Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

കപ്പ്കേക്കുകൾ- മെഹ്നാസ് സുൽഫി

Posted on Categories ColumnLeave a comment on കപ്പ്കേക്കുകൾ- മെഹ്നാസ് സുൽഫി

4-pm-25-mehnaaz
കപ്പ്കേക്കുകൾ- മെഹ്നാസ് സുൽഫി
ആഘോഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേക്ക് തന്നെ ആവും അല്ലേ!. കേക്കിന്റെ പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഉണ്ട്. കേക്ക് എന്ന ആശയം ആദ്യം കൊണ്ടുവന്നത് ഈജിപ്ത്തിൽ നിന്നാണ്.കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി 1880-ൽ തലശ്ശേരിയിലാണ് ആദ്യമായി Christmas cake ഉണ്ടാക്കിയത്. വളരെ സ്‌പെഷ്യൽ ആയ ഒരു വിഭവമായിട്ടാണ് ഇന്ന് കേക്ക് തയ്യാറാക്കുന്നത്. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്ക്ക് വേണ്ടി തയ്യാറാക്കാൻ ആരുംതന്നെ എത്ര വേണമെങ്കിലും മിനക്കേടാനും, കഷ്ടപ്പെടാനും തയ്യാർ. പിറന്നാൾ, വിവാഹവാർഷികങ്ങൾ, കല്യാണം എന്നു വേണ്ട എല്ലത്തരം ആഘോഷങ്ങൾക്കും ഇന്ന് അതിപ്രധാനമാണ് കേക്കുകൾ. കേക്കിന്റെ വര്ദ്ധിാച്ച വിപണന സാധ്യത മുന്കൂരട്ടികണ്ട് വീടുകളിൽ നിന്ന് കേക്ക് കുടിൽ വ്യവസായം പോലെ വ്യാപിച്ചുതുടങ്ങി. രുചിയിലും വൈവിദ്ധ്യങ്ങൾ നിറഞ്ഞ കേക്കുകൾ ഇന്ന് സുലഭമാണ്. ബെയ്ക്കിംഗ് പലർക്കും ഇന്ന് തീഷ്ണമായ ഒരു താല്പര്യംകൂടിയാണ് .
മെഹ്നാസ് സുൽഫി കേക്ക് ബെയിക്കിംഗ് തുടങ്ങിയത് ഒരു ഹോബി എന്ന നിലയിലായിരുന്നു . പ്രിയപ്പെട്ടവർക്ക് ഭക്ഷണം ഉണ്ടാക്കി സ്നേഹത്തോടെ വിളംബാൻ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു കൂട്ടുകാർക്ക് പിറന്നാൾ സമ്മാനമായി കേക്ക് നല്കാറുണ്ടായിരുന്നു .പന്നീട് അവർ കേക്ക് ആവശ്യപ്പെടാൻ തുടങ്ങി .അവരുടെ പ്രോത്സാഹനവും പിന്തുണയും ചെറിയ രീതിയിൽ ബിസിനെസ്സ് തുടങ്ങാൻ സാഹചര്യമൊരുക്കി.വീട്ടിൽ ബെയ്ക്ക് ചെയ്യുന്നതിലുള്ള പ്രത്യേകത രുചിയിൽ നിലനിർത്താനും ഗുണമേന്മയുള്ള കൂട്ടുകൾ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി നല്കാൻ എപ്പോശും ശ്രമിക്കാറുണ്ട് .തുടക്കക്കാരി എന്ന നിലയിൽ കൂടുതൽ മേന്മയുള്ള കേക്ക് എങ്ങനെ ഉണ്ടാക്കാം എന്നും, മെച്ചപ്പെട്ട രുചിക്കൂട്ടുൾക്കായുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്‌. കൂട്ടുകാരുക്കും,വീട്ടുകാരും നല്കുന്ന പ്രൊത്സാഹനം മാത്രമാണ് എന്നെ ഇതിൽ നിലനിർത്തുന്നത്. ഐസിംഗ് ചെയ്യുന്ന കേക്ക് കാഴ്ചയിൽ മനോഹരമാക്കുന്നതിനും, രുചി കൂട്ടുന്നതിനും സഹായിക്കും. വിവിധതരം കൂട്ടുകൾ ഉള്ള ഐസിംഗുകൾ ഉണ്ട് .ഏറ്റവും കൂടുതൽ പ്രചാരം ഉള്ളത് butter icing ആണ് .ഇപ്പോൾ cream cheese icing ആവശ്യക്കാർ ഏറെ ഉണ്ട്.
അങ്ങനെതന്നെയാണ് കേക്കിന്റെ കൂടെ കപ്പ് കെയ്ക്കിലേക്ക് ഒന്ന് കൂടുതൽ ശ്രദ്ധ തിരിച്ചത്. കപ്പ് കേക്കുകളിൽ തന്നെ മിനി കേക്കുകൾക്കും രൂപം കൊടുത്തു. ചെറിയ മീറ്റിംഗുകൾ, പാർട്ടികൾ എന്നിവക്ക് മിനി കപ്പ്കേക്കുകൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. അതിനുവേണ്ടിയുള്ള ഐസിംഗുകൾ വളരെ സൂഷ്മതയോടെ ചെയ്യേണ്ടതാണ്. പിന്നെ കേക്കുകളിൽ നിന്ന് പെട്ടെന്ന് അടർന്നുപോകാതിരിക്കാനായി ഐസിംഗിന്റെ കട്ടിയും, ചേരുവകളും കൃത്യവും, നിറങ്ങൾ വ്യക്തവും ആയിരിക്കണം. അത് കൊടുക്കുന്ന ബോക്ക്സുകളും , ഒരോരോ കള്ളികളുള്ളവയായിരിക്കണം അല്ലെങ്കിൽ കൂട്ടിമുട്ടി , ഐസിംഗുകൾ ചീത്തയാകാൻ സാധ്യതയുണ്ട്. കേക്കുണ്ടാക്കുന്നതിനെക്കാൾ ഇത്തിരി അധികം ശ്രദ്ധയും സൂഷ്മതയും കപ്പ്കേക്കുണ്ടാക്കുന്നതിനാവശ്യമാണ്.

ക്ഷമയും താല്പര്യവും കുറച്ചു കലാബോധവും ഉണ്ടെങ്കിൽ ഐസിംഗ് ആർക്കും ചെയ്യാം .കേക്ക് കൂടാതെ ബൈയ്ക്ക് ചെയ്തെടുക്കുന്ന നിരവധി വിഭവങ്ങളും ചെയ്യാൻ വലിയ ഇഷ്ടമാണ് .പാചകത്തിൽ ഉള്ള താല്പര്യം മനസ്സിലാക്കിയ ഭർത്താവു സുൾഫികർ അഹമ്മദിന്റെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് ലുലു നടത്തിയ Food fiesta അനുബന്ധിച്ച പാചക മത്സരത്തിൽ പങ്കെടുക്കാൻ കാരണമായത് . Non veg വിഭാഗത്തില 2 വർഷങ്ങളായി സ്ഥിരം വിജയി ആയിരുന്നു .ഓരോ മത്സരവും ആത്മവിശ്വാസം കൂട്ടുന്നതിനോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുള്ള അവസരമായും ഞാൻ കണക്കാക്കുന്നു ..ഒഴിവു സമയങ്ങൾ ഇഷ്ടപ്പെട്ട hobbyക്കായി വിനിയോഗിക്കുംബോൾ മാനസികമായി വളരെ സന്തോഷമാണ് ഉണ്ടാവുന്നത് .Social Work ആയിരുന്നു ശരിയായിട്ടുള്ള തൊഴിൽ .ഇപ്പോൾ ഇവിടെയുള്ള ചില സന്നദ്ധ സംഘടനകളുമായി സഹകരിക്കുന്നുണ്ട് .ഇത് കൂടാതെ ചിത്രരചന, jewelry ഉണ്ടാക്കുക, art & craft ,എഴുത്ത് എന്നിവയിലും താല്പര്യം ഉണ്ട്.
• ബട്ടർ സ്കോച്ച് കേക്ക്
ബട്ടർ- 100 ഗ്രാം
ബ്രൌൺ പഞ്ചസാര- 100 ഗ്രാം
മുട്ട- 2
ഗോൾഡൻ സിറപ്പ്- 1 ടേ.സപൂൺ
വാനില എസ്സെൻസ്-1 ടീ.സ്പൂൺ
പാൽ- 75 മില്ലീലിറ്റർ
മൈദ-100 ഗ്രാം
കോൺഫ്ലവർ- 50 ഗ്രാം
ബെയ്ക്കിംഗ് പൌഡർ- 2 ടീ.സ്പൂൺ
കറുവാപ്പട്ട പൊടി- 1/4 ടീ.സ്പൂൺ

ഉണ്ടക്കുന്നവിധം-
രണ്ട് 7 ഇഞ്ച് സാന്റ്റ് വിച്ച് റ്റിന്നുകൾ ബട്ടർ തേച്ച്, അല്പം മൈദ തൂകി വെക്കുക. ബട്ടറും പഞ്ചസാരയും ഒരുമിച്ച് തേച്ച് പതപ്പിക്കുക, മുട്ടയുടെ മഞ്ഞയും, ഗോൾഡൻ സിറപ്പിം, വാനിലയും, പാലും ചേർത്ത് വീണ്ടും പതപ്പിക്കുക പൊടിയായിട്ടുള്ളവയെല്ലാം ഒരുമിച്ച് ചേർത്ത് ഇടഞ്ഞ് വെക്കുക, അൽപ്പാൽപ്പമായി ,ക്രീം ചെയ്തു വെച്ചിരിക്കുന്ന മിസ്രിതത്തിലേക്ക് ചേർക്കുക. പുറകെ മുട്ടയുടെ വെള്ള അടിച്ചു പതപ്പിച്ച് കേക്കിന്റെ ഈ മിസ്രീതത്തിലേക്ക് ചേർക്കുക. തയ്യാറക്കിവെച്ചിരിക്കുന്ന റ്റിന്നിൽ ഒഴിച്ച് 190 C (ഗ്യാസ് 5) 20-25 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്തുകഴിയുംബോൾ , നേരെ നടുവെ മുറിച്ച് ബട്ടർ ഐസിംഗ് പുരട്ടി വീണ്ടും ഒരുമിച്ചു ചേർത്ത് മുകളീൽ ഐസിംഗ് പഞ്ചസാരതൂകി ഉപയോഗിക്കുക

മെഹ്നാസ് തീർത്തും പറയുന്നു, “ഇല്ല ഇതുവരെ അങ്ങനെ യാതൊരുവിധ പ്രവർത്തിപരമായ പരിശീലങ്ങളും ഞാൻ പഠിച്ചിട്ടില്ല“. ഏതാണ്ട് കുറച്ചു മാസങ്ങൾ, ഗൌരവപരമായി ബെയ്ക്കിംഗിൽ പൂർണ്ണമായി ശ്രദ്ധിച്ചു. തീർച്ചയായും ഒരു പ്രോഫഷണൽ പരിശീലനം ആവശ്യക്കാർക്ക് നൽകാൻ, ചെറിയതോതിൽ ക്ലാസ്സുകൾ എടുക്കണം എന്നൊരു തോന്നൽ വന്നിട്ടുണ്ട്. താമസിയാതെ അതിനുള്ള തീരുമാനങ്ങൾ എടുക്കണം. ആവശ്യാനുസരണം എനിക്ക് കേക്കിന്റെ ആവശ്യങ്ങൾക്കായി സമീപിക്കാറുണ്ട്. ഇന്ന് എനിക്ക് ധാരാളം ആവശ്യക്കാരുണ്ട്, ബെർത്ത്ഡേ, പാർട്ടികൾ,എന്നിവക്കായി ഓർഡർ തരും. കൂടെ അവരുടെ കേക്കിന്റെ ആവശ്യവും, വ്യക്തിയുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും,മറ്റും ആലോചിച്ചു തിരുമാനിച്ചാണ് കേക്കിന് എന്തു “theme“ വേണം എന്നു തീരുമാനിക്കുന്നത്. സൂഷ്മമായ ഗവേഷണവും അന്വേഷണവും കേക്കിന്റെ theameനുള്ള സാമഗ്രികൾ,നിറങ്ങൾ എന്നിവക്ക് ആവശ്യമാണ്. മേനാസിന്റെ കാഴ്ചപ്പാടിൽ”എനിക്ക് ഓരോ കേക്കും ഓരൊ പുതിയ അനുഭവജ്ഞാനങ്ങളാണ് “.

EastCoast Column/Chilambu NOV 2012-ബ്ലോഗിംഗ്

Posted on Categories ColumnLeave a comment on EastCoast Column/Chilambu NOV 2012-ബ്ലോഗിംഗ്

ബ്ലോഗ് എന്ന പുതിയ സാഹിത്യ പ്രസിദ്ധീകരണ സാദ്ധ്യതകൾ!

ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 15 വർഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, ബ്ലോഗിന്റെ പിതാമഹന്മാർ ഇന്നും വിശ്വസിക്കുന്നത്.ആർക്കും ഒരു ഇമെയിൽ ഉണ്ടെങ്കിൽ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തിൽ വേണം എന്നു നിർബന്ധം ഇല്ല. ഇൻഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകൾ എഴുതാൻ സാദ്ധ്യമാണ്. മലയാളത്തിൽ ബ്ലോഗ് തുടങ്ങിയിട്ടു വർഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തിൽ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങൾ കവിതകൾ എന്നു വേണ്ട, എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാം. സ്വന്തം അക്ഷരങ്ങൾ അവിടെ ചേർക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം. ഇനി,അഭിപ്രായങ്ങൾക്കായി പ്രത്യേക യാഹു, ജിമെയിൽ ഗ്രൂപ്പുകൾ ഉണ്ട്. നമ്മുടെ ഇമെയിലിന്റെ സഹായത്താൽ അവിടെ ഒരു അക്കൌണ്ട് തുടങ്ങിയാൽ, ഓരൊ തവണയും നമ്മൾ പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോൾ ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും തന്നെ ഒരു ഇമെയിൽ എത്തുന്നു, ബ്ലൊഗിന്റെ ലിങ്കും, ആളിന്റെ പേരും ചേർത്ത്. അങ്ങനെ അഭിപ്രായം അറിയിക്കാൻ താത്പര്യം ഉള്ളവർ നമ്മുടെ ബ്ലോഗിൽ വന്ന് വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുന്നു.ഇതാണ് സാധാരണക്കാരന്റെ അറിവിലുള്ള ബ്ലോഗ്. പിന്നെ നമ്മുടെ സഹബ്ലോഗർമാർ എപ്പോഴും എവിടെയും നമ്മെ സഹായിക്കാൻ സന്നദ്ധരാണ്.
1.എല്ലാവര്‍ക്കും പ്രസിദ്ധീകരിക്കനുള്ള അവസരം ഉണ്ടായതുകോണ്ടോ അതോ, വിമര്‍ശകരുടെ ഏണ്ണത്തിന്റെ വർദ്ധനയാലോ?
മലയാളം ബ്ലോഗുകളുടെ കൂട്ടതിൽ പ്രാവസി സാഹിത്യബ്ലോഗുകൾ ധാരാളം ഉണ്ട്.അതുപൊലെ പാചകം,ആരോഗ്യം,വിദ്യാഭ്യാസം,ജോലികൾ തിരിയാനുള്ള ബ്ലൊഗുകൾ ഒക്കെ.അതെല്ലം ചേർത്തു, ബ്ലോഗിലെ പ്രാവസി സഹിത്യം പല മേഘലകളിലായി വ്യാപിച്ചു വരുന്നു.കഴിഞ്ഞ ഒരു 2,3 വർഷമായി, സ്വന്തമായി ബ്ലോഗില്ലാത്തെ ഒരു സിനിമാനടനോ,സാഹിത്യകാരനോ എഴുത്തുകാരനോ,ഇങ്ങയറ്റം ഒരു രാഷ്ട്രീയക്കാരൻ പോലും ഇന്നില്ല എന്നുതന്നെ പറയാം. പ്രശസ്തരുടെ ബ്ലോഗുകൾ അവരെഴുതുന്നതായിരിക്കണം എന്നില്ല. എങ്കിലും സാധാരണക്കാരന്റെ ഇടയിലേക്കിറങ്ങിച്ചെല്ലാനും എല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത്, ഭാഷയുടെ വളർച്ച തന്നെയാണ് ബ്ലോഗറായ മീര അനിരുദ്ധൻ :ഇപ്പോൾ ഇന്റെനെറ്റ് കണക്ഷൻ ഉള്ളവരിൽ , സ്വന്തമായി ഒരു ബ്ലോഗ്ഗ് എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നു തോന്നുന്നു.നമ്മൾ എഴുതുന്ന വിഷയത്തെ പറ്റിയുള്ള അഭിപ്രായം അപ്പപ്പോൾ അറിയാൻ പറ്റുന്നതിനാൽ ഇതൊരു നല്ല മാധ്യമമാണ്,ഭാഷക്കു വളരാനും,ധാരാളം പേർക്കു യഥേഷ്ടം വായിക്കാനും.തന്റെ സൃഷ്ടീ മാധ്യമങ്ങൾക്കയച്ചാൽ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന പേടിയുള്ളവരും ബ്ലോഗുകളിൽ എഴുതാൻ മടി കാണിക്കുന്നില്ല. ബ്ലോഗുകൾ നല്ലതാണു എന്നാണു എന്റെ അഭിപ്രായം.
വിഷ്ണുപ്രസാദ് എന്ന ബ്ലോഗറുടെ ഒരു കവിതയുലെ വാക്കുകൾ .“ സാധാരണക്കാരിൽ സാധാരണക്കാരുടെ മാത്രം വാക്കുകളാൻ മെനെഞ്ഞെടുക്കുന്ന കവിതകൾ………
ഇറങ്ങിവരുവാനും ക്ഷമിക്കുവാനുംഞങ്ങളപ്പോഴും
പറയുന്നുണ്ടായിരുന്നു.അത് നിന്നെ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോൾ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടിഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാൻ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
2.സാഹിത്യം അവിടെ കുരിങ്ങിപ്പൊയെന്നാണൊ? അതൊ സാഹിത്യം ബ്ലോഗിൽ വളരുന്നു എന്നാണോ?
സാഹിത്യം ഒരിടത്തും കുരുങ്ങിപ്പോവുകയോ നിർജ്ജീവമാവുകയോ ചെയ്തിട്ടില്ല,മറിച്ച്,വായനയുടെയും, സാഹിത്യത്തിന്റെ പല നല്ല മേഘലകളിലേക്ക് വ്യാപിക്കാൻ ബ്ലോഗ് വളരെ സഹായിച്ചു .ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓൺ ലൈൻ വായനശാല.പഴയ “വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും”പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും,ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, ഇന്റെർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി,അത്രയുമെ ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നുള്ളു. സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ എല്ലാം നമുക്കു സംസാരിക്കാം. ബ്ലൊഗിൽ സജീവമായിട്ടുള്ള റോയ് ജോർജ്ജ് :ബ്ലോഗ്‌ മൂലം മലയാള സാഹിത്യം വളര്‍ന്നോ എന്ന് പറയാൻ ഞാൻ ആളല്ല .പക്ഷെ ബ്ലോഗില്‍ കൂടി എത്രയോ സാധാരണക്കാര്‍ക്ക് എക്സ്പ്രസ്സ്‌ ചെയ്യാന്‍ പറ്റുന്നു. ആനുകാലികങ്ങളിലെ പേജുകള്‍ സാഹിത്യത്തിലെ വരേണ്യ വര്‍ഗ്ഗത്തിന് മാത്രമായി നീക്കിവക്കുന്ന അവസ്ഥ പണ്ടത്തെപോലെ ഇന്നുമുണ്ടല്ലോ? അപ്പോൾ സാധാരണക്കാരൻ അവന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പ്രതിഫലിപ്പിക്കുവാന്‍ ബ്ലോഗിന്റെ ആവിര്‍ഭാവത്തോടെ അവസരം വന്നിരിക്കുകയാണ്. പ്രവാസികളായ എത്രയോ പേര്‍ക്ക് ആശ്വാസമാണ് ഇതുപോലെയുള്ള ബ്ലോഗുകള്‍. മലയാള സാഹിത്യം വളരാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് എന്റെ അഭിപ്രായം.
3.ഒരുപക്ഷെ കൂടുതലും സുഖിപ്പിക്കൽ എർപ്പാടുകളല്ലെ ബ്ലോഗിൽ സർവ്വസാധാരണമായി കാണുന്നത് എന്നൊരു ധാരണയും ഇല്ലെ?
ഇപ്പോഴതെ നിലയിൽ പൊയാൽ വലിയ പ്രയോജനം ആയിട്ടില്ല.ചുരുങ്ങിയ നിലക്ക് നല്ല ലേഖനങ്ങൾ, കവിതകൾ, ആത്മകഥാശം നിറയുന്ന ചില തുടർക്കഥകളും മറ്റും വരുന്നുണ്ട്. സത്യം പറഞാൽ ബാക്കി സഹബ്ലോഗുകൾ എല്ലാവരും കൂടി കൊല്ലും.ആരൊഗ്യകരമായ വഴിക്കല്ല മലയാളം ബ്ലൊഗ് നീങ്ങുന്നത് എന്ന അഭിപ്രായം ഉള്ളവരും വിരളമല്ല.തനി ചവറു പൊസ്റ്റുകൾ ചില ആളുകൾ എഴുതി പോസ്റ്റുചെയ്യുകയാണെങ്കിൽ അതിനു വരുന്ന നല്ല ചുട്ട മറുപടി കമെന്റ്സ്/അഭിപ്രായങ്ങൾ നോക്കണം.ആവശ്യത്തിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കയൊ, മറിച്ച് ആരെയെങ്കിലും വേദനിപ്പിക്കുകയോ, മറ്റുള്ളവരെഅനുകരിച്ച് അവരുടെ ബ്ലൊകൾ കോപ്പി ചെയ്യാനോ ശ്രമിക്കുന്നവരെ, നിഷ്കരുണം കണ്ടുപിടിച്ച്, കണക്കിനു, വാക്കുകളാൽ തേജോവധം ചെയ്ത്, നിയമം നിയമായി പാലിക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന ബ്ലോഗിന്റെ മാതാപിതാക്കൾ ഉണ്ട്.ബ്ലോഗ് തുടങ്ങിവെച്ച് , ഇതുവരെ എഴുതി വായിക്കാത്ത നിയമസംഹിതകൾ, സസ്ശ്രദ്ധം മുന്നൊട്ടു കൊണ്ടുപോകുന്നവർ ലോകത്തിന്റെ പല ഭാഗത്തായി സിബുവും,ഏവൂരാനും,രാജ് നായരും ഇഞ്ചിപ്പെണ്ണും, ഡെയിനും ഉണ്ട്.അവർ ബ്ലോഗ് മാത്രമല്ല തുടങ്ങിയത്, അതിനു മുൻപായി മലയാളഭാഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാലകൾ കൊണ്ടുതന്നെ എങ്ങനെ എഴുതാം എന്നു എല്ലാ ഭാഷാസ്നേഹികളെയും പഠിപ്പിക്കാനായി ഇന്റെർനെറ്റിൽ തന്നെ പാഠശാലകൾ തുറന്നു. ആർക്കും എളുപ്പം മനസ്സിലാക്കത്തക്ക രീതിയിൽ അതു ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ഫ്രീയായിത്തന്നെ അതിന്റെ ഫോൻഡുകളും പ്രോഗ്രാമുകളും സ്വന്തം കമ്പ്യൂട്ടറിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന ,പടി പടിയായ വിവരങ്ങൾ. ഇതിന്റെ ഉപജ്ഞതാക്കളോട് ചാറ്റ് വഴി നേരിട്ടു സംസാരിക്കാനുള്ള എളിപ്പവഴി,ഇവയെല്ലാം തന്നെ ഇന്റെർനെറ്റിലിൽ ലഭ്യമാണ്.ആന്റണി ഡെയിൻ, മംഗ്ലീഷിൽ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വീണ്ടു വികസിപ്പിക്കാനായി ഇളമൊഴി എന്ന ഒരു പ്രോഗാം നിർമ്മിച്ചെടുത്തു. അതായത്, nammal onnaalle എന്ന് ഇളമൊഴിയുടെ ഒരു വിൻഡോയിലെഴുതിയാൽ അടുത്ത വിൻഡോയിൽ അതിന്റെ മലയാളപരിഭാഷ ഉടൻ തന്നെ നമുക്ക് കോപ്പിചെയ്തെടുക്കാം. http://adeign.googlepages.com/ilamozhi.html
ബ്ലോഗ് വന്നതോടെ മലയാളത്തിനുണ്ടായ അഭിവൃത്തി ധാരാളമാണ്.
ഇംഗ്ലീഷ് വായിക്കാനറിയാൻ മേലാത്ത കർഷർക്കായി ചന്ദ്രശേഖരൻ നായർ വികസിപ്പിച്ചെടുത്ത ഈ ബ്ലൊഗിൽ ,കർഷകർക്കാവശ്യമായ സകലവിവരങ്ങളും സംശയനിവാരണത്തിനുള്ള ഉപാധികളും വിളിക്കാനും സംസാരിക്കനുമുള്ള നംബറുകളും മറ്റൂം ഉണ്ട്.കേരളഫാർമർ എന്ന പേരിൽ ഉള്ള ഈ ബ്ലോഗിനിപ്പറ്റി സംസാരിക്കുന്നതിനിടയിൽത്തന്നെ പശുവിനെ കറക്കാനായി ഇത്തിരി നേരത്തെക്ക് ആൾ സ്ഥലം വിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മലയാളം ഇന്റെർനെറ്റിൽ എഴുതാനും വായിക്കാനും കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.അപ്പോൾ മലയാള ഭാഷ വളരുന്നു എന്ന് തന്നെയല്ലെ മനസ്സിലാക്കാന്‍? മാധ്യമ മുതലാളിയുടെ എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ ലോക സദസില്‍ മനസിലുള്ള ആശയങ്ങൾ, അഭിപ്രായങ്ങൾ, ചിന്തകൾ തുടങ്ങി ധാരാളം മലയാള രചനകൾ സൌജന്യ സ്പേസില്‍ പ്രസിദ്ധീകരിക്കുന്നു. അനായാസം,ഇഷ്ട വിഷയങ്ങളും മറ്റൊരിടത്തും വായിക്കാൻ പറ്റാത്തവ പുസ്തക രൂപത്തില്‍ കിട്ടാത്തവ, ഇവിടെ ലഭ്യമാകുന്നു,നെറ്റിലെ തെരച്ചിലിലൂടെ. സ്കൂളുകളില്‍പ്പോലും നെറ്റും ബ്ലോഗ് രചനകളും ഇന്ന് പഠന വിഷയമാണ്.
ബാലേട്ടൻ എന്ന ബ്ലൊഗർക്ക് ,ബ്ലോഗിന്റെ എണ്ണത്തില്‍ വലിയ പ്രസക്തി ഒന്നും തന്നെ കാണുന്നില്ല . എഴുതുന്നവർക്ക് അവരുടെ പരിമിതികൾ നന്നായിട്ടറിയാം.അത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നതല്ലാതെ അതെല്ലാം സൃഷ്ടി ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.എങ്കിലും അതിൽ കൂടി എന്തെങ്കിലും ഒരു മെസ്സേജ് കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്‌..പിന്നെ മലയാളം,നമ്മുടെ മാതൃഭാഷ.അതിലെ പല അക്ഷരങ്ങളും എനിക്കിപ്പോള്‍ തപ്പിപ്പിടിക്കേണ്ടി വരുന്നു.കാരണം ഈ 52 ആം വയസ്സിലാണ് ഞാൻ എഴുതാൻ തുടങ്ങിയത്.കഴിഞ്ഞ 35 വര്‍ഷമായി മലയാളം എഴുതാറോ അധികം വായിക്കാറോ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് വിശ്വസിക്കും?52 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞിട്ടു കാര്യം ഇല്ല,എഴുതാൻ തുടങ്ങിയല്ലോ! അതിലാ‍ണ് കാര്യം. മനസ്സിൽ ഉള്ളത് സ്വന്തം ഭാഷയിൽ എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണ്. ഒരു സാഹിത്യകാരനും,പ്രസിദ്ധരായ കവികൾക്കും കവയത്രികൾക്കും മാത്രമല്ല സാഹിത്യവും മലയാളവും വഴങ്ങുന്നത്.സാഹിത്യം വെച്ചു കാച്ചിയില്ലെങ്കിലും,നർമ്മരസങ്ങളിൽ മുക്കിയെഴുതിയതും, യാഥാർത്ഥ്യങ്ങൾ നിറഞ്ഞൊഴുകുന്ന ചെറുകഥകളും എന്നു വേണ്ട, എന്തെല്ലാം പുതിയ പുതിയ കാര്യങ്ങൾ വായിക്കാനും അഭിപ്രായം പറയാനും സംവാദിക്കനും സാധിക്കുന്നു ബ്ലൊഗിലൂടെ.
പല വിധത്തിലുള്ള തെറ്റിദ്ധാരണകളും, വിമർശനങ്ങളും ഇല്ലാതില്ല.
ബ്ലോഗിൽ വളരെ സജീവമായ മുഹമ്മദ് കുട്ടിയുടെ അഭിപ്രായം:“പുതിയതായി ഈ രംഗത്തേക്ക് കടന്നു വന്ന ആളെന്ന നിലയിൽ ഒരഭിപ്രായം പറയട്ടെ.സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം കിട്ടിയപ്പോൾ പലരും സ്വന്തം സൃഷ്ടികൾ ഒരാവര്‍ത്തി പോലും വായിക്കാൻ മെനക്കെടാതെ ഉടനെ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിലാണ്.അക്ഷരത്തെറ്റുകൾ ധാരാളം.എന്തിനാണ് ഇത്ര ആക്രാന്തം എന്നു മനസ്സിലാവുന്നില്ല.ആദ്യം സ്വയം വിമര്‍ശകനായി ഒരു നിരീക്ഷണം നടത്തണം,എന്നിട്ടു മതി പോസ്റ്റ് ചെയ്യല്‍.ഇനി അധവാ ഒരു അക്കിടി പറ്റിയാലും തിരുത്താന്‍ അവസരമുണ്ടല്ലോ?വയസ്സൊരു പ്രശ്നമല്ല.എന്റെ അഭിപ്രായത്തില്‍ അതു കൂടുന്നതാ നല്ലത്.എന്നാല്‍ ആക്രാന്തം കുറയും.എനിക്കു 60 കഴിഞ്ഞില്ലെ?.“സപ്നയെ ഞാൻ പരിചയപ്പെടുന്ന കാലം മുതല്‍ അവർ ഒരു ബ്ലോഗറാണ്.കൊല്ലം കുറെയായി.എന്നിട്ടും ഈ പോസ്റ്റിലും ധാരാളം അക്ഷരത്തെറ്റുകൾ കാണാം.എന്നാല്‍ ബാലേട്ടന്റെ കമന്റിൽ അതു കാണുന്നില്ല.അതാണ് ഞാൻ പറഞ്ഞത്,ധൃതി പാടില്ല എന്ന്.പിന്നെ ചിലര്‍ മംഗ്ലീഷിൽ കമന്റും,ചിലര്‍ ബ്ലോഗുകള്‍ തന്നെ എഴുതുന്നു.അതിനോടെനിക്കു യോചിക്കാന്‍ കഴിയുന്നില്ല“.മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ തെറ്റില്ലാതെ മലയാളത്തില്‍ തന്നെ എഴുതുന്നു, തപ്പിത്തടഞ്ഞിട്ടെങ്കിലും അതിനു ശ്രമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.മഴത്തുള്ളി പോർട്ടലിന്റെ മാത്യു പറയുന്നത് മലയാളസാഹിത്യം ഒരു പരിധിവരെ വളർന്നു എന്നാണ്…”എഴുതാതെ ഇരുന്നവരും എഴുതാന്‍ തുടങ്ങിയല്ലൊ, കവിത എഴുതാൻ അറിയാത്തവരും എഴുതി തുടങ്ങി. സ്ഥിരമായി എഴുതിയതിന്റെ ഫലമയി,നന്നായി എഴുതുന്നവരും ഉണ്ട്.
ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം വളര്‍ന്നു
കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങൾ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങൾ ഇങ്ങനെ വിവിധ മേഖലകളിൽ കഴിവുകൾ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു.എങ്കിലും ചിലർ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.“ജോലിയിൽ ആയിരിക്കുന്ന സമയത്ത്, ആരുടെയും കണ്ണിൽ‌പ്പെടാതെ ബ്ലോഗാൻ ശ്രമിക്കുന്നവരെ, മംഗ്ലീഷിൽ എഴുതുന്നതിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ബ്ലോഗ് തുറക്കാൻ സമ്മതിക്കാത്ത ചില ഓഫീസ്സുകളിൽ ബ്ലോഗിന്റെ കമെന്റ് ലിങ്ക് എടുത്ത് അവിടെ നിന്നും ബ്ലോകുകൾ വായിച്ച് അഭിപ്രായങ്ങൾ എഴുതുന്നവരും ഉണ്ട്. ഇതെല്ലാം പുരോഗമനപരമായ വളർച്ചകൾ തന്നെയാണ്. മംഗ്ലീഷ് എഴുതാൻ പിന്നെ നിർബന്ധിതരാവുന്നത്, പലതരം കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ വ്യത്യാസത്താൽ, മലയാളം എഴുതാൻ സാധിക്കില്ല,വായിക്കാൻ മാത്രം സാധിക്കും.
സന്തോഷ്“പ്രവാസി സാഹിത്യം”,”നിവാസി സാഹിത്യം” ,“ദളിത് സാഹിത്യം”,”പെണ്ണെഴുത്ത്”, ”ആണെഴുത്ത്”….എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാണോയെന്നറിയീല്ല. എന്തായാലും. ബ്ലൊഗെഴുത്തിലൂടെ,സ്വയം ആവിഷ്കരിക്കാൻ ഒരു വേദികിട്ടിയ ആളെന്നനിലയിൽ കൊച്ചു സന്തോഷം ഞാന്‍ പങ്കുവെക്കുന്നൂ.കുഞ്ചൂസിന്റെ അഭിപ്രായത്തിൽ,“വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എഴുതാൻ തനിക്കുകിട്ടിയ പ്രചോദനം ഈ ബ്ലോഗ്‌ എഴുത്തായതിനാല്‍ ഇതൊരു നല്ല കാര്യമായിട്ടാണ്‌ എനിക്ക് തോന്നുന്നത്.“
ബ്ലോഗ് എന്ന സംരംഭത്തിൽക്കൂടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തവർ ധാരളമായുണ്ടായി.
സ്വന്തം കവിതാസമാരങ്ങളും, ബ്ലോഗുകളായി അവയുടെ ഒരു കളക്ഷൻ എന്നിങ്ങനെ ധാരാളമായി അച്ചടിക്കപ്പെടുന്നു. അതിനുത്തമ ഉദാഹരണം ആണ് ജ്വാലകൾ ശലഭങ്ങൾ – ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ ) കഴിഞ്ഞ ദിവസം കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ “ജ്വാലകൾ ശലഭങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, ദുബായിൽ വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ബ്ലോഗ് മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു. http://kaithamullu.blogspot.com/ ശശിയുടെ അഭിപ്രായത്തിൽ നാളത്തെ സാഹിത്യത്തിന്റെ നിലനില്‍പ്പ്‌ തന്നെ ബ്ലോഗിനെ ആശ്രയിച്ചിരിക്കും എന്നാണു ഞാന്‍ പറയുക. അടുത്ത ജെനറേഷനിൽ എത്ര പേരുണ്ടായിരിക്കും പുസ്തകം വാങ്ങുന്നവരായി? ദിവസവും വര്‍ത്തമാനപത്രം വായിക്കുന്നവരായി?ദീര്‍ഘകാല പ്രവാസിയായ എന്റെ അനുഭവത്തിൽ നിന്നാണു ഞാനിത്‌ പറയുന്നത്‌. നാട്ടിലുള്ള ബന്ധുക്കളോട്‌, സുഹൃത്തുക്കളോട്‌ സംസാരിച്ചപ്പോൾ അവരും പരിതപിക്കുന്ന കാര്യമാണിതെന്ന് മനസ്സിലായി. ബുക്കുകൾ കൂടുതല്‍ പ്രിന്റ്‌ ചെയ്യപ്പെടുന്നു, വില്‍ക്കുന്നു എന്നൊക്കെയുള്ള കണക്കുകള്‍ വച്ച്‌ സംസാരിക്കുന്നവരും ഒരു വൃത്തത്തിന്നകത്ത്‌ നിന്ന് കറങ്ങുകയല്ലാതെ അല്‍പം ദൂരേക്ക്‌ കണ്ണുകള്‍ അയക്കാൻ മിനക്കെടുന്നില്ല. പണ്ടത്തെ വായനശാലകൾ, ഗ്രാമം തോറുമുള്ള സാഹിത്യസമാജങ്ങൾ, സ്കൂളുകളിൽ ദിനവും അസംബ്ലിക്ക്‌ മുന്‍പുള്ള പത്രപാരായണം, ആഴ്ച തോറുമുള്ള സംവാദങ്ങൾ ഒക്കെ ഇന്നെവിടെ?(അപൂര്‍വം ചില സ്ഥലങ്ങളിലൊഴിച്ച്‌)
പ്രവാസികളാണു ബ്ലോഗേഴ്സില്‍ അധികവും; അതും പുസ്തകം കാശ്‌ മുടക്കി വാങ്ങി വായിക്കുന്ന പ്രവാസികൾ. ബ്ലോഗിലൂടെ പുതിയ ഒരു പുസ്തകത്തെപ്പറ്റി അഭിപ്രായമറിഞ്ഞ ശേഷമാണവരിൽ പലരും ആ പുസ്തകം വാങ്ങുന്നത്‌ തന്നെ.അതിനാൽ ബ്ലോഗ്‌ സാഹിത്യത്തെ മുരടിപ്പിച്ചു എന്ന വാദത്തിനു പ്രസക്തിയില്ല. മുരടിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്‌ എന്ന് പറയുക തന്നെ വേണം.
മാത്യു, മഴത്തുള്ളികള്‍ (http://www.mazhathullikal.com/) എന്ന ഒരു മലയാളം വെബ്സൈറ്റിന്റെ ഉടമയും നടത്തിപ്പുകാരനുമാണ്. മാത്യുവിനോടൊപ്പം വീണ വിജയ്, ഖാൻ എന്നീ രണ്ട് അഡ്മിനിസ്ട്രേറ്റര്‍മാർ കൂടി മഴത്തുള്ളികള്‍ എന്ന വെബ്സൈറ്റ് നടത്തുന്നു. മാത്യൂ. : ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങൾ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകൾ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.ബ്ലോഗ് വന്നതിനു ശേഷം മലയാള സാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങൾ ഇങ്ങനെ വിവിധ മേഖലകളിൽ കഴിവുൾ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലർ ബ്ലോഗ് പോസ്റ്റുകൾ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.
മഴത്തുള്ളി എന്ന് വെബ്സൈറ്റ് തുടങ്ങാൻ കാരണം?
മാത്യു : മഴത്തുള്ളികള്‍ പ്രവാസി മലയാളികള്‍ക്ക് ഒത്തുകൂടാനും സൌഹൃദം പങ്കുവെക്കാനുമുള്ള ഒരു സൈറ്റ് എന്ന രീതിയിലാണ് ആദ്യം തുടങ്ങിയത്.എന്നാൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിൽ തന്നെ മഴത്തുള്ളികള്‍ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച മഴത്തുള്ളികൾ എന്ന സൈറ്റിലൂടെ പല നല്ല കാര്യങ്ങളും ചെയ്യാനുള്ള സാധ്യതകൾ തുറന്നിട്ടു.ഇന്ന് ധാരാളം സുഹൃത്തുക്കള്‍ തങ്ങളുടെ കവിതകൾ, കഥകൾ, യാത്രാവിവരണങ്ങൾ എന്നിവ മഴത്തുള്ളികളിൽ പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലൂടെയും, ചര്‍ച്ചകളിലൂടെയും,സ്ക്രാപ്പുകളിലൂടെയും എല്ലാവരും അവരവരുടെ കഴിവുകളും, ആശയങ്ങളുമെല്ലാം കൂട്ടുകാരുമായി പങ്കുവെക്കുന്നു. പല തരം വിഷയങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകൾ കൂടാതെ മഴത്തുള്ളി സുഹൃത്തുക്കളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സാമ്പത്തികമായും, മാനസികമായും, ചികിത്സാപരമായുമുള്ളള്ള സേവനങ്ങള്‍ നല്‍കാനായി “സാന്ത്വനമഴ” എന്നൊരു ഗ്രൂപ്പും പുതിയതായി ആരംഭിച്ചിട്ടുണ്ട്.സാന്ത്വനമഴയിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന് സഹായം എത്തിക്കുവാനും മഴത്തുള്ളി അംഗങ്ങളുടെ സഹായം മൂലം സാധിച്ചു.തൊഴില്‍ തേടുന്നവര്‍ക്കായി തൊഴില്‍വീഥി, പാചക വിദഗ്ദര്‍ക്ക് തങ്ങളുടെ വൈദഗ്ദ്യം തെളിയിക്കാന്‍ രുചിമഴ,രസകരമായ ചോദ്യോത്തരപംക്തിയായ ചോദ്യമഴ,മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന മഴത്തുള്ളി കൂട്ടുകാർക്ക് പ്രണയകഥകൾ,പ്രണയകവിതകൾഎന്നിവ പ്രസിദ്ധീകരിക്കാന്‍ പ്രണയമഴ,കൊച്ചുകൂട്ടുകാര്‍ക്കു വേണ്ടിയുള്ള കുട്ടിക്കവിതകൾ,കുട്ടിക്കഥകൾ,അമ്മൂമ്മക്കഥകൾ,കാര്‍ട്ടൂണുകൾ മുതലായവ പ്രസിദ്ധീകരിക്കാൻ കളിമുറ്റം, ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾ അറിയാനും,സമ്പാദ്യങ്ങൾ കരുതലോടെ നിക്ഷേപിക്കാനുള്ള വഴികാട്ടിയായി ഓഹരിമഴ എന്നിങ്ങനെ വളരെ മികച്ച വിഭാഗങ്ങൾ മഴത്തുള്ളികളിലുണ്ട്. കൂടാതെ ഇനിയും പുതിയ ചില വിഭാഗങ്ങള്‍ കൂടി ഉടനെ തുടങ്ങുന്നതുമാണ്.
പ്രത്യേകമായ ഒരു വിഷയം എന്നതിൽനിന്നുയർന്ന്,ഏതു വിഷയത്തിനും ബ്ലോഗിന്റെ പരിവേഷത്തിൽ അതിന്റെ പല തലങ്ങളിൽ വിമർശനങ്ങളും ചിത്രങ്ങളും മറ്റും ചേർത്ത് വളരെ പ്രസിദ്ധീകരിക്കുന്നു. ഓരോ ദിവസവും രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ രാവിലെത്തെ കത്തുകളും മെയിലും നോക്കുന്നതു പോലെ യാഹുവും ജിമെയിൽ എന്നിവയുടെ ‘Follow Up’ മെയിലുകളിലൂടെ എന്നും ഓരൊ ബ്ലൊഗുകളും വായിച്ച് അഭിപ്രായം എഴുതുന്നവർ ധാരാളമാണിന്ന്. അങ്ങനെ മലയാളം വായിച്ച് തന്നെ ദിവസം തുടങ്ങുന്നവർ. എല്ലാം തന്നെ ശുദ്ധസാഹിത്യം അല്ലെ,സമ്മതിക്കുന്നു. എന്നിരുന്നാലും കൂടുതലും വായിച്ചും അഭിപ്രായം പറഞ്ഞും,ചിന്തിപ്പിച്ചും മലയാളം വളരുക തന്നെയാണെന്ന കാര്യത്തിൽ സംശയം ഇല്ല.
ഒരു ബ്ലോഗ് ഏങ്ങനെ തുടങ്ങാം?
ഗൂഗിൾ ഈമെയിൽ ഉള്ള ആർക്കും തന്നെ ബ്ലോഗ് തുടങ്ങാം. ആദ്യം മലയാളം എഴുതുവാൻ വേണ്ടി മൊഴി കീമാൻ എന്ന പ്രോഗാം കം പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്യുക.അതിനു ശേഷം അഞ്ചലി മലയാളം ഫോൺ ഡ് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ട്രോൾ പാനലിൽ ഉള്ള, ഫോണ്ട് എന്ന ഫോൾഡറിലേക്ക് ഡൌൺലോഡ് ചെയ്യുക. ഇംഗ്ലീഷ് അക്ഷരമാല കൊണ്ടുതന്നെ മലയാളം റ്റൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കാൻ ധാരാളം ബ്ലൊഗർ മാരുണ്ട്. ഗൂഗിളിന്റ് മറുമൊഴികൾ അതെല്ലെങ്കിൽ യാഹുവിന്റെ മറുമൊഴിയുടെ ഗ്രൂപ്പിൽ ഇവയിൽ അംഗമാവുക. സ്ഥിരമായി വരുന്ന മെയിലുകളിൽ നിന്ന് നമുക്ക് വായിക്കാനും,ഇവയിലെ അംഗത്വം വഴി നമ്മുടെ ബ്ലോഗുകൾ വായിക്കാനും അഭിപ്രായം പറയാനും,മറ്റു ബ്ലോഗർമാരെ ക്ഷണിക്കാനും സാധിക്കുന്നു. ഇന്ന് ഏതു ഭാഷയിലും ബ്ലോഗാൻ സാധിക്കുന്നു,മലയാളം,ഇംഗ്ലീഷ്,തമിഴ്,ഹിന്ദി…..ഇതിത്രെയും പ്രസിദ്ധമായവ.ഏതു നാണയത്തിനും ഒരു മറുവശം കൂടിയുണ്ട്.എത്ര നല്ല സംരഭങ്ങളെയും നാശത്തിന്റെ വിത്തു വിതക്കാനായി,പാഴ്വിത്തുകൾ എന്നും ഉണ്ടാവും.ബ്ലോഗിലും ഇവയില്ലാതില്ല.പലരുടെയും ബ്ലോഗുകളിൽ അഭിപ്രായങ്ങളൂടെ കൂടെ വേദനിപ്പിക്കുന്ന കുത്തുവാക്കുകളുടെ അഭിപ്രായങ്ങളും,അശ്ലീലചിത്രങ്ങളും ലിങ്കുകളും അയച്ചു ശല്യം ചെയ്യുക എന്നിവ,ഒന്നിടവിട്ട സംഭവങ്ങളായി കണ്ടുവരാറുണ്ട്.
ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനമാനപ്പെട്ട കാര്യം,കുടുംബമായി,എല്ലാവരും ,ഏവരെയും സഹായിച്ച്,അഭിപ്രായങ്ങളറിയിച്ച്, തുടക്കക്കാരെ സഹായിച്ച്, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ച്, ഇന്നും ബ്ലോഗ് മലയാള സാഹിത്യത്തെ വളർത്തുക മാത്രമല്ല, മുരടിക്കാതെ, സാഹചര്യത്തിനും, സംസ്കാരത്തിനു അനുചിതമായി, മലയാള സാഹിത്യത്തെ മൂന്നോട്ടു തന്നെ നയിക്കുന്നു.

എന്റെ ഗദ്ദാമ്മ- Gulf Manorama Column

Posted on Categories ColumnLeave a comment on എന്റെ ഗദ്ദാമ്മ- Gulf Manorama Column

gaddamma-imgമധുരം ജീവാമൃത ബിന്ദു……………………..ആരൊ പണ്ട് പാടി പാടി ജീവിച്ചു കാണിച്ചു. ഇന്ന് അത്രമാത്രം മധുരം ഒന്നും തോന്നുന്നില്ല ജീവിത്തിനോട്!! ജീവിതത്തെ പഴി പറഞ്ഞിട്ടും കാര്യം ഇല്ല,നമ്മുക്ക് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ , നമ്മളെ ഉപയോഗിക്കാൻ തക്കം പാർത്തു നടക്കുന്ന പരിചിതർ,അപരിചിതർ, സ്നേഹിതർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, ഇങ്ങനെ ആരെല്ലാം.

പഴിചാരാനായി തക്കം പാർത്തു നടക്കുന്ന നമ്മുടെ മനസ്സിനെ അത്രക്കങ്ങു വിട്ടുകളയാനും പറ്റില്ല.സ്വയം നശിക്കാനായി ഒരായിരം കാരണങ്ങൾ കണ്ടു പിടിക്കാൻ വിരുതനാണിദ്ദേഹം, മനസ്സ്, എന്റെ മനസ്സ്! സ്വയം തീരുമാനങ്ങൾ എടുക്കുംബോൾ എന്നും എപ്പോഴും വരുംവരാഴികളെപ്പറ്റി നാം ചിന്തിക്കാറില്ല, ശരി.എങ്കിലും ബുദ്ധിമോശമായ തലവേദനകൾ ഉണ്ടാക്കിയെടുക്കാനും വിരുതൻ തന്നെ,മനസ്സ് എന്ന ഈ വില്ലൻ. വന്നു മുന്നിൽനിന്നു കഴിയുംബോൾ സഹതാപം,മനസ്സാക്ഷി,സഹിഷ്ണുത, മാനുഷികപരിഗണന, ഇവരെല്ലാം കൂട്ടിനായി എത്തും.

പിന്നെ താണ്ടവനൃത്തം, തുടങ്ങുകയായി.മനസ്സ് വീണ്ടും വീണ്ടും ചിന്തകളാൽ നിറഞ്ഞു…………

പതിവായി അടിക്കാറുള്ള അതെ റിംഗ് റ്റോണിൽ മൊബൈൽ അടിച്ചു……………ക്രീം ക്രിം ക്രീം………….

സുനു ബി………….ഇങ്ങനെ എന്തോ ഞാൻ അറബിയിൽ കേട്ടു!!!

ഹൂ ഈസ് ദിസ്?? എന്റെ മറുചോദ്യത്തിനുത്തരമായി, ആരുടെയോ പേരു ചോദിച്ചു??

കർത്താവെ ഇതാരാ………., നീങ്ക തമിഴാ?

അല്ല,! എന്റെ മറുപടിക്കുത്തരമായി അവർ പറഞ്ഞു… റൊം നംബർ വന്തിട്ടെ അമ്മ, നീങ്ക പേരെന്നാ?……………..

സപ്ന,….ഞാൻ ഉത്തരം പറഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരമയി, നമ്മൾ സാധാരണകേൾക്കാത്ത ഒരുത്തരം വന്നു. “ ഉനക്ക് സുഖം താനെ!

രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വരുന്ന ഫോൺ കോളുകൾ അവരെ എന്നെ ‘മാഡം’ എന്ന ഉന്നത പദവിൽ നിന്ന് വെറും സപ്നയാക്കി.

ഒരു സ്വാർത്ഥതയോ, എന്റെ വെറും തോന്നൽ മാത്രമായിരിക്കുമൊ!

കിടക്കട്ടെ……….ഒരു സ്നേഹത്തിന്റെ കൈ,. അവിടെ.!

എയറോനോട്ടിക്കൽ കോളേജിന്റെ ജോലിത്തിരക്കിൽ അല്ലെൻകിൽ അതിന്റെ വാതിലിലൂടെ എന്നന്നേക്കുമായി അവിടുന്നിറങ്ങിക്കിട്ടിയല്ലോ എന്ന സന്തോഷം! ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ തലവനായ സായിപ്പിന്റെ നല്ലപിള്ള കളിയും,മറ്റും നാട്ടുകാർക്കും മറ്റും മനസ്സിലായതിനാൽ അങ്ങേർക്കും കിട്ടി അടിച്ചു കയ്യിൽ,റ്റെർമിനേഷൻ പേപ്പർ!.പാവം പഠിക്കാൻ വരുന്ന അറബിപ്പിള്ളാരെ എയറോനോട്ടക്കിക്കൽ എജിനിയറിംഗിന്റെ പേരിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ച് പാവം ‘മലാക്കി’. ജോലി ഉപേക്ഷിച്ചിറങ്ങിയ എനിക്ക് ഒരു ദിവസം വന്ന നൂറയുടെ ഫോൺ വിളിയിൽ തേങ്ങലിന്റെ മാറ്റിലി…….

എന്തു പറ്റി നൂറ? എന്റെ ചോദ്യത്തിനു മറുപടി ഒരു നീണ്ട കഥക്കു തുടക്കം ഇട്ടു!!

എന്നാച്ചു, നീ ചൊല്ല്?…… ഒന്നു രണ്ടു മാസമായി എന്നോടുള്ള സ്ഥിരം dialogue കാരണം ഞാനും അവരോടു തിരിച്ചു വച്ചു കാച്ചി ,തമിഴിൽ….

ഏൻ സ്പോൺസർ, എന്നെ ഇങ്കനിന്നും അനപ്പി വിടുത്?? നീങ്ക എനക്ക് ജോലി തരുമാ?? അതൊരു ചെറിയ ബൊംബ് തന്നെ!!

ഇനി ഞാൻ ഇതെങ്ങിനെ വീട്ടിൽ അവതരിപ്പിക്കും! എനിക്കു പാർട്ട്ടൈം വീട്ടു ജോലിക്കു വരുന്ന എന്റെ‘വിശ്വസ്ഥനാമൊരു ജോലിക്കാരനാം പയസ്സിനെ’ സത്യത്തിൽ ഞാൻ പറഞ്ഞു വിട്ടതു കാരണം, വന്നും പോയും നിൽക്കുന്ന ജോലിക്കാരനെക്കൊണ്ടു തലവേദനയെടുത്തിരിക്കുന്ന എനിക്ക് ഇതൊരു ‘ബോൺസ് ഓഫ്ഫർ‘ തന്നെയായിരുന്നു.എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച ഭർത്താവിനെ, പിന്നെ നൂറയുടെ സ്പോൺസറിനെ കാണാനായി പറഞ്ഞയച്ച് ഞാൻ കാറിൽത്തന്നെയിരുന്നു. ഒരു secondment contract ‘സമ്മതപത്രവുമായ എത്തിയ എന്നെത്തേടി മരണമണികൾ ആരുടെയൊക്കെയോ മുഴങ്ങിയിരുന്നു.

സ്വന്തം നിലനിൽപ്പും,’ഈ ലോകത്തിന്റെ ബന്ധവും നേടിത്തന്ന അമ്മയെ എനിക്കു എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ബന്ധങ്ങൾ എല്ലാം തന്നെ മുറിച്ചുമാറ്റി അമ്മ, ഒരു യാത്ര പോലും പറയാതെ പോയി. സങ്കടത്തെക്കാളേറെ ദേഷ്യവും, കുറ്റബോധവും ഒരു വലിയപെട്ടിയിൽ ഒതുക്കിക്കൂട്ടി വെച്ചു ഞാൻ ദോഹയിലേക്ക് തിരിച്ചെത്തി. അന്നക്കുട്ടിയുടെയും തൊമ്മന്റെയും മാത്തന്റെയും കൂടെ നൂറയും എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. ഞാനില്ലാതെ, ഏതോ നേരത്ത്, എന്റെ വീട്ടിൽ അവരെ എത്തി, ജോകിക്കാരിയായി.. നൂറ,.!! അവർ വരുന്നതിനു മുൻപുതന്നെ കുറെ നാളത്തെ എന്റെ തൂപ്പും തുടപ്പും മുടങ്ങിക്കിടക്കായയിരുന്നു എന്നു അവർ സ്ഥാപിച്ചെടുത്തു. എന്നാൽ അവധിക്കാലത്ത് സ്വന്തം വീട്ടിൽ, മാത്രമല്ല,എവിടെച്ചെന്നാലും,സപ്ന വന്നാൽ അവൾ എല്ലാം അടുക്കിപ്പേറുക്കി നല്ല വൃത്തിയാക്കി വെക്കും” എന്ന സ്വഭാവസർട്ടിഫിക്കറ്റുള്ള എനിക്ക് അവരുടെ ഈ ‘ statement’ നിസ്സാരമായി തോന്നി. പക്ഷെ അതു ഞാൻ മറക്കാതെ , ഒന്നു ‘റ്റിക് മാർക്ക് ‘ചെയ്തു വെച്ചു മനസ്സിൽ.

ഞങ്ങളുടെ ജീവിതവുമായി ഇഴുകിച്ചേർന്ന നൂറക്ക് ഞാനും അധികം ‘മിലിട്ടറി നിയമം’ ഒന്നും പാസാക്കിയില്ല. എന്റെതായ ചില ചില്ലറ കാര്യങ്ങൾ, മീനും മറ്റും ഞൻ തന്നെ വെട്ടിക്കഴുകിക്കോളാം. എല്ലാം അരിഞ്ഞു തന്നാൽ ഞാൻ തന്നെ കറിവെച്ചൊളാം, 6 മണിക്ക് എന്തെൻകിലും കഴിക്കാൻ ഉണ്ടാക്കണം. പിന്നെ തൂപ്പ് തുടപ്പ്, ബാക്കി സാധാരണ വീട്ടുജോലികളിൽ നൂറ ഒന്നിനൊന്നു മെച്ചമായിരുന്നു. ഒരു മിസ് കൊളിലൂടെ എനിക്കു കിട്ടിയ ബോണസ്.”

മനസ്സിൽ അവർ എനിക്കെന്തെല്ലാമോ ആയിത്തീർന്നു. എന്റെ അമ്മ മരിച്ച് നാട്ടിൽ ആയിരുന്നപ്പോൾ എന്റെ വീട്ടിൽ വന്നുകയറിയ അവരെ,സ്വയം മനസ്സിൽ ഞാൻ ആരെല്ലാമൊ ആയി പ്രതിഷ്ടിച്ചു. എന്റെ സങ്കടങ്ങൾ ഇറക്കിവെക്കാൻ, അമ്മയോടു സംസാരിക്കുന്ന ലാഘവത്തോടെ സംസാരിക്കാൻ, അവർ എന്ന മനസ്സിലാക്കി ,എന്നെ സ്നേഹിക്കുന്നു എന്ന മിഥ്യാബോധം എന്നെ സ്നേഹത്തിന്റെ പുതപ്പണിയിക്കുകയാണെന്നു ഞാൻ തെറ്റിദ്ധരിച്ചു. വർഷങ്ങളോളം ആ സാന്ത്വനത്തിൽ ഞാൻ ജീവിച്ചു. 6 മാസത്തെ ശംബളം ഓരോ മക്കളുടെ പേരിലും ഫിക്സഡ് ഡിപ്പോസിറ്റായി കിട്ടിത്തുടങ്ങിയപ്പോൾ നൂറയുടെ വടയുടെയും സാംബാറിന്റെ രുചി കൂടിത്തുടങ്ങി. എന്നാൽ ഒരിക്കൽ പോലും അധികാരത്തിന്റെ സ്വരമോ , അമിതസ്വാതന്ത്ര്യമോ അവരിലേക്ക് എത്തിനോക്കിയില്ല.

കംപ്യൂട്ടറിന്റെ സഹായത്തോടെ എന്നോ തുടങ്ങിയ എഴുത്തുകുത്തുകൾക്കായി ഞാൻ കൂടുതൽ സമയം കണ്ടെത്തിത്തുടങ്ങി. ചേറു വെന്തുവാർക്കുന്ന മണത്തിനൊപ്പം, എന്നും രുചിനോകാനായി ഒരു സ്പൂൺ തോരനും സ്പൂണുമായി എത്തി നൂറ. അങ്ങിനെ എന്റെ കഥകൾക്കും, കവിതകൾക്കും,ലേഖനങ്ങൾക്കും നൂറ ചുക്കാൻ പിടിക്കാൻ തുടങ്ങി എന്നും മനസ്സിലാക്കി.

സപ്നാ , ബ്ലോഗ് ഒന്നും ഇല്ല എന്നുള്ള മാത്യുവിന്റെയും , ബാലന്മാഷിന്റെ ചോദ്യങ്ങൾക്കു ഗ്യാപ്പുകൾ കുറഞ്ഞു തുടങ്ങി.

പതുക്കെ പതുക്കെ ഹസ്സൻ എന്ന സ്പ്പോൺസറുടെ മാസപ്പടി ശംബളം പറ്റുന്ന ഫിലിപ്പീനോ സെക്രട്രിയുടെ, കുശുബിന്റെയും കുന്നായ്മയുടെയും ഭാഗമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിനൊടുവിൽ നൂറയെ നാടുകടത്താൻ സ്പോൺസർ തീരുമാനിച്ചു. ഞങ്ങളുടെ അവസാനപ്രതീക്ഷകളും,നിവേദനങ്ങളും നിരസിച്ച്, ഇന്നു രാത്രി, റെഡിയായി വരണം,വിസ ക്യാൻസൽ ചെയ്യുകയാണ് എന്നറിയിച്ചു. ഞങ്ങൾ,നൂറയെയും കൊണ്ട് സ്പോൺസറുടെ ഒഫ്ഫീസ്സിൽ എത്തിയതും,ദേഷ്യപ്പെട്ട്, പാസ്പോർട്ടു വലിച്ചു കീറാൻ തുടങ്ങിയ ഹസ്സനെ, സമുന്യയിപ്പിച്ചു,ഒരു വിധം. കാശു തന്ന് വിസ ഞങ്ങൾ വാങ്ങാം എന്നു,സ്റ്റാർട്ടാക്കി നീങ്ങിത്തുടങ്ങിയ വണ്ടിയുടെ കൂടെ നടന്ന് ,അദ്ദേഹത്തെക്കൊണ്ട് ഒരു വിധം സമ്മതിപ്പിച്ചു. പാവമാം ഈ സ്ത്രീയെ‘ ഞങ്ങൾ വിലക്കെടുത്തു, അവർക്കു വേണ്ടി, അവരുടെ കണ്ണുനീരിനു മുന്നിൽ,അര വർഷത്തെ ബാങ്ക് ബാലസ്, ഒന്നു ഓർക്കതെ ഞങ്ങൾ പൊട്ടിച്ചു.

ആരുടെയോ പ്രാർത്ഥനയും സ്നേഹവും ആ ഒരു തീരുമാനത്തിനു മുന്നിലുണ്ടാവാം……

വീടുമാറിത്താമസത്തിനിടയിൽ ഇവിടെ ഇത്തിരി ജോലിക്കൂടുതൽ ആണെന്നുള്ള ചെറിയ ചെറിയ കുത്തുവാക്കുകൾ വന്നു തുടങ്ങിയത്,കണ്ടില്ല എന്നു നടിക്കാൻ,എന്റെ അമ്മായിയമ്മയും,അനിയത്തിയും തന്നെ ഉപദേശം, മൊത്തമായും ചില്ലറയായും ഞാൻ അനുസരിച്ചു. എൻകിലും എന്റെ ചില കൊച്ചു കൊച്ചു വാശികളുടെ ഭാഗമായി ഞാനും, ചില നല്ല കിടിലൻ കോട്ടയം അച്ചായത്തി സ്റ്റൈൽ ‘കൊട്ടുകൾ‘ തിരിച്ചു കൊടുത്തു തുടങ്ങി. പരിചയം,സ്നേഹമായി, എന്റെ സ്നേഹം എനിക്കുതന്നെ ബാദ്ധ്യതയായിത്തീരുന്നത് ഞാനും അറിഞ്ഞില്ല.

എന്നോ നഷ്ടമായ ഡാഡിയെയും അമ്മയെയും ആരുടെയിക്കെയോ രൂപത്തിൽ ഞാൻ വീണ്ടും പുനർജനിപ്പിക്കാൻ ശ്രമിച്ചു, എല്ലാം എന്റെ മാത്രം വ്യർഥ്യമോഹങ്ങൾ മാത്രമായിരുന്നു എന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയില്ല. പലവുരു, എന്നെ നന്നായി അറിയാവുന്നവരുടെ അളവുകോലിൽ മുന്നിൽ നിൽക്കുന്ന സൂസൻ പറഞ്ഞു,

സപ്നാ നീ എന്താ ഈ ചെയ്യുന്നത് എന്നറിയാമൊ?? നീ ശംബളം കൊടുക്കുന്ന ഒരു ജോലിക്കാരി മാത്രമാണവർ, നീ എന്നു കാശുകൊടുക്കുന്നതു നിർത്തുമോ അന്ന് അവർ നീന്നോടുള്ള എല്ലാ ഇഷ്ടവും ആത്മാർത്ഥതയും അവസാനിപ്പിക്കും!! ഓർത്തോണം…………

ഇല്ലടീ , ഇവർ എന്നെ വിട്ടുപ്പൊകില്ല‘, ഞാൻ വീണ്ടൂം സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

നീ നോക്കിക്കോ , ഇതു നിനക്കു വിനയായിത്തീരും” സൂസൻ.

എന്റെ ആ മാസത്തെ കന്യകയുടെ ഷോക്കിംഗ് ന്യൂസ്, ഗൾഫിലെ വീട്ടുവേലക്കാരോടു ചെയ്യപ്പേടുന്ന അത്യാചാരങ്ങളെക്കുറിച്ചായിരുന്നു” നൂറ,നീ ഇതു കണ്ടൊ, !!മലയാളം പോയിട്ട് തമിഴിൽ പോലും സ്വന്തം പേരെഴുതാൻ അറിയാത്തെ നൂറ, ‘നല്ലതമ്മാ, നീ ഇനിയും നല്ല പടിയാ വരും” എന്ന വാക്കുകളിൽ ഞാൻ എന്തെന്നില്ലാത്ത ആനന്ദം കണ്ടത്തി.

ഖത്തറിൽ നിന്ന് എന്നന്നേക്കുമായി കെട്ടുകെട്ടി നാട്ടിലെത്തിയ ഞങ്ങൾ നൂറയെ,അവരുടെ നാട്ടിലേക്കയച്ചു. 6 മാസത്തെ ഒമാനിലെ താമസത്തിനിടയിൽ വിസയും ശരിയാക്കി ഞാൻ വീണ്ടും നൂറയെ എന്റെ അടുത്തു കൊണ്ടുവന്നു. എന്റെ മനസ്സിന്റെ ആഘാതങ്ങളെയും ക്ഷതങ്ങളും അവർ വേഗം മനസ്സിലാക്കിത്തുടങ്ങിയിരുന്നു. എന്നെ ഒരുവിധത്തിൽ അല്ലെൻകിൽ പലവിധത്തിൽ അവർ ഉപയോഗിച്ചു തുടങ്ങി. വർത്തമാനത്തിനിടയിൽ കടയിലും,ഷോപ്പിംഗിലും താല്പര്യം കാണിക്കാത്ത അവർ സ്വർണ്ണത്തിന്റെ ഒരു വലിയ ആരാധികയായിരുന്നു. സ്വന്തം കാശിൽ മാത്രം വാങ്ങും എന്നൊരു വാശിയും കൂടെ! അതും എന്നും അവരുടെ സത്യസന്ധതയുടെ മാറ്റുരക്കാത്ത തങ്കമായി ഞാൻ സ്വയം വിലയിരുത്തി…

മോഷണം ഇല്ലല്ലോ കർത്താവെ“ എന്നു മാത്രം ഞാൻ എന്നു മനസ്സിൽ കരുതിയിരുന്നു………… കമ്മലിന്റെ ആണിയും,മാലകളും,കമ്മലുകളും എന്റെ ആകെ മൊത്തം സ്വർണ്ണപ്പെട്ടിയും അവർക്കു മുന്നിൽ എന്നും തു‌റന്നു തന്നെയിരുന്നു,അല്ലെൻകിൽ അവർക്കാറിയാമായിരുന്നു എന്റെ സ്വർണ്ണപ്പെട്ടി എവിടെ എന്ന്!!! ഒളിച്ചു മറച്ചു,പൂട്ടുകെട്ടുമായിട്ടൊരു ജീവിതം എനീക്കൊരിക്കലും ഇല്ലായിരുന്നു. എന്നും ആർക്കും ഞാനൊരു തുറന്ന പുസ്തകം തന്നെയായിരുന്നു. എന്റെ വിശ്വാസത്തിന്റെ ചരടിന്റെ നീളം ഇത്തിരി കൂടിപ്പോയില്ലെ എന്നു സ്ഥിരമായി എന്നോടു ‘എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായ കല എന്നെന്നും ചോദിക്കാറുണ്ട്. സപ്നാ നിനക്കിങ്ങനെ എങ്ങിനെയാ മനുഷ്യരെ വിശ്വസിക്കാനും സ്നേഹിക്കാനും സാധിക്കുന്നത് , നിനക്ക് തിരിച്ചൊന്നും വേണ്ടേ???

ഞാനും ഇതുവരെ ആലോചിച്ചിട്ടില്ലാത്ത ഒരു ചോദ്യം!!

ഉത്തരം ,ഈ നൂറയെപ്പോലെയുള്ള ആൾക്കാരുടെ ജീവിതത്തിൽ എഴുതിച്ചേർത്തിട്ടുണ്ട് എന്നാണ് ഞാൻ കണ്ടെത്തുന്ന കാരണം.!!!!

അല്ലെ , ആയിരിക്കാം………………

വീണ്ടും കഴിഞ്ഞു പോയി ഒരു വർഷം, സ്വന്തം കട്ടിലും അലമാരയും,റ്റി വിയും ആന്റീനയും,പിന്നെ മാസം 20 റിയാൽ പോക്കറ്റ് മണിയുമായി ജീവിക്കുന്ന നൂറ. റ്റി വി നന്നാക്കാൻ വരുന്ന ജയൻ,നൂറയുടെ കട്ടിലും മുറിയും മറ്റും നോക്കിനിന്ന്, ഒരു ചിരിയോടുകൂടി എന്നെയും നോക്കിപ്പോകുന്നത് ഞാൻ കാണാറുണ്ട്. തന്റെ നേഴ്സ് ഭാര്യക്കുപോലും ഇത്ര ‘facility ‘ ഇല്ല എന്നു തീരുത്തു പറയുന്നു ജയൻ.!!!! പനി വരുംബോൾ , നൂറയെയും താങ്ങിയെടുത്ത്, ചെല്ലുംബോൾ അറ്റ്ലസ് ഹോസ്പിറ്റലിലും, ബാദർസൈമയിലും,നേഴ്സുമാർ,എന്നെ നോക്കി മൂക്കത്തു വിരൽ വെക്കുന്നത് ഞാൻ കണ്ടു. താങ്ങിപ്പി‌ടിച്ച് നൂറയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുംബോൾ രമ ഡോക്ടർ , ഇത്രക്ക് വേണോ സപ്ന എന്നു‘ ,ചോദ്യം എന്റെ മുന്നിൽ ദീർഘശ്വാസമായി !,പോട്ടെ എനിക്കു ജോലി ചെയ്യുന്ന സ്ത്രീ അല്ലെ എന്നു,പറഞ്ഞ് ഞാൻ തടിതപ്പി. വീട്ടിൽ അടുത്ത ഒരാഴ്ച ഞാൻ അവർക്കു സൂപ്പും കഞ്ഞിയും വെച്ചു കൊടുത്തു. തടി ആരോഗ്യമായി , എന്ന് നല്ല തമിഴിൽ ചൊറിഞ്ഞ വർത്തമാനത്തിന്റെ തുടക്കം ആയാൽ അറിയാം, പനി വിട്ടു എന്ന്???

ശംബളം വീണ്ടും ആറുമാസം മൊത്തമായും ചില്ലറയായും പല പല ബാങ്കുകളിൽ ഓരൊ മക്കളുടെ പേരിലും പൊയ്ക്കോണ്ടേയിരുന്നു. അവസാനം കഴിഞ്ഞ വർഷം,സ്വന്തം പേരിലും നിക്ഷേപം ആയിക്കഴിഞ്ഞപ്പോൾ അഹൻകാരത്തിനു കയ്യും കാലും വെച്ചതുപോലെ,ചൊറിച്ചിൽ വർത്തമാനം കൂടുതലും വേദനിപ്പിക്കുന്നവയായി മാറി. കഴുത്തറ്റം നിറഞ്ഞു ഇനി,എന്നെ ഇവർക്കാവശ്യം ഇല്ല എന്നു എനിക്കും മനസ്സിലായി.വർഷത്തിൽ രണ്ടു വട്ടം,ഞങ്ങളുടെ കുടെ നാട്ടിലെ ‘ഹോളിഡേ‘ ആസ്വദിച്ചു നൂറ. അതും അവർക്കു അഹൻകാരത്തിന്റെ പൊടി പാറിക്കാൻ പോന്ന കാര്യം ആയിരുന്നു.

പക്ഷെ പണ്ടു സൂസൻ പറഞ്ഞ,വയ്യാവേലിയായിത്തീർന്നു, ‘എന്നടി ,നീ എന്നെ ചുടുകാട്ടിലയക്കുമാ?? എന്ന ഒരു ദിവസത്തെ തർക്കത്തിനിടയിലെ വർത്തമാനത്തിനു ശേഷവും ഞാൻ ആലോചിച്ചു, ഇവർ നാട്ടിൽ പോയാൽ,അഞ്ചു പൈസക്കു ഗതിയില്ലാതെ ആയാൽ ഇവരുടെ പിള്ളാരു തന്നെ ഇവരെ വട്ടുതട്ടും. മുഴുക്കുടിയനായ, സ്വന്തമായി ചായിപ്പിൽ ആഹാരം വെച്ചു കഴിക്കുന്ന ഭർത്താവും മറ്റും ഇവരെ ജീവനോടെ വെച്ചേക്കില്ല എന്നറിയാവുന്ന ഞാൻ അവരോടു ഭൂമിയോളം ക്ഷമിച്ചു. എന്നാൽ എന്റെ അമ്മ മരിച്ച സമയത്തു കയറിവന്ന ഇവർക്ക് എന്നോട് ഒരു സ്നേഹവും ഇല്ല എന്ന് പലവുരുവായി,വളരെ വേദനയോടെ ഞാൻ മനസ്സിലാക്കി. മനസ്സിന്റെ മൂർച്ചയുള്ള വർത്തമാനം പോലെ അവരുടെ ശരീരം ക്ഷയിച്ചു തുടങ്ങി എന്നു മനസ്സിലാക്കിയ ഞാൻ എന്നെന്നേക്കുമായി അവരെ തിരികെ അയക്കാൻ തീരുമാനിച്ചു. “ എനക്ക് റ്റിക്കറ്റ് കൊടുങ്കെ, എന്നെ അനപ്പി വിട് “ എന്ന് ഇങ്ങോട്ട് ആഞ്ജയായി.

ആരും ആരുക്കും സ്വന്തമല്ല, എല്ലാം കാശിന്റെ പുറത്തുള്ള സ്നേഹം മാത്രം എന്നു എനിക്കും മനസ്സിലാക്കിത്തന്നു നൂറ എന്ന എന്റെ ഗദ്ദാമ്മ, 10 വർഷം കൊണ്ട് എനിക്ക്!!! അവരുടെ നിവൃത്തികേടും ബുദ്ധിമുട്ടും, പ്രാ‍രാബ്ധവും മാത്രമാണ് അവെക്കൊണ്ടിതെല്ലാം പറയിപ്പിച്ചത് എന്നെനിക്ക് ഇന്നും വിശ്വാസമുണ്ട്!! എന്നിട്ടും പഠിക്കാത്ത ഞാൻ വീണ്ടും അടുത്ത ഒരു മേരി ഗദ്ദാമ്മയെ റെഡിയാക്കി ‘standby‘ ആയി നിർത്തിയിട്ടുണ്ട്, അടുത്ത കൊട്ടു ‘ മേടിക്കാൻ!!!!!!

ആരിലൊക്കെയോ ബന്ധങ്ങൾ തേടിനടക്കുന്ന എന്റെ മനസ്സ് വീണ്ടും ഒരു നൂറയെയോ , മേരിയെയോ തിരഞ്ഞു കൊണ്ടേയിരിക്കും……………………..എന്നെന്നും! അത് ഇന്ന് സരസ്വതിയിൽ അവസാനിച്ചു നിൽക്കുന്നു, അടുത്ത കൊട്ടിന്റെ പ്രതീക്ഷയുമായി.