അമ്മു എന്നു വീട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന ജയലളിത മൂന്നാം വയസു മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. 1948 ൽ ഫെബ്രുവരി 24 ന് തമിഴ് നാട്ടിൽ നിന്നും മൈസൂരിൽ താമസമാക്കിയ അയ്യങ്കാർ എന്നശ്രേഷ്ഠകുടുംബത്തിൽ ആണ് ജയലളിതയുടെ ജനനം. സ്കൂളിൽ കോമളവല്ലി എന്നപേരാണ് നൽകിയത്. Church Park Convent സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും, Bishop Cotton Hill Girls ഹൈസ്കൂളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ജൂലി എന്ന വളര്‍ത്തുപട്ടിയെ ജീവനുതുല്യം സ്നേഹിച്ച ജയലളിത.
സ്കൂളിൽ മികച്ച വിദ്യാർത്ഥിനി ആയിരുന്നതിനാൽ മുന്നോട്ടുള്ള പഠനത്തിനായി സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. കുട്ടിക്കാലം മുതലേ മോഹിനിയാട്ടവും കഥക്കും മണിപൂരിയുമൊക്കെ നല്ലരീതിയിൽ അഭ്യസിക്കയുണ്ടായി. ശാസ്ത്രീയ സംഗീതത്തിലും പിയാനോ വായനയിലും ജയലളിത തന്റെ കഴിവ് തെളിയിച്ചിരുന്നു. പത്താം ക്ലാസിൽ മികച്ച വിദ്യാർഥിയായി ജയലളിത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമത്തിൽ ബിരുദം നേടണമെന്നായിരുന്നു ആഗ്രഹമെങ്കിലും അമ്മ വേദാവതിയുടെ നിർബന്ധപ്രകാരം പതിനഞ്ചാം വയസിൽ ജയലളിത അഭിനയരംഗത്തേക്കു കടന്നുവന്നു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഇഷ്ടക്കാരിയാണ് ജയലളിത തന്റെ എല്ലാ യാത്രകളിൽ എപ്പോഴും പുസ്തകങ്ങളെ കൂടെകൂട്ടാൻ മറന്നില്ല! വായനക്കാരി മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. തമിഴിൽ നന്നായി എഴുതിയിരുന്ന ജയലളിത പല മാഗസിനുകളിലും “തായ് ” എന്ന പേരിൽ എഴുതിയിരുന്നു.
ആദ്യമായി അഭിനയിച്ച ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിക്കുംബോൾ, ജയലളിതക്ക് അന്ന് 15 വയസ്സു മാത്രം പ്രായമുണ്ടായിരുന്നുള്ളൂ . പ്രായപൂർത്തിയാകാതിരുന്ന ജയലളിതക്ക്, സ്വന്തം ചിത്രം കാണാൻ കഴിഞ്ഞില്ല. പക്ഷേ ചിത്രം100 ദിവസവത്തിലധികം തിയ്യേറ്ററുകളിൽ തകർത്തോടി. എല്ലാ അർഥത്തിൽ ഒരു താരം ഉദിക്കുകയായിരുന്നു അന്ന്. അധികം വൈകാതെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവിയും ജയലളിതയെത്തേടിയെത്തി! 85 ചിത്രങ്ങളിൽ 80 എണ്ണവും സൂപ്പർ ഹിറ്റുകളായിരുന്നു എന്നത്, ഒരു അതിശയോക്തിയും അല്ല! ഒരു ഇംഗ്ലീഷ് സിനിമയിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. 1966 ല്‍ റിലീസ് ചെയ്ത ‘എഴുത്ത് ‘ എന്നര്‍ത്ഥമുള്ള Epistle എന്ന ഈ ചിത്രത്തിനുവേണ്ടിയായിരുന്നു ജയലളിത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതും! ഇന്ത്യയുടെ മുൻ രാഷ്ട്രപതി വി വി ഗിരിയുടെ മകൻ ശങ്കർ ഗിരി ആയിരുന്നു Epistle” സംവിധാനം ചെയ്തത്.1966 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ പ്രതികരണം ഒന്നും ലഭിച്ചില്ല. എന്നാൽ ജയലളിത താരമായതിന് ശേഷം ഈ സിനിമ വീണ്ടും റിലീസ് ചെയ്തിരുന്നു.
അഴിമതിക്കേസുകളിലേക്ക് മുങ്ങിത്താഴുമ്പോഴും പാവങ്ങളോടുള്ള സമീപമനായിരുന്നു ജയലളിതയെ തമിഴ്‌നാടിന്റെ പ്രിയങ്കരിയായ ‘അമ്മ’ യാക്കിയത്. വീട്,TV, Laptop,തുടങ്ങിയ സാധാരണക്കാരുടെ സ്വപ്‌നങ്ങൾ സാക്ഷാല്‍ക്കരിച്ച് കൊടുത്തുകൊണ്ടാണ് അവരുമായ ജയലളിത അടുത്തത്! ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിൾക്ക് മുൻ തൂക്കം നൽകിക്കൊണ്ടാണ് അവർ തന്റെ ഭരണത്തിന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. തന്റെ രാഷ്ടീയതത്വസംഹിതകൾ , സാധാരണക്കാർക്ക് വേണ്ടിയുള്ളതു മാത്രമാണെന്നുള്ള വിശ്വാസം അത്രക്ക് ആഴത്തിൽ വേരോടിയതും ഈയൊരു പ്രാഗത്ഭ്യം ഒന്നുകൊണ്ടു മാത്രമാണ്‌. ക്ഷേമപദ്ധതികളുടെ മലവെള്ളപ്പാച്ചിൽ വെറും ഒരു political strategy മാത്രമായിരുന്നില്ല,മറിച്ച് സത്യസന്ധമായി അവരുടെ ഈ നയം,ജയലളിതയുടെ യശസ്സിനെ തമിഴകമാകെ വ്യാപിക്കാൻ എന്നും സഹായിച്ചിരുന്നു. ഭക്ഷണവും, വസ്ത്രവും, വിദ്യാഭ്യാസവും, കിടപ്പാടവും അടിസ്ഥാന ജനവിഭാഗങ്ങൾക്ക്‌ നിർല്ലോഭം നൽകുമ്പോൾ അവർ എന്നും ഉത്സുകയായിരുന്നു. അമ്മകാന്റീൻ, അമ്മവെള്ളം, അമ്മലാപ്ടോപ്പ്‌ തുടങ്ങി അമ്മബ്രാൻഡുകൾ വഴി സാധാരണക്കാരന്റെ സ്വപ്നങ്ങളെ അവർ മാതൃഭാവത്തോടെ താലോലിച്ചു.
ആ കരുതൽ അനുഭവിച്ച ജനങ്ങളാണ് അവർക്ക് വേണ്ടി ഇക്കഴിഞ്ഞാ മാസങ്ങളിൽ വാവിട്ട്‌ നിലവിളിച്ചത്‌. മുൻമുഖ്യമന്ത്രി MGR തുടക്കമിട്ട “പെൺകുട്ടികളുടെ പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം” എന്നിവക്ക് പദ്ധതികൾ പ്രാധാന്യം നിലനിർത്താനും, തുടർന്നുകൊണ്ടു പോകാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏറ്റവുമധികം പെൺഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനത്തു നിന്ന് ഈ സാമൂഹ്യവിപത്തിനെ തുടച്ചുമാറ്റാൻ ജയലളിത കാണിച്ച ഉത്സാഹം അവരിലെ സ്ത്രീഭരണാധികാരിയുടെ കയ്യൊപ്പായി തീർത്തും എടുത്തുപറയാം. പെൺകുട്ടിക്ക്‌ ജന്മം നൽകുന്നവർക്ക്‌ അൻപതിനായിരം രൂപ, പ്രസവാനന്തരം മാതാവിനും, കുട്ടിക്കുമുള്ള സമ്മാനങ്ങളുടെ കിറ്റ്‌, അനാഥക്കുഞ്ഞുങ്ങൾക്കുള്ള സംരക്ഷണപദ്ധതി തുടങ്ങി സ്തീകൾക്കായി, പെൺകുട്ടികൾക്കായും അവർ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ നിരവധിയാണ്‌. ജയലളീതയും ജനപക്ഷ നിലപാട്‌ സാധാരക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു.
സിനിമയിലെ സഹപ്രവർത്തകരെ വളരെയധികം സ്നേഹിച്ചിരുന്ന ജയലളിത, മലയാളത്തിന്റെ സുകുമാരിയുടെ പ്രിയപ്പെട്ട മകളായിരുന്നു.” പഴയ ബന്ധങ്ങളുടെ ഊഷ്മളത എന്നും നിലനിർത്തിയിരുന്നു ജയലളിത എന്നു സുകുമാരി പറയുന്നു! ജയലളീത അന്ന് നടിയെന്ന നിലയിലും,ഇന്ന് മുഖ്യമന്ത്രി എന്ന നിലയിലുമുള്ള അവരുടെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയും തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് “ഓർമ്മകളുടെ വെള്ളിത്തിര” എന്ന പുസ്തകത്തിൽ സുകുമാരി രേഖപ്പെടുത്തിയിട്ടുണ്ട്.
നൃത്തവും അഭിനയവും കൊണ്ടു മാത്രമല്ല, ഗായികയായും നല്ലൊരു സ്ഥാനം നേടിയെടുത്തിരുന്നു അവർ! ശാസ്ത്രീയ സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന ജയലളിത, ചില സിനിമകളിൽ പാടി അഭിനയിക്കുകയും ചെയ്തു. എം.എസ്. വിശ്വനാഥനും ,കെ.വി. മഹാദേവും, കുന്നക്കുടി വൈദ്യനാഥനും അടക്കമുള്ള പ്രശസ്തരായ സംഗീതജ്ഞരുടെ ഈണങ്ങൾക്കൊപ്പമായിരുന്നു ആ പാട്ടുകൾ എന്നുകൂടി ഓർക്കണം. എസ്.പി.ബാലസുബ്രഹ്മണ്യം, പി.സുശീല തുടങ്ങിയ ഗായകർക്കൊപ്പവും അവർ പാടിയിട്ടുണ്ട്. MGR നിർമ്മിച്ച അടിമൈപ്പെൺ’ എന്ന ചിത്രത്തിലെ പാട്ടുപാടിയാണ് ജയലളിത ആദ്യമായി പിന്നണി ഗായികയായത്. വാലി എഴുതി കെ.വി.മഹാദേവൻ ഈണമിട്ട ‘അമ്മ എൻട്രാൽ അൻപ് ‘ എന്ന പാട്ടായിരുന്നു അത്! സൂര്യകാന്തി, അൻപേ തേടി, വൈരം, ഉന്നൈ സുട്രും ഉലകത്തിൽ, തിരുമാംഗല്യം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ജയലളീതയുടെ എക്കാലത്തേയും മികച്ച പാട്ടുകൾ ചിലതു മാത്രമാണ്. സിനിമാഗാനങ്ങൾ മാത്രമല്ല, കുന്നക്കുടി വൈദ്യനാഥന്റെ ഭക്തിഗാനങ്ങളിളൂം ജയലളിതയുടെ സ്വരം ശ്രുതിമധുരമാക്കിത്തീർത്തു.
ഇന്ത്യകണ്ട ശക്തരായ വനിതാസാരഥികളിൽ ജയലളിതയുടെ സ്ഥാനം എണ്ണപ്പെട്ടതു തന്നെ! എന്നും സാധാരണക്കാർക്കൊപ്പം നിൽക്കുക മാത്രമല്ല, രാജ്യത്തിന്റെ federalism ഉം മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിൽ ജയലളിത കാണിച്ച രാഷ്ട്രീയശ്രദ്ധ പ്രശംസനീയം തന്നെ. അവരുടെ ജീവിതം പലവട്ടം വായിച്ചിട്ടും മനസ്സിലാകാത്തൊരു പുസ്തകം പോലെ സങ്കീർണവുമാണ്. ജയലളിതയുടെ ജീവിതരേഖകൾ രാഷ്ട്രീയ വിദ്യാർഥികൾ പഠനവിഷയമാക്കേണ്ടതുണ്ട്‌, എന്തുകൊണ്ടെന്നാൽ ജയ എന്ന ഏകവചനം തമിഴ്‌നാട്‌ രാഷ്ട്രീയം കീഴടക്കിയ വിസ്മയചരിത്രസത്യങ്ങൾ ലോകം അറിയണം.