സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.
2010ലെ മെയ് 16 നാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ. വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവുകഴിഞ്ഞു വരുന്ന തൃതീയ. കേരളീയര്‍ മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു ഉത്തരേന്ത്യന്‍ പുണ്യദിനമായിരുന്നു. ഇത്തവണ ഞായറാഴ്ചയാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വാങ്ങുന്നതും ധരിക്കുന്നതും ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
രാവിലെ എഴുനേറ്റ് കുളിച്ച്, 5 തിരിയിട്ട് ലക്ഷ്മിയുടെ മുന്നില്‍ നിലവിളക്ക് കത്തിക്കുന്നു. സന്ധ്യക്കും സ്തോത്ര ജപങ്ങളോടെ നിലവിളക്ക് തെളിച്ച് ലക്ഷ്മീ സ്തോത്രങ്ങള്‍ ജപിക്കുക. ഈ ദിവസത്തില്‍ ശത്രുക്കളേയോ , വരോധം ഉള്ളവരെയോ മനസ്സില്‍ ധ്യാനിച്ച്, പ്രാര്‍ഥീച്ചാല്‍ എല്ലാ വിരോധവും മാറി സമാധാനം ഉണ്ടാവും എന്നാണ് വിശ്വാസം.ജിവിതത്തില്‍ അഭിവൃത്തി പ്രതീക്ഷിക്കുന്നവര്‍ വാങ്ങുന്നതും ലഭിക്കുന്നതും അഭിവൃത്തിപ്പെടും എന്നും ആണ് ഫലത്തില്‍ കാണുന്നത്. അക്ഷയ എന്നാല്‍ ക്ഷയിക്കാത്തത് തൃതീയ എന്നാല്‍ മൂന്നമത്തെത് എന്നാണ് അര്‍ഥം.ഇന്നത്തെ മുഴുവന്‍ സമയവും ശുഭമുഹൂര്‍ത്തമാണ്. നക്ഷത്രങ്ങളെ നോക്കി ശുഭമുഹൂര്‍ത്തത്തിന് കാത്തിരിക്കണ്ട എന്നര്‍ത്ഥം.പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇത്രയും നല്ല ശുഭമൂഹൂര്‍ത്തം വേറെ കിട്ടാനില്ല
അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നൊരു വിശ്വാസവും പുരാണകാലം മുതല്ക്കു തന്നെയുണ്ട്. അന്ന് ദാനധര്‍മ്മാദികളില്‍ ഏര്‍പ്പെടുന്നത് പുണ്യമായി കരുതുന്നു. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അതു ദിനം പ്രതി ഏറിവരുമെന്ന വിശ്വാസം.ജീവിതത്തില്‍ അഭിവൃത്തി പ്രതീക്ഷിക്കുന്നവരുടെ കാംഷിക്കുന്നവരുടെ ദിനമാണ് അക്ഷയതൃതി.
കൊല്ലം മുഴുവനും ഐശ്വര്യക്കൂമ്പാരം കിട്ടാന്‍ ആഗ്രഹിക്കാത്തവരും രഹസ്യമായി പ്രാര്‍ത്ഥിക്കാത്തവരും കുറവാണ്. അക്ഷയതൃതീയ ദിവസത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ അക്ഷയതൃതീയ ദിനത്തിലെ 24 മണിക്കൂറും ശുഭകരമാണ്. സത്യയുഗത്തിന്റേയും ത്രേതായുഗത്തിന്റേയും തുടക്കും കുറിക്കുന്ന ബൈശാഖ് ഷുവിത്രദീയയാണ് ചില സ്ഥലങ്ങളില്‍ അക്ഷയതൃതീയ. പരാശക്തി ഭൂമിയില്‍ അവതരിച്ചതും മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജനനവും ഈ ദിനത്തിലാണെന്ന് പുരാണങ്ങള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും നടത്തിയാണ് പലനാടുകളിലും അക്ഷയതൃതീയ ആചരിക്കുന്നത്.മേടമാസത്തിന്റെ അമാവാസി ദിനത്തിന്റെ മൂന്നം നാളാണു അക്ഷ്യതൃതിയായി വരുന്നത്. അക്ഷയപാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്തു വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ അവതാരമായ പരശുരാമന് പിറവിയെടുത്തതും അക്ഷയതൃതിയിലാണ്.
എന്റെ കൂട്ടുകാര്‍ക്കും എന്നെ ഒരിക്കലെങ്കീലും കണ്ടിട്ടുള്ളവര്‍ക്കും മറ്റും എല്ലാം സകലവിധ ഏശ്വര്യങ്ങളും ദൈവാനുഗൃഹവും, കരുണയും ,ജീവിതത്തില്‍ എല്ലാവരോടും ദയ തോന്നാനുള്ള മനസ്സും ഉണ്ടാവട്ടെ. എനിക്കു ശത്രുതയോ, ദേഷയമോ തോന്നിയിട്ടുള്ള എല്ലാവരോടും ഞാന്‍ ഇന്നെ ദിവസത്തോടെ ക്ഷമിക്കുന്നു. സ്നേഹം മാത്രം എന്റെ മനസ്സില്‍ ഉണ്ടാവട്ടെ.