മണിലാൽ(സിനിമാ സംവിധായകൻ) :- പ്രവാസ ജീവിതത്തിന്റെ വരണ്ട വഴികളില്‍ സര്‍ഗ്ഗാത്മകതയുടെ വസന്തം കാണുന്നതാണ് സ്വപ്നയുടെ എഴുത്ത്. ഒരുതരം സ്വപ്ന സഞ്ചാരം. കഥയായാലും കവിതയായാലും മറ്റെന്തെഴുത്തായാലും സ്വപ്ന അനുഭവത്തെ മലയാള ജീവിതവുമായി അടുപ്പിച്ചു നിര്‍ത്തുന്നു. മറ്റൊരു തരത്തില്‍ ഗൃഹാതുരയോടെയുള്ള മലയാളമനസ്സിന്റെ പിന്‍ മടക്കം അതില്‍ ഉടനീളം കാണാം.
ബാല്യം പോലെ തിരിച്ചു പിടിക്കാന്‍ പറ്റാത്ത ഒന്നായി സ്വന്തം നാട് അവശേഷിക്കുന്നു എന്നറിയുന്ന ഏതൊരു പ്രവാസ ജീവിതവും കഠിനവും ഏകാന്തവുമായി തീരുന്നു. കഠിനജീവിതത്തിന്റെ നാളുകളായി അത് മാറുന്നു, പുറം മോടിയിലല്ല, അകമെ. അതില്‍ നിന്നെല്ലാം സ്വാതന്ത്ര്യത്തിന്റെ വഴികള്‍ കണ്ടെടുക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സര്‍ഗ്ഗാത്മകതയാണ് സപനയുടെ എഴുത്ത്. സന്തോഷത്തിന്റെ വഴികള്‍ സ്വയം തിരയുമ്പോഴും സഹജീവികളായ പ്രവാസ ലോകത്തെയും ഒപ്പം കൂട്ടാന്‍ സപ്ന എഴുത്തിലൂടെ ശ്രമിക്കുകയും ചെയ്യുന്നൂ. തന്റെ സാഹ്യത്യാഭിരുചികള്‍ക്ക് പിതൃസഹോദരി ലീലാമ്മ ജെ ഏണ്ണിറിയിലിനോടാണ് കടപ്പെട്ടിരിക്കുന്നത്. അമ്പതുകളില്‍ അവരുടെ മൂന്നു നോവലുകള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. പിതാവിന്റെ എഴുത്തും വായനയോടുമുള്ള അഗാധമായ താല്പര്യവും സ്വപ്നയുടെ എഴുത്ത് ജിവിതത്തെ സ്വധീനിച്ചിട്ടുണ്ട് .ഭർത്താവ് ബിജു ടിറ്റി ജോര്‍ജ്ജിനോടും മക്കളായ ശിക്ഷ,ദിക്ഷിത്,ദക്ഷിൺ എന്നിവരോടിപ്പം സപ്ന മസ്കറ്റിലെ ഒമാനില്‍ താമസിക്കുന്നു.