img_20161012_141023
സുഗന്ധി ഹരീഷ് – സജീവമായ ഒരു നാടകനടി
കേരളത്തിൽ ഒരുകാലത്തും ചിത്രകാരന്മാരോ, ശില്പികളോ, നാടകപ്രവർത്തകരോ, സാഹിത്യകാരന്മാരോ സ്വന്തം അസ്തിത്വത്തെക്കുറിച്ചു ആകുലപ്പെട്ടിട്ടില്ല എന്നത് വാസ്തവം! നാടകത്തിന്റെ കുലപതികളിൽ ചിലരായ സി. ജെ. തോമസിനും, സി. എൻ. ശ്രീകണ്ഠൻ നായർക്കും കെ. ടി. മുഹമ്മദിനും, തോപ്പിൽഭാസിക്കും, ജി. ശങ്കരപ്പിള്ളക്കും ഇല്ലാത്ത സൗകര്യങ്ങൾ ഇന്നത്തെ നാടക പ്രവർത്തകർ അനുഭവിക്കുന്നുണ്ട്. ഇന്നും മാധ്യമങ്ങൾ നാടകത്തെ ഏറ്റെടുക്കുന്നുമുണ്ട്. പക്ഷെ, ഇന്നത്തെ നമ്മുടെ തലമുറക്ക് കേരളത്തിലെ നാടകവേദിയിൽ നഷ്ടപ്പെട്ടത്‌ സൗന്ദര്യാത്മകവുമായ ഒരു സമീപനമാണ്. അതു വീണ്ടെടുക്കാനായി ചിലരെങ്കിലും ശ്രമിക്കുന്നുണ്ട് എന്നതും വാസ്തവം! മലയാള നാടകവേദിയിൽ ഇന്ന് കാണുന്നത് ആശയ ദാരിദ്ര്യമാണ് എന്ന് ശഠിക്കുന്നവരും ധാരാളം.
മാര്ച്ച് 27- ലോകനാടകദിനം ആയി ആഘോഷിക്കപ്പെടുന്നു. കേരളം അവതരണകലകളെ സംബന്ധിച്ച് കലാകാ‍രന്റെ ഒരു മെക്കയാണ് എന്ന് എവിടെയൊ വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് എളുപ്പത്തിൽ പറഞ്ഞാൽ ടി.വി.യും സിനിമയുമൊക്കെ കൂടുതൽ പ്രശസ്തമായതോടുകൂടി നാടകം മരിച്ചു എന്നുതന്നെ പറയാം. നാടകസാഹിത്യം മലയാളത്തിൽ ആവിര്ഭ്വിച്ചത് 19-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. രണ്ടു മണിക്കൂർ സ്റ്റേജിൽ നടക്കുന്ന നാടകം തികച്ചും അഭിനേതാക്കളെ ആശ്രയിച്ചാണ്‌ പോകുന്നത്‌. 1974 ജൂൺ 7 നാണ് ഗൾഫിലെ ആദ്യ മലയാള നാടക അബുദാബിയിൽ അരങ്ങേറിയത്. ഇത്തരം ഒരു കാലത്ത് നാടകത്തെ സജീവമായി നിലനിർത്തിക്കൊണ്ടുപോകുന്ന ഒമാനിലെ ഒരു കൂട്ടം കലാകാതിലകങ്ങളിൽ നിന്നും അടർത്തിയെടുത്ത സുഹന്ധി ഹരീഷിനെ നമുക്കൊന്നു പരിചയപ്പെടാം.
സുഗന്ധി മസ്കറ്റിൽ വന്നിട്ടാണൊ നാടകത്തിൽ സജീവമാകുന്നത്?
കലാപരമായ ഒരു കുടുംബം ആയിരുന്നു, മുത്തച്ഛൻ, അച്ഛൻ, സഹോദരൻ എന്നിവരെല്ലാം വളരെ സജീവമായി പാട്ട്, നാടകം, മിമിക്രി എന്നിവയിൽ പങ്കെടുത്തിരുന്നു.8 ആം ക്ലാസ്സിൽ വെച്ച് ‘നല്ല നടി’ ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്! മസ്കറ്റിൽ ആദ്യം വന്നപ്പോൾ സൂറിൽ ആയിരുന്നു താമസം. ഓണത്തിനും മറ്റും വീട്ടിൽത്തന്നെ മക്കളുടെ ഡാൻസും മറ്റും നടത്താ‍റുണ്ടായിരുന്നു. 3, 4 വർഷത്തിനു മുൻപ് സലാലയിൽ വന്നതിനു ശേഷം ധാരാളം കലാഹൃദയരായ കൂട്ടായ്മകളിൽ ചേരുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. കേരള വിംഗ്, തമിഴ് വിംഗ്, എൻ എസ് എസ്, എസ് എൻ ഡി പി എന്നിങ്ങനെ ധാരാളം കലാഹൃദയം ഉള്ള കൂട്ടായ്മകളും , അവർ പലതരം പരിപാടികൾ ആസുത്രണം ചെയ്യുന്നു. കുട്ടികളുടെ കൂടെ പല പിറന്നാൾ ആഘോഷങ്ങൾക്ക് പോകുംബോൾ പാട്ടൊക്കെ പാടിയിരുന്നു. കൂടെ കൈരളിയുടെ കൂട്ടായ്മയിൽ ഞാൻ ഭർത്താവും ചേർന്ന് ഒരു പാട്ട് പാടുകയുണ്ടായി! അങ്ങനെ ഒരു നാടകത്തിൽ ഒരു മുത്തശ്ശിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഒരു ജൂറികളുടെ പ്രശംസയൊക്കെ കിട്ടിയിരുന്നു. അതേ ഡയറക്ടർ തന്നെയായിരുന്നു പെയ്തൊഴിയാതെ’ എന്ന റ്റെലിഫിലിം സംവിധാ‍നം ചെയ്തത്. അതിലൂടെ മറ്റൊരു റ്റെലിഫിലിം ചെയ്യാനുള്ള ആദ്യ അവസരങ്ങൾ ഉണ്ടായിത്തീർന്നു.
‘പെയ്തൊഴിയാതെ’ എന്ന റ്റെലിഫിലിമിനെക്കുറിച്ചു പറയൂ?
അതിലെ പ്രധാന റോൾ ആയ ‘ ഹൌസ് മെയ്ഡിന്റെ കഥാപാത്രം ഒമാനിൽ തന്നെയുള്ള സുനിതമനോജ് ആണ് ചെയ്തത്. അതിൽ ആ ഹൌസ് മെയിഡിനെ അഭയം കൊടുക്കുന്ന, സഹായിക്കുന്ന ഒരു മലയാളി നേഴ്സിന്റെ റോൾ ആയിരുന്നു ഞാൻ ചെയ്തത്. എന്റെ മനസ്സിൽ തട്ടിക്കൊണ്ടുതന്നെയായിരുന്നു അഭിനയം! ഭർത്താവ് മരിച്ചതിനു ശേഷം ,സ്വന്തം മകളെ ആരുടെയൊക്കെയോ കയ്യിൽ ഏൽപ്പിച്ചിട്ട് ജീവിതം കരുപ്പിടിപ്പിക്കാനായി ഗൾഫിൽ എത്തുന്ന ഒരു ഹൌസ് മെയിഡിന്റെ കഥയാണ് പെയ്തൊഴിയാതെ! കൂടാതെ, അവരുടെ മകളായി റ്റെലിഫിലിമിൽ അഭിനയിച്ചതും എന്റെ മകൾ കല്യാണിയാണ്.
എന്താണ് നാടകത്തെക്കുറിച്ചുള്ള സുഗന്ധിയുടെ പരിചയം?
എതാണ്ട് സ്കൂൾ കാലം മുതലെ നാടകത്തിൽ അഭിനയിച്ചിരുന്നു. ഇവിടെ വന്നപ്പോൽ ഒരു തുടക്കത്തിന്റെ ആവശ്യം ഇല്ലായിരുന്നു. ഇവിടെ 2 നാടകത്തിൽ അഭിനയിച്ചു, കൂടാതെ ഒരു റ്റെലിഫിലിമിലും അഭിനയിച്ചു കഴിഞ്ഞു. പിന്നീട് ‘ആര്യ’ അതൊരു സിനിമ എന്നുതന്നെ പറയാം. നാടകം അഭിനയിക്കുംബോൾ നമ്മൽ സ്വയം ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു, അവരുടെ വികാരങ്ങൾ , നമ്മളിലേക്ക് സ്വയം ആവേശിക്കപ്പെടുന്നു! അവിടെ നമുക്ക് കരയാനും മറ്റും ഉള്ളിയുടെയും സവാളയുടെയും ആവശ്യം വരുന്നില്ല എന്നതാ‍ണ് സത്യം.
ആര്യ എന്ന ലഘു സിനിമ
ആര്യ എന്ന സിനിമയിൽ രേണു എന്നൊരു കഥാപാത്രമായിരുന്നു എന്റേത്! ആ ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം ‘പീഡത്തിനിരയായ 3 പെൺകുട്ടികളുടെ ‘കഥയാണ്. പീഡനത്തെയും എല്ലാം മറന്ന് വീണ്ടും ജീവിതം തുടന്നു എങ്കിലും സമൂഹം നമ്മളെ അതു മറക്കാൻ അനുവദിക്കുന്നില്ല എതാണ് ഈ സിനിമയുടെ ഇതിവൃത്തം! ആരും കല്ല്യാണകഴിക്കാൻ തയ്യാറകുന്നില്ല, സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുന്നില്ല! പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയെ സമൂഹം പീഡിപ്പിച്ചുകൊണ്ടേയിരിക്കും എന്നൊരു ശക്തമായ മെസ്സേജ് ആണ് ആ സിനിമയിലൂടെ നമ്മൾ സമൂഹത്തിലെത്തിൽക്കാൻ ശ്രമിക്കുന്നത്! എന്നാൽ ഈ പീഡനത്തിലൂടെ ഇവർക്ക് മൂന്നു പെൺകുട്ടികളും ജനിക്കുന്നു. വർഷങ്ങൾക്കുശേഷം ജോലി സംബന്ധമായി ഇവർ മൂന്നുപേരും വീണ്ടും കണ്ടുമുട്ടുന്നു. എന്നാൽ ജീവിതത്തിൽ അവർക്ക് മൂന്നുപേർക്കും , ജീവിതപങ്കാളിയെയും കിട്ടുന്നു, ഇതേ കാരണത്താൽ! പീഡങ്ങൾക്കു ശേഷമുള്ള ജീവിതം, സമൂഹത്തിൽ നിന്നുള്ള പീഡനത്താൽ ദുരിതപൂർണ്ണമാകുന്ന ഇവരുടെ ജീവിതം,അതാണ് ഈ സിനിമയുടെ കഥ.
സ്കൂൾ , കോളേജ് , കുടുംബം
അച്ഛൻ, അമ്മ, അച്ഛന്റെ സഹോദരി, സഹോദരൻ സുധൻ, അദ്ദേഹത്തിന്റെ ഭാര്യ, കുട്ടി ഇവരെല്ലാം അടങ്ങുന്നതാണ് എന്റെ കുടുംബം. നരിപ്പറ്റ ആർ എൻ എം സ്കൂൾ, മടപ്പള്ളി,നാദാപുരം വി എച് എസ് സി സ്കൂളിൽ ആയിരുന്നു , ഡിഗി പഠിച്ചത് വടകര മെഴ്സി കോളേജിൽ ഇംഗീഷ് ലിറ്ററേച്ചർ ആയിരുന്നു. അതുകഴിഞ്ഞായിരുന്നു കല്യാണം.ഭർത്താവ് ഹരീഷ് കുമാർ മസ്കറ്റിൽ റ്റൌവ്വൽ കൺട്രക്ഷനിൽ ജോലി ചെയ്യൂന്നു.ഞങ്ങൾക്ക് രണ്ട് പെൺകുട്ടികൾ, രണ്ടു പേരും പാട്ടിലും ഡാൻസിലും കലാരംഗത്ത് ഒരു സജീവസാന്നിദ്ധ്യം തന്നെയാണ്.
ഭർത്താവിന്റെ പ്രോത്സാഹനങ്ങൾ
തീർച്ചയായും പ്രോത്സാഹങ്ങളും, സപ്പോർട്ടും ധാരാളം ഉണ്ട് ഭർത്താവായ ഹരീഷിന്റെ കയ്യിൽ നിന്ന്! എന്നാൽ നല്ലതും ചീത്തയും താരതമ്യപ്പെടുത്തി പറഞ്ഞു മനസ്സിലാക്കാനും മറക്കാറില്ല. മകളുടെ അഭിനയത്തിനായും ഉള്ള പ്രോത്സാഹനവും അദ്ദേഹം തന്നെയായിരുന്നു.
അടിക്കുറുപ്പ്
പൊതുജനങ്ങളുടെ അടുത്തേക്ക് നാടകത്തെ എത്തിക്കാന്‍ നമുക്ക് പറ്റുന്നില്ല എന്നിടത്താണ് നമ്മുടെ ഇന്നത്തെ നാടകലോകത്തിന്റെ പ്രശ്‌നം. അതിന് ഒരു മാറ്റം വരുത്താനായി ഇന്ന് ഗൾഫ് നാടിന്റെ പലഭാഗത്തുനിന്നും മസ്കറ്റിലെ കൈരളി, തീയറ്റർ ഗൂപ്പ് മസ്കറ്റ് പോലെയുള്ള സംഘനകളും കൂടായ്മകളും പ്രവർത്തിക്കുന്നുണ്ട് എന്നത് പ്രശംസനീയം തന്നെയാണ്. സമകാലിക പ്രസക്തമായ കഥകളും കഥാപാത്രങ്ങളും സമൂഹത്തിലേക്ക് എത്തിക്കുവാൻ അവർ തീർച്ചയായും ശ്രമിക്കുന്നു. പ്രവാസലോകത്തിന്റെ പരിമിതികൾ നിന്നുകൊണ്ട് തന്നെ നാടകത്തെ പരിപോഷിപ്പിക്കുന്നതിൽ ഇവർ ഉത്സുകരാണ് എന്ന് എടുത്തു പറയേണ്ടതാണ്.