മഴയുടെ അഭിപ്രാ‍യകണ്ണുനീര്‍

ഈ വരികളെല്ലാം തന്നെ എന്റെ സുഹൃത്തുക്കളും വിമര്‍ശകരുടെയും വാക്കുകളായി പെയ്തിറങ്ങിയ , അഭിപ്രായ പെരുമയിലെ ചില തുള്ളികള്‍ ഞാനിവിടെ കോര്‍ത്തിണക്കി എങ്ങനെയുണ്ട്….
മഴയോട് കുശലാന്വേഷണം മൊഴിയു,
എന്നെ തിരിച്ചറിയുമോ ഈ തുള്ളികളള്‍
മഴയെന്നെ മറന്നിരിക്കുമോ ആവോ!
നമ്മുടെ ചിരി അവയുടെ കണ്ണീരോ?
ഈ മഴത്തുള്ളി തന്‍ നിയോഗം
എത്ര തൃപ്ത്തിയോടെ നിറവേറ്റിടും
ഒന്നും നാമറിയുന്നില്ലല്ലോ നിരന്തരം
നമുക്കുവേണ്ടിയോ പൊഴിഞ്ഞുതീരുന്നത്?
ദൈവത്തിനോ പ്രകൃതിക്കോ വേദനതന്‍,
തോരാത്ത കണ്ണുനീരല്ലെന്നാരറിഞ്ഞു?
തകര്‍ത്തു പെയ്തൊഴിയും മഴതന്‍
കെടുതികള്‍ എന്നു കൂടെയെത്തും.
ലോകത്തിന്‍ നനാ നിര്‍വ്വചനങ്ങള്‍
മഴക്കെന്തെ ഒരിക്കലും ഇല്ല്ലാത്തതു?
ഓരോ മഴത്തുള്ളിയും ചുട്ടു പഴുത്ത
ഭൂമിയെ കുളിര്‍ അണിയിപ്പിക്കാന്‍,
പുതിയ നാമ്പു പൊട്ടി മുളക്കാനെത്തുന്നു.
കവിതാശകലങ്ങളിന്‍ നിമിത്തമായി
വാക്കുകളുടെ മഴത്തുള്ളികള്‍ പൊഴിയുന്നു.
എങ്കിലും നീ വീണ്ടും ദീര്‍ഘനിശ്വാനങ്ങളുടെ
രൂപാലങ്കാരങ്ങളായി ആകാശത്തേക്ക് ഉയര്‍ന്ന്
മഴയായി ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.
ഇല്ലതെയാവുന്നില്ലീ തൂലികതന്‍ ലാവ
നീരാവിയായുയണര്‍ന്നു വീണ്ടും വീണ്ടും,
ആര്‍ക്കായോ മന്നിന്റെ വിരിമാറു തേടും,
നിമിഷതിനായ് മനമൊരുക്കുക നാമെന്നും .
അലങ്കാരങ്ങളായി ആകാശത്തുതിര്‍ന്നു,
മെരുങ്ങാത്ത മഴയായി,ശക്തമായെത്തി,
മണ്ണിൽ ചേരുംമുൻപേ തുള്ളികള്‍ക്കുണ്ടോ
ലക്ഷ്യം മണ്ണിൽ ചേർന്നതിൻ ശേഷമീ ജീവിതം
ഈ വരികള്‍ക്കു പ്രചോദനമായ വരികള്‍ ഇവിടെ വായിക്കുമല്ലോ!!