അറിയാതെ,പറയാതെ,വീണ്ടും വന്നു ഈ കൊടും ചൂടില്‍ ഓണം.എന്റെ അന്നക്കുട്ടിക്ക് ഒരെ നിര്‍ബന്ധം, ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം.ആകട്ടെ എന്നു വിചാരിച്ചു.സ്കൂളിലെ അത്തപ്പുക്കളം ഇട്ടതിന്റെ, സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു.
എല്ലാ കൂട്ടങ്ങളും പോയി വാങ്ങി എത്തി.നമ്മുടെ നാട്ടില്‍ കാണുന്നതിലും കൂടുതല്‍ പച്ചക്കറി,ലുലു സെന്ററില്‍ ഉണ്ടൊ എന്നു തോന്നിപ്പോയി. തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കള്‍ വരെ പാക്കറ്റില്‍ കിട്ടുന്നു.എല്ലാം വാങ്ങി വീട്ടില്‍ എത്തി.
അപ്പൊ ദാ വന്നു പത്രം,വ്യാഴാഴ്ച അവധിയായതിനാല്‍ വിസ്തരിച്ചിരുന്നു തന്നെ വായിച്ചു,ഒരു ചായയുമായി, ഓണവിഭവങ്ങള്‍ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി.വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, ‘weekend’ ല്‍ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം. എത്ര തരം വേണം,എത്ര കൂട്ടാന്‍ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടില്‍ വരെ കൊണ്ടുത്തരും. നമ്മള്‍ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം മതി.ദുബായിയെ വെല്ലുന്ന സദ്യവട്ടം,ഇവിടെ ഒമാനിലും.
ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100, 150 പേര്‍ക്കു എല്ലാ കൂട്ടുകാരും,വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി,ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്!!!എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.
ഈ നാട്ടില്‍,ഒമാനില്‍ എത്തിയതില്‍പ്പിന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല…വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തിരുന്നതിനു മുന്‍പ് മനസ്സിലായി,മുഖം മൂടി അണീഞ്ഞവയാണ് സുഹൃത്തുക്കള്‍ കരിതിയവരെല്ലാം എന്ന്.എന്നിട്ടും ഇവിടുത്തെ ഓരൊ കാര്യങ്ങള്‍ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു പോയി,പ്രാര്‍ത്ഥനയുടെയും, നൊയമ്പിന്റെയും നാളുകള്‍, കടന്നു പോയി.മാസങ്ങള്‍ക്കു ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോള്‍ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകള്‍ 18 ഉം,21 ഉം,കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, നിറയെ വാര്‍ത്തകള്‍. റംസാന്‍ മാസമാത്തെ മാനിച്ച്, ഊണും സദ്യയും,മറ്റും പാക്കറ്റുകളില്‍ മാത്രമായി വീടുകളിലെത്തിക്കും. അതിനാല്‍ ഒരു പരീക്ഷണ സഹിതം,ഒന്നു വാങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ഊണ് എത്തിയപ്പൊണ്,ഇലയില്ല എന്നു കണ്ടത്. ഒരു ഇളിച്ച ചിരിയോടെ, 3.500 റിയാലിന്റെ കാശും വാങ്ങി,ഹോട്ടലുകാര്‍ പോയി.
ലുലുവില്‍ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു..രാവിലെ തന്നെ അന്നക്കുട്ടിയുടെ വക പൂക്കളം ഒരുങ്ങി.കൂടെ ഞാനും ചേച്ചി’ എന്ന മാത്തന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി ‘മാത്തന്‍‘ അവന്റെ സ്വന്തം’happy onam’ എഴുതി. സ്കൂളിലെ പൂക്കളം കോമ്പറ്റീഷനില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍,മാത്തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം ആയിരിക്കണം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയാണെന്നു തൊന്നുന്നു. അല്ലെകില്‍ കലയെ കൊലയയാക്കുന്നവനാണ്, എന്റെ ഈ സന്തതി.സ്കൂളില്‍ മറ്റുള്ളവരുടെ പൂക്കളത്തിനു സ്കൂളിന്റെ പൂന്തോട്ടത്തില്‍ നിന്നു പറിച്ച ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെ വകഭേദങ്ങളും വെച്ചുണ്ടാക്കിയതിനു,ഒന്നാം സമ്മാനം അടിച്ചെടുത്തു,5 ആം ക്ലാസ്സുകാര്‍.
ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി…..എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്‍മ്മകള്‍ അയവിറക്കി…..
ഓര്‍മ്മകളിലും,പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല,പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഈദിനെ വര്‍വേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി.