ഒരു ചിത്രത്തിലെന്ന പോലെ
തെളിഞ്ഞൂ മുഖങ്ങള്‍,ദയനീയം
സ്നേഹത്തിനായി,ദയക്കായി
ആരോ പറഞ്ഞു‍പഠിപ്പിച്ച വരികള്‍
നിഷ്ക്കളങ്കതയില്‍ പൊതിഞ്ഞവ,
കരുണ തേടുന്ന കണ്ണുകള്‍‍‍
ഒരുപാട് ഒരുപാട് കഥകള്‍
തീരുമാനിച്ചുറപ്പിച്ചവയും,അല്ലാത്തവയും
നേരമ്പോക്കിനായി തുറന്നു വാര്‍ത്തയില്‍
എന്റെ നേരെ ദൈന്യതയുടെ കൈ നീട്ടി,
ഒരു പറ്റം അനാഥ കുഞ്ഞുങ്ങള്‍ .
കണ്ടു, കേട്ടു,മനസ്സുനിറയെ,
എവിടെ തുടങ്ങും, എവിടെ തിരയും?
തിരഞ്ഞു,അന്വേഷിച്ചു, കണ്ടെത്തി
വേഗയില്‍,ചലിച്ചു മനസ്സും വാക്കുകളും
ഒരു ലേഖനത്തില്‍ നിറച്ചു,
നിധി പോലെ കാത്തു,സൂക്ഷിച്ചു
എവിടെന്നു വരും സഹായം
എവിടെ? ആരെ?എന്തിന്?
മനസ്സില്‍ തോന്നിയ,ദയ , കരുണ,
എവിടെയോ പോയൊളിച്ചു,
ഇതില്‍, എന്തോക്കെയോ കുത്തിനിറച്ചോ!
ഇത്ര കണ്ട്, വിഷയങ്ങല്‍,ആശയങ്ങള്‍
നീരൂപണങ്ങള്‍‍‍, ഒന്നൊന്നായിവന്നു.
നീചമായ വാക്കുകളുടെ വേദന,
കീറി മുറിച്ചു,കണ്ണുനീരിനു രക്ത വര്‍ണ്ണം.
ഒന്നും തന്നെ വിലപ്പോയില്ല
വാക്കുകളും,നൊമ്പരങ്ങളും,ദൈന്യതയും.
ആരും കുഞ്ഞുങ്ങളെക്കണ്ടില്ല,
അവരുടെ വിഷമങ്ങള്‍ അനാഥത്വം,
നിസ്സഹായതയും,ഒന്നും വിലപ്പോയില്ല,
മറിച്ച് എന്റെ വാക്കുകളുടെ ഘടന,
രീതി,വ്യാകര‍‍ണത്തിന്റെ ചേര്‍ച്ചക്കുറവ്
എല്ലാം തെന്നെ ,വിമര്‍‍ശ്ശിക്കപ്പെട്ടു
എന്നെ,ഞാന്‍ മനസ്സിലാക്കിയൊ?
എന്നിലെ അനാഥത്വം ഞാന്‍ മറികടന്നൊ?
മന‍സ്സിന്റെ കോണില്‍ ഒളിപ്പിച്ചിരുന്ന ഭയം,
അപ്പാടെ ഞാന്‍തുറന്നു വെക്കുകയാരുന്നോ?
വാക്കുകളുടെ വേലിയേറ്റം ,എന്നേന്നും
തിക്കിതിരക്കി മന‍സ്സിന്റെ,കോണില്‍
പക്ഷേ,എല്ലാം ഞൊടിയിടയില്‍ നഷ്ടമായി
ഒരു പുസ്തകത്താളില്‍ എരിഞ്ഞമര്‍ന്നു
എന്റെ സ്വപനങ്ങള്‍,എന്റെ വാക്കുകള്‍‍.
എന്റെ ആശയങ്ങള്‍,എന്റെ ചിന്താശകലങ്ങള്‍.