IMG-20171121-WA0015
വളരെ നല്ലൊരു പാട്ടുകാരി, പള്ളിയിലെ ക്വയറിനൊപ്പം കീ ബോർഡ് വായിക്കുക , ഇതെല്ലാം സിബി കൊച്ചമ്മ തന്റെ ചെറിയ ചില കഴിവുകൾ മാത്രം എന്ന് സ്വയം വിശേഷിപ്പിക്കുന്നു. മസ്കറ്റ് മാർത്തോമ സഭയുടെ വികാരിയായ ടൈറ്റസ് തോമസ് അച്ചന്റെ ഭാര്യ,2 കുട്ടികളുടെ അമ്മകൂടെയാണ് ഞങ്ങളുടെ ഈ കൊച്ചമ്മ.
ക്രിസ്തീയജീവിതത്തിൽ മാർത്തോമ സഭയിലെ ഒരു പുരോഹിതനോടൊപ്പം തന്റെ ജീവിതവും ദൈവത്തിനായി സിബി കൊച്ചമ്മ സമർപ്പിച്ചിരിക്കുന്നു. തന്റെ ദൈവവിളിയിലേക്കുള്ള പ്രചോദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും അച്ചനെയാണ് മാതൃകയായി കാണുന്നത്. തങ്ങൾ ഒരുമിച്ച് ദൈവത്തിന്റെ വേലക്കായി വിളിക്കപ്പെട്ടിരിക്കയാണെന്നാണ് സിബി കൊച്ചമ്മ വിശ്വസിക്കുന്നത്. ക്രിസ്തീയജീവിതം വെറും വാക്കുകളിലുടെയല്ല മറിച്ച് ജീവിച്ചുകാണിക്കുന്നതിലൂടെയാണ് വിശ്വാസം അടിയുറപ്പിക്കുന്നെത് എന്നും കൊച്ചമ്മ പറയുന്നു.
നല്ലൊരു ക്രിസ്തീയജീവിതം എങ്ങനെയായിരിക്കണം എന്ന് തന്റെ വീട്ടിൽനീന്ന് അനുഭവിക്കാനും, ജീവിക്കാനും, അപ്പച്ചനും അമ്മച്ചിയും പഠിപ്പിച്ചിരുന്നു. റ്റൈറ്റസ് അച്ചനുമായുള്ള വിവാഹം,മറ്റേതൊരു വിവാഹത്തെപ്പോലെ ആലോചനയിൽ വന്ന ഒന്നായിരുന്നു. എങ്കിലും ഒരു പുരോഹിതനുമായുള്ള ജീവിതത്തിന്റെ അടിത്തറ ശക്തമായി ഉറപ്പിക്കാനും, അത് ജീവിതത്തിലേക്ക് കൊണ്ടുവരാനും മറ്റും എന്നെ ഏറ്റവും സഹായിച്ചത് അച്ചന്റെ അമ്മ തന്നെയാണ്. അപ്പോൾ അതുവഴി അച്ചനെ കൂടുതൽ മനസ്സിലാക്കാനും, അച്ചന്റെ ഇടവക ശുശ്രൂഷയുമായി ചേർന്നു പോകുന്ന ഒരു നല്ല അടിസ്ഥാനം ക്രിസ്തുവിലൂടെ എനിക്കെന്റെ ജീവിതത്തിൽ രൂപപ്പെടുത്തിയെടുക്കാനും സാധിച്ചു. “അച്ചന്റെ അമ്മയുടെ ജീവിതം ഞാൻ കണ്ടു പഠിക്കയായിരുന്നു. അമ്മച്ചിയുടെ പിന്തുണയും ഉപദേശങ്ങളും മാത്രമായിരുന്നു, നല്ലൊരു ക്രൈസ്തവജീവിതം രൂപപ്പെടുത്തിയെടുക്കാൻ എന്നെ സഹായിച്ചത്” കൊച്ചമ്മ പറഞ്ഞു. അമ്മയുടെ ഉപദേശങ്ങളിൽ ഏറ്റവും നല്ല ഉപദേശമായി തോന്നിയതും, വളരെ അധികം സ്വാധീനിച്ച ഒരു കാര്യം, നമുക്ക് പലമനുഷ്യരുമായി സംസാരിക്കേണ്ടതായി വരും. ഇടവക ജനങ്ങളുടെ ഇടയിലേക്കിറങ്ങി നമ്മൾ പ്രവർത്തിക്കുമ്പോൾ , പല മനുഷ്യരുടെയും പ്രയാസങ്ങളും സന്തോഷങ്ങളും അവർ നമ്മളുമായി ‘ഷെയർ‘ ചെയ്യുന്നത്, വേറെ ആരോടുംതന്നെ പറയാതിരിക്കുക. നമ്മൾ എല്ലാം കേട്ട് നമുക്ക് അറിയാവുന്നതുപോലെ അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. ഇന്ന് തിരക്കുകൾ ഏറെ ഉള്ള ഒരു ലോകത്തിലാണ് നാം ഏവരും ആയിരിക്കുന്നത്. മറ്റുള്ളവരെ ഒന്നുകേൾക്കുവാവും അവരുടെ ആവശ്യങ്ങളിൽ ഒന്ന് അടുത്തിരിക്കാനും ആർക്കും സമയമില്ല. ഈ ഒരു കാലഘട്ടത്തിൽ അവരുടെ പ്രയാസങ്ങളിൽ അവരെ കേൾക്കുവാനും അവരോടൊപ്പം ആയിരിക്കാനും അവർക്കായി പ്രാർത്ഥിക്കാനും കഴിയുമ്പോഴാണ് അവരിൽ ഒരു ആശ്വാസത്തിന്റെ കുളിർമ്മ പകരുവാനും ഒരു മഴവില്ലിന്റെ മനോഹാരിത അവരുടെ ജീവിതത്തിൽ നൽകുവാനും കഴിയുന്നത് എന്ന് കൊച്ചമ്മ പൂർണ്ണമായി വിശ്വസിക്കുന്നു.
തോമസ് അലക്സാണ്ടറുടെയും ,സാറാമ്മ അലക്സാണ്ടറുടെയും മകൾ, സോണി അലക്സാണ്ടറുടെ സഹോദരികൂടിയാണ് സിബി റ്റൈറ്റസ് എന്ന ഞങ്ങളുടെ ഈ കൊച്ചമ്മ. സ്കൂൾ പഠിത്തം ചെങ്ങന്നൂർ സെന്റ് ആൻസ് ഹൈസ്കൂളിൽ,തുടർന്ന് ഡിഗ്രി ചെയ്തത് ക്രിസ്റ്റ്യൻ കോളേജിലും ആണ്.ധാരാളം കൂട്ടുകാരെക്കാൾ,വളരെ സെലെക്റ്റീവ് ആയിട്ടുള്ള കൂട്ടുകാർ മാത്രമെ കോളേജിലും സ്കൂളിലും ഉണ്ടായിരുന്നുള്ളു, അവരുമായി ഇന്നും ഒരു സംമ്പർക്കവും,അടുപ്പം വെച്ചു പുലർത്തുന്നു.
ഒരു പട്ടക്കാരെന്റെ ഭാര്യ എന്ന നിലയിൽ,വരുംതലമുറക്ക് നൽകാനുള്ള സന്ദേശം നമ്മൾ സ്വയം മറ്റുള്ളവർക്ക്, മാതൃകയായിത്തീരണം എന്നാണ്. ആ മാതൃക മറ്റാരുമല്ല ,കർത്താവായ യേശുക്രിസ്തു തന്നെയാണ്. നമ്മുടെ നടപ്പിലും പ്രവർത്തിയിലും,വിശ്വാസത്തിലും നിർമ്മലതയിലും നമ്മൾ വിശ്വാസികൾക്ക് മാതൃകയായിരിക്കണം. അതാണ് ദൈവം നമ്മളെ ഒരോരുത്തരെയും കുറിച്ചാഗ്രഹിക്കുന്നത്. നമ്മളോരൊരുത്തരും ദൈവകൃപയിൽ ആശ്രയിക്കേണ്ടത് ഈ കാലത്തിലെ ഒരു അനിവാര്യതയാണ്. ഒരു മനുഷ്യൻ സർവ്വ ലോകവും നേടിയാലും തന്റെ ജീവനെ കളഞ്ഞാൽ എന്ത് പ്രയോജനം. കർത്താവ് ചോദിച്ച ഒരു ചോദ്യമാണിത്. ഇന്ന് മനുഷ്യൻ സമ്പത്തിലും പദവിയിലും പേരിലും ജോലിയിലും ഒക്കെ ആശ്രയിക്കുന്നു. ദൈവത്തെ മറന്നു പോകുന്നു. നാളെ കുറിച്ച് നമുക്ക് ഒന്നും പറയുവാൻ കഴിയില്ല. നമ്മുടെ ജീവിതം ഒരു കൊച്ചു ജീവിതമാണ്. വെള്ളത്തിലെ കുമിളപോലെ പെട്ടന്ന് പൊട്ടിപോകുന്നത്. നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ളത്. എല്ലാറ്റിനേക്കാളും ഉപരി നാം നമ്മുടെ ദൈവത്തിലാണ് നാം ആശ്രയിക്കേണ്ടത് എന്ന് സിബിക്കൊച്ചമ്മ പൂർണ്ണമായി വിശ്വസിക്കുന്നു. ദൈവമാണ് നമ്മെ ഓരോ നിമിഷവും വഴിനടത്തന്നത് എന്ന് കൊച്ചമ്മയുടെ ഒരു ഉറച്ച വിശ്വാസമാണ്.
സിബി കൊച്ചമ്മയുടെ അച്ചന്റെയും മക്കളിൽ മൂത്തയാൾ 9 th ക്ലാസ്സിൽ പഠിക്കുന്ന റീയോണ സൂസൻ റ്റൈറ്റസും, 4 th ക്ലാസ്സിൽ പഠിക്കുന്ന റെയ്നൻ തോമസ് റ്റൈറ്റസും ആണ്. ദൈവകൃപയാൽ, പാട്ടുപാടാനും, പടം വരക്കാനും, മറ്റും വളരെ കഴിവുകളും താല്പര്യവും അവർക്ക് രണ്ടുപേർക്കും ഉണ്ടെന്ന് കൊച്ചമ്മ പറയുന്നു. തന്റെ ജീവിതത്തിൽ ,കുട്ടികളും തനിക്ക് ധാരാളം പ്രചോദങ്ങൾ നൾകുന്നുണ്ടെന്ന് കൊച്ചമ്മ തീർത്തും പറയുന്നു. കാര്യഗൗരവത്തോടുകൂടിയുള്ള ക്രിസ്തീയജീവിതത്തിൽ തന്റെ മക്കൾക്കും, ഇടവയിലുള്ളവർക്കും ഒരു മാതൃകയായിത്തിരാനാണ് സിബി കൊച്ചമ്മ ആഗ്രഹിക്കുന്നത്.
ഒരടിക്കുറിപ്പ്:- ഏതൊരു സ്തീയെപ്പോലെ തന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും, പറയാനും ആഹ്രഹിക്കുന്നു സിബി കൊച്ചമ്മ! എല്ലാത്തരം ആഹാരവും ഇഷ്ടമാണ് , കഴിക്കാനും ഇഷ്ടമാണ്, എങ്കിലും നാടൻ ആഹാരരീതിയോട് ഒരു പ്രത്യേക സ്നേഹം ഇല്ലാതില്ല. പാചകത്തിലും എല്ലാം പരീക്ഷിക്കാറുണ്ട്, എന്നാൽ ‘ഫ്ലോപ്പ്’ ആയിപ്പൊകാറും ഉണ്ട്. ഇളം നിറങ്ങളോടാണ്, വേഷവിധാനങ്ങിലായാലും, ഏറ്റവും ഇഷ്ടം. ഒരു സി എസ്സ് ഐ പശ്ചാത്തലം ഉള്ളതിനാൽ സംഗീതത്തിനോട് ഒരു പ്രത്യേക ആവേശം തന്നെയുണ്ട് . സമയമെടുത്ത് , ശാന്തമായിരുന്ന് എല്ലാ പാട്ടുകളും കേട്ട് ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ എന്ന് സിബി കൊച്ചമ്മ പറയുന്നു. എത്ര അറിയാവുന്ന പാട്ടാണെങ്കിൽ പോലും , പ്രാക്ടീസ് ചെയ്യാതെ ഒരു പാട്ടും പാടാറും ഇല്ല , കീബോർഡിൽ വായിക്കാറും ഇല്ല. ദൈവം തന്നെ ഒരു ദാനമായിട്ടാണ് പാട്ടിനെയും ,കീ ബോർഡ് വായിക്കാനുള്ള കഴിവിനെയും ഞാൻ കാണുന്നത്.