Naadan Full chicken Roast
A Note….Before you start,a few tips on Chicken–though the meat does not contain much fat unlike popular concept. If you remove the skin and use less of the leg portions ,you are avoiding the fat portions.By removing skin you are not actually using any fat at all.Fat content in chicken are mostly concentrated on legs only.
Ingredients
Chicken – 1 (remove the skin only)
Coriander powder – 11/2 Tbsp
Red chilly powder – 1 Tbsp
Black pepper – 1 Tsp
Ginger paste – 1 Tbsp
Garlic paste – 11/2 Tbsp
Garam masala – 1 Tbsp
Turmeric powder – 1 Tsp
Curry leaves – 2 big stems
Salt – To tasteOnions(medium) – 2 nos
Coconut oil – 1/2 cupCoconut Milk – 1cup (Important to get the “kerala” taste)
For Stuffing
1. Potato – 2 Nos cut into long wedges
For Garnishing:
1. Tomato (medium) – 2 nos (cut into wedges or round slices and fried)
2. Onion Rings 1 nos
Preparation
Skin the chicken, cut small gashes, marinate with salt and red chilly .Heat half a cup of oil cook the full chicken till it turns brown on both sides. Keep aside to cool.In a deep vessel, add onions sauté them until they are transparent. Lower the heat and add the ginger/garlic paste, peppercorn (whole or crushed) and sauté. Make a paste of the coriander powder, chilly powder, garam masala, salt and add them to the onion mixture and sauté them until the oil separates.Stuff the chicken with potato wedges and few spoons of masala. Return the stuffed chicken back to the vessel and add coconut milk and cook on low fire, until the milk and masala thickens. This should take about 15 minutes. Lower the flame and keep it for another 5 minutes more for the coconut milk and masala to coat the chicken completely.Garnish with coriander leaves/Tomatoes/Onion Rings
നാടന്‍ കോഴി റോസ്റ്റ്
ചേരുവകള്‍
കോഴിയിറച്ചി 1 കിലോ
ചുവന്നുള്ളി 200 ഗ്രാം
ഉരുളക്കിഴങ്ങ് 2 എണ്ണം
പച്ചമുളക് 6 എണ്ണം
ഇഞ്ചി 1 കഷണം
മഞ്ഞള്‍പ്പൊടി ½ ടീസ്പൂണ്‍
മല്ലിപ്പൊടി 3 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് 10 എണ്ണം
കുരുമുളക് ½ ടീ സ്പൂണ്‍
ഏലയ്ക്കാ 3 എണ്ണം
മല്ലിപ്പൊടി‌ 3 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 2 കഷണം പെരും
ജീരകം 1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ 4 എണ്ണം
കറിവേപ്പില 2 തണ്ട്
തേങ്ങാപ്പാല്‍ ½ മുറി തേങ്ങയുടെ
വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
കോഴിയിറച്ചി കഷണങ്ങളായി മുറിക്കാതെ മുഴുവനോടെ, തൊലി മാത്രം വേര്‍പെടുത്തുക. അതില്‍ ഇഞ്ചി, വെളുത്തുള്ളി മഞ്ഞള്‍പ്പൊടി, കുരുമുളക് ,കരിവേപ്പില ഉപ്പ്, ഇവ 1/2 റ്റീസ്പൂണ്‍ കണക്കിന് എടുത്ത്, വരഞ്ഞ് കോഴിയില്‍ പുരട്ടി 2 മണിക്കൂര്‍ വെക്കുക.
ഒരു പാത്രത്തില്‍ ചിക്കന്‍ മുങ്ങിക്കിടക്കുന്ന പരുവത്തില്‍ മുഴുവനായി, ഒരു ചെറു ബ്രൌണ്‍ നിറത്തില്‍ വറത്തുമാറ്റി വെക്കുക. മറ്റൊരു വാവട്ടം ഉള്ള കുഴിഞ്ഞ പാത്രത്തില്‍ സവാള/കൊച്ചുള്ളി വെളിച്ചെണ്ണയോഴിച്ച് വഴറ്റുക. ബാക്കി മസാലയായ, മല്ലിപ്പിടി മുളകുപൊടി ഇഞ്ചി, വെളുത്തുള്ളി എന്നിവ കുറച്ച് ഉപ്പും വെള്ളത്തില്‍ ചേര്‍ത്തു കുഴച്ച ഉള്ളിയില്‍ ചേര്‍ത്തു വഴറ്റുക. ഈ പാത്രത്തിലെ അരപ്പ് ഒരു ചെറിയ സ്പൂണില്‍ എടുത്ത്, കോഴിയുടെ ഉള്ളിലേക്ക് , 2 സ്പൂണ്‍ എന്നകണക്കില്‍ നിറക്കുക , കൂടെ നീളത്തില്‍ മുറിച്ച 3,4 ഉരുളക്കിഴങ്ങു കഷണങ്ങളും. ബാക്കി മസാല കോഴിക്കും മുകളിലും മറ്റുമായിത്തന്നെ പുരട്ടി വെക്കുക. തേങ്ങാപ്പല്‍ ചേര്‍ത്ത്, ബാക്കി ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.തിളയ്ക്കുന്ന കറിയില്‍ മസാലകള്‍ മുഴുവനായിത്തന്നെ ചേര്‍ക്കുക.
കറി തിളച്ച് നന്നായി കുറുകുമ്പോള്‍ 1/2 കപ്പ് തേങ്ങാപ്പാല്‍ അധികം വെള്ളം ചേര്‍ക്കാതെ കുറുകെ ചേര്‍ക്കുക.നന്നായി ഇളക്കി, തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.