ദു:ഖം വെച്ചൊഴിഞ്ഞ 2008

ഒഴിഞ്ഞില്ലാതെയായ വര്‍ഷം
നീണ്ടു നീണ്ടു കിടക്കാത്ത,
ഒരു ഞൊടിയിടയില്‍ ‍നീങ്ങി.
ആരോ നീട്ടിയ കൈത്തിരിവെട്ടം,
എന്നെ ഞാനാക്കിയ നെയ്ത്തീരി,
ഞാനെന്ന എന്നെ തിരിച്ചറിവാക്കി.
പൊയനാളുകള്‍ നിസ്വാര്‍ത്ഥമായ്,
കണ്ണുനീര്‍ക്കണങ്ങള്‍ക്കു വിടചൊല്ലി,
വാക്കുകളില്‍ തേനിന്റെ മാധുര്യം.
ഇതു ഞാനോ, ഇതെന്റെ ചിരിയോ?
എങ്കിലും സഖീ നീ ഇന്നും സുന്ദരി,
ആപതവാക്യങ്ങള്‍ പലവുരു കേട്ടു.
മനസ്സും ശരീരവും തേടിയലഞ്ഞു,
ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞൂ യഥാ:
മനസ്സിലായിരം താമര പൂത്തുലഞ്ഞു.
വാക്കുകളില്‍ നൈര്‍മ്മല്യം ഏറിനിന്നു
മനസ്സില്‍ പ്രേമം പൂത്തുലഞ്ഞു,
ദിവസങ്ങള്‍ തീരാത്ത ദാഹമായ്.
എന്നും ത്രിസന്ധ്യ ചുവന്നുതുടുത്തു,
മനസ്സിലൊരായിരം പൂത്തിരി നെയ്തു
പ്രതീക്ഷയുടെ ഒരായിരം ജ്വാലകള്‍.
ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല,
ദുഖ:മേ വിട,നിനക്കെന്നെന്നേക്കും വിട,
എന്നില്‍ ഞാനെന്നു എന്‍ സ്വപ്നമായി.