ലോകപ്രസിദ്ധയായ ഒരു ബാര്‍ഡാന്‍സറായിരുന്നു മതാഹാരി. ഇന്‍ഡ്യാ മഹാരാജ്യത്തെ കേള്‍വികേട്ട നര്‍ത്തകിയാണ് ഹെലന്‍. ഇന്നൃത്തരംഗങ്ങള്‍ അതിവിശേഷം തന്നെയാണ് എല്ലാവരും തന്നെ വിലയിരുത്തപ്പെട്ടതാണ്‍. കേരളത്തില്‍ ട്രാവന്‍കൂര്‍ സിസ്സേഴ്സ് എന്നറിയപ്പെട്ടിരുന്ന ലളിത,രാഗിണി, പത്മിനിമാര്‍ ഉണ്ടായിരുന്നു. ഇന്നും അവരെ പാടിപുഴ്ത്താനും, ആ തലമുറകളിലെ നൃത്തത്തെ, ഒരു കലയായി കാണാനും അന്നു സാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ, നിശാക്ലബ്ബുകളില്‍ പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ടിവിയിലു, പത്രങ്ങളിലും മറ്റൂം പബ്ബുകളെപ്പറ്റി പല വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഏഷ്യാനെറ്റില്‍ ഗല്‍ഫ് റൌണ്ടപ്പില്‍ ബിജു ആബേല്‍ ജേക്കബ് ഒരിക്കല്‍ ഒരു മുഴുനീളന്‍ എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട് അടക്കിപ്പിടിച്ച് എല്ലാവരും തന്നെ അതിനെ സശ്രദ്ധം സ്വീകരിച്ചതുമാണ്. ഇവിടെ ഈ ബാറുകളില്‍ത്തന്നെ സ്ഥിരം ചര്‍ച്ച ചെയ്യുന്ന വിഷയമാണത്. കുറേ ബാര്‍ഗേള്‍സുമായി സംസാരിച്ചിട്ടുമുണ്ട്.
എന്തിന് എന്ന് ചോദ്യം?
സ്ത്രീകള്‍ക്കൊരു ജോലി, ജീവിതമാര്‍ഗ്ഗം, ഗള്‍ഫില്‍ ജോലി എന്ന പുകഴ്ച .ശരിയായ വിദ്ധ്യാഭാസമോ, അറിവൊ ഇല്ലാത്തതിന്റെ അപാകത ലോകത്തെപ്പറ്റിയും അതിന്റെ വരുംവരായ്കകളെപ്പറ്റിയും മാതാപിതാക്കള്‍ നല്‍കാതെപോകുന്ന ഒരു മൂന്നറിയിപ്പ്.കാഴ്ചക്കാര്‍ക്ക്, അവരനുഭവി ലൈംഗിക ദാരിദ്രത്തിനൊരാശ്വാസം!എത്ര പാവങ്ങളുണ്ടിവിടെ, ലേബര്‍ക്യാമ്പുകളില്‍ സ്ത്രീകളെ കാണാതെ കഴിയുന്നവര്‍ അവരും മനുഷ്യരല്ലേ!.തക്കതായ കാരണം….കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവന്‍, ഉടുതുണിക്ക് മറുതുണിയില്ലത്തവന്‍, ദുര്‍മ്മെദസ്സു കാണാന്‍, 150 ദിനാര്‍?ഇതിനകത്തൊന്നു കയറിപ്പറ്റാന്‍150, 250 ദിനാര്‍ കൊടുക്കണ്ടേ?എന്നാലെന്ത്? പുരുഷന്റെ പ്രാഥമികമായ ആഗ്രഹങ്ങളില്‍ പെണ്ണാണ് മുഖ്യം. പെണ്ണിന് തിരിച്ചും. തത്വങ്ങള്‍കൊണ്ടൊന്നും ശരീരത്തിലെ തിരമാലകള്‍ അടക്കുവാന്‍ കഴിയില്ല. എന്തു ചെയ്യാന്‍ പറ്റും? യുദ്ധങ്ങളുണ്ടായിട്ടില്ലേ പെണ്ണിനുവേണ്ടി? അതിലും വലുതാണോ?എല്ലാവരേയും ബാധിക്കുന്ന കാര്യമാണത്. ആണുങ്ങളുടെ മാത്രമല്ല. ഭൂമിയില്‍ ഇതൊന്നും സംഭവിക്കുന്നില്ലെ?പാവപ്പെട്ടത് അവന്റെ കുഴപ്പമല്ലല്ലോ? സമൂഹത്തിന്റെതല്ലേ? പാവപ്പെട്ടതുകൊണ്ട് അവന്‍ അതൊന്നും അറിയരുതെന്നും കാണരുതെന്നും പറയാന്‍ പറ്റുമോ?
നിശാക്ലബ്ബുകളുടെ പിറവി,ഏപ്പോള്‍ എവിടെ ?
ചരിത്രത്തിലേക്കും ,പുരാണങ്ങളിലേക്കും ഒരു തിരിഞ്ഞു നോട്ടം…രാജവാഴ്ചയുടെ കാലം മുതല്‍ക്കുതന്നെ രാജാക്കന്മാര്‍ക്ക് സോമരസസദസ്സുകളും,അന്തപ്പുര നര്‍ത്തകികളും ഉണ്ടായിരുന്നു.ഏതു രാജ്യത്തും ഏതു സംസ്ക്കാരത്തിലും ഇങ്ങനെ ഒരു ഘടകം എപ്പൊഴും സജീവമായിരുന്നു.ഇതു മനുഷ്യസഹജമായ സത്യം കൂടിയാണ്.പുരാതനകാലം മുതല്‍ക്കുതന്നെ,പണക്കാരുടെയും മറ്റും നേരംമ്പോക്കിന്റെ, അല്ലെങ്കില്‍ ആധിധേയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമായിരുന്നു, സദസ്യരായിക്കുന്നഅഥിതികള്‍ക്കു വേണ്ടിയുള്ള നൃത്തം.ഒട്ടുമിക്ക മതങ്ങളിലും ഈ മുഖ്യസദസ്സ്യരുടെ മുന്‍പിലെ നൃത്തങ്ങളെപ്പറ്റി പറയുന്നുണ്ട്. ദൈവങ്ങള്‍ക്കും ദേവദേവീമാര്‍ക്കും കാഴ്ചയായും കന്യകമാരെ,അടിയറ വെക്കാറുണ്ട്,ചില ആചാരങ്ങളുടെ ഭാഗമായി.പുരാതന ദിവ്യഗ്രന്ധങ്ങളില്‍ ഈ നയയസുഖഭോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുമുണ്ട്.
ഒരു സൈക്കോളജിക്കല്‍ കാഴ്ചപ്പടിലൂടെ നോക്കിയാല്‍ ,എന്തിനു നര്‍ത്തകികളുടെ നൃത്തം കാണുന്നു എന്ന ചോദ്യത്തിനു,ശരിയായ ഒരു ഉത്തരം ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ അഭിരുചി, ഭയം, മ്ലാനവും വിഷണ്ണവുമായ മാനസികാവസ്ഥ,ജോലിയിലോ ജീവിതത്തിലോ നിന്നുള്ള പിരിമുറുക്കം, വളര്‍ന്നുവന്ന സാഹചര്യം എന്നിങ്ങനെ പലതിലേക്കും വിരല്‍ ചൂണ്ടാം.ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന സ്ത്രീകള്‍ ,അവരുടെ ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത് എങ്ങിനെ?ബ്രിട്നി സ്പിയേഴ്സിനെയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കുട്ടികള്‍ ബാറില്‍പ്പൊകുന്നതിനെക്കുറിച്ചും ആരും എന്തെ, പരാതിയില്ലാത്തത് !അവര്‍ അവിടെ ജോലിചെയ്ത് പണം സംബാതിക്കയാണ്.ബാര്‍ റെസ്ന്റോറെന്റുകള്‍ ആണ് അവിടെയുള്ളത്. ഇത്തരം സത്രീകളെ പരിചപ്പെട്ടിട്ടുണ്ടോ? ചില വ്യത്യാസങ്ങള്‍ ഉണ്ട്.ഗള്‍ഫില്‍ വന്ന് ഈ തൊഴില്‍ ചെയ്യുന്നവരുടെ മാനസികവും അതുപോലെ ദുസ്സഹ സാഹചര്യങ്ങളും ഒക്കെയാണ് നമ്മള്‍ പരിചയപ്പെടുന്ന എല്ലാവര്‍ക്കും തന്നെ. സ്കൂള്‍ ആയ മുതല്‍ ബാങ്ക് ഉദ്ദ്യോഗസ്ഥവരെ വരും.ബാറിലെ സ്ത്രീകള്‍ പലപ്പോഴും അവിടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് പതിവ്. വരുന്നവര്‍ക്കൊക്കെ ചില മോശം ജീവിതസാഹചര്യങ്ങളും പരിതസ്ഥിതികളും കാണും.അവരാരും ഇതിനായി വരുന്നവരല്ല എന്നുറപ്പ്. എന്നാല്‍ ആവശ്യമെങ്കില്‍ ചെയ്യാം എന്ന ഒരു മാനസികാവസ്ഥയും ഉണ്ട്. ഈ ഫീല്‍ഡിനെക്കുറിച്ച് അറിയാത്തതുകൊണ്ട് ഇതു ക്രൂരതയാണെന്ന് അവര്‍ക്കറിയില്ല, അറിഞ്ഞു കഴിയുമ്പോഴേക്കും, തിരിച്ച് കയറി വരാന്‍ കഴിയാത്ത അത്രെയും ആഴത്തില്‍ പതിച്ചിരിക്കും അവരൊക്കെ.ജീവിത രീതി, അവര്‍ വഴിപിഴച്ചു പോകുന്നത്
എങ്ങിനെ?
പലകാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലര്‍ക്ക് ശംബളം ഉണ്ടാവില്ല, കമ്മീഷന്‍ മാത്രം,പിന്നെ ടിപ്സ് അത് പലതരത്തിലാണ് താനും. ആ 3 മാസം കൊണ്ട് എല്ലാം ശരിയാകും പക്ഷെ എല്ലാവരും അങ്ങിനെയല്ല. ഇങ്ങനെ സ്ത്രീ ശരീരം കാണുന്നതുകൊണ്ട്, മുഴുവസ്ത്രധാരിയായ ഒരു സത്രീയെ കാണുന്നതുകൊണ്ട് എന്തു സുഖം ആണ് ഇവര്‍ അനുഭവിക്കുന്നത്??ചിലരങ്ങനെയാണ്. ഒരു ലേഖനം എഴുതാനെന്ന വ്യാജേന,ഒരു സ്ത്രീയേ പരിചയപ്പെട്ട് ഞാന്‍ കുറെ ദിവസം ഫോണില്‍ പരിശ്രമിച്ച് ശേഷമാണ് അവരെന്നോട് അവരുടെ ഫീലിംഗിനെക്കുറിച്ച് സംസാരിച്ചത്.
പുരുഷന്മാര്‍ എന്തിനു പോകുന്നു എന്നതിന് പലകാരണങ്ങള്‍ ഉണ്ട്. ഉദ്ദ്യോഗസ്ഥരായ സ്ത്രീകള്‍ എന്തിനിതിനു പോകുന്നു എന്നതിനും കാരണം ഉണ്ട്.ആദ്യം കാഴ്ച, പിന്നെ നേരിട്ട് അതൊക്കെയുണ്ട്. എന്നാല്‍ കാഴ്ചയില്‍ തൃപ്തിയടയുന്ന എത്രയോ ആളുകള്‍ ഉണ്ട് ഒരു ഉദാഹരണം പറയട്ടെ.
ഫ്രോയിഡിന്റെ പുസ്തകത്തില്‍ ഉള്ളത് ഇത് ചില വീടുകളിലും സംഭവിവിച്ചു. അയാള്‍ ആരെയും ഉപദ്രവിക്കയോ അല്ലെങ്കില്‍ പണംമൊഷ്ടിക്കയൊ ചെയ്തില്ല, അടുത്ത വീടുകളിലെ സ്ത്രീകളുടെ ബ്രാ,പാന്റീസ് മോഷ്ടിക്കും, കഴുകാനിട്ടതോ അല്ലെങ്കില്‍ കഴുകിയതൊ എന്നാണ് പോലിസുപിടിച്ചപ്പോള്‍ അയാളെപ്പറ്റി ഒരു മനശാസ്ത്രജ്ഞന്‍ പറഞ്ഞത്. അയാള്‍ക്ക് രതി സുഖം കിട്ടുന്നത് അന്യസ്ത്രീകളുടെ വസ്ത്രം കാണുമ്പോഴും തൊടുമ്പോഴുമാണ്. എന്നാണ്. അത് ഒരു തരം മാനസികരോഗവും ആണ്.ഇതിന് നമ്മുടെ നാട്ടില്‍ത്തന്നെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.നോട്ട്മാല കൊടുക്കുമ്പോഴും പരസ്ത്രീയേ പ്രാപിക്കുമ്പോഴും സംഭവിക്കുന്നത്. അവിവാഹിതര്‍ക്ക് പിന്നെ സുഖിക്കനു അറിയാനും പൊകുന്നു ഒറ്റക്കായി പോയിട്ടുള്ളവരും അങ്ങിനെ, ഇതിനിടെ കോര്‍ട്ടി ഓര്‍ഡര്‍ മുംബയില്‍ വന്നതു അതുപൊലെ ബാറിലെ ഇപ്പൊഴത്തെ സ്ത്രീകളുടെ ആവസ്ഥകളെക്കുറിച്ചു ഒക്കെ പ്രതിപാദിക്കുന്ന ഡിറ്റേത്സ് ആണ് ഉദ്ദെശിക്കുന്നതെങ്കില്‍ നിവൃത്തികേടുകൊണ്ട് ചെയ്യുന്നത് , ചൂഷണം തീര്‍ച്ചയായും ചെയ്യുന്ന പുരുഷന്മാര്‍ തന്നെ. എനിക്കിത് സ്ത്രീവസത്തുനിന്നും പുരുഷന്റെ ആധിപത്യം ഒന്നു കൊണ്ടാണ് ഇപ്പോഴും ഇതു നടക്കുന്നത് എന്നു കാണിക്കാനാണ്. ഈ ഇന്റെര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ധാരാളം സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഒരു തുടര്‍ച്ച എല്ലാ തൊഴിലിലും ഉണ്ട്..
ഗള്‍ഫിലെക്ക് കുടിയേറുന്ന മലയാളി പെണ്‍കുട്ടികള്‍ ഭക്ഷണപ്പുരയില്‍ വിളമ്പുകാരാവുന്നതിനു കേരളത്തിന്റെ പാരമ്പര്യമല്ല്. ആശുപത്രികളിലും ഹോട്ടലുകളും സ്ത്രീകള്‍ ജോലി ചെയ്യുന്ന സംബ്രദായം, കേരളത്തിന്റെ മുഖ്യധാരയില്‍ പണ്ട് ഉണ്ടായിരുന്നില്ല. ബ്രിട്ടിഷുകാരനില്‍ നിന്നു നാം അനുകരിച്ചതാണ് ഒരു തൊഴിലിനുവേണ്ടി ബാര്‍ഗേളുകള്‍ ആകുന്നത് എന്ന് പലരും പറയാറുണ്ട്. അതൊരു ജാമ്യമെടുപ്പ് മാത്രമാണ്.ചിലര്‍ അവകാശപ്പെടുന്നത് തങ്ങള്‍ വഞ്ചിക്കപ്പെട്ട് ഈ തൊഇഴിലിലെത്തി എന്നാണ്.രണ്ട് വാദങ്ങള്‍ക്കും വലിയ പ്രാബല്യമില്ല. ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ കേരളത്തില്‍ തന്നെയൊ അല്ലെങ്കില്‍ ഇന്‍ഡ്യയില്‍ എവിടെയെങ്കിലും അവസരങ്ങള്‍ കുറവല്ല. അതിനു ശ്രമിക്കാത്ത കാണാമറയത്ത് പോയി, ഈ ജോലി ചെയ്യാന്‍ തയ്യാറാകുന്നതിന്റെ പിന്നില്‍ സാഹസികതയോടുള്ള ഒരുഭിനിവേശം സ്പഷ്ടമാണ്.
പിന്നെ പെട്ടെന്ന് ധനമുണ്ടാക്കനുള്ള മോഹം. ഇതു രണ്ടും മറച്ചു പിടിക്കനുള്ള ന്യായവാദങ്ങളില്‍ പെടും,തൊഴിലും വഞ്ചനയും. ബാറുകളില്‍ പണിയെടുക്കുന്നവരെപ്പറ്റി മാന്യമായ ഒരു പരിവേഷമൊന്നുമില്ല, നമ്മുടെ നാട്ടില്‍, എന്നാല്‍ ഗള്‍ഫുകാരില്‍ നിന്നുള്ള കേട്ടറിവ് വളരെയേറെയാണീവിടെ. അതവരുടെ ബഡായി ആണൊ എന്നും അറിയില്ല. ഭക്ഷണം നിരത്തിലേക്കാള്‍ വൈകാരിക സാന്നിദ്ധ്യം.
പച്ചക്ക് തന്നെ പറയാന്‍ പൊവുകയാ………ചില പുരുഷന്മാര്‍ക്ക് കാഴ്ചയില്‍ തന്നെ രതി സുഖം കിട്ടും, ചിലര്‍ക്ക് ചുമ്മ ഒന്നു തൊട്ടാല്‍ അതും ഈ ഡാന്‍സ്ബാറില്‍ പാട്ടു പാടുന്ന സ്ത്രീകള്‍ക്ക് നോട്ട് മാല ഇടുന്ന ഒരു പരിപാടിയുണ്ട്. ഇഷ്ടമുള്ള ഒരു പാട്ട് നിര്‍ദ്ദേശിക്കാം,അതു പാടുന്നവര്‍ക്ക് സമ്മാനമായി, ഒരു പ്ലാസറ്റിക് പൂവിന്റെ മാലയോ, അല്ലെങ്കില്‍ പ്ലാസ്റ്റിക് വളയോ,അതുമല്ലെങ്കില്‍ ഒരു പെപ്സിയോ സമ്മാനമായി നല്‍കുന്നു.ആരു തന്നു എന്നറിയാവുന്ന ഡാന്‍സുകാരി,ഒന്നിരുത്തി,ഒന്നു നോക്കുന്നു, അഭ്യുതകാംഷിയെ!! അവളുടെ ആ ഒരു നോട്ടം, അതും ചിലപ്പോള്‍ മാത്രം!!!അത്രയുള്ളു!അഞ്ച് റിയാല്‍ കൊടുത്തുവാങ്ങിയ മാല ഇട്ടു കണ്ടതിന്റെ ചാരിതാര്‍ഥ്യം.പിന്നെ ഈ ഒരു നോട്ടത്തിന്റെ സന്തോഷത്തില്‍, രണ്ടു മൂന്നിഞ്ച് അകലെ മാത്രമായ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചാലോ, ഡാന്‍സുകാരിയുടെ നേരെ കൈനീട്ടിയാലോ, നമ്മുടെ അരികില്‍ ഭീമാകാരമായ ഒരു നിഴലെത്തും, പിന്നെ നിരത്തില്‍ ചുരുണ്ട് ഒരു ബോള്‍ പോലെ,നിരത്തില്‍ ചെന്നു വീഴുംഇവരൊക്കെയും മിക്കവാറും കല്ല്യാണം കഴിച്ച പുരുഷന്മാര്‍ ആയിരിക്കും അതിനു കാരണം??
ഭാര്യമാര്‍ പണ്ട് കിടക്കറയില്‍ എങ്ങനെയായിരിക്കണം എന്നു,മനു പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാത്തതുകോണ്ടാണ്! തീരുച്ചയായും മനു പറഞ്ഞത് അറിയുമൊ? ആരു മനു!!! പുരുഷനെ സംബെന്ധിച്ച് ഒരെഒരു കാരണം തന്നെയാ!!! മറ്റു സ്ത്രീകളെ തേടിപ്പൊകുന്നത് വേറേ ചില കാരണങ്ങളാണ് പറഞ്ഞല്ലോ
പിതാ രക്ഷതി കൌമാരെ
ഭര്‍ത്താ രക്ഷതി യൌവ്വനെ
പുത്രോ രക്ഷതി വാര്‍ദ്ധ്യ
ക്യെകര്‍മ്മേഷു മന്ദ്രി
ശയനേശു വേശ്യ
കാരെഷു ദാസി
ഇതില്‍ സൈക്കോളജിയും ഉണ്ട് ഫ്രോയിഡും പറഞ്ഞത് ഇങ്ങനെ തന്നെ ഭാര്യ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ദാസിയപ്പോലെയും വൃത്തിയോടെ കരുതലോടെ ച്ചെയ്യണം.പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്‍ എല്ലാം പുരുഷന്മാരുടെ,പുരുഷന്റെ വീക്ഷണ കോണിലൂടെ മാത്രമെ കാണുകയുള്ളു, എന്നില്ലഎന്നിരുന്നാലും കൈമാറലാണു ആ തൊഴിലിന്റെ മര്‍മ്മം എന്നു പറയുന്നു പലരും!ശരിയാണോ എന്നറിയില്ല.പക്ഷെ സാദ്ധ്യത തള്ളിക്കളയാനാകില്ല നമ്മുടെ കപട സദാചാരബോധം കൊണ്ട് അത് പലപ്പൊഴും മൂടിവെച്ചിരിക്കുംയൂറിപ്പിലെ ബാര്‍ഗേളകുന്നതു,അവരുടെ സംസ്കാരത്തില്‍, വ്യക്തമായ അതൊരു തൊഴിലാണ്.അതില്‍ ഇത്തരം ആരോപണങ്ങള്‍ കടന്ന് വരാരില്ല. കാരണം ഹോട്ടലുകളും സത്രങ്ങളും അവരുടെ പാരമ്പര്യത്തിന്റെ ഭാഗം ആണു.അതിനോടു ബന്ധപ്പെട്ട് ഒരോ തൊഴിലും അതിന്റെ സംസ്കാരത്തിന്റെ ഭാഗമാട്ട് ഉയര്‍ന്ന് വന്നിട്ടുണ്ട്.
വൈകാരിക സാന്നിദ്ധ്യത്തിന്റെ കൈമാറല്‍ ഒരു തൊഴിലാകുന്നത് പുതിയ ലോകക്രമത്തിന്റെ പുതുമയൊന്നും അല്ല.പക്ഷെ അത് തുറന്ന് പറയാനുള്ള സത്യസന്ധത നാം കാണിക്കണം. എങ്കില്‍ ഭക്ഷണം നിരത്തല്‍ ഒരു തൊഴിലും മറ്റേത് വേറൊന്നായും വേര്‍പിരിയുന്നത് കാണാം. പിന്നെ വഞ്ചനയുടെയോ കാപട്യത്തിന്റെയോ പ്രശ്നം വരില്ല. ഇരു കൂട്ടര്‍ക്കും മാന്യമായ് തൊഴില്‍ക്കൂലി ലഭിക്കും, അതല്ലെ വേണ്ടത്.