നല്ല ജലദോഷം …….എന്താ ചെയ്ക!കൂടെ തലവേദനയും,എന്നു പറഞ്ഞെത്തിയ എന്റെ ചേട്ടത്തിയമ്മയോട് ഏതൊരു സാധാരണ മനുഷ്യനെപ്പോലെ ‘eat a penadol മക്കളെ‘ എന്നു പറഞ്ഞു കയ്യൊഴിയാൻ നോക്കിയപ്പോൾ, ഒരു നീണ്ട വിളി എത്തി പുറകിൽ നിന്ന്…..എന്തിനാ മക്കളെ നീ മരുന്ന് തിന്നുന്നത്,ഇത്തിരി മുളകുവെള്ളം കുടീക്ക്!!എന്താ ഈ മുളകുവെള്ളം?ചുക്കുകാപ്പികളുടെ branded നാട്ടിൽ നിന്നും വന്ന,ഞങ്ങൾക്ക് ഈ മുളകുവെള്ളം അത്രക്കങ്ങോട്ടു ‘jell’ ചെയ്യാത്ത ഒരു കാര്യം പോലെ തോന്നി. എന്തായാലും പരീക്ഷിച്ചിട്ടു തന്നെ കാര്യം……….mummy നീട്ടിവിളിച്ചു,വീട്ടിൽ നിൽക്കുന്ന ചേടത്തിയ, ‘കൊച്ചെ, ഇത്തിരി മുളകുവെള്ളം ഒന്നു ചതച്ചെടുത്തേരെ‘!!അതിന്റെ പുറകെ വിട്ടു ഞാനും,“ചേടത്തി കൂട്ടുകൾ എടുത്തു ചതക്കുന്നതിനു മുൻപ് എന്നെ ഒന്നു കാണിക്കണെ“!!ചേരുവകക :1.പച്ചകൊത്തമല്ലി- 2 വലിയ സ്പൂൺ 2.കുരുമുളക്- 2 വലിയ സപൂൺ 3.ജീരകം- 1 വലിയ സ്പൂൺ 4. ഇഞ്ചി -ഒരു ചെറിയ കഷണം 5. വെളുത്തുള്ളി -രണ്ട് അല്ലി 6. ഒരു ലിറ്റർ വെള്ളം.ഇത്രയും എടുത്ത് വെള്ളം തിളപ്പിക്കാൻ അടുപ്പത്തുവെച്ച്,കാലും വേച്ച് വേച്ച് കൂട്ടുകൾ ചതച്ചെടുക്കാൻ പോയ ചേടത്തിയെ ഞാനും വിട്ടില്ല. ചതച്ചു വാരിയ മുളകുവെള്ളത്തിന്റെ കൂട്ടിനു കൂട്ടായി ഞാനും ചെന്നു.തിളച്ചുകൊണ്ടിരിക്കുന്ന കലത്തിൽ ഇട്ട്,അടപ്പടച്ച് തിളക്കാൻ വിട്ടു ചേടത്തി. ഇതിനിടയിൽ എന്റെ അമ്മയുടെ വക ഒരു ചെറിയ ക്ലാസ്സും………അതായത്,എന്റെ അമ്മ (അമ്മയുടെ അമ്മ)മഴക്കാലം തുടങ്ങിയാൽ മുളകുവെള്ളം എന്നും അടുപ്പിലുണ്ടാകും.ആർക്കും ഒരു യാത്രയോ , മറ്റോ ഉണ്ടെൻകിൽ പോലും ഈ വെള്ളം ഒരു ഗ്ലാസ്സ് കുടിച്ചിട്ടോ അല്ലെൻകിൽ തിരിച്ചെത്തിയാലും ഈ വെള്ളം അരക്കവിൾ കുടിച്ചിരിക്കണം.നേരെ അലോപ്പോതി മരുന്നിൽ ആശ്രയം പ്രാപിക്കുന്നവർക്ക് ഇതൊരു നേരംബോക്കായി തോന്നാം.എന്നാൽ രണ്ടു കവിൾ കുടിച്ചതിനു ശേഷം ആരും ഒന്നു പരീക്ഷിച്ചു പോകുന്ന മരുന്നു തന്നെ ഈ മുളകു വെള്ളം.ഒരു കുറിപ്പ്:ഈ തിളപ്പീച്ച വെള്ളം ചെറുചൂടോടെ കുടിക്കുക . ഒരു വട്ടം കുടിച്ചു തീർന്നാൽ രണ്ടാമതും ഇതേചേരുവയിൽ ഒരു ലിറ്റർ വെള്ളം കൂടിച്ചേർത്ത് തിളപ്പിച്ചു കുടിക്കാം
ചുക്കു വെള്ളം കുടിച്ചിട്ടുണ്ട് ജലദോഷം വന്നപ്പോൾ
പക്ഷേ ഈ മുളകുവെള്ളക്കൂട്ടു അതിനേ വെല്ലുന്നതു തന്നേ
എന്തായാലും കൂട്ടുവിധി കൂടി ഇതിൽ കുറിച്ചത് നന്നായി
ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ
ഇവിടെയെത്തിയത് നമ്മുടെ കുഞ്ഞൂസിന്റെ പേജിൽ നിന്നും
ഞാനും ഒരു പൊടി ഫ്രീലാൻസർ/ബ്ലോഗർ
നന്ദി ഫിലിപ്പ്, പണ്ടത്തെ അമ്മച്ചിമാരുടെ മരുന്നുകളും ആഹാര രീതികളും ഒന്നു ചെയ്തു നോക്കൂ, ആരോഗ്യം നമ്മുടെ പുറകെ വരും…………..
I’ve be familiar with involving how to download video from instagram here