ച്‌ ഒട്ടുമിക്ക പ്രവാസ പ്രസിദ്ധീകരണങ്ങളിലും തന്റേതായ ശൈലിയിൽ കോളം എഴുത്തിലൂടെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ് , കൂടാതെ ചിത്രകാരി , പത്ര പ്രവർത്തക, പാചകകുറിപ്പുകൾ , അഭിമുഖം , ഫോട്ടോഗ്രഫി , എന്ന് വേണ്ട കൈവെക്കാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം .
എന്താണ് ഈ കോളം എഴുത്ത് എന്ന് ചെറുപ്പത്തിൽ എനിക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല . കുറേക്കൂടി വളർന്നപ്പോൾ ആണ് കോളം എഴുത്ത് എന്താണ് എന്ന് അറിഞ്ഞതും വായിച്ചു തുടങ്ങിയതും .
ഇന്ന് കോളം എന്നാല്‍ എന്താണെന്നറിയാത്തവര്‍ ഇല്ല എന്നു തന്നെ പറയാം.അല്ലെങ്കില്‍ മനോരമയോ ,മാതൃഭൂമിയോ, ഇന്ഡ്യാ റ്റുഡേ,അല്ലങ്കില്‍ മറ്റു വീക്കിലികളും പത്രങ്ങളും മാറി മാറി വായിക്കാന്‍,ഇഷ്ടപ്പെടുന്ന എത്രയോ പേരിന്നുണ്ട്. ഒരു വെസ്റ്റേണ്‍ കള്‍ച്ചറിന്റെം വഴിപിടിച്ചുള്ള പോക്കാണെങ്കിലും,ഒരു കപ്പു കാപ്പിയും ആയി ഒന്നു രണ്ടും നല്ല മാഗസില്‍ അല്ലെങ്കില്‍ വീക്കിലികളുമായി ,ഇടക്ക് റോഡിലേക്ക് കണ്ണോടിച്ചു കൊണ്ടുള്ള ഒരു വായനക്ക് അതിന്റെതായ ചില നല്ല വശങ്ങള്‍ കൂടിയുണ്ട്.
ഇപ്പോൾ മനോരമയില്‍ കോളം,,മാതൃഭൂമിയില്‍ കോളം, മീരയുടെ കോളം, ഹരികുമാറിന്റെ കോളം,മോഹൻ ലാലിന്റെ കോളം , അശോകാൻ ചരുവിലിന്റെ കോളം , അങ്ങിനെ പേര് കേട്ട കോളം എഴുത്തുകാരുടെ നീണ്ട ഒരു തന്നെയുണ്ട്‌ .
സ്വന്തമായ ചിന്തകൾക്ക് ചിറകു പിടിപ്പിക്കാം , ഏതൊരു വിഷയത്തെപ്പറ്റിയും സ്വന്തമായൊരു കാഴ്ചപ്പാട് അവതരിപ്പിക്കാം . പറഞ്ഞതോ അറിഞ്ഞതോ ആയ വിഷയം മറ്റൊരു കോണിലൂടെ വീണ്ടും നോക്കി ക്കാണാം. അതാണ്‌ കോളം എഴുത്തിൽ സാധ്യമാവുന്നത് .
സപ്നയുടെ പ്രശസ്തമായ കോളങ്ങൾ ഗൾഫ് മനോരമയിൽ ” അക്കരെ ഇക്കരെ”, എന്റെ ബൂലോകം പേജിൽ “കുറച്ചു സമയം ഒത്തിരി കാര്യം”, നാട്ടുപച്ചയിലെ ” മസ്കറ്റ് മണൽക്കാറ്റ്” , സൈകതത്തിലെ ” കണ്ണകി ” തുടങ്ങിയവയാണ് , അമരിക്കയിലെയും ബ്രിട്ടനിലെയും മിക്ക പ്രവാസി പ്രസിദ്ധീകരണങ്ങളിലും സപ്നയുടെ കോളങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതിനാൽ കേരളത്തിൽ അറിയുന്നതിനേക്കാൾ സപ്നയെ കോളം എഴുത്തുകാരിയായി അറിയുന്നത് പ്രവാസികൾ ആയിരിക്കും എന്ന് തോന്നുന്നു ..
കോട്ടയം ബേക്കർ സ്കൂളിൽ നിന്നും സീ എം എസ് കോളേജ് ലുമായി വിദ്യാഭ്യാസം . ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം , കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന സപ്ന എഴുതിയ ‘നിശാസുരഭികള്‍ വസന്ത സേനകൾ ‘ എന്ന സ്ത്രീപക്ഷ ലേഖനം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .
സപ്നയുടെ ആദ്യ പുസ്തകമാണ് കവിതാ സമാഹാരമായ ” സ്വപ്നങ്ങൾ” , തുടർന്ന് “സ്വപ്നം കാണുന്ന സമയം”, ബ്ലൈസ്സ് മീഡിയ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് കവിതാ സമാഹാരമായ’ സോംഗ് ഓഫ് ദ സോൾ“ എന്നിവ കൂടി പുറത്തിറങ്ങി .
അന്നക്കുട്ടി, തൊമ്മന്‍ , മാത്തന്‍ എന്ന വിളിപ്പേരുകളുള്ള ശിക്ഷ,ദിക്ഷിത്ത്, ദക്ഷിണ്‍ എന്ന് മൂന്നു മക്കൾ , ഒമാനീലെ ഹയാ വാട്ടർ കമ്പനിയിലെ പ്രൊജക്റ്റ്‌ മാനേജരും ബാല്യകാല സുഹൃത്തുമായ ഭർത്താവ് ബിജു ടീ ജോർജ് ഉം ഒപ്പം ഇപ്പോൾ മസ്കറ്റിൽ താമസം
സ്വന്തം കവിതകളെപ്പറ്റി സപ്നയുടെ വാക്കുകൾ തന്നെ കടമെടുക്കാം
“ഞാൻ കവിതയെ സ്നേഹിക്കുന്നവളാണ്, വായിച്ചും ചിന്തിച്ചും, മനനം ചെയ്തും ഉള്ള സ്നേഹം. പ്രവാസികൾക്ക് മലയാളം ഒരു നൊസ്റ്റാള്ജി്യ മാത്രമാണ്, അതിനെ അമ്മയെപ്പോലെ സ്നേഹിക്കണം, മക്കളെപ്പോലെ വളര്ത്ത ണം. പറയാനുള്ള വാക്കുകളെല്ലാം കവിതയാവില്ല, ആവശ്യമുള്ളത് പുറത്ത് കാണിച്ച്, പലതും മറച്ച് അതിന്റെ ഭംഗി നിലനിർത്തുന്നതാണ് കവിത”.
ഫേസ് ബുക്ക്‌ എനിക്ക് സമ്മാനിച്ച വിലപ്പെട്ട ഈ സുഹൃത്തിനെ പറ്റി രണ്ടു നല്ല വാക്ക് എഴുതാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു .ഒപ്പം ഒരുവരി കവിത പോലും എനിക്ക് എഴുതാൻ അറിയിലല്ലല്ലോ എന്ന നിരാശയും .
ഇപ്പോൾ ഡീ സീ ബുക്ക്‌ ഫെയർ ഇല സപ്നയുടെ പുസ്തകങ്ങൾ പ്രദര്ശിപ്പിക്കുന്ന ഈ സമയം വളരെ സന്തോഷവും അഭിമാനവും തോന്നുന്നു . ഇനിയും ഉയരങ്ങൾ വരാൻ ഇരിക്കുന്നതേയുള്ളൂ . എല്ലാ വിധ ആശംസകളും നേരട്ടെ .