വാക്കുകളിലെ ഭാവങ്ങളെ രാഗങ്ങളാക്കി, ദേവതുല്യമായ സംഗീതം, മലയാള സിനിമക്കു ന‍ല്‍കിയ, ദേവരാജന്‍ മാഷ് എന്നറിയപ്പെടുന്ന ജി.ദേവരജന്‍, ഇന്നലെ നമ്മെ വിട്ടു കടന്നുപോയി. കെ.പി.എ.സി യുടെ നാടകഗാങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിഭ കേരളക്കര അറിഞ്ഞു തുടങ്ങിയതു. മുന്നൂറിലധികം പോന്ന അവിസ്മരണീയമായ സിനിമാ ഗാനങ്ങള്‍ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.
1. പെരിയാറെ പെരിയാറെ
പര്‍വ്വതനിരയുടെ പനിനീരെ
കുളിരും കൊണ്ടു കുണുങ്ങീനടക്കും
മലയാളിപ്പെണ്ണാണു നീ
ഒരു മലയാളിപ്പെണ്ണാണു നീ.
2. അമ്പിളിയമ്മാവാ താമരകുബിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്
3. ചക്കര പന്തലില്‍‍ തേന്മഴ ചൊരിയും,ചക്രവര്‍ത്തി കുമാരാ
4. ഇല്ലിമുളം കാടുകളില്‍,ലല്ലലലം പാടിവരും, തെന്നലേ തെന്നലേ
അല്ലിമലര്‍ക്കാടുകളില്‍ വള്ളികളിലൂയലാടും
തെന്നലേ തെന്നലേ
‍ഒ ന്‍ വി കുറുപ്പിന്റെ ഈ വരികളിലൂടെ നാടകഗാനങ്ങളെ ‍ സ്വര്‍ഗ്ഗസംഗീതമാക്കിത്തീര്‍ത്തു, അദ്ദേഹം.‍ ഇന്നത്തെ പുതിയ റ്ററെന്‍ഡുകളെ , ദേവരാജന്‍ മാഷ് , നഖശിഖാന്തം എതിര്‍ത്തിരുന്നു. ഈണത്തിനും ഭാവത്തിനും,കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ അദ്ദേഹം ഏറെ സ്രദ്ധിച്ചിരുന്നു. അഞ്ചു പ്രാവശ്യം സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹം, നാല്‍ പതോളം നാടക ഗാനങ്ങളും‍, മലയാളിക്കു സമ്മാനിച്ചിട്ടുണ്ട്.