സെറീൻ ഫിലിപ്പ്-എണ്ണക്കറുപ്പുള്ള “ക്ലാസിക്കൽ സുന്ദരി” “ഒരു സമയത്ത് ഞാൻ സ്വയം വിശ്വസിച്ചു,എന്റെത് ശപിക്കപ്പെട്ട ജന്മം ആണെന്ന്”.മറ്റുള്ള വെളുത്ത സുന്ദരിമർക്കിടയിൽ നിന്ന് വേറിട്ടു നിൽക്കാനായി എന്റെ നിറം എന്നെ,എങ്ങനെയോ നിർബന്ധിച്ചിരുന്നു! ബാ‍ല്യകാലത്ത് അത്രക്കൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല,ഈ നിറവ്യത്യാസത്തെക്കുറിച്ച്! എന്നാൽ വലുതാകുംന്തോറും,എന്റെ നിറത്തെക്കുറിച്ചു അപമര്യാദപരമായ, സംസ്കാരമില്ലാത്തെ,നിന്ദ്യമായ അഭിപ്രായപ്രകടനങ്ങൾ കേട്ടില്ലെന്നു നടിക്കാനായില്ല. നമ്മുടെ മാദ്ധ്യമങ്ങളും, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു, പെൺകുട്ടികളുടെ വെളുത്തനിറം അവരുടെ സൌന്ദര്യത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന്!ചെറുപ്രായത്തിൽത്തന്നെ വേദനയോടെ സമൂഹം എന്നെ മനസ്സിലാക്കിത്തന്നു,ജോലിക്കോ,വിവാഹത്തിനോ, എന്തിനും ആരുടെയും ആദ്യത്തെ സുന്ദരി എന്നൊരു ‘ചോയിസ്’ ഞാനായിരിക്കില്ല എന്ന്! എന്നാൽ എന്റെ അമ്മ അങ്ങനെ ഒരു ഉത്തരം എന്റെ ജീവിതത്തിന്റെഅവസാനവാക്കായി കേൾക്കാൻ തയ്യാറായില്ല. അമ്മ പറഞ്ഞു,”ദൈവം നമുക്ക് ജീവിതത്തിൽ തന്നിരിക്കുന്ന നല്ല ഹൃദവും,നല്ല താലന്തുകളിലും ആണ് ഏതൊരു മനുഷ്യന്റെ വ്യക്തിത്വവും, സാമർഥ്യവും നിർവ്വചിക്കപ്പെടുന്നത് എന്ന്. അമ്മയുടെ ആവാക്കുകൾ ഞാൻ വിശ്വസിച്ചു, മനസ്സിൽ ഉറപ്പിച്ചു. അല്ലെങ്കിൽ ഞാനിന്നും എന്റെ നിറത്തെ, എന്റെ ജീതിതത്തിന്റെ അർത്ഥങ്ങൾ തീരുമാനിക്കാൻ അനുവദിച്ചേനെ, തീർച്ച”.കറുത്ത നിറം അല്ലെങ്കിൽ ഇരുനിറം ഉണ്ടാകുക എന്നത്, എന്നെ കവച്ചുവെച്ചു ജിവിക്കാനുള്ള അനുവാദമൊ,ലോകത്തിന് എന്നെ കണ്ടില്ലെന്നു നടിക്കാനോ ഉള്ള ഒരു തീരുമാനമോ അല്ല. മറിച്ച് കാര്യഗൌരവമുള്ള ചിന്തകൾ ഞാൻ എന്റെ മനസ്സിൽ കൊണ്ടുവന്നു.ഞാൻ ആരാണെന്നും, ഞാൻ എന്നെത്തന്നെ ഞാനായി അംഗീകരിക്കാനും തീരുമാനമെടുത്തുകഴിഞ്ഞ്,എനിക്ക്എന്നെ സ്വയം തടഞ്ഞു നിർത്താനായില്ല എന്നതാണ്പിന്നീടുള്ള സത്യം.എന്നെ താഴ്ത്തിക്കെട്ടാം എന്ന്ആലോചിച്ച ഒരോരുത്തർക്കുമുള്ള ഉത്തരം ഇതാണ്, എന്റെ നിറം അല്ല എന്റെ നിർവ്വചിക്കുന്നത്, വർണ്ണിക്കുന്നത്”. ”ഹീൽ ദ വേൾട്” എന്നൊരു ഗ്രൂപ്പിൽ സെറീൻ ഫിലിപ്പ് തന്റെ നിറത്തെക്കുറിച്ച് സധൈര്യം എഴുതിയ വാചകങ്ങൾ ആണിവ!
വളരെ വിഷമത്തോടെയാണ് ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സെറീന്റെ ഈ പോസ്റ്റ് ഫെയിസ്ബുക്കിൽ വായിച്ചത്! സാഹിത്യങ്ങളിലും വർണനകളിലുമായി നമുക്ക് സുപരിചിതമായ ഒരു വസ്തുതയാണ്, കറുപ്പിന്റെ വിവരണങ്ങൾ!എന്താണ് ഇതിന്റെ യഥാർത്ഥ അർഥം? കറുപ്പിന്റെ സൗന്ദര്യം അത്രയും മനോഹരം ആകുന്നത് എന്തുകൊണ്ട്? സ്വന്തം നിറം അല്പം ഇരുണ്ടതോ, കറുപ്പോ ആണെന്നു കരുതി അപകർഷതാ ബോധം കാരണം മാനസികമായി വിഷമിക്കുന്നവർ അറിയാതെ പോകുന്ന ഒരു സത്യം ആണ് ഇത്. ആഫ്രിക്കൻ സുന്ദരികളിൽ പലരും ലോക സൗന്ദര്യപ്പട്ടത്തിൽ മുത്തമിട്ടിട്ടുണ്ട് എങ്കിൽ പോലും മനസ്സ് നിറഞ്ഞു കറുപ്പിനെ അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾക്ക് വിമുഖതയാണ്. ഈ അവസ്ഥ നിലനിൽക്കുമ്പോൾ ഈ വാക്കുകൾ ശ്രദ്ധിക്കൂ ”ആളുകൾ എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ കറുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നു, ഇതിനുള്ള ഉത്തരം,, ഞാൻ നിങ്ങളെക്കാൾ ഏറെ മെലാനിൻ എന്ന ശരീരത്തിന് കറുപ്പ് നിറം നൽകുന്ന വസ്തുകൊണ്ട് അനുഗ്രഹീതമാണ്” എന്നാണ് സുഡാനീസ് മോഡലായ ന്യാകിം ഗേറ്റുവച്ച് പറയുന്നത്.
എന്തുകൊണ്ട് സെറീൻ ഇങ്ങനെ ഒരു പോസ്റ്റ് ഫെയിസ്ബുക്കിൽ? ഡബ്ല്യു സി സി കോളേജിലെ ഏതോ ഒരു പേജിൽ എഴുതാൻ പേരിപ്പിച്ചപ്പോൾ അവിടെ കണ്ട ഒരു വാക്ക്, എന്നെ എന്റെ പഴയകാലത്തെ ഒരു ഏടിലേക്ക് കൊണ്ടുപോയി. ‘നിറം’ ആയിരുന്നു ആ വാക്ക്! എന്റെ ഏറ്റവും നിരുത്സാഹകരമായ, വിഷമം ഉണ്ടായിരുന്ന ഒരു കാലം. സ്കൂളിലെ കൂട്ടുകാരൊക്കെ കളിയാക്കിയിരുന്നു, പ്രത്യേകിച്ച് ആൺകുട്ടികൾ, എന്നെ മാത്രമല്ല,നിറം കുറഞ്ഞ ആരെയും! ചിരിക്കുംബോൾ നിന്റെ പല്ല് മാത്രം വെളുത്തിരിക്കും”,അങ്ങനെ പലതും പറഞ്ഞു കളിയാക്കിയിരുന്നു.
ജോഗ്രഫി വിഷയത്തിൽ ‘റ്റിറ്റി കാക്ക’ എന്നൊരു പുഴയെക്കുറിച്ചു പഠിച്ചപ്പോൾ ഒരു ആൺകുട്ടി ,നിനക്കാണ് ഈ റ്റിറ്റികാക്ക എന്ന പേര് ചേരുന്നത് എന്നു പറയുമായിരുന്നു. എബി,എന്റെ അനിയൻ ചെറുതായിരുന്ന സമയത്ത്, അവൻ കളിയാക്കുമായിരുന്നു,ചേച്ചി എന്ത് കറുത്തതാ, എന്നെ നോക്കു ,എന്റെ നിറം കണ്ടോ?എന്താ നിറം എന്നോ,എന്നെ അവൻ കളിയാക്കുകയാണെന്നോ പോലും അവനും അന്ന് അറിയില്ലായിരുന്നു, അവനെന്നെ കളിയാക്കുകയാണെന്ന് മനസ്സിലാക്കാനുള്ള മനസ്സാന്നിദ്ധ്യം എനിക്കും ഇല്ലായിരുന്നു! എന്തായിരുന്നു സെറിന്റെ പ്രതികരണങ്ങൾ? മനപ്പൂർവ്വം നമ്മളെ വിഷമിപ്പിക്കാനായി കളിയാക്കുന്നവരും, അറിയാതെ ഒരു തമാശയായി മാത്രം കാണുന്നവരും ഉണ്ട് നമുക്കിടയിൽ! എങ്കിലും നമ്മുടെ മനസ്സ് സങ്കടപ്പെടുക തന്നെ ചെയ്യും എപ്പോഴും! എനിക്ക് വീട്ടിൽ അപ്പച്ചനും അമ്മച്ചിയും, അപ്പയും അമ്മയും ഒക്കെ വളരെ ‘സപ്പോർട്ടിവ്’ ആയിരുന്നു എന്നും.വളരെ സ്നേഹത്തോടെ മാത്രം അവർ ഇത്തരം എന്റെ സങ്കടങ്ങളോട് പ്രതികരിച്ചിരുന്നു.അവരൊരിക്കലും എന്റെ നിറത്തെക്കുറിച്ച് പറയാറും ഇല്ല.
അമ്മ ഇന്ധുവാണ് മുഴുവൻ പ്രചോദനവും എന്നു പറഞ്ഞല്ലോ, എങ്ങനെയാണ് അമ്മ പ്രതികരിച്ചത്? അമ്മയോട് ഞാൻ എല്ലാത്തിനെക്കുറിച്ചും സംസാരിക്കുമായിരുന്നു. മറ്റുള്ളവരുടെ പ്രതികരണങ്ങളും, കളിയാക്കലുകളും അല്ല നിന്റെ സ്വഭാവവും, അഭിപ്രായങ്ങളും തീരുമാനിക്കേണ്ടത്! മറിച്ച് നിനക്കുള്ള ഒരേഒരു കുറവ് അവർ ചൂണ്ടിക്കാണിക്കുംബോൾ ,നീ മനസ്സിലാക്കുക, നിനക്കുള്ള 1001 കഴിവുകളിൽ അവർക്കുള്ള കുശുംബ് മാത്രമാണത്! നിന്റെ കഴിവുകളെ ആരുക്കും നിന്നിൽ നിന്ന് പറിച്ചു മാറ്റാൻ സാധിക്കില്ല, അവ നിന്റെ മാത്രം ആണ്! അങ്ങനെ കാണുക,നിന്റെ പാട്ടും നൃത്തവും സംസാരവും എല്ലാ നിന്നെ കളിയാക്കുന്നവർക്കില്ല, അത് കൊണ്ട് നീ ഇതിനോട് പ്രതികരിക്കാതിരിക്കുക, വിട്ടുകളയുക. നിറം അല്ല മനുഷ്യന്റെ അളവുകോൽ, മറിച്ച് സ്വഭാവം, പെരുമാറ്റം എന്നിവയാണ്.
അമ്മ ഇന്ധുവിന്റെ വാക്കുകൾ” കറുത്തനിറം എന്നത് ദൈവം നിനക്ക് തന്നൊരു ദാനം ആണ്. ഇഡ്യയിലേക്ക് ധാരാളം മനുഷ്യർ വരുന്നു, വെയിൽ കൊണ്ട് ‘റ്റാൻ നിറം’ കിട്ടാൻ വേണ്ടി ശ്രമിക്കുന്നു. നിനക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായ ഈ നിറം സ്വദവെ കിട്ടിയിട്ടുണ്ട്. കൂടാതെ ഇത്തരം നിറം ഉള്ള മനുഷ്യർക്ക് പ്രായം ആയി എന്നൊരു കാര്യം ഉണ്ടാകുകയേ ഇല്ല, ഈ നിറം എപ്പോഴും, ചുക്കാതെ ചുളുങ്ങാതെ, പ്രായം അറിയിക്കാതെ തിളങ്ങി നിൽക്കും,അതല്ലെ ഏറ്റവും നല്ല കാര്യം! നിന്റെ നിറത്തെക്കുറിച്ച് നീ അഭിമാനിക്കുകയാണ് വേണ്ടത്”
സമൂഹത്തിന്റെ പ്രതികരണങ്ങൾ വളരെ പരിതാപകരമാണ്? ക്ലാസ്സിൽ റ്റീച്ചർമാർ വന്നാൽ ആദ്യം ചെയ്യുന്നത്, അവരുടെ ആദ്യത്തെ നോട്ടത്തിൽത്തന്നെ , നിറം കുറഞ്ഞ ആൺകുട്ടികളെ നോക്കി പറയും, ‘ ക്ലാസ്സിൽ ശല്യങ്ങൾ ഉണ്ടാക്കരുത്” . നിറത്തിൽ നിന്ന് അവർക്ക് ആ കുട്ടികളുടെ സ്വഭാവം മനസ്സിലായി എന്നാണ് അവർ തീരുമാനിക്കുന്നത്. എന്നാൽ അങ്ങനെയൊന്നും തന്നെയില്ല. സ്ക്കൂളിലെ’ സൌൺണ്ട് ഓഫ് മ്യൂസിക്കിൽ ‘ എന്ന നാടകത്തിൽ ഫ്രോലൈൻ മറിയ ആയി അഭിനയിക്കാൻ എന്നെ വിളിച്ചു. ക്യാപ്റ്റൻ ആയി ഒരു വെളുത്ത്തുടുത്ത് ഒരു ചെറുക്കനും, ഹീറോയിൻ ആയി ഞാനും! എന്റെ കൂട്ടുകാരും, കാണാൻ വന്നവരും ഒക്കെ പറഞ്ഞു , ഞാൻ ഈ ഭാഗം എങ്ങനെ അഭിനയിക്കും, ഇവർ തമ്മിൽ ഒരു ചേർച്ചയും ഇല്ലല്ലോ നിറം കൊണ്ട് ? എന്നാൽ അത്തരം അഭിപ്രായങ്ങൾ കേട്ട് ഞാൻ എന്റെ പ്രതികരണങ്ങളെ ‘പ്രചോദനങ്ങൾ ‘ ആക്കി. അതിനാൽ നന്നായി അഭിനയിക്കുകയും ആ നാടകം ഒരു വലിയ വിജയം ആയിത്തീരുകയും ചെയ്തു. സ്കൂളിന്റെ ആനുവൽ ഡേക്ക് വീണ്ടും ആ നാടകം തന്നെ അവതരിപ്പിക്കുകയും , എല്ലാവരും കയ്യടിയോടെ , ഞാനടക്കം എല്ലാ അഭിനേതാക്കളെയും അനുമോദിക്കുകയും ചെയ്തു.
ഒരു അടിക്കുറിപ്പ്:- എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ, അവർ നല്ല വെളുത്തിരിക്കാനും, വെയിൽ കൊണ്ട് കറുത്ത് പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറഞ്ഞു കൊടുക്കുന്നു.
നല്ല ക്രീമുകൾ ഉപയോഗിക്കണം, നല്ല പോലെ മുഖം സൂക്ഷിക്കണം എന്നൊക്കെ, ആവശ്യമില്ലാത്തെ സമ്മർദ്ദങ്ങളും, സ്വാധീനങ്ങളും കുട്ടികളോട് അവർ ചെയ്യുന്നു. അങ്ങനെ ഒന്നും തന്നെ എന്റെ മാതപിതാക്കൾ എന്നോട് പറയുകയോ, ചെയ്യാനൊ പ്രേരിപ്പിച്ചിട്ടില്ല. നിനക്ക് വേണമെങ്കിൽ ചെയ്യുക എന്നു മാത്രം പറഞ്ഞിരുന്നു. അതൊക്കെ എന്റെ മാത്രം തീരുമാനങ്ങൾക്ക് വിട്ടുതന്നു എന്നതാണ്
സത്യം. എന്റെ സ്വഭാവത്തിലും, പെരുമാറ്റത്തിലും, കഴിവുകളിലും അവർ കൂടുതൽ വിശ്വസിച്ചു, ഇന്ന് അത് എന്നെ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാക്കി. അതാണ് എന്റെയും എന്നെ വളർത്തിയ എന്റെ മാതാപിതാക്കളുടെ വിജയം. എന്റെ നിറം അല്ല എന്റെ വ്യക്തിത്വം ആണ് എന്നെ സെറീൻ ഫിലിപ്പ് ആക്കുന്നത്.”ഈ സുന്ദരിയെ നോക്കി _ബ്യൂട്ടിഫുൾ_ എന്നു പറയാത്ത ആളുകൾ കാണില്ല എന്നതാണ് വാസ്തവം.