പഠിച്ചിട്ടും പാടാത്ത,തീരാത്ത പാട്ട്
അർത്ഥങ്ങളും,വിഷയങ്ങളും,തീരുമാനങ്ങളും ജീവിതത്തിന് ഒരു തീർപ്പ് കൽ‌പ്പിക്കുന്നു.എന്നാലും പലപ്പോഴും എപ്പോ എവിടെ ആരുടെകൂടെ എന്തു പഠിക്കണം എന്ന് നമ്മൾ മാത്രം തീരുമാനിച്ചാൽ മതിയോ എന്നൊരു ചോദ്യം മുഴച്ചുതന്നെ നിൽക്കുന്നു!ദൈവനിശ്ചയം,തലേവര ഇതൊക്കെ ഓരോ കാരണങ്ങൾ അല്ലെ? അതെ, അതും ഒരു കാരണം തന്നെ.എന്നിരുന്നാലും സ്വന്തം താല്പര്യത്താൽ 40,50 വയസ്സിലിൽ പോലും,ഉന്നത വിദ്യാഭാസത്തിനായും, പി എച്ച് ഡി എടുക്കുന്നവരും,പലതരം റിസേർച്ചുകൾ ചെയ്യുന്നവരും ഇല്ലെ?ഉണ്ട്, കൂടെ ശാസ്ത്രഞ്ജന്മാരുടെ പഠനങ്ങൾ ഒരു കാലത്തും തീരുന്നില്ല.
അക്ഷരജ്ഞാനം സത്രീക്ക് നിഷേധിക്കപ്പെട്ടത് സത്രീയോട് ചെയ്ത ഏറ്റവും വലിയക്രൂരതയാണ്.അതാവാം സത്രീകളെ അന്തവിശ്വാസങ്ങളുടെ അഗാതഗർത്തതിലേക്ക് തള്ളിവിട്ടത്.എന്നാൽ കേരളത്തിൽ സത്രീ വിദ്യഭ്യാസം ഒരു സുപ്രധാന വിഷയം തന്നെയായായിരുന്നു,അതിനാൽ100 %സാക്ഷരതക്കൊപ്പം സത്രീചിന്താഗതിക്കും പുരോഗതിയുണ്ടായി. കേരളത്തിൽ നിന്നുമാത്രം അധ്യാപികമാരും,ഡോക്ടർമാരും നിയമജ്ഞന്മാരും,പത്രപ്രവർത്തകരും,സാമൂഹ്യ സേവനരംഗങ്ങളിൽ തിളങ്ങി.സത്രീകളൂടെ ഉന്നമനം സാമൂഹ്യവളർച്ചയെ ഉത്തേജിപ്പിക്കുന്നു എന്ന് മനസിലായപ്പൊൾ സത്രീക്ക് വേണ്ടി വാതോരാതെ സംസാരിക്കാൻ ഇന്ന് ആൾക്കാർ ധാരാളം.സത്രീക്ക് സാമ്പത്തിക വിദ്യഭ്യാസസാത്വന്ത്ര്യം നൽകുമ്പോൾ ദേശത്തിന്റെ മുഖച്ചായതന്നെ മാറ്റിയെടുക്കാൻസാധിക്കുമെന്ന് സത്രീ വിദ്യഭ്യാസത്തെ നിരാകരിച്ചവർ മനസ്സിലാക്കിതുടങ്ങിയിട്ടുണ്ട്.
എന്നാൽ ഇന്റെർനെറ്റിന്റെ ഭയാനകമായ പുരോഗതിക്കു മുന്നോടിയായി ഇക്കാലത്ത് സത്രീക്ക് നിർഭയം ജീവിക്കുവാൻ സാദിക്കുന്നുണ്ടോ എന്ന സംശയം തീരാതെ നിൽക്കുന്നു.സ്ത്രീകൾക്കു നേരെയുണ്ടാകുന്ന തിന്മകളെ തടുക്കാനും,അതിജീവിക്കാനും,സ്വയം സ്ത്രീകൾ അശക്തകളാണ്.സമാനങ്ങളായ കടപ്പാടുകളൂടെ സ്തിരീകരണത്തിലും പുരുഷന്മാർക്ക് ദൈവം കൂടുതൽ പദവി നൽകിയോ?സത്രീപുരുഷന്മാർ എല്ലാ കാര്യങ്ങളിലും പൂർണ്ണ സമന്മാരല്ല,സത്രീക്ക് പുരുഷനോളമെത്താം എന്ന മിഥ്യാബോധവും ഇല്ലേഇല്ല. സത്രീക്ക് സ്യഷ്ടിപരമായിതന്നെ പരിമിതികൾ ഉണ്ട് എന്നു സമ്മതിക്കുന്നു.ദാബത്യ ബന്ധങ്ങളിലൂടെ കുടുബവും, കുടുംബബന്ധങ്ങളിലൂടെ സമൂഹവും പരസ്പരപൂരകങ്ങളായി വളരും എന്നത് സത്യം മാത്രം ആണ്. മുതലെടുപ്പുകൾ മാത്രം നടുക്കുന്ന ഇന്നത്തെക്കാലത്ത് പ്രശസ്തിയും കൊണ്ട് സിൽക്ക് സ്മിതയെ വരെ മുതലെടുക്കുന്ന കാലമാണ്. ജീവിച്ചിരിന്നപ്പോൾ കിട്ടാത്തെ അംഗീകാരങ്ങൾ മരണത്തിനു ശേഷം സമർപ്പിക്കപ്പെട്ടല്ലോ എന്നതുതന്നെ ഭാഗ്യം.
ഇന്നും സമൂഹത്തിൽ പലതരം അഡ്ജെസ്റ്റെന്റുകളുടെ പര്യായങ്ങൾ മാത്രമായി മാറിയിട്ടുണ്ട് സ്ത്രീകൾ. മകന്‍റെ ഭാര്യക്ക് എത്രപവൻ സ്വർണ്ണം വേണം എന്ന് നേരത്തേകാലത്തെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഇക്കാലത്ത് പരംബരാ‍ഗത രീതികൾ,മോഡേൺ ചിന്താഗതിക്ക് വഴിമാറിക്കൊടുത്തു കഴിഞ്ഞു എന്നു പറയുന്നവർ ഒന്നുകൂടി ഇരുത്തി ചിന്തിക്കട്ടെ.ഇപ്പോൾ കിട്ടുന്നിറത്തോളം പോരെട്ടെ എന്നു ‘പ്രാക്റ്റിക്കലായി’ ചിന്തിക്കുന്ന മകളും,സഹോദരന്‍റെ ഭാര്യയുടെ ആഭരണം സഹോദരിക്ക് നല്‍കി നടത്തുന്ന അഡ്ജസ്റ്റുമെന്റുകളും സമൂഹത്തിന്റെ ശാപമാണ്.ഇതിൽനിന്ന് മോചനം ലഭിക്കുവാൻ സ്തീകൾ മാത്രം വിചാരിച്ചാൽ,അല്ലെങ്കിൽ അവർ മാത്രം വിചാരിച്ചാലേ മാറ്റിയെടുക്കാൻ സാധിക്കൂ.പണമിടപാടുകൾ പാടേ വേണ്ട എന്നു തീരുമാനിക്കുക,അതുവഴി സമൂഹത്തിന്റെയും ചില കുടുംബങ്ങളെ കാർന്നു തിന്നൂന്ന പ്രശ്നമായ സ്ത്രീധനത്തെ നിയന്ത്രിക്കാൻ ഒരു പരിധിവരെയെങ്കിലും സാധിക്കും.എന്നാൽ ഈ താത്പര്യങ്ങളും നിലപാടുകളും,അഹങ്കാരവും,അനുസരണക്കേടും ആയി മുദ്രകുത്താൻ സമൂഹത്തിനും കുടുംബാംഗങ്ങളും നിമിഷനേരം മാത്രം മതി.
നമ്മുടെ സമൂഹത്തിനായി പലതും ചെയ്യാൻ ഇന്ന് സ്ത്രീകൾക്ക് സമയമില്ല എന്നതും ഒരു സത്യം മാത്രം ആണ്. മൈക്രോ കുടുംബങ്ങളുടെ ഇന്നത്തെക്കാലത്ത് കണ്ടാലും കണ്ടാലും തീരാത്ത റ്റി വി സീരിയലുകളുടെ എപ്പിസോഡുകൾ,സ്ത്രീകളുടെ സമയം കടമെടുത്തുകഴിഞ്ഞു.സ്വന്തം കുട്ടികളുമായി ആശയവിനിമയം നടത്താൻപോലും കഴിയാറില്ല.എന്നാൽ ഇത്രല്ലാം പുരോഗമനത്തിന്റെ പര്യായങ്ങളായി എണ്ണപ്പെട്ടുകഴിഞ്ഞു. സ്ത്രീകളെക്കുറിച്ചു റ്റിവിയിലും,ഇന്റെർനെറ്റിലും മറ്റും കാണുന്നതും ലഭ്യമായതും ആയ വിവരങ്ങളും,പഠനവിഷയങ്ങളും ഒരു ചാനലിന്റെ ഭാഗമായി മാത്രം തീരുന്നു.ഇന്ന് ബ്ലോഗുകൾ സത്രീകളുടെ വായനയുടെ ആശയവിനിമയത്തിന്റെ പുതിയ മാനങ്ങളായി ആവിഷ്കരിക്കപ്പെട്ടു കഴിഞ്ഞു.അവരുടെ ചിന്തകളും പ്രതികരണങ്ങളും കാഴ്ചപ്പാടുകളും, പുതിയ ആവിഷ്ക്കാരങ്ങളും സ്വതന്ത്രമായി രേഖപ്പെടുത്താനുള്ള ഒരിടമായിത്തീർന്നുകഴിഞ്ഞു ബ്ലോഗുകൾ.ദുർഗ്ഗയും,ലക്ഷ്മിയും,സരസ്വതിയും ആ‍യ സ്ത്രീദൈവങ്ങളെ പൂജിച്ച്, നിർത്താതെ നേർച്ചകാഴ്ചകൾ നടത്തുന്ന സമൂഹം തന്നെ വഴിനടക്കുന്ന സ്ത്രീയെ അപഹേളീക്കാനും, ഇന്നും ഉപദ്രവിക്കാൻ മടികാണിക്കാറില്ല.സുരക്ഷിതത്വം ഇന്ന് വേഷങ്ങളിലും,സ്വാഭാവത്തിലും,സംസാ‍രത്തിലും പോലും ഇല്ല,സ്വാതന്ത്ര്യം എന്ന് ഒരു സമരസമാനവിഷയം മാത്രം.
ഏതൊരു രംഗത്തും ഇന്ന് സ്ത്രീകളെ ഒഴിച്ചു നിർത്തേണ്ട ആവശ്യം ഇല്ല,എല്ലായിടത്തും സജീവ സാന്നിദ്ധ്യം പ്രകടിപ്പിച്ചു കഴിഞ്ഞു.എന്നാൽ സഞ്ചാര സാതന്ത്ര്യം ഇന്നും നിഷേധിക്കപ്പെടുകയാണോ എന്നൊരു തോന്നലും ഇല്ലാതില്ല!രാത്രിയും പകലും പേടിക്കാതെ സ്വയം യാത്രചെയ്യാൻ ഇക്കാലത്ത് സ്ത്രീകൾക്ക് സാധിക്കുന്നുണ്ടോ?നീതിപാലകർപോലും സ്ത്രീകളെ മാനസിക/ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന ഈ ക്കാലത്ത് എവിടെയാണ് സഞ്ചാര സ്വാതന്ത്ര്യം എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു?സ്ത്രീ തന്നെയാണ് സ്ത്രീയുടെ ശത്രു എന്നതും ഒരു വാസ്തവം മാത്രം ആണ്.എന്തുകൊണ്ടാണ് സ്ത്രീകൾ സ്ത്രീകൾക്കു വേണ്ടി പ്രതികരിക്കാത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?ആരെങ്കിലും വസ്തുതാപരാമായ കാര്യങ്ങൾക്ക് ,കാര്യകാരണസഹിതം പ്രതികരിച്ചാൽ അവർ സമൂഹത്തിൽനിന്നു അടിച്ചിറക്കപ്പെടുന്നു, ഒറ്റപ്പെടുത്തപ്പെടുന്നു.അഭിപ്രായസ്വാതന്ത്ര്യം കൊട്ടിഘോഷിക്കാൻ മാത്രമുള്ളതായ ഒരു വസ്തുതമാത്രം ആണ് സ്ത്രീസ്വാതന്ത്ര്യം,പോലെതന്നെ.എത്രതന്നെ വിദ്യാഭ്യാസയോഗ്യതകളുള്ള മാതാപിതാക്കൾ അവർ ജീവിച്ച ചുറ്റുപാടുകളും സാഹചര്യങ്ങളും, മുൻ നിർത്തിക്കൊണ്ട് സ്ത്രീകളുടെ പ്രതികരണശേഷി പ്രോത്സാഹിപ്പിക്കുന്നില്ല.സമൂഹത്തെയും കാലത്തിന്റെ പ്രതികരണങ്ങൾ ഒരിക്കലും മാറ്റത്തിന്റെ കാലടികൾക്ക് വഴങ്ങില്ല എന്ന ബോധവും,സ്വയരക്ഷയുടെ ഭാഗവുമാണ് ഒരു പരിധിവരി മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത. അരക്ഷിതാവസ്ഥയുടെ കവചം നിത്യവും അവളെ വേട്ടയായിക്കൊണ്ടിരിക്കും എന്നത് ഒരു സത്യം മാത്രം