
Rani Vinod – സംഗീതത്തിന്റെ  സാധകം
പാലക്കാട്ടു മണിയയ്യരുടെ ശിഷ്യനായ, മൃദംഗ വിദ്വാൻ  മാവേലിക്കര വേലുക്കുട്ടൻ നായരുടെ മകൾ ,റാണിക്ക് പാരബര്യവരമോഴിയായിക്കിട്ടിയതാണ് സംഗീതം .ഗുരുകുല സംബ്ര്യദായത്തിലൂടെ മൃദംഗം പഠിക്കാനായി വേലുക്കുട്ടൻ നായർ  പാലക്കാട് എത്തുന്നത്.  ആ പാരബ്യര്യകഴിവുകൾക്കൊപ്പം, വീട്ടിൽ  പ്രശസ്തരായ, നെയ്യാറ്റിൻകര വാസുദേവൻ, എം ജി രാധാകൃഷ്ണൻ,  നാദസ്വരവിദ്വാൻ  ജയശങ്കർ, കുമാരകെരവർമ്മ,  പ്രഭാകരവർമ്മ, തിശ്ശുർ വി രാമചന്ദൻ, ഇങ്ങനെയുള്ള സംഗീതവിദ്വാന്മാരെ കാണാനും, കേൾക്കാനും അവരുടെ കൂടെ ഒന്നിച്ചിരുന്നു പാടുക എന്നതൊക്കെ ഒരു നിത്യചര്യായായിരുന്നു റാണി കൊച്ചുകുട്ടിയായിരിക്കുംബോൾ. ഇവരൊക്കച്ചേർന്ന് ഒത്തൊരുമിക്കുംബോൾ  അവർ  ചിട്ടപ്പെടുത്തുന്ന ഒരു പുതിയരാഗം, അതിനായി അവർ രൂപപ്പെടുത്തിയെടുക്കുന്ന വരികൾ ഇതൊക്കെ  റാണിയുടെ  കുട്ടിക്കാലത്തെ  ദിനചര്യകളുടെ ഭാഗം ആയിരുന്നു.
പാട്ട് കേൾക്കുക ,പാട്ട് കൂടെപ്പാടുക, പാട്ടുമായിട്ടുള്ള നിത്യസംസർഗ്ഗത്തിന്റെ ഭാഗമായി അഛൻ , മൂളുന്ന ഓരോ രാഗങ്ങളും എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കൃത്യമായി ഏതാണ്  3 വയസ്സുമുതൽ  റാണിക്ക് പറയാൻ  സാധിച്ചിരുന്നു. ആദ്യത്തെ  സ്റ്റേജ് performance നടത്തിയത് , 2 ആം ക്ലാസ്സിൽ  പഠിക്കുംബോൾ സ്കൂളിലെ  യുവജനോത്സവത്തിനായിരുന്നു. ആദ്യത്തെ ഗുരുവാരാണ് എന്നു ചോദിച്ചപ്പോൾ  റാണി അത്യത്സാഹത്തൊടെ പറഞ്ഞു , എന്റെ  മൂത്തചേച്ചി, ഇന്ന്  അംഗ്രികൾച്ചറൽ ഓഫ്ഫിസ്സറായി  ജോലിചെയ്യുന്ന ചേച്ചി!  “തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി ” എന്ന്  ചേച്ചി പഠിപ്പിച്ച പാട്ടിന്റെ  പ്രാക്ടീസിനിടയിൽ ആ പാട്ട്  ചിട്ടപ്പെടുത്തിയ ദേവരാജൻ മാഷിനെ ,ആളറിയാതെ പാടിക്കേൾപ്പിക്കുകയും, അദ്ദേഹം തന്നെ, നീ പാടും നിനക്കുതന്നെ സമ്മാനം കിട്ടും, എന്നുള്ള അനുഗ്രത്തോടെ തന്നെ പാട്ടിന്റെ  ആദ്യത്തെ  സമ്മാനവും ആ വർഷം യുവജനോത്സവത്തിനു റാണിക്ക് കിട്ടുകയുണ്ടായി. “അഛന്റെ ഒപ്പം പല കച്ചേരികൾക്ക് പോയുള്ള പരിചയവും , പല പ്രശസ്തരുടെയും സംഗീതം കാതുകളിലും മനസ്സിലും പതിയാനായി കിട്ടിയ അനുഭവസംബത്ത് ഒരുപക്ഷെ  എന്റെ  ഏറ്റവും വലിയ  സംഗീത വിദ്ധ്യാഭ്യാസമായിരുന്നേക്കാം”. സ്കൂൾ വിദ്ധ്യാഭാസത്തിനു ശേഷം, സ്വാതിതിരുനാൾ സംഗീതകോളേജിലായിരുന്നു  കോളേജ് വിദ്ധ്യാഭ്യാസം. അവിടെ പല  സംഗീതഭൂഷണ വിദ്വാന്മാരും,പലതരം demo performanceകൾ  നടക്കുന്നത് കാണാനും കേൾക്കാനും ധാരാളം അവസരങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.  കോളേജിൽ  8 വർഷം പഠിച്ച് , ഗാനപ്രവീണ  പാസ്സായതിനു ശേഷം ആയിരുന്നു വിവാഹം. പ്രേമ വിവാഹം ആയിരുന്നു, ചേച്ചിയുടെ ഭർത്താവിന്റെ  സഹോദരൻ ആണ്  വിനോദ്! വയലിൻ ആർട്ടിസ്റ്റും, നല്ലൊരു കലാസ്വാദകനും ആയ അദ്ദേഹം ആണ്  ഇന്നും  റാണിയുടെ  സംഗീതത്തെ  പ്രോത്സാഹിപ്പിക്കുന്നത് .കൂടാതെ വിനോദ് നല്ലൊരു കഥാകൃത്തും, നാടകരചയിതാവും ആണ്. റാണിയുടെ പ്രചോദനങ്ങളിൽ അദ്ദേഹത്തിന്റെ  പങ്ക് ഏറെയാണെന്ന് തീർത്തും  പറയാം.
റാണിക്ക്  മൂന്ന്  ആങ്ങളമാരും , മൂന്ന്  ചേച്ചിമാരും ഉണ്ട്, നല്ലരീതിയിൽ  സംഗീതരംഗത്ത്  നിറഞ്ഞു  നിൽക്കുന്നവരാണ്  ഈ  6 പേരും! ബാബു നാരായണൻ, ഓൾ ഇൻഡ്യ റേഡിയോയിൽ  വയലിൻ  ആർട്ടിസ്റ്റ് , ഒരു ചേച്ചി രാജലക്ഷ്മി, സംഗീതകോളേജിൽ  പ്രൊഫസ്സർ  ആണ്, വീണയിലാണ് ചേച്ചിയുടെ  സംഗീത പാണ്ണ്ടിത്യം.
മസ്കറ്റിലെ ജീവിതത്തെക്കുറിച്ചു  റാണി മനസ്സ് തുറന്നു!, ഞങ്ങൾക്ക്  രണ്ട് കുട്ടികൾ ,  പ്രണവും മാധവും , രണ്ടു പേരും നന്നായി പാടും.  ഇവിടെ വന്നതിനു ശേഷം റാണീ ഇൻഡ്യൻ  സോഷ്യൽ ക്ലബ്ബ്,  മലയാളി സംഘടന എന്നി  പല സ്റ്റേജ്  പെർഫോമൻസുകൾ  ചെയ്യാൻ  ക്ഷണിക്കുകയും അതുവഴി , നല്ല പ്രോത്സാഹനങ്ങൾ  കിട്ടിത്തുടങ്ങി. എന്നാൽ  കുട്ടികൾ, കുടുംബം എന്നയുടെ  ആദ്യപടികളിൽ  കുറച്ചുനാൾ മാറിനിൽക്കേണ്ടി വന്നത്, സംഗീതത്തിന്റെ  ലോകത്ത്നിന്ന്  ഒരു വലിയ അകൽച്ച ഉണ്ടാക്കി.  സിനിമകൾക്കു പാടാനുള്ള  പല  അവസരങ്ങളും ഒഴിവാക്കേണ്ടി വന്നു. എന്നാൽ  പിന്നീട്  ഇതിനെല്ലാം  പതിന്മടങ്ങ്  അവസരങ്ങൾ കിട്ടാനും, വീണ്ടും  രമേഷ് നാരായണൻ മാസ്റ്ററുടെ അടുത്ത്  പതിവായി  സാധകം ചെയ്യാനും, പഠിക്കാനും പോകുന്നതിനാൽ ,നമ്മുടെ ഉച്ചാരണവും, സംഗീതത്തിന്റെ നേരായ ശ്വാസോച്ഛാസരിതിയും  ഇന്നും  നിലനിർത്തിക്കൊണ്ടുപോകാൻ  സാധിക്കുന്നു.
ഗൾഫ് എന്നൊരു ലോകം സംഗീതത്തെ  സ്നേഹിക്കുന്നുണ്ടൊ എന്നൊരു ചോദ്യം , റാണിക്ക് ഒരു നിമിഷത്തെ മൌനത്തിൽ എത്തിച്ചു എന്നു തോന്നുന്നു! അവസരങ്ങൾ ഉണ്ട് എന്നാലും, ഇവിടത്തെ  സ്റ്റേജ് പ്രോഗ്രാമുകൾക്കായി സാധാരണ, നാട്ടിൽ നിന്നുള്ള പാട്ടുകാരെയും ,ആർട്ടിസ്റ്റുകളെയും മറ്റും  ആണ് കൊണ്ടുവരാറ്.  ഇവിടെത്തെ  സേറ്റേജ് പ്രോഗ്രാമുകൾ ഒരു നോസ്റ്റാൽജിയ തന്നെയാണ്, പ്രത്യേകിച്ച്, എന്റെ മനസ്സിലെ വലിയ സ്വപ്നം ആണ് ഇവിടുത്തെ  ആംഫി തിയറ്ററിലും, ഓപ്പൺ തീയറ്ററിലും മറ്റും പാടുക എന്നുള്ളത്! ഇവിടുത്തെ പ്രത്യേകത quality of sound ആണ്. ഇപ്പൊൾ എനിക്കും  ചെറിയ  ചാൻസ് ഒകെ വന്നുതുടങ്ങിയിട്ടുണ്ട്, സ്റ്റേജിലും പിന്നെ  ആൽബങ്ങളിലും മറ്റും  പാടാനായി അവസരങ്ങൾ ലഭിക്കുന്നുണ്ട്
ഇന്നത്തെ കുട്ടികൾ നന്നായി പാടുന്നു, പെട്ടെന്നു പഠിക്കുകയും grasp ചെയ്യുന്നു, എന്നാൽ  അർത്ഥം മനസ്സിലാക്കി പാടുന്നുണ്ടോ  എന്നൊരു സംശയം ഇല്ലാതില്ലെ! . അർത്ഥം മനസ്സിലാക്കി പാടുംബോഴാണ് , പാട്ടിന്റെ ആശയവും ഈണവും  ചേർന്ന്  ഒരു നല്ല feel പാട്ടിനുണ്ടാകുന്നത്. അവിടെ മാത്രം, എളുപ്പം പഠിച്ചു പോകുന്ന പാട്ടുകളിൽ  ഇന്നത്തെക്കുട്ടികൾ മറന്നു പോകുന്നത് ആ feel ന്റെ അഭാവം മാത്രം! എന്നാൽ പഴയ പാട്ടുകൾ ഇന്നത്തെ  മത്സരങ്ങൾക്ക് പഠിച്ച് പാടാനായി  അവർ കാണിക്കുന്ന ഉത്സാഹത്തെക്കുറിച്ച്  പറയാതെ വയ്യ.  ഒരു സ്റ്റേജ് ഷോക്ക് ഒക്കെ, അടിപൊളി പട്ടുകൾ പാടാനാണ് ഇന്നത്തെ ജനറേഷൻ കുട്ടികൾക്ക്  താല്പര്യം. അതുകേൾക്കാനും ഇന്നത്തെ  സഹൃദയർക്കും,കേൾവിക്കാർക്കും താൽപര്യവും ആണ്.
സ്റ്റേജ് ഷോകൾക്ക്  പോകാനായി , വൈകാരിക ബുദ്ധിമുട്ടുകൾ ഒരു സ്ത്രീ എന്ന നിലയിൽ ഒന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല !  എന്റെ കുടുംബത്തിന്റെയും  ഭർത്താവിന്റെയും പൂർണ്ണ പിന്തുണ എനിക്കെന്നും ഉണ്ട്, അതില്ലാതെ ആർക്കും  മൂന്നോട്ട്, വിജയിക്കാനാവില്ല. ഭർത്താവും മക്കളും ഒരുപോലെ  സഹകരിച്ചാൽ മാത്രമെ , സംഗീതം പോലെയുള്ള നിത്യം സാധകവും, പ്രാക്ടീസും ആവശ്യമുള്ള കലകളിൽ  നമുക്ക്  മുന്നേറാൻ  സാധിക്കയുള്ളു. വീട്ടിൽ ഞാൻ ഒരു മിക്സി ഓൺ ചെയ്യുബോൾ ആ മിക്സിയുടെ ശ്രുതിയിൽ പാടി practice ചെയ്യാൻ ശ്രമിക്കുന്നു!. 3 മണിക്കുറിലെ flight  യാത്രസമയം പോലും പാടാൻ ശ്രമിക്കുന്നു, പലശ്രുതികളിൽ!. ശ്രുതിബോക്സ്  വീട്ടിലുള്ളവർ രാവിലെതന്നെ  അത് ഇട്ട്  വീടിനും നമുക്കും ഒരു positive energy ലഭിക്കുന്നു. പിന്ന മസ്കറ്റിന്റെ പ്രത്യേക ഇവിടെ ധാരാളം ഒക്കെസ്റ്ട്രക്കാരും, സംഗീതവും, സംഗീത ഉപകരണങ്ങളിൽ  വൈദക്ത്യം ഉള്ളവർ  ധാരാളം ആണ്.
അതുപോലെ എന്റെ ഭർത്താവ് വിനോദ് നായർ പി ബി, ചെയ്ത നാടകം, അതിലൂടെ ഒരു  പ്രൊഫഷണൽ  സിംഗറിന്റെ ഒരു  ചാൻസ്  എനിക്ക്  തന്നത്  ,Dr.ശ്രീവത്സൻ  ജെ മേനോൻ  ആണ്.  അതിന്റെ വരികൾ എഴിതിയത്, റഫീക് അഹമ്മദ്  ആണ്.  കൂടെ എനിക്ക്  മറക്കാൻ പറ്റാത്ത, എന്നെന്നും എവിടെയും എടുത്തു പറയുന്ന  ഗുരുനാഥന്മാരുണ്ട്, വർക്കല  സി എസ് ജയറാം, പാൽക്കുളങ്ങര അംബികാദേവി, ജി സീതാലക്ഷ്മി റ്റീച്ചർ. ഇവർക്കുള്ള പ്രത്യേകത, മൂന്നുപേരും ചെമ്മാംകുടിയുടെ  ശിഷ്യരാണ് എന്നുള്ളതാണ്!  എല്ലാ ഗുരുക്കാളെയും സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് റാണി തന്നെ സംഗീതജീവിതത്തിന്റെ എടുകൾക്ക്  അടിവരയിട്ടു.

