ബ്ലോഗ് എന്ന പുതിയ സാഹിത്യ പ്രസിദ്ധീകരണ സാദ്ധ്യതകൾ!
ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 15 വർഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, ബ്ലോഗിന്റെ പിതാമഹന്മാർ ഇന്നും വിശ്വസിക്കുന്നത്.ആർക്കും ഒരു ഇമെയിൽ ഉണ്ടെങ്കിൽ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തിൽ വേണം എന്നു നിർബന്ധം ഇല്ല. ഇൻഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകൾ എഴുതാൻ സാദ്ധ്യമാണ്. മലയാളത്തിൽ ബ്ലോഗ് തുടങ്ങിയിട്ടു വർഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തിൽ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങൾ കവിതകൾ എന്നു വേണ്ട, എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാം. സ്വന്തം അക്ഷരങ്ങൾ അവിടെ ചേർക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം. ഇനി,അഭിപ്രായങ്ങൾക്കായി പ്രത്യേക യാഹു, ജിമെയിൽ ഗ്രൂപ്പുകൾ ഉണ്ട്. നമ്മുടെ ഇമെയിലിന്റെ സഹായത്താൽ അവിടെ ഒരു അക്കൌണ്ട് തുടങ്ങിയാൽ, ഓരൊ തവണയും നമ്മൾ പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോൾ ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും തന്നെ ഒരു ഇമെയിൽ എത്തുന്നു, ബ്ലൊഗിന്റെ ലിങ്കും, ആളിന്റെ പേരും ചേർത്ത്. അങ്ങനെ അഭിപ്രായം അറിയിക്കാൻ താത്പര്യം ഉള്ളവർ നമ്മുടെ ബ്ലോഗിൽ വന്ന് വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുന്നു.ഇതാണ് സാധാരണക്കാരന്റെ അറിവിലുള്ള ബ്ലോഗ്. പിന്നെ നമ്മുടെ സഹബ്ലോഗർമാർ എപ്പോഴും എവിടെയും നമ്മെ സഹായിക്കാൻ സന്നദ്ധരാണ്.
1.എല്ലാവര്‍ക്കും പ്രസിദ്ധീകരിക്കനുള്ള അവസരം ഉണ്ടായതുകോണ്ടോ അതോ, വിമര്‍ശകരുടെ ഏണ്ണത്തിന്റെ വർദ്ധനയാലോ?
മലയാളം ബ്ലോഗുകളുടെ കൂട്ടതിൽ പ്രാവസി സാഹിത്യബ്ലോഗുകൾ ധാരാളം ഉണ്ട്.അതുപൊലെ പാചകം,ആരോഗ്യം,വിദ്യാഭ്യാസം,ജോലികൾ തിരിയാനുള്ള ബ്ലൊഗുകൾ ഒക്കെ.അതെല്ലം ചേർത്തു, ബ്ലോഗിലെ പ്രാവസി സഹിത്യം പല മേഘലകളിലായി വ്യാപിച്ചു വരുന്നു.കഴിഞ്ഞ ഒരു 2,3 വർഷമായി, സ്വന്തമായി ബ്ലോഗില്ലാത്തെ ഒരു സിനിമാനടനോ,സാഹിത്യകാരനോ എഴുത്തുകാരനോ,ഇങ്ങയറ്റം ഒരു രാഷ്ട്രീയക്കാരൻ പോലും ഇന്നില്ല എന്നുതന്നെ പറയാം. പ്രശസ്തരുടെ ബ്ലോഗുകൾ അവരെഴുതുന്നതായിരിക്കണം എന്നില്ല. എങ്കിലും സാധാരണക്കാരന്റെ ഇടയിലേക്കിറങ്ങിച്ചെല്ലാനും എല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത്, ഭാഷയുടെ വളർച്ച തന്നെയാണ് ബ്ലോഗറായ മീര അനിരുദ്ധൻ :ഇപ്പോൾ ഇന്റെനെറ്റ് കണക്ഷൻ ഉള്ളവരിൽ , സ്വന്തമായി ഒരു ബ്ലോഗ്ഗ് എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നു തോന്നുന്നു.നമ്മൾ എഴുതുന്ന വിഷയത്തെ പറ്റിയുള്ള അഭിപ്രായം അപ്പപ്പോൾ അറിയാൻ പറ്റുന്നതിനാൽ ഇതൊരു നല്ല മാധ്യമമാണ്,ഭാഷക്കു വളരാനും,ധാരാളം പേർക്കു യഥേഷ്ടം വായിക്കാനും.തന്റെ സൃഷ്ടീ മാധ്യമങ്ങൾക്കയച്ചാൽ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന പേടിയുള്ളവരും ബ്ലോഗുകളിൽ എഴുതാൻ മടി കാണിക്കുന്നില്ല. ബ്ലോഗുകൾ നല്ലതാണു എന്നാണു എന്റെ അഭിപ്രായം.
വിഷ്ണുപ്രസാദ് എന്ന ബ്ലോഗറുടെ ഒരു കവിതയുലെ വാക്കുകൾ .“ സാധാരണക്കാരിൽ സാധാരണക്കാരുടെ മാത്രം വാക്കുകളാൻ മെനെഞ്ഞെടുക്കുന്ന കവിതകൾ………
ഇറങ്ങിവരുവാനും ക്ഷമിക്കുവാനുംഞങ്ങളപ്പോഴും
പറയുന്നുണ്ടായിരുന്നു.അത് നിന്നെ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോൾ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടിഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാൻ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
2.സാഹിത്യം അവിടെ കുരിങ്ങിപ്പൊയെന്നാണൊ? അതൊ സാഹിത്യം ബ്ലോഗിൽ വളരുന്നു എന്നാണോ?
സാഹിത്യം ഒരിടത്തും കുരുങ്ങിപ്പോവുകയോ നിർജ്ജീവമാവുകയോ ചെയ്തിട്ടില്ല,മറിച്ച്,വായനയുടെയും, സാഹിത്യത്തിന്റെ പല നല്ല മേഘലകളിലേക്ക് വ്യാപിക്കാൻ ബ്ലോഗ് വളരെ സഹായിച്ചു .ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓൺ ലൈൻ വായനശാല.പഴയ “വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും”പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും,ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, ഇന്റെർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി,അത്രയുമെ ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നുള്ളു. സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ എല്ലാം നമുക്കു സംസാരിക്കാം. ബ്ലൊഗിൽ സജീവമായിട്ടുള്ള റോയ് ജോർജ്ജ് :ബ്ലോഗ്‌ മൂലം മലയാള സാഹിത്യം വളര്‍ന്നോ എന്ന് പറയാൻ ഞാൻ ആളല്ല .പക്ഷെ ബ്ലോഗില്‍ കൂടി എത്രയോ സാധാരണക്കാര്‍ക്ക് എക്സ്പ്രസ്സ്‌ ചെയ്യാന്‍ പറ്റുന്നു. ആനുകാലികങ്ങളിലെ പേജുകള്‍ സാഹിത്യത്തിലെ വരേണ്യ വര്‍ഗ്ഗത്തിന് മാത്രമായി നീക്കിവക്കുന്ന അവസ്ഥ പണ്ടത്തെപോലെ ഇന്നുമുണ്ടല്ലോ? അപ്പോൾ സാധാരണക്കാരൻ അവന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പ്രതിഫലിപ്പിക്കുവാന്‍ ബ്ലോഗിന്റെ ആവിര്‍ഭാവത്തോടെ അവസരം വന്നിരിക്കുകയാണ്. പ്രവാസികളായ എത്രയോ പേര്‍ക്ക് ആശ്വാസമാണ് ഇതുപോലെയുള്ള ബ്ലോഗുകള്‍. മലയാള സാഹിത്യം വളരാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് എന്റെ അഭിപ്രായം.
3.ഒരുപക്ഷെ കൂടുതലും സുഖിപ്പിക്കൽ എർപ്പാടുകളല്ലെ ബ്ലോഗിൽ സർവ്വസാധാരണമായി കാണുന്നത് എന്നൊരു ധാരണയും ഇല്ലെ?
ഇപ്പോഴതെ നിലയിൽ പൊയാൽ വലിയ പ്രയോജനം ആയിട്ടില്ല.ചുരുങ്ങിയ നിലക്ക് നല്ല ലേഖനങ്ങൾ, കവിതകൾ, ആത്മകഥാശം നിറയുന്ന ചില തുടർക്കഥകളും മറ്റും വരുന്നുണ്ട്. സത്യം പറഞാൽ ബാക്കി സഹബ്ലോഗുകൾ എല്ലാവരും കൂടി കൊല്ലും.ആരൊഗ്യകരമായ വഴിക്കല്ല മലയാളം ബ്ലൊഗ് നീങ്ങുന്നത് എന്ന അഭിപ്രായം ഉള്ളവരും വിരളമല്ല.തനി ചവറു പൊസ്റ്റുകൾ ചില ആളുകൾ എഴുതി പോസ്റ്റുചെയ്യുകയാണെങ്കിൽ അതിനു വരുന്ന നല്ല ചുട്ട മറുപടി കമെന്റ്സ്/അഭിപ്രായങ്ങൾ നോക്കണം.ആവശ്യത്തിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കയൊ, മറിച്ച് ആരെയെങ്കിലും വേദനിപ്പിക്കുകയോ, മറ്റുള്ളവരെഅനുകരിച്ച് അവരുടെ ബ്ലൊകൾ കോപ്പി ചെയ്യാനോ ശ്രമിക്കുന്നവരെ, നിഷ്കരുണം കണ്ടുപിടിച്ച്, കണക്കിനു, വാക്കുകളാൽ തേജോവധം ചെയ്ത്, നിയമം നിയമായി പാലിക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന ബ്ലോഗിന്റെ മാതാപിതാക്കൾ ഉണ്ട്.ബ്ലോഗ് തുടങ്ങിവെച്ച് , ഇതുവരെ എഴുതി വായിക്കാത്ത നിയമസംഹിതകൾ, സസ്ശ്രദ്ധം മുന്നൊട്ടു കൊണ്ടുപോകുന്നവർ ലോകത്തിന്റെ പല ഭാഗത്തായി സിബുവും,ഏവൂരാനും,രാജ് നായരും ഇഞ്ചിപ്പെണ്ണും, ഡെയിനും ഉണ്ട്.അവർ ബ്ലോഗ് മാത്രമല്ല തുടങ്ങിയത്, അതിനു മുൻപായി മലയാളഭാഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാലകൾ കൊണ്ടുതന്നെ എങ്ങനെ എഴുതാം എന്നു എല്ലാ ഭാഷാസ്നേഹികളെയും പഠിപ്പിക്കാനായി ഇന്റെർനെറ്റിൽ തന്നെ പാഠശാലകൾ തുറന്നു. ആർക്കും എളുപ്പം മനസ്സിലാക്കത്തക്ക രീതിയിൽ അതു ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ഫ്രീയായിത്തന്നെ അതിന്റെ ഫോൻഡുകളും പ്രോഗ്രാമുകളും സ്വന്തം കമ്പ്യൂട്ടറിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന ,പടി പടിയായ വിവരങ്ങൾ. ഇതിന്റെ ഉപജ്ഞതാക്കളോട് ചാറ്റ് വഴി നേരിട്ടു സംസാരിക്കാനുള്ള എളിപ്പവഴി,ഇവയെല്ലാം തന്നെ ഇന്റെർനെറ്റിലിൽ ലഭ്യമാണ്.ആന്റണി ഡെയിൻ, മംഗ്ലീഷിൽ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വീണ്ടു വികസിപ്പിക്കാനായി ഇളമൊഴി എന്ന ഒരു പ്രോഗാം നിർമ്മിച്ചെടുത്തു. അതായത്, nammal onnaalle എന്ന് ഇളമൊഴിയുടെ ഒരു വിൻഡോയിലെഴുതിയാൽ അടുത്ത വിൻഡോയിൽ അതിന്റെ മലയാളപരിഭാഷ ഉടൻ തന്നെ നമുക്ക് കോപ്പിചെയ്തെടുക്കാം. http://adeign.googlepages.com/ilamozhi.html
ബ്ലോഗ് വന്നതോടെ മലയാളത്തിനുണ്ടായ അഭിവൃത്തി ധാരാളമാണ്.
ഇംഗ്ലീഷ് വായിക്കാനറിയാൻ മേലാത്ത കർഷർക്കായി ചന്ദ്രശേഖരൻ നായർ വികസിപ്പിച്ചെടുത്ത ഈ ബ്ലൊഗിൽ ,കർഷകർക്കാവശ്യമായ സകലവിവരങ്ങളും സംശയനിവാരണത്തിനുള്ള ഉപാധികളും വിളിക്കാനും സംസാരിക്കനുമുള്ള നംബറുകളും മറ്റൂം ഉണ്ട്.കേരളഫാർമർ എന്ന പേരിൽ ഉള്ള ഈ ബ്ലോഗിനിപ്പറ്റി സംസാരിക്കുന്നതിനിടയിൽത്തന്നെ പശുവിനെ കറക്കാനായി ഇത്തിരി നേരത്തെക്ക് ആൾ സ്ഥലം വിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മലയാളം ഇന്റെർനെറ്റിൽ എഴുതാനും വായിക്കാനും കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.അപ്പോൾ മലയാള ഭാഷ വളരുന്നു എന്ന് തന്നെയല്ലെ മനസ്സിലാക്കാന്‍? മാധ്യമ മുതലാളിയുടെ എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ ലോക സദസില്‍ മനസിലുള്ള ആശയങ്ങൾ, അഭിപ്രായങ്ങൾ, ചിന്തകൾ തുടങ്ങി ധാരാളം മലയാള രചനകൾ സൌജന്യ സ്പേസില്‍ പ്രസിദ്ധീകരിക്കുന്നു. അനായാസം,ഇഷ്ട വിഷയങ്ങളും മറ്റൊരിടത്തും വായിക്കാൻ പറ്റാത്തവ പുസ്തക രൂപത്തില്‍ കിട്ടാത്തവ, ഇവിടെ ലഭ്യമാകുന്നു,നെറ്റിലെ തെരച്ചിലിലൂടെ. സ്കൂളുകളില്‍പ്പോലും നെറ്റും ബ്ലോഗ് രചനകളും ഇന്ന് പഠന വിഷയമാണ്.
ബാലേട്ടൻ എന്ന ബ്ലൊഗർക്ക് ,ബ്ലോഗിന്റെ എണ്ണത്തില്‍ വലിയ പ്രസക്തി ഒന്നും തന്നെ കാണുന്നില്ല . എഴുതുന്നവർക്ക് അവരുടെ പരിമിതികൾ നന്നായിട്ടറിയാം.അത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നതല്ലാതെ അതെല്ലാം സൃഷ്ടി ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.എങ്കിലും അതിൽ കൂടി എന്തെങ്കിലും ഒരു മെസ്സേജ് കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്‌..പിന്നെ മലയാളം,നമ്മുടെ മാതൃഭാഷ.അതിലെ പല അക്ഷരങ്ങളും എനിക്കിപ്പോള്‍ തപ്പിപ്പിടിക്കേണ്ടി വരുന്നു.കാരണം ഈ 52 ആം വയസ്സിലാണ് ഞാൻ എഴുതാൻ തുടങ്ങിയത്.കഴിഞ്ഞ 35 വര്‍ഷമായി മലയാളം എഴുതാറോ അധികം വായിക്കാറോ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് വിശ്വസിക്കും?52 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞിട്ടു കാര്യം ഇല്ല,എഴുതാൻ തുടങ്ങിയല്ലോ! അതിലാ‍ണ് കാര്യം. മനസ്സിൽ ഉള്ളത് സ്വന്തം ഭാഷയിൽ എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണ്. ഒരു സാഹിത്യകാരനും,പ്രസിദ്ധരായ കവികൾക്കും കവയത്രികൾക്കും മാത്രമല്ല സാഹിത്യവും മലയാളവും വഴങ്ങുന്നത്.സാഹിത്യം വെച്ചു കാച്ചിയില്ലെങ്കിലും,നർമ്മരസങ്ങളിൽ മുക്കിയെഴുതിയതും, യാഥാർത്ഥ്യങ്ങൾ നിറഞ്ഞൊഴുകുന്ന ചെറുകഥകളും എന്നു വേണ്ട, എന്തെല്ലാം പുതിയ പുതിയ കാര്യങ്ങൾ വായിക്കാനും അഭിപ്രായം പറയാനും സംവാദിക്കനും സാധിക്കുന്നു ബ്ലൊഗിലൂടെ.
പല വിധത്തിലുള്ള തെറ്റിദ്ധാരണകളും, വിമർശനങ്ങളും ഇല്ലാതില്ല.
ബ്ലോഗിൽ വളരെ സജീവമായ മുഹമ്മദ് കുട്ടിയുടെ അഭിപ്രായം:“പുതിയതായി ഈ രംഗത്തേക്ക് കടന്നു വന്ന ആളെന്ന നിലയിൽ ഒരഭിപ്രായം പറയട്ടെ.സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം കിട്ടിയപ്പോൾ പലരും സ്വന്തം സൃഷ്ടികൾ ഒരാവര്‍ത്തി പോലും വായിക്കാൻ മെനക്കെടാതെ ഉടനെ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിലാണ്.അക്ഷരത്തെറ്റുകൾ ധാരാളം.എന്തിനാണ് ഇത്ര ആക്രാന്തം എന്നു മനസ്സിലാവുന്നില്ല.ആദ്യം സ്വയം വിമര്‍ശകനായി ഒരു നിരീക്ഷണം നടത്തണം,എന്നിട്ടു മതി പോസ്റ്റ് ചെയ്യല്‍.ഇനി അധവാ ഒരു അക്കിടി പറ്റിയാലും തിരുത്താന്‍ അവസരമുണ്ടല്ലോ?വയസ്സൊരു പ്രശ്നമല്ല.എന്റെ അഭിപ്രായത്തില്‍ അതു കൂടുന്നതാ നല്ലത്.എന്നാല്‍ ആക്രാന്തം കുറയും.എനിക്കു 60 കഴിഞ്ഞില്ലെ?.“സപ്നയെ ഞാൻ പരിചയപ്പെടുന്ന കാലം മുതല്‍ അവർ ഒരു ബ്ലോഗറാണ്.കൊല്ലം കുറെയായി.എന്നിട്ടും ഈ പോസ്റ്റിലും ധാരാളം അക്ഷരത്തെറ്റുകൾ കാണാം.എന്നാല്‍ ബാലേട്ടന്റെ കമന്റിൽ അതു കാണുന്നില്ല.അതാണ് ഞാൻ പറഞ്ഞത്,ധൃതി പാടില്ല എന്ന്.പിന്നെ ചിലര്‍ മംഗ്ലീഷിൽ കമന്റും,ചിലര്‍ ബ്ലോഗുകള്‍ തന്നെ എഴുതുന്നു.അതിനോടെനിക്കു യോചിക്കാന്‍ കഴിയുന്നില്ല“.മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ തെറ്റില്ലാതെ മലയാളത്തില്‍ തന്നെ എഴുതുന്നു, തപ്പിത്തടഞ്ഞിട്ടെങ്കിലും അതിനു ശ്രമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.മഴത്തുള്ളി പോർട്ടലിന്റെ മാത്യു പറയുന്നത് മലയാളസാഹിത്യം ഒരു പരിധിവരെ വളർന്നു എന്നാണ്…”എഴുതാതെ ഇരുന്നവരും എഴുതാന്‍ തുടങ്ങിയല്ലൊ, കവിത എഴുതാൻ അറിയാത്തവരും എഴുതി തുടങ്ങി. സ്ഥിരമായി എഴുതിയതിന്റെ ഫലമയി,നന്നായി എഴുതുന്നവരും ഉണ്ട്.
ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം വളര്‍ന്നു
കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങൾ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങൾ ഇങ്ങനെ വിവിധ മേഖലകളിൽ കഴിവുകൾ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു.എങ്കിലും ചിലർ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.“ജോലിയിൽ ആയിരിക്കുന്ന സമയത്ത്, ആരുടെയും കണ്ണിൽ‌പ്പെടാതെ ബ്ലോഗാൻ ശ്രമിക്കുന്നവരെ, മംഗ്ലീഷിൽ എഴുതുന്നതിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ബ്ലോഗ് തുറക്കാൻ സമ്മതിക്കാത്ത ചില ഓഫീസ്സുകളിൽ ബ്ലോഗിന്റെ കമെന്റ് ലിങ്ക് എടുത്ത് അവിടെ നിന്നും ബ്ലോകുകൾ വായിച്ച് അഭിപ്രായങ്ങൾ എഴുതുന്നവരും ഉണ്ട്. ഇതെല്ലാം പുരോഗമനപരമായ വളർച്ചകൾ തന്നെയാണ്. മംഗ്ലീഷ് എഴുതാൻ പിന്നെ നിർബന്ധിതരാവുന്നത്, പലതരം കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ വ്യത്യാസത്താൽ, മലയാളം എഴുതാൻ സാധിക്കില്ല,വായിക്കാൻ മാത്രം സാധിക്കും.
സന്തോഷ്“പ്രവാസി സാഹിത്യം”,”നിവാസി സാഹിത്യം” ,“ദളിത് സാഹിത്യം”,”പെണ്ണെഴുത്ത്”, ”ആണെഴുത്ത്”….എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാണോയെന്നറിയീല്ല. എന്തായാലും. ബ്ലൊഗെഴുത്തിലൂടെ,സ്വയം ആവിഷ്കരിക്കാൻ ഒരു വേദികിട്ടിയ ആളെന്നനിലയിൽ കൊച്ചു സന്തോഷം ഞാന്‍ പങ്കുവെക്കുന്നൂ.കുഞ്ചൂസിന്റെ അഭിപ്രായത്തിൽ,“വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എഴുതാൻ തനിക്കുകിട്ടിയ പ്രചോദനം ഈ ബ്ലോഗ്‌ എഴുത്തായതിനാല്‍ ഇതൊരു നല്ല കാര്യമായിട്ടാണ്‌ എനിക്ക് തോന്നുന്നത്.“
ബ്ലോഗ് എന്ന സംരംഭത്തിൽക്കൂടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തവർ ധാരളമായുണ്ടായി.
സ്വന്തം കവിതാസമാരങ്ങളും, ബ്ലോഗുകളായി അവയുടെ ഒരു കളക്ഷൻ എന്നിങ്ങനെ ധാരാളമായി അച്ചടിക്കപ്പെടുന്നു. അതിനുത്തമ ഉദാഹരണം ആണ് ജ്വാലകൾ ശലഭങ്ങൾ – ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ ) കഴിഞ്ഞ ദിവസം കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ “ജ്വാലകൾ ശലഭങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, ദുബായിൽ വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ബ്ലോഗ് മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു. http://kaithamullu.blogspot.com/ ശശിയുടെ അഭിപ്രായത്തിൽ നാളത്തെ സാഹിത്യത്തിന്റെ നിലനില്‍പ്പ്‌ തന്നെ ബ്ലോഗിനെ ആശ്രയിച്ചിരിക്കും എന്നാണു ഞാന്‍ പറയുക. അടുത്ത ജെനറേഷനിൽ എത്ര പേരുണ്ടായിരിക്കും പുസ്തകം വാങ്ങുന്നവരായി? ദിവസവും വര്‍ത്തമാനപത്രം വായിക്കുന്നവരായി?ദീര്‍ഘകാല പ്രവാസിയായ എന്റെ അനുഭവത്തിൽ നിന്നാണു ഞാനിത്‌ പറയുന്നത്‌. നാട്ടിലുള്ള ബന്ധുക്കളോട്‌, സുഹൃത്തുക്കളോട്‌ സംസാരിച്ചപ്പോൾ അവരും പരിതപിക്കുന്ന കാര്യമാണിതെന്ന് മനസ്സിലായി. ബുക്കുകൾ കൂടുതല്‍ പ്രിന്റ്‌ ചെയ്യപ്പെടുന്നു, വില്‍ക്കുന്നു എന്നൊക്കെയുള്ള കണക്കുകള്‍ വച്ച്‌ സംസാരിക്കുന്നവരും ഒരു വൃത്തത്തിന്നകത്ത്‌ നിന്ന് കറങ്ങുകയല്ലാതെ അല്‍പം ദൂരേക്ക്‌ കണ്ണുകള്‍ അയക്കാൻ മിനക്കെടുന്നില്ല. പണ്ടത്തെ വായനശാലകൾ, ഗ്രാമം തോറുമുള്ള സാഹിത്യസമാജങ്ങൾ, സ്കൂളുകളിൽ ദിനവും അസംബ്ലിക്ക്‌ മുന്‍പുള്ള പത്രപാരായണം, ആഴ്ച തോറുമുള്ള സംവാദങ്ങൾ ഒക്കെ ഇന്നെവിടെ?(അപൂര്‍വം ചില സ്ഥലങ്ങളിലൊഴിച്ച്‌)
പ്രവാസികളാണു ബ്ലോഗേഴ്സില്‍ അധികവും; അതും പുസ്തകം കാശ്‌ മുടക്കി വാങ്ങി വായിക്കുന്ന പ്രവാസികൾ. ബ്ലോഗിലൂടെ പുതിയ ഒരു പുസ്തകത്തെപ്പറ്റി അഭിപ്രായമറിഞ്ഞ ശേഷമാണവരിൽ പലരും ആ പുസ്തകം വാങ്ങുന്നത്‌ തന്നെ.അതിനാൽ ബ്ലോഗ്‌ സാഹിത്യത്തെ മുരടിപ്പിച്ചു എന്ന വാദത്തിനു പ്രസക്തിയില്ല. മുരടിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്‌ എന്ന് പറയുക തന്നെ വേണം.
മാത്യു, മഴത്തുള്ളികള്‍ (http://www.mazhathullikal.com/) എന്ന ഒരു മലയാളം വെബ്സൈറ്റിന്റെ ഉടമയും നടത്തിപ്പുകാരനുമാണ്. മാത്യുവിനോടൊപ്പം വീണ വിജയ്, ഖാൻ എന്നീ രണ്ട് അഡ്മിനിസ്ട്രേറ്റര്‍മാർ കൂടി മഴത്തുള്ളികള്‍ എന്ന വെബ്സൈറ്റ് നടത്തുന്നു. മാത്യൂ. : ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങൾ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകൾ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലര്‍ ബ്ലോഗ് പോസ്റ്റുകള്‍ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.ബ്ലോഗ് വന്നതിനു ശേഷം മലയാള സാഹിത്യം ഒരു പരിധി വരെ വളര്‍ന്നു എന്ന് തന്നെ പറയാം. കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്‍ക്ക് കഥ, കവിത, ലേഖനങ്ങൾ ഇങ്ങനെ വിവിധ മേഖലകളിൽ കഴിവുൾ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. എങ്കിലും ചിലർ ബ്ലോഗ് പോസ്റ്റുകൾ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റുമുള്ള ഒരു മാധ്യമം ആയിട്ടും ഉപയോഗിക്കുന്നത് കാണുന്നു.
മഴത്തുള്ളി എന്ന് വെബ്സൈറ്റ് തുടങ്ങാൻ കാരണം?
മാത്യു : മഴത്തുള്ളികള്‍ പ്രവാസി മലയാളികള്‍ക്ക് ഒത്തുകൂടാനും സൌഹൃദം പങ്കുവെക്കാനുമുള്ള ഒരു സൈറ്റ് എന്ന രീതിയിലാണ് ആദ്യം തുടങ്ങിയത്.എന്നാൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിൽ തന്നെ മഴത്തുള്ളികള്‍ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച മഴത്തുള്ളികൾ എന്ന സൈറ്റിലൂടെ പല നല്ല കാര്യങ്ങളും ചെയ്യാനുള്ള സാധ്യതകൾ തുറന്നിട്ടു.ഇന്ന് ധാരാളം സുഹൃത്തുക്കള്‍ തങ്ങളുടെ കവിതകൾ, കഥകൾ, യാത്രാവിവരണങ്ങൾ എന്നിവ മഴത്തുള്ളികളിൽ പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലൂടെയും, ചര്‍ച്ചകളിലൂടെയും,സ്ക്രാപ്പുകളിലൂടെയും എല്ലാവരും അവരവരുടെ കഴിവുകളും, ആശയങ്ങളുമെല്ലാം കൂട്ടുകാരുമായി പങ്കുവെക്കുന്നു. പല തരം വിഷയങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകൾ കൂടാതെ മഴത്തുള്ളി സുഹൃത്തുക്കളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സാമ്പത്തികമായും, മാനസികമായും, ചികിത്സാപരമായുമുള്ളള്ള സേവനങ്ങള്‍ നല്‍കാനായി “സാന്ത്വനമഴ” എന്നൊരു ഗ്രൂപ്പും പുതിയതായി ആരംഭിച്ചിട്ടുണ്ട്.സാന്ത്വനമഴയിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന് സഹായം എത്തിക്കുവാനും മഴത്തുള്ളി അംഗങ്ങളുടെ സഹായം മൂലം സാധിച്ചു.തൊഴില്‍ തേടുന്നവര്‍ക്കായി തൊഴില്‍വീഥി, പാചക വിദഗ്ദര്‍ക്ക് തങ്ങളുടെ വൈദഗ്ദ്യം തെളിയിക്കാന്‍ രുചിമഴ,രസകരമായ ചോദ്യോത്തരപംക്തിയായ ചോദ്യമഴ,മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന മഴത്തുള്ളി കൂട്ടുകാർക്ക് പ്രണയകഥകൾ,പ്രണയകവിതകൾഎന്നിവ പ്രസിദ്ധീകരിക്കാന്‍ പ്രണയമഴ,കൊച്ചുകൂട്ടുകാര്‍ക്കു വേണ്ടിയുള്ള കുട്ടിക്കവിതകൾ,കുട്ടിക്കഥകൾ,അമ്മൂമ്മക്കഥകൾ,കാര്‍ട്ടൂണുകൾ മുതലായവ പ്രസിദ്ധീകരിക്കാൻ കളിമുറ്റം, ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾ അറിയാനും,സമ്പാദ്യങ്ങൾ കരുതലോടെ നിക്ഷേപിക്കാനുള്ള വഴികാട്ടിയായി ഓഹരിമഴ എന്നിങ്ങനെ വളരെ മികച്ച വിഭാഗങ്ങൾ മഴത്തുള്ളികളിലുണ്ട്. കൂടാതെ ഇനിയും പുതിയ ചില വിഭാഗങ്ങള്‍ കൂടി ഉടനെ തുടങ്ങുന്നതുമാണ്.
പ്രത്യേകമായ ഒരു വിഷയം എന്നതിൽനിന്നുയർന്ന്,ഏതു വിഷയത്തിനും ബ്ലോഗിന്റെ പരിവേഷത്തിൽ അതിന്റെ പല തലങ്ങളിൽ വിമർശനങ്ങളും ചിത്രങ്ങളും മറ്റും ചേർത്ത് വളരെ പ്രസിദ്ധീകരിക്കുന്നു. ഓരോ ദിവസവും രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ രാവിലെത്തെ കത്തുകളും മെയിലും നോക്കുന്നതു പോലെ യാഹുവും ജിമെയിൽ എന്നിവയുടെ ‘Follow Up’ മെയിലുകളിലൂടെ എന്നും ഓരൊ ബ്ലൊഗുകളും വായിച്ച് അഭിപ്രായം എഴുതുന്നവർ ധാരാളമാണിന്ന്. അങ്ങനെ മലയാളം വായിച്ച് തന്നെ ദിവസം തുടങ്ങുന്നവർ. എല്ലാം തന്നെ ശുദ്ധസാഹിത്യം അല്ലെ,സമ്മതിക്കുന്നു. എന്നിരുന്നാലും കൂടുതലും വായിച്ചും അഭിപ്രായം പറഞ്ഞും,ചിന്തിപ്പിച്ചും മലയാളം വളരുക തന്നെയാണെന്ന കാര്യത്തിൽ സംശയം ഇല്ല.
ഒരു ബ്ലോഗ് ഏങ്ങനെ തുടങ്ങാം?
ഗൂഗിൾ ഈമെയിൽ ഉള്ള ആർക്കും തന്നെ ബ്ലോഗ് തുടങ്ങാം. ആദ്യം മലയാളം എഴുതുവാൻ വേണ്ടി മൊഴി കീമാൻ എന്ന പ്രോഗാം കം പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്യുക.അതിനു ശേഷം അഞ്ചലി മലയാളം ഫോൺ ഡ് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ട്രോൾ പാനലിൽ ഉള്ള, ഫോണ്ട് എന്ന ഫോൾഡറിലേക്ക് ഡൌൺലോഡ് ചെയ്യുക. ഇംഗ്ലീഷ് അക്ഷരമാല കൊണ്ടുതന്നെ മലയാളം റ്റൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കാൻ ധാരാളം ബ്ലൊഗർ മാരുണ്ട്. ഗൂഗിളിന്റ് മറുമൊഴികൾ അതെല്ലെങ്കിൽ യാഹുവിന്റെ മറുമൊഴിയുടെ ഗ്രൂപ്പിൽ ഇവയിൽ അംഗമാവുക. സ്ഥിരമായി വരുന്ന മെയിലുകളിൽ നിന്ന് നമുക്ക് വായിക്കാനും,ഇവയിലെ അംഗത്വം വഴി നമ്മുടെ ബ്ലോഗുകൾ വായിക്കാനും അഭിപ്രായം പറയാനും,മറ്റു ബ്ലോഗർമാരെ ക്ഷണിക്കാനും സാധിക്കുന്നു. ഇന്ന് ഏതു ഭാഷയിലും ബ്ലോഗാൻ സാധിക്കുന്നു,മലയാളം,ഇംഗ്ലീഷ്,തമിഴ്,ഹിന്ദി…..ഇതിത്രെയും പ്രസിദ്ധമായവ.ഏതു നാണയത്തിനും ഒരു മറുവശം കൂടിയുണ്ട്.എത്ര നല്ല സംരഭങ്ങളെയും നാശത്തിന്റെ വിത്തു വിതക്കാനായി,പാഴ്വിത്തുകൾ എന്നും ഉണ്ടാവും.ബ്ലോഗിലും ഇവയില്ലാതില്ല.പലരുടെയും ബ്ലോഗുകളിൽ അഭിപ്രായങ്ങളൂടെ കൂടെ വേദനിപ്പിക്കുന്ന കുത്തുവാക്കുകളുടെ അഭിപ്രായങ്ങളും,അശ്ലീലചിത്രങ്ങളും ലിങ്കുകളും അയച്ചു ശല്യം ചെയ്യുക എന്നിവ,ഒന്നിടവിട്ട സംഭവങ്ങളായി കണ്ടുവരാറുണ്ട്.
ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനമാനപ്പെട്ട കാര്യം,കുടുംബമായി,എല്ലാവരും ,ഏവരെയും സഹായിച്ച്,അഭിപ്രായങ്ങളറിയിച്ച്, തുടക്കക്കാരെ സഹായിച്ച്, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ച്, ഇന്നും ബ്ലോഗ് മലയാള സാഹിത്യത്തെ വളർത്തുക മാത്രമല്ല, മുരടിക്കാതെ, സാഹചര്യത്തിനും, സംസ്കാരത്തിനു അനുചിതമായി, മലയാള സാഹിത്യത്തെ മൂന്നോട്ടു തന്നെ നയിക്കുന്നു.