ഏതോകാലത്ത് എന്നോ എവിടെയോ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന വാലെന്റൈൻ…..ജ്യോതിയുടെ ബ്ലോഗിൽ നീന്നുള്ള വിവരണത്തിനോടു കടപ്പാട്…………ആരാണീ സൈന്റ് വാലന്റൈൻ? എന്താണു അദ്ദേഹം ഇത്രയും ആരാദ്ധ്യനാകാൻ കാരണം?.ഈ ആഘോഷം കൊണ്ടു പ്രണയത്തിന്റെ ബാഹ്യപ്രകടനം കൊണ്ടു എന്താണു യഥാർത്ഥത്തിൽ ഉദ്ദേശിയ്ക്കപ്പെടുന്നതു?റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ സൈനികർക്കു വിവാഹം പാടില്ലെന്നു നിയമമുണ്ടാക്കിയ ഒരു കാലത്തു ആ ആജ്ഞയെ ധിക്കരിച്ചു അതി രഹസ്യമായി കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു ആ കാരണം കൊണ്ടു തന്നെ ജയിലിലടയ്ക്കപ്പെടുകയും റോമൻ പഗാനിസത്തിലേയ്ക്കു മതപരിവർത്തനം ചെയ്യാനാവശ്യപ്പെട്ട ചക്രവർത്തിയെ ക്രിസ്തുമതാനുയായിയാക്കാൻ ശ്രമിയ്ക്കുകയും ചെയ്ത പുരോഹിതനായിരുന്നു വാലെന്റൈൻ.തന്റെ വിശ്വാസ്ത്തിന്റെ തെളിവെന്നോണം തൂക്കുമരത്തിലേറ്റുന്നതിനു മുൻപായി ജയിലറുടെ അന്ധയായ മകൾക്കു പ്രാർത്ഥനയിലൂടെ കാഴ്ച്ചശക്തി കൊടുത്ത ഈ പുരോഹിതൻ തങ്ങളുടെ പ്രണയത്തിലെ ഏതു തടസ്സവും മാറ്റിത്തരുമെന്ന ഒരു വിശ്വാസമായിരിയ്ക്കണം ഇദ്ദേഹത്തെ പ്രണയികളുടെ സ്വന്തം ദൈവമാക്കി മാറ്റിയതു.അദ്ദേഹം തനെ പ്രേമഭാജനത്തിനായി?)എഴുതിയ “ഫ്രം യുവർ വാലെന്റൈൻ”എന്ന ഒരു കുറിപ്പിനെയാണു ആദ്യ വാലെന്റൈൻ ആശംസാ സന്ദേശമായി ഇന്നും കണക്കാക്കപ്പെടുന്നതു.ഹൃദയത്തിന്റെ ആകൃതി,ചുവന്ന നിറം,പൂക്കൾ,ചോക്കളേറ്റ് എന്നിവയൊക്കെ യാണു കൈമാറപ്പെടുന്ന വസ്തുക്കളിൽ കാണാനാകുന്നതു.
ഇദ്ദേഹത്തിന്റെ വാലന്റൈൻ പ്രണയം നമ്മുടെ നാ‍ട്ടിൽ എത്തിയപ്പോ,എല്ലാത്തിനും ഇടം കോലിടുന്ന,ശിവസേനക്കു പ്രശ്നം!!പ്കെളവന്റെ ചൊറിച്ചിൽ,ഷാരുഖ് ഖാൻ സിനിമയുണ്ടാക്കിയാൽ, ചൊറിച്ചിൽ എന്നില്ല, എല്ലാത്തിനും കടി തന്നെ,ഇവനൊന്നും ചത്തൊടുങ്ങി പോകാറായില്ലെ!! ഇതൊന്നും വേണ്ട പ്രണയം കടലിൽക്കൂടെ ഒഴുകിയെത്തി എന്നു വിശ്വസിക്കുന്ന കൊച്ചിയിലും ചൊറിച്ചിലിനു കുറവൊന്നും ഇല്ല.സ്നേഹം,പ്രേമം,ഇഷ്ടം ഇതുമാത്രമാണ്.അല്ലാതെ ആരും ആരുടെയും കുടുംബസ്വത്തിലൊ,ആധാരത്തിലൊ ഒന്നും കൈകടത്താൻ വന്നില്ല എന്നിട്ടും,എല്ലാത്തിനും ഇടംകോലിടാനും,ഒരു നല്ല ദിവസത്തെ ദൈവത്തിന്റെ പേരിൽ ജാതിയുടെ പേരിൽ, സംസ്കാരത്തിന്റെ പേരിൽ വളച്ചൊടിച്ച് ഓരൊ എടാകൂടങ്ങൾ ഉണ്ടാക്കിയെടുക്കുന്നു.രാഷ്ട്രീയക്കാരൻ കരുനീക്കം മനസ്സിലാക്കാം,എന്തെങ്കിലും മനസ്സിൽ കണ്ടിട്ടാകാം.ഇതെല്ലാം കണ്ടു ചാടിപ്പുറപ്പെടുന്ന നമ്മുടെ സാധാരണക്കാരായ മനുഷ്യർ!!നമുക്കെന്തിനാ വാലെന്റൈൻ??ഇതാരാ വാലെന്റൈൻ?? ഇതിന്റെ പേരിൽ കുറെ കാശുകളയാൻ!!ഒരു ദിവസം സ്നേഹത്തിനായി മാറ്റിവെക്കിന്നതിൽ തെറ്റില്ല,അതിനായി മിനക്കെട്ട് പ്രത്യേകമായി തയ്യാറെടുപ്പുകളോടെ തന്നെ,സ്നേഹം പ്രകടമാക്കുന്നതിൽ തെറ്റില്ല,വളരെ നല്ല കാര്യം.
സ്നേഹം എന്നതിനു കമിതാക്കൾ തമ്മിലുള്ള പ്രേമം എന്ന്മാത്രമല്ല അർത്ഥം. സ്നേഹം ആർക്കും എവിടെയും,ഏതുവിധത്തിലും പ്രകടിപ്പിക്കാവുന്നതാ‍ണ്.അതിനു പ്രത്യേകമായി ഒരു ദിനം എന്നതും, പിറന്നാളാഘോഷവും, വെഡ്ഡിം ആനിവേഴ്സറി,പള്ളിപ്പെരുനാളും,കുടുംബയോഗം, എന്നതുപോലെ ഒരു തയ്യാറെടുപ്പ്. അനിയൻ ചേച്ചിയെയും,സഹോദരൻ സഹോദരനെയും,സുഹൃത്ത് സുഹൃത്തിനെയും വാക്കുവാക്കിന് വെട്ടിമുറിക്കാൻ നിൽക്കുന്ന ഈ കാലത്ത്, സ്നേഹത്തിനായി ഒരു ദിനം വളരെ നല്ലതാണ്
മറ്റുള്ളവരുടെ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ,അതിന്റെ വൈവിദ്ധ്യമായ നിറങ്ങൾ മനസ്സിലൂടെയും കണ്ണിലൂടെയും കടന്നു പോകുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും, മനസ്സിൽ ആരെയങ്കിലും ഒന്നു നിനച്ചാൽ അതു വാലന്റൈൻ ദിനമായി മാറി.
വീണ്ടും പ്രണയത്തിനു നമുക്ക്, ഒരു വിജയം കൂടി ,മാതൃഭൂമിലിലെ, ശ്രീരാജ് ഓണക്കുറിന്റെ ലേഖനം
“ഇന്റര്‍നെറ്റിന്റെ ലോകത്തായിരുന്നു ഉണ്ണിയെന്ന ജയേഷിനെ പാര്‍വതി കണ്ടുമുട്ടുന്നത്. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു ഉതിര്‍ന്നുവീണ വാക്കുകളിലൂടെ പരസ്​പരം കാണാതെ അവര്‍ സുഹൃത്തുക്കളായി. പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി. വിധി ഒരുക്കിയ അപകടത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടയാളാണ് ഉണ്ണിയെന്ന സത്യം ഇതിനിടെ പാര്‍വതി മനസ്സിലാക്കിയെങ്കിലും പ്രണയത്തിന്റെ തീവ്രത കുറഞ്ഞില്ല.എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് പാര്‍വതി ഉണ്ണിയുടെ ജീവിതസഖിയായി കുഞ്ചരയ്ക്കാട് മനയിലേക്ക് കടന്നുവന്നു. 2006 ലായിരുന്നു അത്. തന്റെ ജീവിതം തന്നെ പ്രണയ സമ്മാനമായി നല്‍കിയ പാര്‍വതിക്ക് ഉണ്ണി വൈകാതെ ഒരു സമ്മാനം നല്‍കി. അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന പാര്‍വതിക്ക് മലയാള സാഹിത്യരചനകളും ലേഖനങ്ങളും അടങ്ങിയ ഒരു വെബ്‌സൈറ്റ്“
എല്ലാവർക്കും എന്റെ വക സ്നേഹവും സഹകരണവും സന്തോഷവും,ഒരിക്കലും കണ്ടിട്ടില്ലാത്ത,എന്നാൽ സ്നേഹിതരായ എന്റെ എല്ലാ കൂട്ടുകാർക്കും വേണ്ടി, വാലെന്റൈൻ ആശംസകൾ