img_20161012_141023
സുരഭി ലക്ഷ്മി- 2016 ലെ മികച്ച ദേശിയ നടി
ശബാന ആസ്മി, സീമ ബിശ്വാസ്, സ്മിത പാട്ടീല്‍, കങ്കണ റനൗത്ത് എന്നീ ദേശീയ അവാര്‍ഡ് ജേതാക്കളുടെ പേരിനൊപ്പമാണ് സുരഭി ലക്ഷ്മിയുടെ പേരും ഇനി ചേര്‍ത്തുവായിക്കാനാവുക. കാരണം ഇവരെല്ലാം തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രതിഭ തെളിയിച്ചവരാണ്. മലയാളത്തിലെ ഒരു ചലച്ചിത്ര/ടെലിവിഷൻ/നാടക അഭിനേത്രിയായ സുരഭി 2016 ലെ മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവർ ഇപ്പോൾ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായി വേഷമിടുന്നുണ്ട്. യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിയ്ക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്കാരം ലഭിച്ചു. അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
മീഡിയ വൺ ചാനലിന്റെ ഹാസ്യപരമ്പരയാണ് എം 80 മൂസ. നാട്ടിൽ മീൻ കച്ചവടം ചെയ്യുന്ന മൂസയുടെ ഭാര്യ പാത്തുമ്മയായി അഭിനയിച്ച സുരഭി ലക്ഷ്മി എന്ന കഥാപാത്രത്തത്തിന് കേരളക്കരയിൽ മാത്രമല്ലെ ആരാധകർ! കഥാപാത്രങ്ങളുടെ കോഴിക്കോടിൻറെ നാടൻ സംസാര ഭാഷ അവതരണം എന്നതാണ് പരിപാടിയുടെ പ്രധാന ആകർഷകത്വം. അതെ, ”കോയിക്കോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കോ” എന്ന എപ്പിസോഡ് ഇറങ്ങിയതോടെ ഈ കഥാപാത്രങ്ങൾ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും എല്ലാം ഹിറ്റായി. മലബാഎ ഭാഷ ഇങ്ങനെ സംസാരിക്കുന്ന ഒരു സീരിയൽ വേറെയില്ല. ഏതെങ്കിലും സിനിമയിലോ സീരിയലിലോ ഏതെങ്കിലും ഒരു കഥാപാത്രമോ മറ്റോ വന്നാലായി. എം 80 മൂസ എന്ന സീരിയലിനെ ഇപ്പോൾ ജനങ്ങൾ വിളിക്കുന്നത് ‘പാത്തൂന്റെ സീരിയൽ‘ എന്നാണ്. പാത്തുവിന്റെ ഭാഷ, കഥാപാത്രത്തിന്റെ ലാളിത്യം, നിഷ്കളങ്കത, അതുകൊണ്ടുതന്നെയാണ് പാത്തു എന്ന സുരഭിയെ മലയാളികൾ ഏറ്റെടുത്തത് പ്രത്യേകിച്ചും പ്രവാസികളായ ആളുകൾ.
സുരഭി ലക്ഷ്മി വാണിജ്യസിനിമകളുടെ ഭാഗമാണോ അതോ സമാന്തര സിനിമകളുടെ ഭാഗമാണോ എന്ന ചോദ്യത്തിനുത്തരം ഇല്ല!. കഴിഞ്ഞ പന്ത്രണ്ട് വര്ഷമായി അവര് സിനിമയുടെ ഭാഗമായുണ്ട്. അഭിനയ പാടവം ഉണ്ടായിട്ടും നായികയായില്ല. പക്ഷെ മുന്നിര നായികമാര്ക്കൊന്നും കിട്ടാത്ത ഭാഗ്യം സുരഭി നേടി, പ്രധാനകഥാപാത്രമായി ആദ്യമായി അഭിനയിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം. നടിയെന്ന നിലയിൽ, കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താൻ സുരഭിയെ പ്രാപ്തയാക്കിയത് നാടകത്തിന്റെ തട്ടകമാണ്. ഭരതനാട്യത്തില് ബിരുദം ഒന്നാം റാങ്കോടെ പാസായ കലാകാരിയാണ് സുരഭി. തിയേറ്റര്‍ പഠനം , രണ്ടാമത്തെ ഓപ്ഷനായിരുന്നു. പിന്നെ നടന വഴിയില്‍ നിന്ന് നാടക വഴിയിലേക്ക് മനസ്സും ശരീരവും ഒരേപോലെ ചലിച്ചു. അഭിനയത്തില് നാടകം നല്കുന്ന സ്വാതന്ത്ര്യം പൂര്ണമായി ആസ്വദിച്ച് സ്വയം നവീകരിക്കുകയാണ് സുരഭി ലക്ഷ്മി.
മീഡിയ വണ്ണിലെ ‘എം80 മൂസ’യിലും ‘മിന്നാമിനുങ്ങി’ലും പ്രാദേശികത അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഭാഷയിലും പെരുമാറ്റത്തിലും അത് പ്രകടമാവുകയും വേണം.
കഥാപാത്രങ്ങളിലേക്കൂള്ള വഴി
തിയേറ്റര് തന്നെയാണ് ഇതിന് പ്രധാനഘടകം. ഒരു കഥാപാത്രത്തെ വെറുതെ അവതരിപ്പിക്കുകയല്ല. ഗൗരവത്തോടെ കാണണം എന്ന കാഴ്ചപ്പാട് മാറ്റിയത് തിയേറ്റര് പഠനമാണ്. ആ പരിശീലനം കിട്ടിയില്ലായിരുന്നെങ്കില് കഥാപാത്രമാവുന്നതിന് വേണ്ടി കൂടുതല് പ്രയത്നിക്കണം എന്ന ചിന്ത മനസ്സിലും ,ശരീരത്തിലും വരില്ല എന്ന് സുരഭി തീർത്തും പറയുന്നു. അനില് തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങിൽ തിരുവനന്തപുരം ഭാഷാ ശൈലിയാണ് ഉപയോഗിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വകലാശാലയിൽ പഠിക്കുമ്പോള് ഹോസ്റ്റല് മേട്രണായ മീന തിരുവനന്തപുരം സ്വദേശിയായിരുന്നു. മീന മേട്രന്റെ ഒരു “ ഓറ” ആ കഥാപാത്രത്തിന് വേണ്ടി ഞാൻ സ്വീകരിച്ചത്, ഒരിക്കലും അനുകരണമല്ല. കോഴിക്കോടന് ഭാഷയിലുള്ള പാത്തുവിനെ മറികടിക്കണം എന്ന ഒരു ചിന്തയും അതിൽ ഉണ്ടായിരുന്നു. എന്റെ സിനിമാ ജീവിതത്തില് മിന്നാമിനുങ്ങ് ഒരു നല്ല സിനിമയായിരിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.
നൃത്തം
നൃത്തം ഉപേക്ഷിച്ചതല്ല. നൃത്തത്തിനപ്പുറം നാടകത്തിനൊരു പഠനം ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. കാലടിയിൽ എത്തുന്നതിന് മുമ്പ് സ്കൂൾ ഓഫ് ഡ്രാമയെപ്പറ്റി കേട്ടിട്ടില്ലായിരുന്നു. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് നൃത്തം എടുത്തത്. പക്ഷെ അഭിനയം പ്രത്യേകമായി പഠിക്കാം എന്ന് പിന്നീടാണറിഞ്ഞത്.. നൃത്തത്തിന്റെ താളവും ഒക്കെ കൃത്യമായി ഞാന് നാടകത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. എട്ട് വര്ഷമായി നൃത്തം ചെയ്തിട്ട്. ഭരതനാട്യ ബിരുദം ഒന്നാം റാങ്കോടെ സുരബി പാസായിട്ടുണ്ട്.
നാടകം
ബോംബെ ടൈലേഴ്സ് സംവിധാനം ചെയ്ത വിനോദ് കുമാറിന്റെ തന്നെ യക്ഷിക്കഥകളും നാട്ടുവര്ത്തമാനങ്ങളും എന്ന നാടകത്തിൽ ഞാൻ നാടകത്തിന് വരട്ടെയെന്ന് ചോദിച്ചു! അങ്ങനെ 10 ദിവസം, മറ്റെല്ലാ പരിപാടികളും ഒഴിവാക്കി ഈ നാടകത്തിനുവേണ്ടി സമയം കണ്ടെത്തി. ഫോണ് കോളുകള് പോലും വേണ്ടെന്നുവച്ചു. ഉച്ചയ്ക്ക് തുടങ്ങി പുലര്ച്ചവരെ പരിശീലനം. ഒരു കല്യാണമണ്ഡപത്തിലായിരുന്നു റിഹേഴ്സല്. ഇടപ്പള്ളി അതീതി സ്കൂള് ഓഫ് പെര്ഫോമന്സ് ആണ് ബോംബെ ടൈലേഴ്സ് രംഗത്തെത്തിച്ചത്. നാടകം സിനിമ പോലെയല്ല. നാടകത്തിലെ ഓരോ രംഗവും എല്ലാവരും ചേര്ന്നാണ് വിപുലപ്പെടുത്തുന്നത്. ഓരോ സീനിനും അനുസൃതമായ സംഗീതം ഏതെന്ന് പരിശോധിക്കണം. ചമയം ഏതാവണം എന്ന് നിശ്ചയിക്കണം. അങ്ങനെ നിരവധി കാര്യങ്ങള് റിഹേഴ്സലിനൊപ്പം തന്നെ ചെയ്യണം. നാല്പതോളം പേരാണ് അതില് അഭിനയിച്ചത്. നാടകം എന്നത് വല്ലാത്തൊരു ശക്തിയാണ് തരുന്നത്. അതൊരു കൂട്ടായ്മയാണ്. സിനിമ എന്നത് പലതായി ചിതറിക്കിടക്കുകയാണ്. സിനിമ എന്നത് ഒരുപാട് ടേക്കുകളിലൂടെ കടന്നുപോകുമ്പോൾ നാടകം ഒറ്റ ടേക്കാണ്. എല്ലാവരും ഒരേ മനസ്സോടെ നിന്നെങ്കില് മാത്രമേ നാടകം ഒറ്റ ടേക്കില് ശരിയാവൂ. ‘യക്ഷിക്കഥകളും നാട്ടുവര്ത്തമാനങ്ങളും’ ഒന്നൂടെ ചെയ്യണം എന്നുണ്ട്. അധ്യാപകന് രമേഷ് വര്മ സാറിനൊപ്പം ബെര്ടോള്ഡ് ബ്രഹ്ത്തിന്റെ ‘സെത്സ്വാനിലെ നല്ല സ്ത്രീ’ എന്ന നാടകം ഉണ്ട്. ചെറിയ വേഷമാണെങ്കിലും പ്രാധാന്യം ഉണ്ടാവണമെന്നേ ആഗ്രഹിക്കുന്നുള്ളു.എല്ലാ കലാകാരന്മാര്ക്കും അവസരം കിട്ടണമെന്നാണ് സുരഭിയുടെ ആഗ്രഹം.
കുടുംബം
അച്ഛന് കെ.പി. ആണ്ടി ഞാന് പ്ലസ് ടുവിന് പഠിക്കുമ്പോള് മരിച്ചു. അദ്ദേഹം നല്ലൊരു കലാസ്വാദകനായിരുന്നു. മൂന്നര വയസ്സില് എന്നെ സ്റ്റേജിലേക്ക് ആദ്യമായി കയറ്റിയത് അച്ഛനാണ്. അമ്മ രാധ. നൃത്തവും നര്മ്മവും എല്ലാം അമ്മയില് നിന്നാവാം കിട്ടിയത്. സഹോദരങ്ങളും കലാകാരന്മാര് ആയിരുന്നെങ്കിലും അവരുടെയെല്ലാം ആഗ്രഹങ്ങള് പൂര്ത്തീകരിച്ചത് എന്നിലൂടെയാണ്. ഓരോ ഘട്ടത്തിലും പ്രോത്സാഹിപ്പിച്ചത് ഇവരെല്ലാമാണ്. സുബിത സന്തോഷ്, സുമിത അഖില്, സുധീഷ് എന്നിവരാണ് സഹോദരങ്ങള്. എന്റെ അമ്മാവനേയും നാട്ടുകാരേയും ആരേയും മാറ്റിനിര്ത്താനാവില്ല. ഇവരെല്ലാവരുമാണ് എന്നിലെ കലാകാരിയെ പ്രോത്സാഹിപ്പിച്ചത്.
മലയാള സിനിമകൾ
ഇരുവഴി തിരിയുന്നിടം – 2015,മിന്നാമിനുങ്ങ് – 2016,തിരക്കഥ, ഗുൽമോഹർ എന്നിവയാണ് സുരഭിയുടെ മലയാള സിനിമകൾ
അടിവര
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും, തിയേറ്റർ ആർട്സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഛായാഗ്രാഹകൻ വിപിൻ സുധാകറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.