നമ്മളില്‍ പലരും മറക്കുന്ന ഒരു കാര്യമാണ്.മലയാള മണ്ണ്. ജീവിതത്തിന്റെ തത്രപ്പാടില്‍ മറന്നു പോകുന്ന മണ്ണ്.
എന്തു മണ്ണ്? ….ഉത്തരം, ഉടനടി വന്നു!!!
മനുഷ്യന് ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!. മക്കളെ സായിപ്പാക്കുകയാണോ?
അവര്‍ മലയാളം മറക്കില്ലെ??? എന്താ അഭിപ്രായം???
you see, i will tell you, ഉത്തരം ഉടനടി ഇംഗ്ലീഷിലെക്ക് തെന്നി നീങ്ങി,
ഞാന്‍ ഒന്നു തടയിട്ടു പിടിച്ചു….’സര് മലയാളത്തില്‍ പറഞ്ഞാല്‍ കോള്ളാമായിരുന്നു, എനിക്കെഴുതിയെടുക്കാന്‍ എളുപ്പം ആയിരുന്നു,!! എന്റെ മുറവിളി.
പലരും അങ്ങിനെയാണ്,ഇവിടെ നമുക്കാവശ്യം ഇഗ്ലീഷ് തന്നെ…കൂടെ മറുന്നു പോകാതിരിക്കാന്‍ മലയാളം വീട്ടുകാരിയോട് മക്കള്‍ സംസാരിക്കറുണ്ട്.എന്റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് വേണം പക്ഷെ കൂട്ടത്തില്‍ മലയാളം പഠിപ്പിക്കുകയും വേണം.ഇന്നത്തെ ലോകത്ത്, മലയാളം പഠിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഒന്നും തന്നെയില്ല. പിന്നെ ഇന്നത്തെ സ്കൂളുകളിലും ഒന്നും തന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ തന്നെ താല്പര്യം കാണിക്കുന്നില്ല.
ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് “നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ ” !!!
അപ്പൊ…… ചൈനക്കരനും ഫ്രഞ്ച്ചു കാരനും ഇംഗ്ലീഷ് അറിയില്ലല്ലൊ?
അതു ശരി തന്നെ??പക്ഷെ ഇന്ന് ലോക നിലവാരത്തില്‍ കുഞ്ഞുങ്ങള്‍ എത്തിച്ചേരണമെങ്കില്‍ ഇംഗ്ലീഷ് വേണം,അമേരിക്കയില്‍ കൂടുതല്‍ പേരും ഇംഗ്ലീഷ് അല്ല സംസാരിക്കുന്നത്,സ്പാനിഷ് ആണ്.എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തത മൂലം ചൈനക്കാര്‍ പിന്നോട്ട് പോകുന്നു. പലപ്പോഴും അത് കൊണ്ട് അവര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഉം…
റഷ്യക്കാരും അത് പോലെ തന്നെ,ഫ്രഞ്ചുകാരും,ഫ്രാന്‍സിലുള്ളവര്‍ക്ക് ഇംഗ്ലീഷിനോട് ഭയങ്കര വിരോധമാണെന്ന് കേട്ടിട്ടുണ്ട്,എന്ത് പറയാന്‍ !!!…
പക്ഷേ ഇതിനൊക്കെ രണ്ട് വശമുണ്ട്, അന്തമായ ആരാധനയോടും വിരോധത്തോടും എനിക്ക് യോജിപ്പില്ല’.,പുള്ളിക്കാരന്റെ കൊള്ളിച്ചുള്ള ഒരു സംസാരം.
ഒരിക്കലും മലയാളമണ്ണിലേക്ക് തിരികെപ്പോകാന്‍ യാതൊരുദ്ദേശവും ഇല്ലാത്ത, ഈ മാഹാമനസ്കനോടിനി എന്തു പറയാന്‍! എന്റെ ജോലിയുടെ ഭാഗമായി ഒരു സര്‍വെക്ക് ഞാനെത്തിയതാണീ ഓഫീസ്സില്‍!!! . മലയാളി ആണ് എന്ന പരിവേഷത്താല്‍ ഞാന്‍ എന്റെ സ്വയം കണ്ടെത്തിയ വിഷയം ചോദിച്ചു മനസ്സിലാക്കി എന്നെയുള്ളു. പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സിലായി, ഞാനും അധികം താമസിയാതെ സായിപ്പിന്റെ പിടിയില്‍ അകപ്പെടും. ജീവിതം കരപിടിപ്പിക്കാന്‍ നോക്കി നോക്കി, എന്റെ ജീവിതത്തിന്റെ തായ്വേരിനാണ് ഞാന്‍ കോടാലി വെച്ചിരിക്കുന്നത്.
ഞാനെത്ര തന്നെ നിര്‍ബന്ധിച്ചു പഠിപ്പിച്ചാലും, ജീവിതത്തിന്റെ ഒരു പരിധിക്കപ്പുറം എനിക്ക് എന്റെ മക്കള്‍ക്കു പൊലും പകര്‍ന്നു നല്കാന് കഴിയാത്ത എന്റെ മാതൃഭാഷ. എത്ര ശ്രമിച്ചാലും, റ്റി വി യിലും മറ്റും സംസാരിക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം, മലയാളം നശിച്ചു കൊണ്ടിരിക്കുകയാണെന്ന്. വളരെ ആധികാരികമായി കര്യകാരണസഹിതം വിസ്തരിക്കുന്നതു കണ്ടാല്‍ തോന്നും നാളെ ഇവരൊക്കെ നാട്ടില്‍ വന്ന് ഓട്ടോക്കരൊടും ബസ്കണ്ടെക്ടറോടും മറ്റും, സ്റ്റൊപ്പ് പ്ലീസ്, കാബ് പ്ലീസ്സ് എന്നും മറ്റും, “പഴവങ്ങാടി ചന്തക്ക് കൊണ്ടുപൊയി അതുവഴി, ശംഖുമുഖം കടാപ്പുറത്തു കൊണ്ടുപോകണം, പിന്നെ വെട്ടുകാടുപള്ളിയില്‍ നേര്‍ച്ചക്ക് പോകണം എന്ന്”, ഈ മലയാളി ഇംഗ്ലീഷ് ചേട്ടന്മാര് എങ്ങനെ പറയും.
എത്രകണ്ട് പുരോഗമനചിന്താഗതികള്‍ വന്നെത്തിയാലും, ഏതു നാട്ടില്‍ എത്തിച്ചേര്‍ന്നാലും നാടും വീടും ഭാഷയും മറന്നുള്ള ഈ ജീവിതം, എങ്ങിനെ മുന്നോട്ടു പോകും.പ്രത്യേകിച്ച് ഭാഷ. മലയാളഭാഷയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു…മലയാളം കവിത ,നോവല്‍ എന്നിവയുണ്ടോ എന്നു ചെന്നു കടകളില്‍ ചോദിച്ചാല്‍ , തിരികെ നമ്മളെ ഒരു നോട്ടം!!! ഇതേതു ജീവി എന്ന പോലെ!! പ്രവാസത്തിന്റെ മറുവില ഇത്രകണ്ടു ഭീകരമാകുമെന്നു കരുതിയിരുന്നില്ല.ഇതിന്റെ അവസാനം,ഇത്രകണ്ട് കൊടുക്കുന്ന മറുവിലയുടെ നമ്മുടെ മലയാളത്തിനു നല്‍കെണ്ടി വരുന്നു.
പണ്ട് തകഴിയുടെയും കുമാരനാശാന്റെയും എഴുത്തച്ഛന്റെയും കാലം കഴിയുമ്പോള്‍ മലയാളം തീര്‍ന്നു പോകും എന്നു പറഞ്ഞവര്‍ ഇന്ന് നണിച്ചു മരിച്ചു. ഇനി ഓ.എന്‍ വി, ബാലചന്ദ്രന് ചുള്ളികാടിന്റെയും, മാധവിക്കുട്ടിയുടെയും മറ്റും കാലം കഴിഞ്ഞാല്‍ ആരുമില്ല എന്നു പറയുന്നവര്‍ മലയാളം ബ്ലൊഗിലൂടെയും ചെറിയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും എഴുതിക്കൂട്ടുന്ന മലയാളം ധാരാളമാണ്.ഏത്രകണ്ട് മറ്റുള്ളവര്‍ നിഷേധിച്ചാലും എന്റെ മലയാളം എന്ന തോന്നല്‍ ഓരോരുത്തര്‍ക്കും വന്നല്‍ത്തന്നെ, മലയാളം എന്നു മലയാളമായിത്തന്നെ അവശേഷിക്കും. നമ്മുടെ മാതൃകാപരമായ വ്യക്തിത്വം എന്നു മലയാളമായിത്തന്നെ അവശേഷിക്കും