Teacher, Principal & Councilor – Dr. ശ്രീദേവി പ്രദീപ് തശ്നെത്ത്
2013 ഒക്ടോബറിൽ ആണ്, Dr.ശ്രീദേവി പ്രദീപ് തശ്നെത്ത് ഇൻഡ്യൻ സ്കൂൾ Darsite പ്രിൻസിപ്പളായി സ്ഥാനമേൽക്കുന്നത്. ഇംഗ്ലീഷിൽ ലിറ്ററേച്ചറിൽ M Phil, കൂടാതെ 3 post-graduate degrees കൾ ,ഇംഗ്ലീഷ് ലിറ്ററേച്ചർ, സൈക്കോളജി , ഫിനാൻസ് ൽ M Com ,ഒരു BA degree വിദ്ധ്യാഭ്യാസത്തിലും(Education). CBSE ബോർഡിന്റെ പലതരം തസ്തികകളിൽ Dr. ശ്രീദേവി പ്രവർത്തിച്ചിട്ടുണ്ട്. എടുത്തു പറയാനായി ഇംഗ്ലീഷിന്റെ head examiner ആയും, AISSC , AISS പരീക്ഷകളുടെ examiner ആയി ഇൻഡ്യയിലും കുവൈറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. CBSE ബോർഡിന്റെ workshops കൾക്ക് വേണ്ടി വിദ്ധ്യാഭ്യാസത്തെ സംബന്ധിച്ചുള്ള പലതരം പഠനങ്ങളും ,പാഠ്യേതരവിഷയങ്ങളും അവർ അവതരിപ്പിച്ചിട്ടുണ്ട്. .National Curriculum Framework 2005 വേണ്ടി സംഘടിപ്പിച്ച ഒരു workshop ന്റെ ഒരു സുപ്രധാന വ്യക്തി ആയിരുന്നു അവർ. ഇന്നത്തെ വിദ്ധ്യാഭ്യാസ സംഹിതകളിൽ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് തീർത്തും വിശ്വസിക്കുന്ന ഒരാളാണ് താൻ എന്നു അവർ പറയുന്നു. CBSE യുടെ വിദ്ധ്യാഭ്യാസരീതിയുടെ വ്യത്രസ്ഥതകൾ CCE നിയമങ്ങളിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്നവരിൽ ഒരാളാണ് അവർ. ജീവിതത്തിൽ വിജയം കണ്ടെത്താൻ ശ്രമിക്കുന്നവർ Alvin Toffler’ ന്റെ concept of ‘learn പിന്തുടരുകയും മനസ്സിലാക്കുകയും വേണം എന്ന് സുനിശ്ചയം പറയുന്നു.
Teacher, Guide & Principal
1992 മുതൽ അധ്യാപികയായി പ്രവർത്തിച്ചു തുടങ്ങിയ Dr.ശ്രീദേവി 2003 മുതൽ പ്രിൻസിപ്പൽ പദവികൾ ഏറ്റെടുത്തു തുടങ്ങി. ഒരു റ്റീച്ചർ, പ്രിൻസിപ്പൽ എന്ന തസ്തികകൾ സ്വയം ഒരു വിദ്ധ്യാഭ്യാസം ആയിരുന്നു എന്ന് Dr.ശ്രീദേവി പറയുന്നു. ഉദാഹരണമായി ത്രിശ്ശൂർ CBSE സ്കൂൾ പ്രിൻസിപ്പാൾ ആയിരുന്നപ്പോൾ ‘വളരെ കർക്കശവും,വ്യക്തവും കൃത്യവുമായി സ്കൂൾ നടത്തിക്കോണ്ടുപൊകുന്നത് അത്യാവശ്യം ആണെന്ന് കരുതി! തുടർന്ന് ഇൻഡ്യൻ കമ്യൂണിറ്റി സ്കൂൾ കുവറ്റിൽ ആയിരുന്നപ്പോൾ സ്വയം ഒരു മാറ്റത്തിന്റെ ആവശ്യം തോന്നിയതിനാൽ, സൈക്കോളജിയിലുള്ള തന്റെ പഠനങ്ങൾ വളരെ സഹായിച്ചു. ഒരു റ്റീച്ചർ എന്ന നിലയിലും, പ്രിൻസിപ്പൾ എന്ന നിലയിലും ,എന്റെ കൂടെയുള്ള റ്റീച്ചർമാരെയും കുട്ടികളെയും മനസ്സിലാക്കാൻ സാധിച്ചു! എന്തുകൊണ്ടാണ് ,പല റ്റീച്ചർമാർക്കും അവരുടെ വ്യക്തിത്വത്തിന്റെ പരിപൂർണ്ണത ,പഠിപ്പിക്കുന്നതിൽ നൽകാൻ സാധിക്കാത്തത്, അല്ല്ലെങ്കിൽ എന്തുകൊണ്ട് കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഒരുപേലെ ജയിക്കാൻ സാധിക്കുന്നില്ല, എന്നു മനസ്സിലാക്കാൻ സൈക്കോളജി പഠനം സഹായിച്ചു! എന്റെ കൂടെയുള്ള എല്ലാത്തരം സ്റ്റാഫ് വ്യക്തികൾക്കും അവരവരുടെ പ്രത്യേകതകളും ഇഷ്ടാനിഷ്ടങ്ങളും ഞാൻ സ്വയം മനസ്സിലാക്കായാൻ ഒരു പ്രിൻസിപ്പാൾ എന്ന നിലയിൽ അവരോട് പൂർണ്ണമായി, നിസ്വാർത്ഥതയോടെ ഇടെപെടാൻ സാധിക്കുന്നു. എന്നെ സ്വയം തിരുത്താനും, മനസ്സിലാക്കാനും അതുവഴി മറ്റുള്ളവരുടെ വികാരങ്ങളെയും സ്വഭാവങ്ങളെയും മനസ്സിലാക്കാനും അതനുസരിച്ച് തീരുമാനങ്ങളും ഉപദേശങ്ങളും നൽകുംബോൾ, ഇരുകൂട്ടർക്കും അതിൽ പ്രയോജനങ്ങൾ ഇരട്ടിയാകുന്നു എന്നതാണ് വാസ്തവം.
Switching Roles
കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷകൾ തീർച്ചയായും ഉണ്ടാവണം, എന്നാൽ ആ പ്രതീക്ഷകൾ realistic വസ്തുതകളിൽ നിക്ഷിപ്തമായിരിക്കണം. വർഷങ്ങളുടെ experience ൽ നിന്നും Dr.ശ്രീദേവി ഒറ്റവാക്കിൽ തീർത്തുപറയുന്നു’ മക്കളുടെ സുഹൃത്തായിരിക്കണം ഒരോ മാതാപിതക്കളും’ !അവിടെയാണ് യത്ഥാർഥ വിദ്ധ്യാഭ്യാസവും രക്ഷിതാക്കളുടെ ഉത്തരവാദിത്വവും ആരംഭിക്കുന്നത്. Positive Stress എന്നത് പരീക്ഷാ സമയത്ത് ആവശ്യമാണ്, to be alert with studies! എന്നാൽ ഇതെ സമ്മർദ്ദം അങ്ങേയറ്റം ആകുംബോൾ അത് പേടിയും നിരുത്സാഹത്തെയും, ഉത്കണ്ഠ, നൈരാശ്യം എന്നിവയെ വളർത്തുന്നു. അത് യാതൊരു വിധത്തിലും കുട്ടികൾക്ക് നല്ലതല്ല,കുട്ടികളുടെ ഈ അവസ്ഥയെ മനസ്സിലാക്കാതെ മാതപിതാക്കൾ അവരെ വഴക്കുപറയുകയും മറ്റും ചെയ്താൽ ,തീർച്ചയായും കുട്ടികൾ പഠിത്തിലുള്ള താല്പര്യം ഇല്ലാതാകുന്നു. കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ expectation വളരെ വലുതാണ്,അതെ സമയം, അവർ മറന്നു പോകുന്നത് അവരും, ഒരു സമയത്ത് കുട്ടികളായിരുന്നു. നമ്മുടെ നിലാപാട്, ചുവട് ഒന്നു മാറ്റിയാൽ, കുട്ടികളെ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. എവിടെയാണ് നമ്മുടെ കുട്ടികൾ അവരുടെ യഥാർത്ഥ സ്വഭാവം, ഇഷ്ടാനിഷ്ടങ്ങൾ എല്ലാം അവരുടെ കൂട്ടുകാരുടെ മുന്നിൽ പ്രകടമാക്കാൻ അവർക്ക് മടിയില്ല! അതേ ഭാവം നാം അവരുടെ മുന്നിൽ ഒരു Friend എന്നൊരു രൂപത്തിൽ മാത്രം ഇടപെട്ടാൽ, നമ്മുടെ കുട്ടികളോട് കൂടുതൽ നല്ല വിധത്തിൽ communicate ചെയ്യാൻ സാധിക്കുന്നു. അതിലൂടെ അവരുടെ എല്ലാ inhibitions’ ,ഭയം, ആകാംഷ എന്നിവയെ മറികടക്കാൻ ,കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾ ആയ നമുക്ക് സാധിക്കുന്നു! മാതാപിതാക്കൾ ഈ role switch ചെയ്തുകഴിയുംബോൾ കുട്ടികളെക്കുറിച്ചുള്ള നമ്മുടെ എല്ലാ worry യും നമ്മൾ എതാണ്ട് മറികടഞ്ഞു കഴിഞ്ഞു! കുട്ടികൾ സ്വയം അവരുടെ ഇഷ്ടങ്ങൾ, പ്രശ്നങ്ങൾ, പ്രയാസങ്ങൾ, ചിന്താകുഴപ്പങ്ങൾ എല്ലാം തന്നെ മാതാപിതാക്കളൊട് അനായാസം പറയാനും, ചർച്ച ചെയ്യാനും പ്രേരിപ്പിക്കപ്പെടുന്നു. മാതാപിതാക്കളുടെ സൌഹൃദപരമായ പെരുമാറ്റം ഇടപെടൽ ആണ് ഇവിടെ ഏറ്റവും ആവശ്യം, അവിടെയാണ് എല്ലാം തീരുമാനിക്കപ്പെടുന്നത്! നമ്മൾ ഓരൊരുത്തരും കുട്ടികളായിരുന്ന ഒരു സമയം, മാതാപിതാക്കളായപ്പൊൾ മറന്നു എന്നും പറയാം! സമ്മതിച്ചു , കുട്ടികളോടുള്ള നമ്മുടെ ആകാംഷയും അവരോടുള്ള സംരക്ഷണപരമായ സമീപനത്തിൽ നിന്നുമാണ് മാതപിതാക്കളുടെ വിലക്കുകളും, നിർദ്ദേശങ്ങളും വരുന്നത്! ഈ സമീപനത്തിനു മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സി.ബി.എസ്.ഇ പരീക്ഷകൾ തുടങ്ങുന്നതിനുമുൻപ് കുട്ടികൾക്കാവശ്യമായ കൗൺസിലിങ് നൽകുന്നതിന് ദാർസൈറ്റ് ഇന്ത്യൻ സ്കൂൾ Dr.ശ്രീദേവിയെ നിയമിച്ചിരിക്കുന്നു. പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്കും, രക്ഷിതാക്കൾക്കും ആവശ്യമായ മാനസ്സിക പിന്തുണ നൽകുന്നതിനും 11,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പൊതു സംശയങ്ങൾക്കും കൗൺസിലറുമായി ബന്ധപ്പെടാം.
New Generation Trends
Dr.ശ്രീദേവി യുടെ കാഴ്ചപ്പാടിൽ Google Smart Kids’ എന്നു വിളിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് പഴയ തലമുറയെക്കാൾ അവസരങ്ങളും സാദ്ധ്യതകളും വളരെ കൂടുതൽ ആണ്. ഇന്നത്തെ കുട്ടികളെ ഒരു വിധത്തിലും നമ്മുക്ക് കുറ്റപ്പെടുത്താനാവില്ല, നമ്മൾ അവരെ pamper ചെയ്യുന്നതുകൊണ്ടോ, ഒന്നും അല്ല, മറിച്ച്, ഇന്ന് ലോകം അവർക്ക് വെറും ഒരു മൌസ് click ൽ ലഭിക്കുന്നു. അവരുടെ ക്ഷമയുടെ അളവുകോൽ വ്യത്യസ്ഥമാണ് ,എല്ലാം തന്നെ പെട്ടെന്ന് കിട്ടുന്ന ഒരവസ്ഥയാണ് ഇന്ന് ! വായന ഇല്ലാതാകുന്നില്ല, കുട്ടികൾ വായിക്കുന്നുണ്ട് ,ഗൂഗിൽ, സ്മാർട്ട് ഫോൺ, ഐപാഡ്, എന്നിവ വായനയിൽ സഹായിക്കുന്നു, അത് പുസ്തകങ്ങളിൽ നിന്നല്ല എന്നു മാത്രം! ചരിത്രസംഭവങ്ങൾ 30 വർഷം മുൻപ് നാം പഠിച്ച രീതി വളരെ വിരസമായിരുന്നു, നീണ്ടു നീണ്ടു പോകുന്ന ചരിത്രക്ലാസ്സുകൾ! മറിച്ച് ഇന്ന് ചിത്രങ്ങളും,വീഡിയോകളും മറ്റും ചരിത്രസംഭവങ്ങളെ രസകരമാക്കുന്നു, താല്പര്യം ഉണ്ടാക്കുന്നു. വളരെ challenging ആണ് ഇന്നത്തെ കുട്ടികളുടെ ജീവിതരീതി,കൂടെ ധാരാളം ശ്രദ്ധപതറിപ്പോകുന്നതരത്തിലുള്ള options ഉണ്ട്! അദ്ധാപകരെക്കാളേറെ കുട്ടികൾ ഇന്ന് അറിവിന്റെ പാരാവാരമാണ്, അത്തരം കുട്ടികളെ പഠിപ്പിക്കുന്നത് , ഇന്നത്തെ അദ്ധ്യാപകർക്ക് ഒരു വെല്ലുവിളിയാണ്.
Dr.ശ്രീദേവി എന്ന വ്യക്തി
ഇരിഞ്ഞാലക്കുടക്കാരി മലയാളിയാണെങ്കിലും,സ്കൂളും കോളേജും എല്ലാം മുംബയിൽ ആയിരുന്നു അതിനാൽ ശുദ്ധമലയാളത്തെക്കാൾ മാറാഠിയാണ് കൂടുതൽ വശം, ഒരു പക്ക മുംബൈക്കർ! ഭർത്താവ് ത്രിശ്ശൂർ സ്വദേശി, ശ്രീ. പ്രദീപ് പ്രോഫഷണൽ ഷെഫ് ആണ്. 20 വർഷത്തെ അമേരക്കൻ ജീവിതവും ജോലിയും മതിയാക്കി ഇന്ന് , കേരളവും മസ്കറ്റിലുമായി താമസിക്കുന്നു. മൂന്നു മക്കളിൽ മൂത്ത മകൾ മെഡിസിൽ പഠിക്കുന്നു, രാണ്ടാമത്തെ മകൻ ബി ഡി എസ്സ് പഠിക്കുന്നു.മുന്നാമത്തെ മകൾ ഇവിടെ ദാർസൈറ്റ് സ്കൂളിൽ 10 ആം ക്ലാസ്സിൽ പഠിക്കുന്നു.
വിദ്ധ്യാഭ്യാസം അന്നും ഇന്നും
നമ്മൾ അദ്ധ്യാപകരെ ആശ്രയിച്ചാണ്, അവരുടെ guidelines ലൂടെയാണ് പഠിച്ചിരിന്നത്! എന്നാൽ ഇന്നത്തെ കുട്ടികൾക്ക് അദ്ധ്യാപകർ provider മാത്രമാണ്, വിവരങ്ങൾ വിഷയങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ , ബാക്കിയുള്ള വിവരങ്ങൾ അവർ സ്വയം കണ്ടെത്തുന്നു. ഇന്നത്തെ കുട്ടികൾക്ക് multiple exposure ആണ്, അത് ഒരു വിധത്തിൽ ധാരാളം സമയം നഷ്ടപ്പെടുത്തുന്നു എന്നുതന്നെ പറയാം. എന്നാൽ പഴയകാലത്ത്, നമ്മൾ വായിച്ച്, ഇന്ന പുസ്തകങ്ങൾ അല്ലെങ്കിൽ, ക്ലാസ്സിൽ ലെക്ചർ കേട്ടുതന്നെ പഠിച്ചിരിക്കണം, വേറെ മാർഗ്ഗം ഇല്ലായിരുന്നു. നമ്മുക്ക് കഠിനാദ്ധ്വാനത്തിലൂടെ മാത്രം കിട്ടിയിരുന്ന അറിവുകൾ ഇന്ന് ഇന്റെർനെറ്റിലും മറ്റും സുലഭമായി ലഭിക്കുന്നു. 12 ആം ക്ലാസ്സിൽ കയറുംബോൾ മാത്രം നമ്മൾ കുട്ടികളെ പഠിക്കാനും , എന്തു പഠിക്കണം എന്നു തീരുമാനിക്കാനും പ്രേരിപ്പിക്കുന്നു. ഇതു പാടില്ല ,മറിച്ച്, ചെറിയ ക്ലാസ്സുകളിൽ നിന്നു തന്നെ എങ്ങനെ പഠിക്കണം ,ഏതു രീതിയിൽ പഠിക്കണം എന്ന് നമുക്ക് കുട്ടികളെ പറഞ്ഞു മനസ്സിലാക്കിത്തുടങ്ങണം.
അടിക്കുറിപ്പ്
മാതാപിതാക്കൾ ഒരു കുട്ടിയുടെ വിദ്ധ്യാഭ്യാസത്തിന്റെയും സ്വഭാവരൂപീകരണത്തിന്റെയും നെടുംതൂണാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല, ഇന്നത്തെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയം വളരെ കുറവാണ്. ഇത്തരം സന്ധർഭങ്ങളിൽ കുട്ടികൾ കൂട്ടുകാരിലേക്കും,അവരൊട് അനുഭാവം കാണുക്കുന്നവരിലേക്കും തിരിയിന്നു. നിങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കൂ, അവരുടെ താല്പര്യങ്ങൾ മനസ്സിലാക്കു, അതുവഴി 10ആം ക്ലാസ്സ് കഴിഞ്ഞുള്ള അവരുടെ മുന്നോട്ടുള്ള പഠിത്തത്തിന്റെ തീരുമാനങ്ങൾ അവരുടെ ഇഷ്ടങ്ങളിൽ നിർഭരമായിരിക്കട്ടെ. മാതപിതാക്കളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മക്കളിലൂടെ പൂർത്തികരിക്കാൻ ശ്രമിക്കാതിരിക്കുക. നമ്മുടെ കുട്ടികളുടെ കൂടെ quality time ചിലവിടാൻ ശ്രമിക്കുക, അതുവഴി അവരുടെ ആദരവും, ധൈര്യവും വർദ്ധിക്കുന്നു. മറ്റു കുട്ടികളുമായി,സഹോദരങ്ങളുമായിട്ടു പോലും, അവരെ താരതമ്യപ്പെടുത്താതിരിക്കുക, എല്ലാ കുട്ടികളും കഴിവുള്ളവരാണ് അവരവരുടേതായ രീതിയിൽ! കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെ പെരുമാറ്റം ഒരു ശക്തമായ ഒരു കാരണം ആണ്. കുട്ടികളുമായി അടുത്തിടപെടുക, അവരുടെ സുഹൃത്താകാൻ ശ്രമിക്കുക, അതുവഴി നമ്മുടെ കുട്ടികളുടെ ശക്തമായ ഒരു താങ്ങും തണലുമാകാൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കും, അതുവഴി മാത്രമെ സാധിക്കു എന്ന് മനസ്സിലാക്കുക!