മഴരേഖകൾ
വാക്കുകൾക്കതീതമാം നിമിഷങ്ങക്കു സാക്ഷ്യം വഹിച്ചു നീ,
ചുവടുവെച്ചെടുത്തു നീ എന്നിലേ എന്നിലേക്കായ്,
അർത്ഥങ്ങളാം വാക്കുകൾതൻ നീർമണികൾ കോർത്തു,
വന്നു നീ ജീവിതത്തിന്റെ മഴമേഖങ്ങൾതൻ തേരേറി.
.
സൌഹൃദത്തിൻ ദിനങ്ങൾ എണ്ണിയെണ്ണി നീക്കി ഞാൻ,
മനസ്സിന്റെ വാതായങ്ങൾ എന്നോ മലർക്കെത്തുറന്നു,
എന്തെന്നറിയാത്തൊരിഷ്ടം ഈ വഴിയിൽ ഞാൻ കണ്ടു,
എന്നിലേക്കുള്ള നിൻ വഴിയിൽ കണ്ണൂംനട്ടു നടന്നു നീങ്ങി.
സഹസ്രങ്ങളില്ല,വർഷങ്ങളില്ല,ദിനങ്ങൾ മാത്രം,
പരിചയത്തിന്റെ,പരിഭവത്തിന്റെ,വേർപാടിന്റെ വിലാപം,
സൌഹൃദം എന്നോ പ്രേമത്തിന്റെ ഒറ്റയടിപ്പാതയൊരുക്കി,
ഈ നിരത്തിലൂടെയെൻ ഹൃദയം നിന്നെത്തേടിയെത്തി.
വേർപിരിയാൻ മാത്രമായൊരുക്കിയ ഈ വഴിയിലിൽ ഞാൻ,
എന്നോ നഷ്ടത്തിൽ ചിതയൊരുക്കി,കരഞ്ഞു കരഞ്ഞ്,
എന്തിന് എന്ന ചോദ്യത്തിൽ ഞാൻ സ്വയം നഷ്ടമായി,
എന്നുള്ളിൽ നിറഞ്ഞ വാക്കുകളിൽ ഞാൻ ധനികയായ്.
എന്നോ മറന്ന ഈ വഴികൾ എന്നു മുദ്രകുത്തി ഞാൻ,
ജീവിതം തീർത്തവഴികളിൽ ഓടിത്തളർന്നു മുന്നോട്ട്,
ഈവഴികൾ മാടിവിളിച്ചു വീണ്ടും, എന്നന്നേക്കുമായ്,
പ്രേമപരവശയായി ഞാൻ ഇന്നുമെന്നേക്കും.
Rain Route
Witnessed to thy face through these roads.
Understood thy footsteps towards me, through,
Braided the beads of words that were unspoken,
Yet you walked into my life in the chariots of Rain.
Counted the days and blooms of friendship,
Though I opened the hearts wide open,
An unspoken zeal walked across this way,
Right towards me, hail eagerness in me.
Generations, years and days went past us,
Dirge of knowing, departing ‘ howled away,
A friendship refined the attire of romance,
This path walked right across to our hearts.
A path which gave birth to our separations’
Yet, created the cremations’ of my love with tears,
Lost myself in thy array of question marks?
Enriched myself in those words you poured
Sealed these paths once and for all into oblivision,
Exhausted myself into paths life cleared and paved,
Yet those paths called unto me with passions,
Entwined and envisaged into bosom of love, forever.