മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളും ഫാസ്റ്റ്ഫുഡും സ്വദേശിയും വിദേശിയും ആയ മലയാളികളെ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. എന്നാൽ രക്തസമ്മര്‍ദ്ദം,പ്രമേഹം,കൊളസ്‌ട്രോൾ തുടങ്ങി ഒട്ടനവധി രോഗങങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ശരീരത്തിനാവശ്യമായ ജീവകങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവ നല്‍കാനും കഴിയുന്ന പോഷക കലവറയാണ് പച്ചക്കറികൾ ഡോക്ടറിന്റെയും ,ഡയറ്റീഷ്യന്റെയും ഉപദേശങ്ങളുടെ നീണ്ട മണിക്കൂറുകൾക്കു ശേഷം എത്തിച്ചേരുന്ന പച്ചക്കടിക്കടയിലെ വിലയും,വിഷദ്രാവകങ്ങൾ നിറഞ്ഞ പച്ചക്കറികളെ വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. പോഷകാംശങ്ങള്‍ക്കു വേണ്ടി നാം തിരഞ്ഞുപിടിച്ചു കഴിക്കുന്ന ഭക്ഷണം അങ്ങനെ ശരീരത്തിന് കൂടുതൽ ദോഷകരമാക്കുന്നു. ഇനി രക്ഷ സ്വയംപര്യാപ്തത മാത്രമാണ്. പ്രകൃതിയോട്‌ ഏറ്റവും അടുപ്മുള്ള നിറമാണ് പച്ച. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർക്ക്‌ ആരോഗ്യവും ആശ്വാസവും നല്‍കുന്നതു മാത്രവുമല്ല മണ്ണിനോട്‌ അടുപ്പമുള്ളനിറമായതു കൊണ്ട്‌ മനസ്സിന്‌ ആശ്വാസം നല്‍കുകയും ചെയ്യുന്നു. മനുഷ്യസമൂഹത്തോളം തന്നെ ചരിത്രം അവകാശപ്പെടാവുന്ന ഒരു പ്രവൃത്തിയാണ് കൃഷി. നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായിവ ർത്തിക്കുന്ന ഒന്നാണ് ഭക്ഷണം എന്നതിനാല്‍ തന്നെ, കാര്‍ഷിക വൃത്തിയെ മാറ്റി നിര്‍ത്തി മനുഷ്യനു ജീവിതവുമില്ല. നമ്മുടെ പിൻതലമുറ ഉണ്ടായിരുന്ന മനശാന്തിക്കും ആരോഗ്യത്തിനും സൌമ്യതക്കും മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യമുണ്ടോ? കാർഷികപ്രവൃത്തിയിൽ നിന്നും മാറി നില്‍ക്കുന്ന ഈ തലമുറ മാനസികവും ശാരീരികമായ സമ്മർദ്ദങ്ങളിൽ വട്ടംകറങ്ങുബോൾ ഉഴറുമ്പൊൾ , ആശ്വാസം നല്‍കാൻ ഓണ്‍ലൈൻ‍ ഗെയിമുകളായെങ്കിലും കൃഷി പുനരവതരിക്കുന്നത് ആശാവഹമാണ്, ഫേസ് ബുക്കിന്റെ ഫാം ടൌണ്‍ ഉദാഹരണം.ചികിത്സാരീതി എന്ന നിലയിൽപ്പോലും ഇപ്പോൾ കൃഷിയും,പൂന്തോട്ടസംരക്ഷണവും, പ്രകൃതിയോട് ഇഴുകിച്ചേർന്നുല്ല സംരംഭങ്ങൾ അത്യാവശ്യം എന്ന് പറയുന്നു. പച്ചക്കറി തോട്ടങ്ങൾ നട്ടു വളർത്തുന്നതും, നനക്കുന്നതും, മനസ്സിനു നല്ല സന്തോഷം തരും എന്നെത് പലരും സ്വന്തം അനുഭവങ്ങളായി പറയുന്നു.
വീടിനുചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവർക്ക് ഒന്ന് മനസ്സുവെച്ചാൽ നല്ല പച്ചക്കറിത്തോട്ടം നിർമിക്കാം. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീർഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ,നാരകം പോലുള്ള വിളകൾക്ക് വീട്ടു വളപ്പിൽ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലിൽ വളരാൻ കഴിയുന്ന ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യാം.
ഇവക്കിടയിൽ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവക്കെല്ലാം നല്ല വെയിൽ വേണം. അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു പോലും സ്വന്തം ബാൽക്കണികളിലും ജനപ്പടികളിലും മറ്റും ചെറിയ ചെടിച്ചട്ടികളിൽ, മുളകും, പുതിനയും മല്ലിയിലയും , പലതരം ഹെർബൽ ചെടികളും വളത്താം. ഇതിനാണ് പഴമക്കാർ പറയുന്നത്, “ വേണമെങ്കിൽ ചക്ക വേരിലും കായിക്കും എന്ന്.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ ജൈവപച്ചക്കറി കൃഷിഭൂമിയില്ലാത്തവർക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീൻ/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും, ഒഴിഞ്ഞ പ്ലാസ്റ്റിക്കിന്റെ വെള്ളം കുപ്പികളിലും, പെപ്സി, 7 അപ്പ് എന്നിവയുടെ കാനുകളിലും കൃഷി ചെയ്യാവുന്നതാണ്. പദ്ധതികൾക്കാവശ്യമായ പച്ചക്കറി വിത്തുകൾ നാട്ടിൽ കൃഷിഭവനിൽ നിന്നും, നേഴ്സറികളിൽ നിന്നും കിട്ടുന്നതാണ്.
ഇന്ന് പ്രതീക്ഷക്ക് വിപരീതമായി പച്ചക്കറി കൃഷി, വീടുകളിൽ നിന്നും മാറി സ്കൂളുകളിലും, ഓഫ്ഫീസ്സ് റ്റെറുസ്സുകളിലും, പോലീസ് സ്റ്റേഷനുകളിൽ പോലും പച്ചക്കറി കൃഷി സുലഭമായ ഒരു സംരംഭമായിത്തീർന്നിരിക്കുന്നു. ഇത്തരം ഒരു കൂട്ടായ്മയുടെ ഭാഗമായി, മുഹമ്മദ് കുട്ടിയും സുഹൃത്തുക്കളും , പരസ്പരം വിത്തുകൾ കൈമാറുകയും , സഹായസഹകരണങ്ങൾ നൽകുമയും ചെയ്തതിന്റെ ഭാഗമായി, അടുക്കളത്തോട്ടം എന്നൊരു ചെറിയ ഗ്രൂപ്പ് ഉടലെടുത്തു. കത്തുകളിലൂടെ വിത്തുകളും, ഫെയിസ് ബുക്കിലൂടെ ആശയങ്ങളും വിവരങ്ങളും പങ്കുവെക്കുകയും ചെയ്ത ചെറിയ സംരഭം ഇന്ന് കടൽകടന്ന് ഗൽഫ് നഗരങ്ങളിലും മറ്റും ആയി പടന്നു പന്തലിച്ചു. ഇവിടെ മുഹമ്മദ് കുട്ടിയുടെ ആശയത്തിലൂടെ, താല്പര്യത്തിലൂടെ പ്രോത്സാഹനത്താൽ തുടങ്ങിയ ഈ സംരഭത്തെക്കുറിച്ച അദ്ദേഹം തന്നെ, നമ്മുടെ മനസ്സിലുള്ള സകലചോദ്യങ്ങൾക്കും ഉത്തരങ്ങളും ഉപദേശങ്ങളും നൽകുന്നു…..
ചോ: അടുക്കളക്കൂട്ടം എന്ന പേര് ,ആരുടെ ആശയം ആയിരുന്നു?
ഉ: ഈ ഗ്രൂപ്പു തുടങ്ങിയത് കഴിഞ്ഞ വർഷം ഗാന്ധി ജയന്തി ദിനത്തിലാണ്. അടുക്കളത്തോട്ടം എന്ന പേരു നിർദ്ദേശിച്ചത് എന്റെ സുഹൃത്തും ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിനിസ്റ്റർ ആയ ശ്രീ നാരായണൻ കുട്ടി മാപാലയാണ്. അദ്ദേഹം അടുത്ത പ്രദേശമായ തിരൂർ നിവാസിയാണ്.
ചോ: ചെടികളോടും പുഷ്പങ്ങളോടും ഉള്ള താല്പര്യം എല്ലാവർക്കും ഉള്ള , എന്നാൽ എല്ലാവർക്കും നിലനിർത്തിക്കൊണ്ടു പോകാനാകാത്ത ഒന്നല്ലെ?
ഉ: പരിശ്രമിച്ചാൽ എല്ലാവർക്കും സാധിക്കും എന്നു പലരും, പല നാടുകളിലും, ചൂടിലും തണുപ്പിലു, ഗൾഫിലും മറ്റും ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ചോ: സ്വന്തംവീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്നിവക്കപ്പുറമായി, സുഹൃത്തുക്കൾക്കും മറ്റും ഇതെക്കുറിച്ച അറിവ് പകർന്നുകൊടുക്കാ നുള്ള പ്രചോദനം ?
ഉ: സൌഹൃദം , പച്ചക്കറിത്തോട്ടവും തമ്മിൽ ബന്ധപ്പെടുത്തണം എന്ന മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു. ഇന്റെർനെറ്റൊക്കെ വരുന്നതിനു മുമ്പു തന്നെ തൂലികാ സൌഹൃദത്തിൽ തല്പരനായിരുന്നു. അങ്ങിനെ ഒട്ടേറെ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അന്നൊക്കെ ചിലരിൽ നിന്നു തപാലിലൂടെ വിത്തുകളും ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്റെർനെറ്റുമായി പരിചയപ്പെട്ടപ്പോൾ ഈ ബന്ധങ്ങൾക്ക് ആക്കം കൂടി. ഉപകാരപ്രദമായ കാര്യങ്ങൾക്കു ഇന്റെർനെറ്റ് മാധ്യമം എങ്ങിനെ ഉപയോഗിക്കാമെന്നും , നിത്യ ജീവിതത്തിൽ അതെങ്ങനെ പ്രായോഗികമാക്കാമെന്നും തീരുമാനിക്കുകയായിരുന്നു. പങ്കുവെക്കലും
ചോ: വിത്തുകൾ ശേഖരിക്കുക, മറ്റു തല്പരവ്യക്തികൾക്കുവേണ്ടി അയച്ചുകൊടുക്കുക എന്ന ഭാഗവും, എല്ലാവരും താല്പര്യം അല്ലെ?
ഉ: നമ്മൾ നമ്മളിൽത്തന്നെ ഒതുങ്ങിക്കൂടാതെ കൊടുത്തും വാങ്ങിയും ശീലിച്ചാലേ സമൂഹത്തിൽ പരസ്പര സ്നേഹം നിൽനില്‍ക്കൂ. ഇന്നത്തെ കാലത്ത് പണ്ടുണ്ടായിരുന്ന ഒരു സ്നേഹതാല്പര്യത്തിനാരും മുതിരുന്നില്ല. എല്ലാവരും അവനവനിലേക്ക് ഉൾവലിയുകയാണ്.
ചോ: ഇന്നത്തെക്കാലത്ത്, എല്ലാവരുംതന്നെ, ചെടികളും പുഷ്പങ്ങളും എല്ലാം മാറ്റിവെച്ച് നിത്യോപക പച്ചക്കറികൾ വളർത്താനായി സമയം കണ്ടെത്തണം. ഇതാണോ കുട്ടിയുടെ താല്പര്യം?
ഉ: അതെ, അതാ ഞാൻ പറഞ്ഞു വന്നത്. പണ്ടൊക്കെ അയൽ വാസികൾ തമ്മിൽ എല്ലാം പങ്കു വെക്കുമായിരുന്നു. വീട്ടിൽ പാചകം ചെയ്യുന്ന കറികൾവരെ അങ്ങോട്ടുമിങ്ങോട്ടും പങ്കു വെക്കുമായിരുന്നു. അതു കൊണ്ടു തന്നെ അന്ന് ജാതിമത ചിന്തളില്ലാതെ മനുഷ്യർ പരസ്പരം സ്നേഹിച്ചിരുന്നു. കൊണ്ടു കൊടുത്തും ദുഖത്തിലും സന്തോഷത്തിലും പങ്കാളികളായിരുന്നു. ഇനിയും ശ്രമിച്ചാൽ നമുക്കതിനു കഴിയും.
ചോ: കേരളംവിട്ട് ഗൾഫിൽ ദുബായ്‌വരെ എത്തിനിൽക്കുന്ന ഈ സംരഭം ഇനി ഇവിടുന്നെങ്ങോട്ട്?
ഉ: ദുബായ് വരെയെന്നല്ല ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികൾ ഇന്നതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. നാട്ടിൽ നിന്നകന്നു നില്‍ക്കുമ്പോഴാണു മലയാളികൾക്കത് കൂടുതൽ മനസ്സിലാകുന്നത്. അതു കൊണ്ടു തന്നെയാണു ഇത്തരം സംരംഭങ്ങൾക്കു പ്രചാരം ഏറി വരുന്നതും.
ചോ: എല്ലാവർക്കും ചെടികളോടുള്ള താല്പര്യം നിലനിർത്തിക്കൊണ്ടുപോകും എന്നു തോന്നുന്നുണ്ടോ?
ഉ: തീർചയായും. ഒരു പയർ മണിയെങ്കിലും മുളപ്പിച്ച് അതിന്റെ ഓരൊ ദിവസത്തെയും വളർച്ച നോക്കി നിൽക്കാൻ ആഗ്രഹിക്കാത്തവരില്ല. കുട്ടികൾക്കും ഏറെ താല്പര്യമുള്ള വിഷയമണിത്. അതിനുള്ള അവസരം നമ്മളൊരുക്കി കൊടുക്കണമെന്നു മാത്രം.
ചോ: സിനിമാതാരങ്ങൾവരെ കൃഷിയിൽ താല്പര്യം കാണിക്കുന്നത്, സ്വാർത്ഥതയോ, സദുദ്ദേശമോ?
ഉ: സിനിമാതാരങ്ങൾ ഇറങ്ങിപ്പുറപെട്ടത് സ്വാർത്ഥതയാണെന്നു ഞൻ പറയില്ല. എന്നാൽ അതിൽ പബ്ലിസിറ്റിയുടെ ഒരംശമില്ലേയെന്നു ശങ്കിച്ചു പോകാറുണ്ട്. എന്നിരുന്നാലും ജനങ്ങളിൽ കൃഷിയോടുള്ള ഒരു താല്പര്യം ജനിപ്പിക്കാൻ ഇതു സഹായകരമാകുന്നുണ്ട്. അപ്പോ അതും സ്വാഗതാർഹം തന്നെ.
ചോ: 4 പേരടങ്ങുന്ന, ഫ്ലാറ്റിൽ താമസിക്കുന്ന ഒരു കുടുംബത്തിന് സ്വന്തമായി അത്യാവശ്യ പച്ചക്കറികൾ വളർത്തിയെടുക്കാൻ ഒരു , സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഉപദേശം?
ഉ: ഒരു കവറിലോ ബക്കറ്റിലോ അല്പം മണ്ണെടുത്തു അതിലൊരു വിത്തു പാകി ചെടികൾ നട്ടു നോക്കാവുന്നതാണ്. വരാന്തയിലൊ ജനാലക്കടുത്തോ സൂര്യപ്രകാശം ലഭിക്കുന്ന എവിടെയും ഒരു ചട്ടിയോ കവറോ ബക്കറ്റോ വെക്കാൻ സൌകര്യമുണ്ടെങ്കിൽ പല സസ്യങ്ങളും വളർത്താൻ കഴിയും. കപ്പലിനുള്ളിൽ സ്വന്തം കാബിനിൽ കൃതൃമമായി വെളിച്ചം കൊടുത്തു സസ്യങ്ങൾ വളർത്തുന്ന ഒരാളുടെ അനുഭവം ഈയിടെ ഫേസ് ബുക്കിലെ നമ്മുടെ അടുക്കളത്തോട്ടം ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. തല്പര്യമുണ്ടായാൽ മിനറൽ വാട്ടർ വരുന്ന കുപ്പികൾ വരെ മുറിച്ച് 2 ഭാഗമാക്കി അതിൽ ചീരയും മറ്റും കൃഷി ചെയ്യാൻ കഴിയും. മണ്ണു പോലുമില്ലാതെ വെള്ളവും വളവും മാത്രംനല്‍കി കൃഷി ചെയ്യുന്ന പല രീതികളുമുണ്ട്. ഇന്നത്തെ ആധുനിക യുഗത്തിൽ അതൊക്കെ മനസ്സിലാക്കാൻ യൂട്യൂബിനെ ആശ്രയിച്ചാൽ തന്നെ ധാരാളം അറിവുൾ കിട്ടും .ഇന്നു നമ്മുടെ ചെറുപ്പക്കാർ , ഇതിൽ വീട്ടമ്മമാരും ,ധാരാളം സമയം നെറ്റിൽ ചെലവഴിക്കുന്നു. എന്നാൽ അല്പം മെനക്കെട്ടാൽ ഇങ്ങനെ പലതും പഠിക്കാൻ കഴിയും.
ചോ: ഗൽഫിൽ താമസിക്കുന്ന പ്രവാസികൾക്ക് എല്ലാത്തരം കീടനാശിനികളും ലഭ്യമല്ല, എങ്ങിനെ നിത്യോപക സാധനങ്ങളാൽ കീടനാശിനികൾ സ്വയം ഉണ്ടാക്കാം?
ഉ: കീടനാശിനികൾ ഇപ്പോൾ സ്വയം നിർമ്മിക്കാൻ കഴിയും. നമ്മുടെ വീട്ടിൽ ലഭിക്കുന്ന വെള്ളുള്ളി, കാന്താരി മുളക് ,വേപ്പെണ്ണ ,പുകയില ,ബാർ സോപ്പ് ഇതൊക്കെ ഉപയോഗിച്ചു ജൈവ കീടനാശിനികൾ നിർമ്മിക്കാവുന്നതാണ്. പപ്പായഇല കൊണ്ടും കീടനാശിനിയുണ്ടാക്കാം 100 മി.ലി വെള്ളത്തിൽ 50ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വെക്കുക ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്നു നാലിരട്ടി വെള്ളം ചേർത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാൻ ഇതു സഹായിക്കും.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഇവ സമം ചേർത്തരച്ച്, എണ്ണയിൽ കുതിർത്ത് വെക്കുക. ഒരാഴ്ചക്കു ശേഷം, ഏതെങ്കിലും സോപ്പുലായനിയിൽ (പേൾ,വിം,ഓമോ, ഏരിയൽ) ഈ കൂട്ടിന്റെ 2 , 3 സ്ലൂൺ ചേർത്ത് അലിയിച്ച്, ചെടികളിൽ സ്പ്രേ ചെയ്യുക. ഇതും ഒരു ജൈവകീടനാശിനിയാണ്.
ചോ: സ്വയം പച്ചക്കറികൾ വീട്ടിൽ വളർത്തി ഉപയോഗിക്കുന്നതിന്റെ ത്രിൽ, പ്രയോജനം എന്താണ്?
ഉ: അതനുഭവിച്ചു തന്നെ അറിയണം. നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോഴുണ്ടാകുന്ന അതേ ത്രിൽ തന്നെയാണ് നമ്മൾ പാകിയ ഒരു വിത്ത് മുളച്ചു വരുമ്പോഴുമുണ്ടാകുന്നത്. പിന്നെ ഓരോ ദിവസവും അതിന്റെ വളർച്ച നോക്കിക്കാണുമ്പോൾ മനസ്സിനു തന്നെ ഒരു പ്രത്യേക ആഹ്ളാദം ലഭിക്കുന്നു. ദിവസവും അതിനു നനക്കുമ്പോഴും പരിചരിക്കുമ്പോഴും നമ്മളറിയാതെ അതിനെ സ്നേഹിച്ചു പോകും. അതാണു കൃഷിയിലൂടെ നമുക്കു ലഭിക്കുന്ന ആനന്ദം.
കേവലം 5 മാസം കൊണ്ട് ഇരുപതിനായിരത്തോളം അംഗങ്ങൾ ഈ ഗ്രൂപ്പിൾ വന്നെങ്കിൽ അതു അടുക്കളത്തോട്ടത്തോടുള്ള ജനങ്ങളുടെ ഇഷ്ടം കൊണ്ടു തന്നെയാണ്. ഇവിടെ ആരും ആരെയും നിർബന്ധിച്ചു കൊണ്ടു വന്നതല്ല മറിച്ചു സ്വയം കേട്ടറിഞ്ഞു വന്നവരാണ്. അതു തന്നെയാണു ഈ ഗ്രൂപ്പിന്റെ വിജയവും. ഇതിനു നിമിത്തമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ജോലിയിൽ നിന്നു പിരിഞ്ഞു വിശ്രമ ജീവിതം നയിക്കുന്ന എന്നെപ്പോലുള്ളവർക്കു ജീവിത സായാഹ്നത്തിൽ മാനാസികമായ പ്രി മുറുക്കങ്ങൾ ഒഴിവാക്കാൻ ഇതു സഹായിക്കുന്നു. ഇങ്ങിനെ ഒരു ഗ്രൂപ്പു തുടങ്ങിയ ശേഷം വിത്തുകളും കൃഷിയുമായി ബന്ധപ്പെട്ട് ധാരാളം പേരുമായി സൌഹൃദം പങ്കിടുവാനും അതു പോലെ കുടുംബ സന്ദർശനങ്ങൾ നടത്തുവാനും ഇടവരുന്നു. പലരും അതിഥികളായി എന്റെയടുത്തും വരാറുണ്ട്. അങ്ങിനെ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ കിട്ടുന്ന അല്പ സമയം ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇന്നു നമുക്കു നഷ്ടപ്പെട്ട ആ പഴയ സാമൂഹ്യ സാഹചര്യം വീണ്ടെടുക്കാൻ കഴിഞ്ഞേക്കാം. അതാവട്ടെ നമ്മുടെ ലക്ഷ്യം.
അടുക്കളത്തോട്ടങ്ങൾ ഇന്ന് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. മികച്ച ഫലവും സമയംപോകാൻ ഉത്തമമാർഗവും നൽകുന്നതിനാൽ വീട്ടമ്മമാരാണ് കൂടുതലും അടുക്കളത്തോട്ടങ്ങളിലേക്ക് ശ്രദ്ധിക്കുന്നത്. വിവിധങ്ങളായ പഴവർഗങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇന്ന് പലരുടെയും അടുക്കളത്തോട്ടങ്ങളെ കീഴടക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ അടുക്കളവാതിലിനു ചേർന്നു തന്നെയായിരിക്കണമെന്നില്ല അടുക്കളത്തോട്ടങ്ങൾ. അടുക്കളയുടെ പിന്മുപറ്റത്തോ അടുക്കളഭിത്തിയോടു ചേർന്നുള്ള എവിടെയെങ്കിലോ ആയാൽ മതി. അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്നവർക്ക് നിരവധി പൊടിക്കൈകൾ ഉണ്ട്. നിങ്ങൾക്ക് കിഴങ്ങ്, മുളക്, ഉള്ളി, ഇലക്കറികൾ, നാരങ്ങ എന്നു വേണ്ട എന്തും പരീക്ഷിക്കാം. കാലാവസ്ഥ, മണ്ണിനം, താല്പര്യ് എന്നിവയെ അടിസ്ഥാനമാക്കി അടുക്കളത്തോട്ടങ്ങളി‍ൽ പരീക്ഷിക്കാവുന്ന അനവധി സസ്യങ്ങളുണ്ട്. തുടക്കത്തിലേ നിങ്ങളുടെ സഹായത്തിനുതകുന്ന ചില പൊടിക്കൈകളാണ് താഴെ വിവരിക്കുന്നത്. തോട്ടം നിർമ്മിക്കാനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും പരിപാലിക്കുന്നതിനും ഇവ നിങ്ങളെ സഹായിക്കും.
1.സൂര്യപ്രകാശത്തിന്റെു ലഭ്യത –ആവശ്യത്തനു സൂര്യപ്രകാശം ലഭ്യമാകുന്ന പ്രദേശം തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഊ‍ർജ്ജസ്രോതസ്സായ സൂര്യപ്രകാശം സസ്യങ്ങളുടെ വള‍‍ർച്ചയെ ത്വരിതപ്പെടുത്തും. ദിവസവും അഞ്ചോളം നല്ലവണ്ണം സൂര്യപ്രകാശം കിട്ടത്തക്കവിധമായിരിക്കണം തോട്ടം. തണലുള്ള പ്രദേശങ്ങളിൽ സസ്യങ്ങൾ വളര്ത്താ തിരിക്കാൻ അതിനാൽ ശ്രദ്ധിക്കുക. 2. ജലലഭ്യത-നനവുള്ള മണ്ണുള്ളയിടങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുക. ദിവസവും ഉണങ്ങുന്ന രീതിയിലു ആറോ മണിക്കൂറോള്ള മണ്ണായിരിക്കണം. ജലം വളരെ അധികമാവുന്നതും വളരെ ദുർലഭമാകുന്നതും സസ്യങ്ങൾക്ക് ഒരുപോലെ ഹാനികരമാണ്. 3.മണ്ണ് തയ്യാറാക്കുക –പച്ചക്കറിത്തോട്ടം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ തോട്ടം അതിനനുസരിച്ച് തയ്യാറാക്കേണ്ടതുണ്ട്. പരുക്കൻ കല്ലുകളും മറ്റും മണ്ണിൽ നിന്ന് നീക്കം ചെയ്യണം. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാൻ കമ്പോസ്റ്റുകൾ ചേർക്കുക. 4. ചെടികളുടെ തെരഞ്ഞെടുപ്പ് –ആദ്യം തന്നെ നടാനുദ്ദേശിക്കുന്ന ചെടികൾ ഏതൊക്കെയെന്ന് തീരുമാനിക്കണം. മണ്ണിന്റെ തരം, മണ്ണിന് അനുയോജ്യമാണോയെന്ന് നോക്കുക, കാലാവസ്ഥ, ചെടിക്ക് നിത്യവും ആവശ്യംവേണ്ട പരിചരണം എന്നിവയൊക്കെ പഠിച്ചിട്ടുവേണം ഈ തെരഞ്ഞെടുപ്പ്. 5.രൂപകല്പന –ഭംഗിയായ ഒരു രൂപകല്പന ഉണ്ടാക്കുക. ഏത് സസ്യം എവിടെ നടണമെന്ന് വ്യക്തമായി ഒരു രൂപരേഖ നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ശരിയായ രീതിയിൽ രൂപകല്പചെയ്താൽ നിങ്ങളുടെ തോട്ടത്തിന് ഒരു അടുക്കും ചിട്ടയും കൈവരുമെന്നു മാത്രമല്ല ഇവയുടെ പരിപാലനം എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നു. 6.പരിപാലനം-ആദ്യഘട്ടത്തിൽ നല്ല സംരക്ഷണം വേണ്ടതുണ്ട്. ഓരോ വിളക്കും വ്യത്യസ്തമായ ആവശ്യങ്ങളാണുണ്ടാവുക. അതിനനുസരിച്ച് പരിപാലിക്കുകയും ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക. 7.നനയ്ക്കൽ-നിത്യവുമുള്ള നനയ്ക്കൽ അത്യാവശ്യമാണ്. വെള്ളം കുടിക്കാതെയുള്ള ഒരു ദിവസം നമുക്ക് എത്ര ബുദ്ധിമുട്ടാകുമോ അതുപോലെ തന്നെ സസ്യത്തെയും അത് ബാധിക്കും. 8.മാറ്റുക –കൃഷികളിൽ മാറ്റി മാറ്റിയുള്ള പരീക്ഷണങ്ങളും ഗുണം ചെയ്യും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് സസ്യവും മാറ്റുക. ഇത് മണ്ണ ഫലഭൂയിഷ്ഠമായി നിലനില്ക്കാരനും വ്യത്യസ്തമായ പച്ചക്കറിയും പഴവർഗങ്ങളും പരീക്ഷിച്ചുനോക്കുന്നതിനും ഉപകാരപ്പെടും.
മണ്ണിനടിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ ശക്തിയില്ലാത്ത വേരുകളാണ് വാഴക്കന്നുകൾക്കുള്ളതെന്നതിനാല്‍ ഇത് നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 9.തോട്ടം പരിപാലനം –ഒരിക്കൽ നിങ്ങൾ വിളനട്ടാൽ അത് നല്ലരീതിയിൽ പരിപാലിക്കാൻ ശ്രദ്ധിക്കുക. എല്ലാം വിളകൾക്കും ഒരു പ്രത്യേക വിളവെടുപ്പുകാലമുണ്ടാവും. ഈ സമയത്ത് വിളക്ക് ദോഷം വരാതെ നല്ല ശ്രദ്ധ കൊടുക്കുക. ഇതാണ് ഏറ്റവും പ്രധാനമായു ശ്രദ്ധിക്കേണ്ട വസ്തുത. 10.തുടർച്ചയായ പരിപാലനം-ആഴ്ചയിലൊരിക്കൽ നടത്തേണ്ട ഒരു പ്രവൃത്തിയല്ല ഇതെന്ന മനസ്സിലാക്കുക. തുടങ്ങിക്കഴിഞ്ഞാൽ ഇടവേളയില്ലാതെ അതിൽ ശ്രദ്ധിക്കുകയും ഒരു കുട്ടിയെ നോക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യുക.