ഗർഭിണിയുടെ നോസ്റ്റാൽജിയ

Posted on Categories Column
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

4pm_-28-march
ആരോ അയച്ച മഴയും കാറ്റും മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി.
ഇങ്ങനെയൊരു തണുത്ത മഴക്കാലത്ത് ,എനിക്കു കൂട്ടായി, ഒരു ജനാല മാത്രം,ഈ ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ ആയിരുന്ന നാളുകളുടെ ഓർമ്മകൾ ഓടി ഓടി എത്തി.ഈ ലോകത്തോടൂള്ള ബന്ധം ഒരു ജനാലയിലൂടേ നിലനിർത്തിയിരുന്ന ഒരു കാലം.അന്ന് ഈ മഴത്തുള്ളികൾ ഓരോ മണിമുത്തുകൾ ആയി,മനസ്സിലും ജീവിതത്തിലും വീണുകൊണ്ടേയിരുന്നു.
ഇന്നെന്റെ വീട്ടില്‍ മഴകാണാനും,മഴത്തുള്ളികള്‍ കാണാനും എന്റെ മൂന്നു മക്കളും ഉണ്ട്.”അമ്മയെന്താ ഈ കാണുന്നത് ?കാറ്റും,ഇടിവെട്ടലും കാണുന്നില്ലെ!!റ്റൂ മച്ച് ലൈറ്റ്നിംഗ്‘അകത്തു കയറിക്കെ!! “എന്റെ മകൾ അന്നക്കുട്ടിയുടെ പേടിച്ചരണ്ട വാക്കുകൾ.18 ആം വയസ്സിലേക്ക് കാലടികൾവെച്ചവൾ അടുക്കുംബോൾ എന്റെ മനസ്സിൽ അവളെ ഞാൻ ഭൂമിയിലേക്കെത്തിച്ച വഴി വീണ്ടും വീണ്ടും മനസ്സിലോടിയെത്തി.മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം,വന്ന വിശേഷങ്ങള്‍ രണ്ടു തവണ എന്റെ ശരീരത്തെ വിട്ടുപിരിഞ്ഞു.പേരും നാളും
മനസ്സിലുറപ്പിച്ച്,കാത്തിരുന്നെങ്കിലും എണ്ണപ്പെട്ട ദിവസങ്ങളുടെ വിരുന്നുകാര്‍ രണ്ടു പേര്‍ നടന്നാകന്നു,ഒരു വാക്കും മിണ്ടാതെ!!.പിന്നീടുള്ള മാസങ്ങള്‍ ശീവേലിക്കല്ലില്‍ തലയടിച്ചു മരിക്കാന്‍ വിധിക്കെപ്പെട്ടിട്ടും, ജീവിച്ചെപറ്റൂ എന്ന വരം വാങ്ങിയവളെപ്പോലെയായി ഞാന്‍ !!സുഹൃത്തുക്കളുടെയും,ബന്ധുക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും,അഭിപ്രായങ്ങള്‍ക്കും,സഹായങ്ങള്‍ക്കും മുന്നോടിയായി,ആത്മധൈര്യം തരാനായി എന്റെ അമ്മ കൂടെ എത്തിച്ചേര്‍ന്നു എന്നതും,അന്ന് എനിക്ക് വളരെ അധികം ധൈര്യംതന്നിരുന്നു.ആദ്യത്തേത് എന്ന്
എല്ലാവരും വിധിയെഴുതി,‘സാരമില്ല’ എന്നൊരു വാക്കില്‍,സ്വാന്തങ്ങള്‍ എല്ലാം തന്നെ ഉള്ളിൽ ഒതുക്കി. രണ്ടാമത്തെ വിരുന്നുകാരനോ ,കാരിയോ… ഗള്‍ഫിലെ മണലാരണ്യത്തിലായിരുന്നു.
എല്ലാവരും കാത്തു കാത്തിരുന്ന വിധി പോലെ അതും വളരെ നാടകീയമായിത്തെന്നെ പിരിഞ്ഞകന്നു എന്നു പറയുന്നതാവും ശരി.എന്നാല്‍ ഇത്തവണത്തെ പിരിച്ചുവിടലിന്റെ സംഭവത്തില്‍ മറ്റുചില മഹത് വ്യക്തികളുമായി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി ഒരുക്കിത്തന്നു,എന്റെ പില്‍ക്കാല ഡോക്ടറും,മെന്ററും ആയിത്തീര്‍ന്ന ഡോക്ടര്‍ ലീല,അവരുടെ ഡയറ്റീഷന്‍ ആയ സഹോദരി,ഡോകടർ കുടുംബം.പടി പടിയായിട്ടുള്ള അവരുടെ മാനസികവും ശാരീരികവുമായ ഉപദേശങ്ങളുടെ അവസാനം,ആ നല്ല വിശേഷവും വീണ്ടും വന്നെത്തി. എന്നാല്‍ ഇത്തവണ,പ്രകൃതിക്കനുകൂലമായി നടത്തം,ഇരുപ്പ്, ജോലികൾ ദിനചര്യകൾ എല്ലാം തന്നെ വേണ്ടെന്നു വെച്ച്,നീണ്ടു നിവര്‍ന്നു മാത്രം കിടക്കണം എന്ന പൂര്‍ണ്ണനിര്‍ക്കര്‍ഷ,ഏറ്റവും സന്തോഷത്തോടെയാണ് മനസ്സ് സ്വീകരിച്ചത്. മനസ്സിന്റെ ധൈര്യം ശരീരവും ഏറ്റെടുത്തു തുടങ്ങി എന്നത്, പിന്നീടുള്ള എന്റെ മാസങ്ങളില്‍ വളരെ വ്യകതമായി മനസ്സ് കാട്ടിത്തുടങ്ങി.എന്റെ മുറിയുടെ ജനാല മാത്രം പുറം ലോകത്തേക്കുള്ള എന്റെ കിളിവാതിലായി.അതിലൂടെ നമ്മുടെ നാട്ടിലെ കിളികളുടെ ചിലപ്പുകളും, കാറ്റിന്റെ ചൂളംവിളികളും, ഓട്ടോറിക്ഷാകളുടെ ശബ്ദങ്ങളും ഒന്നും അല്ലെ കാണുന്നതും കേള്‍ക്കുന്നതും.മറിച്ച് അടുത്ത ഫ്ലാറ്റുകളിലെ കാറുകളുടെ ശബ്ദവും,തൊട്ടടുത്ത മണ്ണുവീടുകളില്‍ താമസിക്കുന്ന പാക്കിസ്ഥാനി പഠാന്മാരുടെ ഓലിവിളികളും,നിലവിളിച്ചോടുന്ന ആംബുലന്‍സുകളും മറ്റും മാത്രമായിത്തിർന്നു ‘പുറംലോകം‘ എന്ന ഈ ജനാല.എന്നും രാവിലെ നാലുമണിക്ക് ജോലിക്കു പോകുന്ന ഭര്‍ത്തവ്!.രാവിലെ എന്നെ എഴുനേല്‍പ്പിച്ച്, എല്ലാ പ്രാധമിക കര്‍മ്മങ്ങളും നോക്കി നടത്തി,എന്നെ തിരികെ കട്ടിലില്‍ കിടത്തുന്നു.ഒരു ദിവസത്തിന്റെ തുടക്കം തീരാത്തതും,ഇലാത്തതുമായ ഓക്കാനത്തില്‍ മാത്രം തുടങ്ങുന്നു.അതിന്റെ ബുദ്ധിമുട്ടുകളും മറ്റൊരാളോടു പറഞ്ഞറിയിക്കാനാവില്ല,ആരും എന്തു,എതു വിധത്തിലും,നമ്മുടെ നാസാതന്ത്രത്തിനെതിരായി മാത്രം ഉള്ള
ഒരു കാലം. രാവിലത്തെ കാപ്പിയും മറ്റും എന്റെ കട്ടിലിനരികില്‍ എത്തിച്ചതിനു ശേഷം മാത്രം എരിപൊരിയുന്ന വെയിലില്‍ ഉള്ള വര്‍ക്ക് സൈറ്റിലേക്ക് പോകുന്നു ഭർത്താവ്. അതിനും മുന്നോടിയായി, എനിക്കു കാണാനായി, പലതരം സിനിമകളുടെ വീഡിയോ കാസറ്റുകൾ റെഡിമണിയായി വീഡിയോയിൽ ഇട്ട് റിമോട്ട് എന്നെ ഏല്‍പ്പിക്കുന്നു.
അടുത്ത അഞ്ചാറുമണിക്കൂർ സമയം ഞാൻ ബുക്കുകളും,റ്റിവിയും വായനയും,ഫോണും മാത്രം ഉള്ള എന്റെ മുറിയുടെ നാലുചുവരുകള്‍ക്കുള്ളിൽ ജീവിക്കുന്നു.ചെരിഞ്ഞു കിടക്കാനായിട്ടു പോലും,പത്തു പ്രാവശ്യം ചിന്തിക്കണം,വേണോ വേണ്ടയോ!.ആകാശത്തിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് മതിലുകൾ മാത്രം സാക്ഷിയായി, എന്നെ നിര്‍ന്നിമേഷമായിട്ട് നോക്കിയിരിക്കുന്നു.രാവിലെ എത്തുന്ന പത്രം പോലും,പത്രക്കാരന്റെ മോട്ടോർ സൈക്കളിന്റെ ഒച്ചയിൽ മാത്രം നില്‍ക്കുന്നു.പത്രം എനിക്കു വായിക്കാനായി എടുത്തുതരാൻ ഇനി ഈ വീട്ടിലേക്ക് ആരെങ്കിലും കടന്നു വന്നാൽ മാത്രമെ നടക്കൂകയുള്ളു.എന്റെ അടുത്ത മേശയിൽ ഇരിക്കുന്ന ലാൻ ഫോണിന്റെ ‘ക്രീം ക്രീം ക്രീം‘ശബ്ദം, വീണ്ടും എന്റെ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കിയിരുന്നു.എന്തുണ്ട് വിശേഷം!സുഖമല്ലെ! ഡോക്ടറെ കണ്ടിരുന്നോ!!എന്ന കുശലാന്വേണങ്ങൾ ഒരു പരിധിവരെ എന്നെ ആരുടെയോക്കെയോ അനിയത്തിയും,സുഹൃത്തും,മകളും,മരുമകളുമാക്കി.
ഫോണിന്റെ അങ്ങത്തലക്കലെ ശബ്ദങ്ങൾ ദൂരെ ദൂരെ നിന്നും ഈ ലോകവുമായി എന്നെ ചേര്‍ത്തു നിര്‍ത്തി. ഈശ്വരൻ പുറങ്കാലുകൊണ്ട് എനിക്കിട്ട് ചെറിയ ഒരു മുട്ടുതന്നോ എന്നൊരു തോന്നൽ ഇടക്ക് മനസ്സിൽ വരാറുണ്ട് !!ഇല്ല,എല്ലാം നല്ലതിനല്ലെ!എല്ലാത്തരം സിനിമകളും,ദിനംപ്രതി കണ്ടുകൊണ്ടേയിരുന്നു, കഥാപാത്രങ്ങളുടെ ചിറകുകളിൽ ഞാൻ പറന്നു നടന്നു.എന്റെ മനസ്സിനെ പൂര്‍ണ്ണമായും പേടിച്ചറണ്ട ചിന്തകളിൽ നിന്നും,പാടെ മാറ്റിനിര്‍ത്താൻ ശ്രമിച്ചിരുന്നു.കഥാപാത്രങ്ങളുടെ സങ്കടങ്ങങ്ങളും,സന്തോഷവും, പരിഭവങ്ങളും,കൊഞ്ചലുകളും എന്റേതു മാത്രമായി.കഥാപാത്രങ്ങൾ എനിക്കു ചുറ്റമുള്ള കോണ്‍ക്രീറ്റ് മതിലുകളിലെ നക്ഷത്രങ്ങൾ ആയി മാറി.മാസങ്ങൾ എന്റെ കൂടെ, എന്നെ നോക്കി, എനിക്കായി ഓരൊരോ പുതിയ അനുഭവങ്ങൾ പങ്കുവെച്ചു. ഒന്ന് രണ്ട് മൂന്നു മാസങ്ങൾ…മനസ്സിന്റെ പേടിയും,എന്റെ അരക്ഷിതബോധവും തമ്മിൽ ഒത്തുകളിച്ചു.എങ്കിലും ഏതോ ലോകത്ത് ആരൊക്കയോ എനിക്കുവേണ്ടി ചൊല്ലിയ മന്ത്രങ്ങളും,സങ്കീര്‍ത്തനങ്ങളും,ഭഗവത്ഗീതയും ഈസ്വരന്റെ കാതുകളിൽ തന്നെ ചെന്നു പതിച്ചിരുന്നു.വിചാരിച്ചതിലും വേഗത്തിലും ചിരിച്ചു നടന്നകന്നു മാസങ്ങൾ ,7ആം മാസം എന്ന വലിയ കടംബ കടന്നു.ഒരു വലിയ രഥത്തില്‍ സഞ്ചരിക്കുന്ന രാജകുമാരിയുടെ ഗമയും ധൈര്യവും മനസ്സില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. ഇല്ല…. ഇനി എന്നെ എന്റെ കുഞ്ഞിൽ നിന്നു ആരും അകറ്റില്ല.അനേകം നിമിഷങ്ങളും, മണിക്കുറുകളും എന്റെ സ്മൃതിസുഷിരങ്ങളിലൂടെ കടന്നു പോയി.ഇതിനെല്ലാം ഇടയില്‍ മുടങ്ങാതെ എന്റെ അമ്മയുടെ നനുത്ത സ്വരം പേറി എത്തുന്ന ഫോണ്‍ വിളികൾ …..“മോളെ എങ്ങെനെയുണ്ട്?ഒന്നും പേടിക്കേണ്ട,സമയമാകുംബോൾ അമ്മ എത്തിക്കോളം.“കിളികൾ എത്തിനോക്കാത്ത,കാറ്റുകൾ വീശിയടിക്കാത്ത എന്റെ ജനാലയിൽ ആരോ കൊത്തിയെടുത്തു ഇട്ടതുപോലെ ,പ്രകാശത്തിന്റെ തുണ്ടുകൾ എന്നും പറന്നെത്തി.നന്മയുടെ ഈശ്വരന്മാർ എന്റെ നിലവിളികളും,പ്രാര്‍ത്ഥനകളും കേട്ടു എന്നു പൂണ്ണമായും മനസ്സിനു ബോധ്യമായിത്തുടങ്ങി.എന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി എന്റെ കുഞ്ഞുവയറും വലുതായിക്കൊണ്ടേയിരുന്നു.

അന്ന് ആ മാസങ്ങളിൽ എനിക്കു കൂടായി എത്തിയതാണ് ,എന്റെ പ്രിയപ്പെട്ട ഡയറി.ഓരോ ദിവസത്തെയും ദിനചര്യകളും,വേദനകളും മനസ്സിന്റെ വിങ്ങലുകൾ ഞാൻ ഒരു പുസ്തകത്തിൽ കുറിച്ചുതുടങ്ങി.കൂടെ ഒരു ഉപഹാരമായി കിട്ടിയ ‘യുവർ ബേബി ആന്റ് യു“,മാസങ്ങളും ദിവസങ്ങളും ആ ബുക്കിലൂടെ എന്റെ കൂട്ടുകാരായി. ഓരൊ മാസത്തെ വിവരങ്ങളും,ശാരീരികമാറ്റങ്ങളുമടക്കം,നമ്മുടെ സ്വന്തം വീവരങ്ങളും രേഖപ്പെടുത്താൻ അതു വളരെ സഹായിച്ചു.മലയാളഭാഷയേക്കാളേറെ അന്നു ആഗലേയഭാഷയായിരുന്നു കൂട്ടുകാർ.അവ എന്റെ ചിരിയിലും സന്തോഷത്തിലും പങ്കുചേര്‍ന്നു.സാഹിത്യം എന്നത് എനിക്കു കേട്ടുകേഴ്വിമാത്രം ആയിരുന്ന നാളുകൾ.ഡാഡിയുടെ സഹോദരി ആരോ ഒരാൾ ,ഇന്നു ജീവിച്ചിരിപ്പില്ലാത്ത എന്റെ പിതൃസഹോദരിയുടെ പുസ്തകങ്ങളും,എഴുത്തും മറ്റും കഥകളായി ഓര്‍മ്മയിൽ ഓടിയെത്തി.സാഹിത്യത്തിന്റെ തുംബികൾ അന്നു മുതൽ മനസ്സിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി,പിന്നെ ഇന്നിതുവരെ അവയെന്നെ വിട്ടുപിരിഞ്ഞിട്ടില്ല എന്നു തന്നെപറയാം.മനസ്സിൽ നിറയുന്ന സ്വപ്നങ്ങളും,വികാരങ്ങളും,സങ്കടങ്ങളും പരിഭവങ്ങളും ഞാനെന്റെ മനസ്സിന്റെ തൂലികയിലൂടെ കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു.ഇടക്കുള്ള ഈ കുത്തിക്കുറിക്കലുകൾ ദിനചര്യയായി, പിന്നീടവ,ഒരു സര്‍ഗ്ഗ വാസനയെക്കാളേറെ ശക്തിയേറി,മനസ്സിൽ തണുത്ത മഴമേഘങ്ങളായി ആര്‍ത്തു പെയ്തുതുടങ്ങി.വീണ്ടും മാസങ്ങൾ നീങ്ങി.എന്റെ കുഞ്ഞിന്റെ തുടിപ്പുകളുടെ ശക്തി ദിനം പ്രതി കൂടിക്കൂടിവന്നു. കുഞ്ഞുകാലിന്റെ ചവിട്ടും,തലയുടെ വലിയ മുഴുപ്പുകളും മനസ്സിലായിത്തുടങ്ങി.ആഹാരം വെച്ചുതരാനായി എനിക്ക് ഭര്‍ത്താവിന്റെ സൈറ്റില്‍ നിന്നും എത്തിയ തങ്കച്ചന്‍ ,അന്ന് എന്നെക്കാളും വലിയ ,പാചകക്കാരനായി മാറി. കഞ്ഞി വെന്തുവരാനെടുക്കുന്ന,ആ ഒരു മണിക്കൂറും ഈ 8ആം മാസത്തിലും ഞാൻ ഓക്കാനിച്ചുതന്നെ സമയം തള്ളി നീക്കി.സ്വന്തം ഒരു കുഞ്ഞില്ലാത്ത തങ്കച്ചൻ,പല ഡോകടര്‍മാരെയും,വന്ധീകരണചിത്സക്കു വേണ്ടി സ്വയം കണ്ടതിന്റെ ഭാഗമായിക്കിട്ടിയ സകലവിധ അറിവുകളും എന്നെ പഠിപ്പിച്ചു. തങ്കച്ചൻ ഉണ്ടാക്കുന്ന അവിയലും,മോരുകറിയും,മീന്‍ കറിയും ചോറും ഞാൻ കൊതിയേടെ തിന്നുമായിരുന്നു.ഒരു പന്തളം നാട്ടിന്‍പുറത്തുകാരന്റെ സകല സന്മാര്‍ഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന തങ്കച്ചനെ,എന്റെ 8ആം മാസത്തിൽ വല്ലാതെ സങ്കടപ്പെടുത്തേണ്ടി വന്നു.ദിവസങ്ങളൾ മാത്രം ബാക്കി പ്രസവത്തിനുണ്ടായിരുന്ന എനിക്ക്, കിടക്കാനും,എഴുനേല്‍ക്കാനും പരസഹായം ആവശ്യമായി വന്ന സമയം.ഇന്‍ഡ്യൻ എംബസ്സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി,അറബികൾ ഉപേക്ഷിക്കുന്ന വീട്ടുജോലിക്കാരായ ഇന്‍ഡ്യാക്കരെ അവരുടെ എഴുത്തുകുത്തുകൾ തീരുന്ന സമയംവരെ ചില്ലറക്കാശിനു ജോലിക്കായി ഇന്‍ഡ്യനൻ കുടുംബങ്ങളിൾ അയക്കുന്നു.അതുവഴി എന്റെ വീട്ടിലും ഒരു ലീല വന്നു.കണ്ണാടിവസ്ത്രം പോലെ ഒരു ഉടുപ്പും,കാലിൽ ഒരു ചെരുപ്പുപോലും ഇല്ലാത്ത ഒരു മുഴുപ്പട്ടിണിക്കാരി സോമാലി ഛായയുള്ള തമിഴത്തി ലീല.വന്നു കയറിയ ഉടൻ തന്നെ തമിഴ് ചുവയിലെ ‘വണക്കം മാഡം‘എല്ലാം തന്നെ എനിക്കിത്തിരി സമാധാനം തന്നു,മുന്നോട്ടുള്ള ദിവസങ്ങളിലും,എണ്ണതേച്ചുകുളിയും,കഴിക്കാൻ സാദവും സാംബാറും എന്നു വേണ്ട,ഞാനാകെ ഒന്നു കൊഴുത്തുരുണ്ടു എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി.ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ,ക്രിസ്തുമസ്സും, പുതുവത്സരവും വര്‍ണ്ണങ്ങൾ വാരിവിതറി കടന്നുപോയി.ഇനിയുള്ള ദിവസങ്ങൾ വളരെ സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പോടെ ഡോക്ടറുടെ അവസാനത്തെ അപ്പൊയിന്മെന്റും കടന്നുപോയി.ദൈവത്തോട് അനുവാദം ചോദിച്ച് ദിവസങ്ങൾ എണ്ണി എണ്ണി ഇരിക്കയാണ് എല്ലാവരും.ആദ്യത്തെ വേദനക്കു തന്നെ ഹോസ്പിറ്റൽ എമര്‍ജെന്‍സിയിൽ എത്തണം എന്ന മുന്നറിയിപ്പ് ഡോക്ടറും തന്നു.

ജനുവരി മാസവും പുതുവര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിൽ കടന്നുവന്നു.ജനാലയിൽ നിന്നുള്ള കാഴ്ചകളിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി…പൊടിപടങ്ങൾ മഴയിൽ നനഞ്ഞടങ്ങി. കാറ്റിന്റെ കാലുകളിൾ ആരോ നൂപുരങ്ങൾ അണിയിച്ചു,എന്റെ മനസ്സിന്റെ പ്രതീക്ഷകൾ പീലിവിടര്‍ത്തിയാടി. ദിവസങ്ങൾ നീങ്ങുന്നില്ല എന്നൊരു തോന്നൽ മനസ്സിൽ നിഴൽ പോലെ നടന്നെത്തി.ആകാംഷനിറഞ്ഞ ദിവസങ്ങൾ …… അങ്ങനെ ഒരു ദിവസം,ഒരുച്ചനേരം,എന്റെ പ്രതീക്ഷകളിൽ നീര്‍ജലധാരയായി ശരീരത്തിൽ നിന്ന് ഒഴുകിയിറങ്ങി.നേരത്തേ
തയ്യാറാക്കി വെച്ചിരുന്ന ബാഗും മറ്റും എടുത്തു തയ്യാറായ ലീല,എന്നെ താങ്ങിപ്പിടിച്ച് കാറിന്റെ അടുത്തുവരെ എത്തിച്ചു.അടിവറ്റിൽ നീന്നും നീര്‍ക്കുമിളകൾ ഊളിയിട്ടിറങ്ങുന്നതു പോലെ വീട്ടുവിട്ടുള്ള വേദനയുടെ ചെറിയ മുള്‍മുനകൾ ശരീരത്തിൽ വന്നു തറച്ചുകൊണ്ടേയിരുന്നു.ഹോസ്പിറ്റl എമര്‍ജന്‍സിയുടെ വാതിൽ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഈ ലോകത്തൊടും,കൂടെയുള്ള ആള്‍കാരോടും ഉള്ള സകല ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്നു.ഇന്നു രാത്രി എന്റെടുത്തേക്കെത്താനായി വിമാനത്തിൽ കയറുന്ന എന്റെ അമ്മ, ആ ഒരു സമാധാനത്തിൽ ആയിരുന്നു എന്റെ മനസ്സ്.സകല സന്നാഹങ്ങളോടും കൂടി സജ്ജമാക്കിയ പ്രസവമുറിയിൽ ഞാനു എന്റെ കൂടെയുള്ള ഡ്യൂട്ടി നേഴ്സും.പ്രസവത്തിനായുള്ള ഗൌണും മറ്റും ഇട്ട് എന്റെ കുഞ്ഞിന്റെ ഹൃദമിടിപ്പും മോണിറ്ററിലേക്കും കണക്റ്റ് ചെയ്തു.ഇടക്കു വന്നു പോകുന്ന എന്റെ ഡോക്ടർ ,’ലോങ്ങ് വെയിറ്റിംഗ് റ്റൈം“ എന്ന് പറഞ്ഞു നടന്നകന്നു. വിട്ടു വിട്ടു വരുന്ന വേദനയുടെ ഇടവേള കുറഞ്ഞു കുറഞ്ഞു വന്നു. എന്റെ കൂടെ മനോരമ വീക്കിലി വായനയിൽ മുഴുകിയിരുന്ന മലയാളി നേഴ്സ് പതുക്കെ എഴുനേറ്റ് അലമാരിയിൽ നിന്ന്, പലതരം റ്റിഷ്യൂ,ടര്‍ക്കി റ്റവ്വലുകളും, ക്രീമുകളും,മരുന്നുകളും,ഗളൌസുകളും എല്ലാം എടുത്തു തയ്യാറക്കി. എന്റെ വയറിന്റെ ഭാഗത്തേക്ക് അവരുടെ കസേര കുറച്ചുകൂടി അടുത്തെക്ക് വലിച്ചിട്ടിരുന്നു. ഇന്റെർ കോമിലൂടെ മറ്റാരെയോ അവർ വിളിച്ചു വരുത്തി.
ഇടക്കു വീട്ടു വിട്ടു വരുന്ന വേദക്ക്, എങ്ങനെ മാറി മാറി ശ്വാസം വലിക്കണമെന്ന്‍ അവർ കാണിച്ചു തന്ന പ്രകാരം ഞാൻ ശാശോഛ്വാസം ചെയ്തു കൊണ്ടേയിരുന്നു.സഹീക്കാൻ മേലാത്ത വേദനയിലേക്കു നടന്നടുക്കുന്ന എന്നെ ഇടക്ക് ഒന്നു തലോടി എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പും തുടച്ചുകൊണ്ട് എന്നോടവർ കൂടുതൽ അടുത്തു നിന്നു.” ആരുണ്ട് പുറത്ത്…. എന്ന അവരുടെ ചോദ്യത്തിനു മറുപടി ഞാൻ പറഞ്ഞു എന്നു തോന്നുന്നു… എന്റെ ചേട്ടത്തി,എന്നോ മറ്റൊ! എന്റെ കാലുകൾ രണ്ടും കയറ്റി മുട്ടുമടക്കി ഒരു വടിത്താങ്ങിൽ നിര്‍ത്തുന്നതു
പോലെ അവരെന്നെ കിടത്തി. “ഇനി അധികം സമയം,എടുക്കില്ല“നേഴ്സുമാരുടെ അടക്കം പറച്ചിൽ എന്റെ കാതിലും പറന്നെത്തി.വീണ്ടും അവർ ഇന്റെർ കോമിലൂടെ എന്റെ ഡോക്ടറെ വീളിച്ചു.ഡോകടർ വന്നയുടനെ മാസ്കും,ഗൌണും ഒക്കെയിടുക്കുന്നതിനിടയിൽ …..മിസറി നാട്ടില്‍ നിന്നെത്തിയ അവർ എന്നെ നോക്കി ഒന്നു ചിരിച്ചോ എന്നെനിക്കും തോന്നതിരുന്നില്ലെ.
അതേസമയം, സുഗമമായ ഒരു പേറ്റുനോവിന്റെ സമയമായി എന്നു മനസ്സിലാവുന്നതിനു മുന്നെ ചോദ്യം എത്തി…., ലെറ്റ്സ് സ്റ്റാര്‍ട്ട് സബനാ? ഒന്നും മനസ്സിലയില്ലെങ്കിലും ഞാനും അവരും ഒരു കയ്യകലത്തിന്റെ വ്യത്യസത്തിൽ എത്തിയപ്പോൾ എന്റെ സമയവും ആകാംഷയും അവസാനിക്കാറയി എന്നെനിക്കും മനസ്സിലായി.അവരുടെ പകുതി അറബിച്ചുവയുള്ള ഇംഗ്ഷീഷില്‍ പറയുന്ന “ബുഷ് ബുഷ‘ എന്നത്…… എന്താണെന്നു മനസ്സിലായത്,മലയാളി നേഴ്സിന്റെ ഒരു വളിച്ച ചിരിയിൽ നീന്ന്… എന്റെ സകശക്തിയും എടുത്ത് കുഞ്ഞിനെയും പ്ലാസന്റെ പുറത്തേക്ക തള്ളാനാണ് പാറഞ്ഞത് എന്ന് മനസ്സിലായത്. അടുത്ത മണിക്കൂറുകൾ എന്റെ ആകാംഷ പൂര്‍വ്വാധികംവര്‍ദ്ധിപ്പിച്ചതല്ലാതെ,എന്താണ് എന്റെ ശരീരത്തിനു സംഭവിക്കുന്നതെന്നോ,ഞാൻ സഹിക്കുന്ന വേദനയോ,ഒന്നും തന്നെ അറിഞ്ഞില്ല.എന്റെ പ്രതീക്ഷയും, അക്ഷമയായി ഞാൻ ജീവിച്ച് ഈ 9 മാസക്കാലം,ഒരു ഉത്തേജനമരുന്നിന്റെ നീര്‍ക്കയത്തിലെന്നതുപോലെ എന്റെ മനസ്സു പിടഞ്ഞു.അങ്ങനെ ഏതോ നിമിഷത്തിൽ അവരുടെയെല്ലാം പ്രലോഭനങ്ങളും,എന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ വിയര്‍പ്പു നീരുകളെ തുടച്ചു മാറ്റുന്ന് സിസ്റ്ററിന്റെ കയ്കൾ ഞാൻ മാന്തിക്കീറി…. ‘അയ്യോ‘ എന്ന എന്റെ നിലവിളിയിൽ,അവരുടെ വേദനയും തിരിച്ചറിഞ്ഞു.അങ്ങനെ ശരീരത്തെ കീറിമുറിക്കുന്ന വേദനയുടെ മാറ്റൊലികൾ അനേകം കടന്നു പോയി.ഏതോ നൈമിഷികതക്കു ശേഷം ആ സുന്ദാരമായ കരച്ചിൽ എന്റെ കാതിലും എത്തി….. മ്മേ മ്മേ മ്മേ. ഒരു വെള്ളക്കീറ തുണിയിൽ പോതിഞ്ഞെടുത്തെ ആ പഞ്ഞിക്കെട്ടിനെ ഞാൻ കാണുന്നതിനു മുന്‍പേ അവർ കോരിയെടുത്തു. ഒന്നെന്നെ കാണിച്ചിട്ട് കൊണ്ടുപോകൂ…. എന്റെ ചോരയും,മജ്ജയും ചേര്‍ത്തു പൊതിഞ്ഞ കെട്ടിൽ നീന്നും ആ ചുവന്നു തുടത്ത മുഖവും ശരീരവും ഞാൻ എന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. …. എന്റെ മാത്രം കുഞ്ഞ് ,എന്റെ ചോര ,ഞാൻ ജീവിൻ കൊടുത്ത എന്റെ ശരീരത്തിന്റെ ഭാഗം.
ഇവള്‍ക്കായി ഞാൻ കാത്തിരുന്ന മാസങ്ങൾ ,ദിവസങ്ങൾ,മണിക്കൂറുകൾ,നിമിഷങ്ങൾ.സന്തോഷത്തിന്റെ ആ വലിയ ആഘാതത്തിൽ എന്റെ ശരീരത്തിൽ ഡോക്ടർ നടത്തിയ കുത്തിക്കെട്ടുകളും വേദനകളും , തുടച്ചു വൃത്തിയാക്കലുകളും ഒന്നു തന്നെ ഞാൻ അറിഞ്ഞില്ല. ഒകെ സബ്ന…..യു ഹാവ് സച്ച് ആൻ ഐഞ്ചൽ ഫോർ എ ഡോട്ടർ ,വുഡ് യു ഗിവ് ഹെർ റ്റു മീ?? ഷീ ഡസ് നോട്ട് ലൂക്ക് ലൈക്ക് ആൻ ഇന്‍ഡ്യൻ !! ഒരു വലിയ ജയം, എന്തോ പിടിച്ചടക്കിയ സന്തോഷം,എന്റെ മനസ്സില്‍ തിരതല്ലി.എല്ലം കഴിഞ്ഞ് തുടച്ചു മിനുക്കി എന്നെ
വാര്‍ഡിന്റെ ഐ സി യു വിലേക്കു മാറ്റി.
ഷീണം കാരണമോ ,സന്തോഷത്തിമിർപ്പിൽ മനസ്സിന്റെ സമനില തീര്‍ത്തും ഇല്ലാതെയായതിന്റെയോ ഭാഗമായി ഞാൻ എപ്പോഴോ ഉറങ്ങിയത് അറിഞ്ഞില്ല.അര്‍ദ്ധബൊധാവസ്ഥയിൽ എന്നെ വാര്‍ഡിലേക്ക് മാറ്റുന്നതും,ചിര പരിചിതമാ‍യ എന്റെ ചേട്ടത്തിയുടെയും ഭര്‍ത്താവിന്റെയും,രണ്ടു മുഖങ്ങളിൽ കോറിഡോറിന്റെ ലൈറ്റില്‍ ഞാൻ കണ്ടിരുന്നു‘ബോധം തെളിഞ്ഞിട്ടില്ല..ഉറങ്ങട്ടെ എന്നു മാത്രം കേട്ടു‘എന്റെ അബോധ മനസ്സ്. വീണ്ടും കണ്ണുതുറന്നപ്പോൾ ഒരു പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ്,‘കുഞ്ഞിനു പാലു കൊടുക്കാൻ സമയമായി ‘ എന്നു പറഞ്ഞു നേഴ്സ് കയ്യിയുടെ ഇടത്തുവശം ചേര്‍ത്തു, കുഞ്ഞിനെ എന്തെ കായ്യിൽ വച്ചുതന്നു. ഈ ലോകം പിടിച്ചടക്കിയ ചക്രവര്‍ത്തിനിയുടെ ഗമയിൽ ഞാൻ എല്ലാ ചാരിതാര്‍ത്ഥ്യത്തിലും കുളിരുകോരി നിന്നു. പെട്ടെന്നെല്ലാം പാടപോലെ മറഞ്ഞു…ഒരു പുകമറപോലെ എല്ലാം അവ്യക്തമായി…കണ്ണുനീർ ഇറ്റുവീഴുകയാണെന്നു പിന്നീടു മനസ്സിലായി.
ഇന്ന് എന്റെപ്പത്തിനൊപ്പം അല്ലെങ്കിൽ ഇന്നെക്കാൾ കൂടുതൽ ആൾവലുപ്പത്തിലവൾ എന്നെ കരുതി,ഓരൊ കാല്‍ച്ചുവട്ടിലും എന്റെ പ്രതിരൂപമായി എന്റെ അന്നക്കുട്ടി,അമ്മെ….സൂക്ഷിച്ചു നടക്ക്.”…..എന്നു ചോദിച്ചും പറഞ്ഞും നടക്കുംബോൾ ,എന്നുവരും?എന്നെനിക്കീ മുഖം കാണാം?എന്ന പ്രതീക്ഷയുമായി ഞാൻ ജീവിച്ച 9 മാസങ്ങൾ ,തുംബികളായി പാറിപ്പറന്നു. ദൈവമേ ..എന്നു ഞാന്‍ വിളിച്ചു കരഞ്ഞ 9 മാസങ്ങൾ….ദൈവത്തിനു കേട്ടു കേട്ടു മടുത്തുകാണുമായിരിക്കാം.ഇതുവരെ ആവശ്യങ്ങൾക്കും അല്ലാതെയും നിലവിളിച്ച വിളികൾ, അന്ന് അനഗളമായി പ്രവഹിച്ചാ നാളുകൾ! ദൈവത്തിന്റെ ചൈതന്യമായി ഇന്നും ജീവിതത്തിൽ ഉടനീളം അവൾ എന്റെ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.പിന്നെ എനിക്കെന്തിനീ ലോകത്തിന്റെ സ്നേഹം?

http://gulf.manoramaonline.com/columns/akkare-ikkare/2017/10/04/garbhiniyude-nostalgia-akkare-ikkare-column.html


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Author: Sapna Anu George

സ്വപ്നം എന്ന വാക്ക് ഏതു ഭാഷയിൽ എഴുതിയാലും അത് മനോഹരം ആയിരിക്കും എന്നതിൽ സംശയമില്ല . സ്വപ്നത്തെപ്പറ്റി എഴുതാത്ത കവികളോ കഥാകാരൻമാരോ ലോകത്തിലെ ഒരു ഭാഷയിലും കാണില്ല . മലയാളത്തിൽ സ്വപ്നം എന്ന് പറയുമെങ്കിൽ അത് ഹിന്ദിയിൽ എഴുതുമ്പോൾ സപ്ന എന്നാണു എഴുതുന്നത് . മലയാളത്തിലെ സുപരിചിതയായ ഒരു എഴുത്തുകാരിയുടെ പേരും സപ്ന ആണ്, സപ്ന അനു ബി ജോർജ് ! . സപ്ന കഥയും കവിതയും എഴുതി മാത്രമല്ല പേരെടുത്തത് , ഇരുപതു കൊല്ലമായി പ്രവാസ ജീവിതം നയിച്ച് ഒട്ടുമിക്ക പ്രവാസ പ്രസിദ്ധീകരണങ്ങളിലും തന്റേതായ ശൈലിയിൽ കോളം എഴുത്തിലൂടെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ് ,കൂടാതെ ചിത്രകാരി ,പത്ര പ്രവർത്തക, പാചകകുറിപ്പുകൾ , അഭിമുഖം , ഫോട്ടോഗ്രഫി , എന്ന് വേണ്ട കൈവെക്കാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം . സപ്നയുടെ പ്രശസ്തമായ കോളങ്ങൾ ഗൾഫ് മനോരമയിൽ " അക്കരെ ഇക്കരെ", എന്റെ ബൂലോകം പേജിൽ “കുറച്ചു സമയം ഒത്തിരി കാര്യം”, നാട്ടുപച്ചയിലെ " മസ്കറ്റ് മണൽക്കാറ്റ്" , മറുമാടൻ മലയാളിയിലെ” ഉപ്പും മുളകും” എന്ന ഫുഡ് കോളം, ഈസ്റ്റ് കോസ്റ്റ് ഡെയിലിയിലെ ‘ ചിലംബ്’ , ഇംഗ്ലീഷിൽ “ആഴ്ചവട്ടം അമേരിക്കൻ ഡെയിലി , ‘തുടങ്ങിയവയാണ് . അമരിക്കയിലെയും ബ്രിട്ടനിലെയും മിക്ക പ്രവാസി പ്രസിദ്ധീകരണങ്ങളിലും സപ്നയുടെ കോളങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതിനാൽ കേരളത്തിൽ അറിയുന്നതിനേക്കാൾ സപ്നയെ കോളം എഴുത്തുകാരിയായി അറിയുന്നത് പ്രവാസികൾ ആയിരിക്കും എന്ന് തോന്നുന്നു .. കോട്ടയം ബേക്കർ സ്കൂളിൽ നിന്നും സീ എം എസ് കോളേജ് ലുമായി വിദ്യാഭ്യാസം . ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം , കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന സപ്ന എഴുതിയ കന്യക(മംഗളം) മാഗസിനിൽ ‘നിശാസുരഭികൾ വസന്ത സേനകൾ ‘എന്ന ഗൾഫ് ബാർ ഡാൻസ്ര് മാരെക്കുറിച്ചുള്ള സ്ത്രീപക്ഷ ലേഖനം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . സപ്നയുടെ ആദ്യ പുസ്തകമാണ് കവിതാ സമാഹാരമായ സിയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച" സ്വപ്നങ്ങൾ" , തുടർന്ന് സൈതകം ബുക്സ് പ്രസിദ്ധീകരിചച "സ്വപ്നം കാണുന്ന സമയം", ബ്ലൈസ്സ് മീഡിയ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് കവിതാ സമാഹാരമായ’ സോംഗ് ഓഫ് ദ സോൾ“ പായൽ ബുക്സ് പുറത്തിരക്കിയ ,സ്വപ്നരേഖകൾ”, 15 വർഷത്തെ സപ്നയുടെ ലേഖനങ്ങൾ , ഇവ കൂടി പുറത്തിറങ്ങി . അന്നക്കുട്ടി, തൊമ്മൻ , മാത്തൻ എന്ന വിളിപ്പേരുകളുള്ള ശിക്ഷ,ദിക്ഷിത്ത്, ദക്ഷിണ് എന്ന് മൂന്നു മക്കൾ , ഒമാനീലെ ഹയാ വാട്ടർ കമ്പനിയിലെ പ്രൊജക്റ്റ് മാനേജരും ബാല്യകാല സുഹൃത്തുമായ ഭർത്താവ് ബിജു റ്റിറ്റി ജോർജ് ഉം ഒപ്പം ഇപ്പോൾ മസ്കറ്റിൽ താമസം . സ്വന്തം കവിതകളെപ്പറ്റി സപ്നയുടെ വാക്കുകൾ തന്നെ കടമെടുക്കാം “ഞാൻ കവിതയെ സ്നേഹിക്കുന്നവളാണ്, വായിച്ചും ചിന്തിച്ചും, മനനം ചെയ്തും ഉള്ള സ്നേഹം. പ്രവാസികൾക്ക് മലയാളം ഒരു നൊസ്റ്റാള്ജി്യ മാത്രമാണ്, അതിനെ അമ്മയെപ്പോലെ സ്നേഹിക്കണം, മക്കളെപ്പോലെ വളർത്തണം. പറയാനുള്ള വാക്കുകളെല്ലാം കവിതയാവില്ല, ആവശ്യമുള്ളത് പുറത്ത് കാണിച്ച്, ഒരു പുകമറക്കുള്ളിലെ നിഴൽ പോലെ ഭംഗി നിലനിർത്തുന്നതാണ് കവിത". സോമരാജൻ പണിക്കർ മുംബൈയ് A Review_By N.Langa on Sapna Anu B. George Painting and poetry has one thing similar in them: they both are coming from the heart of a person. Here is one review of a poem by the poetess who writes from bottom of her heart. If the poetry is to evoke emotional responses; if the lines of a poem are to create a sensual atmosphere; here are some lines that do the same thing with superb sophistication. The poems written by Sapna lead us to a different land of imagination and help getting literary pleasure. She has in store, as she says in one of her poems that, ‘The long pile of stories of life, unfolded, into thy lap, with tears…’ While explaining the human sorrows, she shows us a path of optimism in the same breath: solutions came, step to be taken for… knock knock knock, are we there?… Poetess Sapna George believes, and tries to establish too, that ‘without leap of imagination, or dreaming, we lose the excitement of possibilities’. She does not limit her possibilities; she took the help of images to transmit her emotions into the words. Here in this poem she has taken ‘Father’ as an image to reveal what she has in her mind, as she says about her father that: he never left my hand for a moment, ever since I was born. In these lines of her poems, she lets her lifelong memories to escape and fly in the sky of love and reverence. See, how she longs for her father; how she misses his presence: Never did he forsake me, in lifeNever for moment, never for a day,Always beside me when I needed the most, Human mind takes support of images while conveying messages to others. It is usual for a poet or an artist to use this mechanism of using extended images. Once the artists or a poet enters the larger scale of imagination, the world is much wider for him or her. In this poem, the Indian poetess, Sapna George has tried conveying a message, packed with emotion and reverence. For us, the humans, especially for the women, a father is a pivotal figure in the world of emotion. Hardly a woman misses to remember her father, as he is the person around whom she has erected a tower of hopes; under whose eyes she has built a castle for security. This feeling leaps out and takes the form of the words like ……….. ‘Never did he forsake me, in life Never for moment, never for a day Always beside me when I needed the most.’ Poets often use particular forms and conventions to suggest at alternative meanings in the words: the images we use to convey our feeling are in a way the alternative meanings we have given to the situation, or the flow of our bubbling emotions within. To take the ‘Father’s love’ as imagination is not new in the world of literature; most of the narration in Bible roams around this one word – ‘Father’. In her above poem, Sapna George has poetically arranged the metaphors in a beautiful manner. She has assembled the related metaphors that are completely compatible to each other, or similar in temperament. It creates harmony between the words and the images. Look at these lines: One such mirage is my Dad’ in my life, Always in front of me, waiting for me, Yet I never reach there in time be near, So near to me yet so far away. The poetess has knitted an embroidery of beautiful words here. Feeling of loss is the inherent current in these lines; all the words put in a sculpturesque fashion radiating the feeling of permanent shortfall in life. Every loss presupposes the absence of assured gain. From a father figure we receive many help, in the form of physical things and emotional support. He is the figure that tries to shape our life in a better way. Journeying on the land of memories of her father the poetess says: He suggested, the best books for me to read But never pushed them into my hands. The journey with our father never ends; death is a minor separation. But once the father figure departs for a reason, goes away from us, he enters the larger scale of our imagination. Instead of remaining a name of the greatest relationship, the image of father becomes the controller of all our ideas and emotions that pass through the wonderful land of our mind, our stream of thoughts. (Images courtesy Wikimedia Commons)

Leave a Reply