IMG-20171121-WA0015
ആധുനിക ഡൽഹിയുടെ വികസനത്തിന് അടിത്തറ നൽകിയ വനിത,അവസാനശ്വാസംവരെ കോൺഗ്രസ് പാർട്ടിയുടെ മകളായി ജീവിച്ച വനിത,സമുന്നതയായ നേതാവ് എന്നറിയപ്പെട്ടിരുന്ന വനിത,എക്കാലവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ വനിത,കോണ്‍ഗ്രസിലെ അവസാന വാക്കായിരുന്നു ഷീല ദീക്ഷിത്.ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.15 വർഷത്തോളം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. പിസിസി അധ്യക്ഷയായിരിക്കെ ജുലൈ 20 നു അന്ത്യം!
ഭരണമികവു കൊണ്ടും വികസന നേട്ടങ്ങള്‍ക്കൊണ്ടും ഒന്നാം പേരുകാരിയായി റാങ്ക് ചെയ്യപ്പെട്ടിരുന്നെ ഒരുപക്ഷെ ഒരു വനിതാ നേതാവ്,ഷീല ദീക്ഷിത്ത്, മാത്രമായിരിക്കും.സൗമ്യശീല,പക്ഷേ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ മടിയില്ലാത്ത മനസ്സിന്റെ ഉടമ. ഷീല ദിക്ഷിത്തിന്റെ 15 വര്‍ഷത്തിനുള്ളിലെ ഭരണത്തോടെ ഡൽഹിയുടെ മുഖച്ചായ അടിമുടി മാറി.ഡല്‍ഹി മെട്രോ എന്ന സ്വപ്‌നത്തിന് ശില പാകിയതിനു ശേഷം നിര്‍മ്മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഷീലജി മുഖ്യമന്ത്രിയായിരിക്കെയാണ്. റോഡുകളും ഫ്‌ളൈഓവറുകളും ഒക്കെയായി ഡല്‍ഹിയുടെ, യത്രാസൌകര്യങ്ങൾ പാടെമാറ്റി. അടിസ്ഥാന സൗകര്യങ്ങളിലെ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചത് ഷീല ദീക്ഷിത്തിന്റെ ഭരണകാലത്തായിരുന്നു.
രാഷ്ട്രീയത്തിലെത്തിയ കാലംമുതൽ മരിക്കുന്നതുവരെ തികഞ്ഞ കോണ്‍ഗ്രസുകാരിയായിരുന്നു. നേതക്കന്മാർ പല പാര്‍ട്ടിയിൽ വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും ഷീലജി അടിയുറച്ച കോൺഗ്രസ്കാരിതെന്നെ എന്ന് പൂർവ്വാധികം ശക്തിയോടെ തെളിയിച്ചു.രാഷ്ട്രീയ ജീവിതത്തിലും,വ്യക്തി ജീവിതത്തിലും കുലീനമായ ഒരു സാന്നിദ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു അവർ.കുറഞ്ഞ കാലമാണെങ്കിൽ കൂടിയും കേരളത്തിന്റെ ഗവർണ്ണർ എന്ന നിലക്ക്,കേരള സമൂഹത്തിന്റെ ഒന്നാകെ ആദരവ് നേടാനും അവർക്കു സാധിച്ചു.ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോലും അനാരോഗ്യം വകവെക്കാതെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകാൻ മുൻപന്തിയിൽ ഷീലജി ഉണ്ടായിരുന്നു. ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തമാക്കാനായി മുന്നിട്ടിറങ്ങിയ അവസരത്തിലാണ് ഷീലജിയുടെ മരണം സംഭവിച്ചത്.
‘യംങ്ങ് വുമണ്‍സ് അസോസിയേഷൻ‘ ചെയർ പേഴ്‌സണായിരിക്കെ ഡല്‍ഹിയിൽ വനിതകള്‍ക്കായി രണ്ട് ഹോസ്റ്റൽ സ്ഥാപിച്ചു.പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി അവരുടെ ഭരണമികവ് തിരിച്ചറിഞ്ഞ് വനിതകളുടെ പ്രശ്‌നങ്ങൾഅവതരിപ്പിക്കുന്നതിന് യുഎന്നിലേക്ക് പ്രതിനിധിയായി അയച്ചു. കുറച്ചു കാലം മാറി നിന്ന ശേഷം വീണ്ടും രാഷ്ട്രീയത്തിൽ തിരിച്ചുവന്ന ഷീല കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള നേതൃ-തർക്ക വിഷയങ്ങളിൽ ഹൈക്കമ്മാൻഡ് പ്രതിനിധിയായിത്തീരുന്നു.ഹൈക്കമാന്‍ഡ് പറയുന്ന ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ തയാറായിരുന്നു ഷീലജി.
ഷീല കപൂർ മാർച്ച് 31 1938 ൽ കപൂർത്തല പഞ്ചാബിലെ കത്രി കുടുംബത്തിൽ, സഞ്ചെയ് കപൂറിന്റെ മകളായിട്ടാണ് ജനിച്ചത്.ഷീലജിയുടെ പ്രാധമിക വിദ്ധ്യാഭ്യാസം ജീസസ് മേരി കോൺവെന്റിലായിരുന്നു, ചരിത്രത്തിൽ മിറാന്റാ ഹൌസ്,ഡെല്‍ഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്ദരബിരുദവും നേടിയിട്ടുണ്ട്. ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ ഉദ്യോഗസ്ഥനായിരുന്ന ഉമ ശങ്കർ ദിക്ഷിത്തുമായുള്ള വിവാഹം നടന്നു.രണ്ടു മക്കാളായിരുന്നു അവർക്ക്,സന്ദീപ് ദിക്ഷിത്തും,മകൾ ലതിക സയ്ദും.
എബൌട്ട് സിറ്റിസൺ ഡെൽഹി
ഷീല ദിക്ഷിത്തിന്റെ ആത്മകഥയാണ് “എബൌട്ട് സിറ്റിസൻ ഡെൽഹി” അതിലൂടെ തന്റെ വെസ്റ്റേൺ മ്യൂസിക്കിനോടുള്ള സ്നേഹവും, ജൻപത്ത് റോഡിലുള്ള ചെരുപ്പുകടകടകളോടുള്ള ഇഷ്ടങ്ങൾ പോലും അവർ വിവരിക്കുന്നു.ഡെൽഹിയുടെ ഗ്രാമങ്ങളിലെ തണൽമരങ്ങൾക്കിടയിലൂടെ വഴിയോരങ്ങളിൽ സൈക്കിൾ ചവിട്ടി നടന്നിരുന്ന പെൺകുട്ടി പിന്നീടൊരു കാലത്ത് ഇത്രമാത്രം സ്വച്ഛസാന്ദ്രമായ ഡെൽഹിയുടെ ഭരണകർത്താവാകുകയും, പുരോഗമനത്തിലേക്ക് വാർത്തെടുക്കുകയും ചെയ്യും എന്ന് കരുതീയിരിക്കില്ല.ഷീല ദിക്ഷിത്തിനെ പോലുള്ള ഒരു ഭരണകർത്താവ്,15 വർഷക്കാലത്തെ തന്റെ ജീവിതം വായനക്കാർക്ക് മുന്നിൽ തുറന്നു വെക്കുംബോൾ അതിൽ ആശ്ചര്യത്തിന്റെ ചെറു തുണ്ടുകൾ ഇല്ലാതിരിക്കില്ല. ആകർഷകമായ, ആശ്ചര്യപ്പെടുത്തുന്ന ഷീല ജിയുടെ ജീവിതം ഈ പുസ്തകത്തിന്റെ ചാപ്റ്ററുകളായി നമ്മുടെ മുന്നിൽ തുറന്നു വെക്കുംബോൾ, രാഷ്ടീയജീവിതത്തിന്റെ നിർണ്ണായകമായ,ഗുരുതരമായ ഘട്ടങ്ങളിലെ എടുത്തിരുന്ന സമുന്വയമായ തീരുമാനങ്ങളും മറ്റും നമ്മെ അതിശയിപ്പിക്കുന്നു.അതിലൂടെ ഉജ്ജ്വലമായ, മാതൃകാപരമായ ഒരു സതുലിതാവസ്ഥ തന്റെ പഴയതും പുതിയതുമായ ജീവിതത്തിൽ കൊണ്ടുവരാനും,ഉചിതമായ ഒരു ജീവിതശൈലി തന്റെ രാഷ്ട്രീയജീവിതത്തിലും കുടുബത്തിലും കാണിക്കാൻ സാധിച്ചു.അത് രാഷ്ടീയത്തിലെ യാദ്രിശ്ചികമായ ഏറ്റുമുട്ടലുകളാണെങ്കിലും,വീട്ടീലെ ഉയർച്ച താഴ്ചകൾക്കിടയിൽ നിന്നും പ്രതിഫലിക്കപ്പെടുന്നത് ഇന്നത്തെ ആധുനികവനിതയാണ്.എന്തും നേരിടാൻ സഹനശക്തിയും, മനസ്സാന്നിദ്ധ്യവും ഉള്ള,തന്റെ ഉത്തരവാദിത്വങ്ങളെ മനസിലാക്കി പ്രവർത്തിക്കുന്ന ഒരു സ്ത്രീയെയാണ്. ഇവിടെ രസകരമായ വസ്തുത,ഷീല ജി ഒരിക്കലും രാഷ്ടീയത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല,എന്നാൽ വിധിയും,സ്വതന്ത്രമായ ഒരു പഞ്ചാബി കുടുംബത്തിന്റെ ജീവിതശൈലിയും മറ്റൊരുവിധത്തിത്തിലാണ് ആ ജീവിതത്തെ രൂപപ്പെടുത്തിയെടുത്തത്.സ്വച്ചന്തമായ ജീവിതശൈലിയിൽ വളർന്നതിന്റെ ഭാഗമായതുകൊണ്ടായിരിക്കാം തന്റെ ജീവിതപങ്കാളിയെ ഷീലജി മറ്റൊരു സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത്. ഒരു ഐ എ എസ് ഒഫ്ഫിസറുടെ ഭാര്യ എന്നനിലയിലും, ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മരുമകൾ എന്ന നിലയിലും ഒരു നല്ല ജീവിതം വാർത്തെടുത്തു. ഉമ ശങ്കർ ദിക്ഷിത്തിനൊപ്പം ഷീല ജി തന്റെ ജീവിതം വളരെ താളാത്മകമായിത്തിർത്തു.1969 ൽ തന്റെ ഭർത്താവിന്റെ അച്ഛനെ രാഷ്ട്രീയത്തിൽ സഹായിക്കാൻ തുടങ്ങിയപ്പോൾ തന്റെ സ്വന്തം രാഷ്ട്രീയജീവിതത്തിന്റെ ചവിട്ടുപടികൾ കയറുകയായിരുന്നു അവർ!1984 ൽ തന്റെ രാഷ്ട്രിയജീവിതത്തിന്റെ ഉത്ഘാടനം എന്നനിലയിൽ തന്റെ പ്രവർത്തങ്ങൾ ഷീല ദിക്ഷിത്ത് ആരംഭിച്ചു കഴിഞ്ഞിരുന്നു.. ഈ പുസ്തകത്തിൽ രചയിതാവായ ഷീല ജി തന്റെ ജീവിതത്തിന്റെ കഥകളും രാഷ്ട്രീയത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള മൽപ്പിടുത്തങ്ങളും, അവയെ എങ്ങനെ തന്മയത്വത്തോടെ തരണം ചെയ്യണം എന്നും വ്യക്തമാക്കിയിട്ടൂണ്ട്.
റ്റിവിയും റേഡിയോയും തന്നെ വിരളമായിരുന്ന ഒരു കാലഘട്ടത്തിൽ വായനയായിരുന്നു യഥേഷ്ടം നടന്നിരുന്നത്, കൂടെ സ്കൂൾ പഠനങ്ങളും, പാട്ടുകേൾക്കുക എന്നതൊക്ക തന്റെ പുസ്തകത്തിൽ ഷീല ജി വിവരിക്കുന്നു. ജിംഘാന ക്ലബിലെ അംഗമായിരുന്നു ഷീലജിയുടെ അഛൻ, അതിനാൽ ആഴ്ചയിൽ 6 പുസ്തം വെച്ച് വായിക്കാൻ കിട്ടുമായിരുന്നു. എനിഡ് ബ്ലൈറ്റൺ, ഫെയിമെസ് ഫൈവ്,റിച്മൽ ക്രോംറ്റൺ , ജസ്റ്റ് വില്യംസ് സീരിസ്, ക്ലാസിക്കുകൽ ആയ അലെക്സാണ്ടെർ ഡുമാസ്,ത്രീ മസ്കറ്റിയെഴ്സ്,വിക്ടർ ഹ്യൂഗൊയുടെ ലെസ് മിസറബിൽ ഇതെല്ലാം ആവേശത്തോടെ വായിച്ചിരുന്നു. കൂട്ടത്തിൽ ഇംഷ്ടപ്പെട്ടവ, ലൂവിസ് കാർളോസിന്റെ ആലീസ് ഇൻ വണ്ടർലാന്റ്, ത്രു ലൂക്കിം ഗ്ലാസ് ഷെർലോക് ഹോംസ് സീരീസ് എന്നിവയായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങൾ പ്രസിദ്ധമായ ഒരു വെസ്റ്റേൺ മ്യൂസിക്ക് പ്രോഗ്രാം ആയ, ‘ എ ഡേറ്റ് വിത് യു’ വിനായി പ്രത്യേകം മാറ്റിവെച്ചിരുന്നു. ചെരുപ്പുകളെ ഏറെ സ്നേഹിച്ചിരുന്ന ഷീലജിക്ക് നല്ലോരു ശേഖരം ഉണ്ടായിരുന്നു. അവയോടുള്ള തന്റെ അമിതമായ ഇഷ്ടംകൊണ്ട് ജൻപത് റോഡിലും,കോണാട് പ്ലേസിന്റെ നിരത്തുകളിലും ഉണ്ടായിരുന്ന പാകിസ്ഥാനികളുടെ കടകളിലും മറ്റും ഇടക്കിടക്ക് വന്നു പോകാറുണ്ടായിരുന്നു.അത് തന്നെ രണ്ട് വലിയ ബി’ ബ്രാന്റുകളായ ‘ ബാറ്റ ബലുജ’ യിൽ നിന്ന് തൽക്കാലിക ശമനം നേടിത്തന്നു എന്നു പറയുന്നു. എന്നാൽ ഈ ചെറിയ കടകളിലെ ഫ്ലാറ്റായ,നല്ല നിറങ്ങൾ ഉള്ള ,സ്ട്രാപ്പുകളുള്ള ചെരുപ്പിനു അക്കാലത്ത് വെറും മൂന്നു രൂപയെ ഉണ്ടായിരുന്നുള്ളു.
ഒരടിക്കുറിപ്പ്
സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന ഷീല ജി റേഡിയോയിൽ വരുന്ന പാട്ടുകൾ കേൾക്കാനായി ശ്രദ്ധയോടെ സമയം കണ്ടെത്തിയിരുന്നു.ഇതിലൊക്കെയുപരി അവരുടെ വായനാശീലം, അതിനോടുള്ള ഇഷ്ടം എല്ലാവർക്കും ചിരപരിചിതമായിരുന്നു. ആദ്യമായി തീയറ്ററിൽ കണ്ട സിനിമ ‘ ഹാംലെറ്റ്’ ആയിരിന്നു എന്നും മറ്റൂം ,ബ്ലൂംസ്ബെറി പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തന്റെ ആത്മകഥാ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്! തന്റെ ജീവിതം കൊണ്ട്,ലളിതമായ, മാതൃകാപരമായ,എന്നാൽ ശക്തമായ ഒരു സ്ത്രീ വ്യക്തത്വത്തെ ഷീല ദിക്ഷിത് ജീവിച്ചുകാട്ടിത്തന്നു.
1 ഉത്ഘാടന സമ്മേളനത്തിനുള്ള അഥിതികൾ” ശ്രീ. ജോർജ്ജ് ഓണക്കൂർ, ശ്രീമതി.ചന്ദ്രമതി, ശ്രീമതി.ഒ വി ഉഷ,ശ്രീ. പ്രഭാ വർമ്മ, ശ്രീമതി.റോസ് മേരി, ശ്രീ. സതീഷ് ബാബു പയന്നൂർ, ശ്രീമതി. കെ എ ബീന 2.ഏഡിറ്റോറിയൽ അഥിതികൾ “ പി ഒ മോഹൻ, ജെനറൽ എഡിറ്റർ, മംഗളം പീരിയോഡിക്കൽ, ശ്രീ. വടയാർ സുനിൽ , കഥ, കൌമുദി പബ്ലിക്കേഷൻസ്