ഷീല ജെയിംസ്- സാരികളിലെ വർണ്ണോത്സവങ്ങൾ
ഭാവസാന്ദ്രമായ വികാരങ്ങൾക്കൊത്ത് നെയ്ത്തുകാരന്‍ തന്‍റെ സ്വപ്നലോകത്തിലൂടെ തറികൾ ചലിപ്പിച്ചു ! ഭാവങ്ങളിലെ നേര്‍ത്ത ചലനങ്ങളും മിന്നിത്തിളങ്ങുന്ന മനസ്സിന്റെ നേർത്ത തുള്ളികളും ചേർത്ത് ഒന്നൊന്നായി തന്റെ സ്വപ്ന സഞ്ചാരത്തിൽ മുഴുകി നെയ്‌തുകൂട്ടിയ ഈ മുഴുനീള വര്‍ണ്ണവസ്ത്രം ഉദാത്തമാ ഒരു അനുഭവമായി തീര്‍ന്നു! ഇതു സാരിയെക്കുറിച്ചുള്ള നാടോടിക്കഥ!
സ്ത്രീയുടെ സൗന്ദര്യത്തിന്റെ സാക്ഷാത്കാരമാണ് വൈവിധ്യങ്ങളുടെ കലവറയായ സാരി. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭാരത സ്ത്രീത്വത്തിന്റെ പൂര്‍ണ്ണത ഇന്നും സാരിയിൽ മാത്രം കാണുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഡിസൈനുകളുടെ വ്യത്യസ്തതയും ആകര്‍ഷണീയതയും വര്‍ണ്ണവൈവിദ്ധ്യവുമെല്ലാം മറ്റു വസ്ത്രങ്ങളിൽ നിന്നൊക്കെ വേറിട്ടൊരു കാഴ്ച സാരിയ്ക്ക് പകര്‍ന്നു നല്‍കുന്നു. ഡിസൈനർ വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം ഫാഷന്‍ തരംഗത്തിന്റെ കുത്തൊഴുക്കിനെക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉള്ള ഡിസൈനർമാർ ഒന്നടങ്കം സമ്മതിച്ചു തരുന്നു,വസ്ത്രസങ്കല്‍പ്പങ്ങളീൽ സാരിയ്ക്ക് എനെന്നും ഒരു പ്രമുഖ സ്ഥാനമുണ്ടാകുമെന്ന്!. ഒരു ദിവസം ഇട്ട് എറിഞ്ഞു കളയുന്ന തരം കടലാസ് ഷര്‍ട്ടുകളായിരിക്കും അടുത്ത നൂറ്റാണ്ടുകളിലെ ഫാഷൻ തരംഗങ്ങൾ, എന്നാല്‍ സാരി അന്നും എന്നും എല്ലാവരുടെയും ഇഷ്ട വസ്ത്രമായിരിക്കും എന്ന് പ്രമുഖ സിനിമ താരങ്ങളുടെയും, പല പ്രശസ്തരുടെയും സാരി ഡിസൈനറായ ഷീല ജെയിംസ് പറയുന്നു.
തിരുവനന്തപുത്ത് പ്രമുഖ ഡിസൈനർ കം ബുട്ടിക്കിന്റെ സാരധിയും ഡിസൈനറും ആയ ഷീല ജയിസ് ഇന്ന് സാരി എന്ന വസ്ത്രങ്ങളിലെ അത്ഭുത വൈവിദ്ധ്യമേഖലക്ക് സുപ്രധാന കാഴ്ചപ്പാടുകൾ നൽകിയിരിക്കുന്നു. 80 കാലഘട്ടങ്ങളിൽ ബോഡി റ്റ്യൂൺസ്’ എന്ന പേരിൽ തുടങ്ങിയ ബൊട്ടീക്കിലൂടെ വസ്‌ത്രാലങ്കാര രംഗത്ത് ഇന്നും ശക്തമായി നിലയുറപ്പിച്ച ചുരുക്കം പെണ്‍സാന്നിദ്ധ്യങ്ങളിൽ ഒരാളാണ് ഷീല. പിന്നീടങ്ങൊട്ട് സറീന ബൊട്ടിക്, സെറീന റോയാൽ എന്ന പേരിലേക്ക് , പ്രസ്ഥാനങ്ങളിലേക്ക് ഉയർത്തെപ്പെടുകയായിരുന്നു. പലതരം സാരികളുടെ എക്സിബിഷനുകൾ, സാരികളിലെ വ്യത്യസ്ഥമായ ടെൻഡുകൾ, വിവിധ ഇനം സാരികളിലെ തുണിത്തരങ്ങൾ, സാരികളുടെ തുന്നലുകൾ, എംബ്രോയിഡറികൾ, മിക്സ് ആൻഡ് മാചുകൾ എന്നിങ്ങനെ , സാരികളിലെ വൈവിദ്ധമാർന്ന പലതരം മേഖലകളിലേക്ക് നമ്മൾ കൈപിടിച്ചു നടത്താൻ ഷീല എന്നും ഉത്സുകയാണ്. സറീനയിൽ ഇന്ന് മാർച്ചിൽ നടക്കുന്ന കോട്ട സാരി ഉത്സവം ഏറെ ജനപ്രിയമാക്കിയിരിക്കുന്നു. എല്ലാവർക്കും ഇതിൽ പങ്കെടുക്കുവാൻ സൗകര്യമൊരുക്കിയതിന്റെ ഭാഗമായി മാർച്ച് 22 വെര ഉണ്ടായിരിക്കുന്നതായി സറീനയുടെ സാരഥി ഷീല പറയുന്നു. തിരക്ക് വർദ്ധിക്കുന്നതിനാലാണ് കൂടുതൽ സമയത്തേക്ക് എക്സിബിഷൻ നീട്ടുന്നതിനെക്കുറിച്ച് പരിഗണിക്കുന്നത് എന്നും കുട്ടിച്ചേർത്തു ഷീല. കൂടുതൽ കളക്ഷനുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന, വേനൽക്കാലത്തിനനുയോജ്യമായ നേർത്തഇഴകളുള്ള കോട്ട സാരികളിൽത്തന്നെ, പാർട്ടി വെയർ, ഫോർമൽ വെയർ, കാഷ്വൽ വെയർ എന്നിങ്ങനെയുള്ള ഓേരാ വിഭാഗത്തിലും സാരികളുടെ കൂടുതൽ വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ധ്യൊഗസ്ഥകൾക്ക് അനുയോജ്യമായ രീതിയിൽ 500 രൂപയിൽ ആരംഭിക്കുന്ന ഓഫീസ് വെയർ കോട്ടൻ സാരികളുടെ വലിയ ശേഖരവും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം സ്റ്റ്യാച്ച്യു-ജനറൽ ഹോസ്പിറ്റൽ റോഡി്ലെ കാത്തലിക് സെന്ററിലാണ് സെറീനയുെട എല്ലാ സ്ഥപനങ്ങളും ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും മറ്റുമായി ഇന്നത്തെ കാലഘട്ടത്തിന്റെ ആശയവിനിമയങ്ങളിലേക്കും ഷീല തന്നെ ബുട്ടീക്കിന്റെ ഉയർത്തിയതിന്റെ ഭാഗമായി സറീനയുടെ ഫെയിസ്ബുക്ക് പേജുകളും ആവശ്യക്കാർക്ക്, വിവർങ്ങൾക്കും , ഫെസ്റ്റിവലിന്റെ ഭാഗമായി സന്ദർശിക്കാം.
കോട്ടാ സാരി ഫെസ്റ്റിവൽ
പ്രാദേശികമായി നെയ്യുന്ന വളരെ പ്രസിദ്ധമായ കോട്ടാ സാരികൾ ഇന്ത്യയിലെ സ്ത്രീ സമൂഹങ്ങള്‍ക്കിടക്കു മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും കേള്‍വി കേട്ടതാണ്. കോട്ട ഡോരിയ എന്നും അറിയപ്പെടുന്നു ഡോരിയ എന്നാൽ നൂൽ എന്നര്‍ത്ഥം. ഈ സാരിക്ക് ഒരു ചരിത്രമുണ്ട്. ആദ്യകാലത്ത് മൈസൂറിലായിരുന്നു ഈ സാരികള്‍ നെയ്യപ്പെട്ടിരുന്നത്. പിന്നീട് മുഗള്‍ ഭരണ കാലത്തെ ഒരു സൈന്യ മേധാവി റാവൂ കിഷോര്‍ സിംഗ് , നെയ്ത്ത് കാരെ അവിടെ നിന്നും കൊണ്ട് വന്നു കോട്ടയിൽ താമസിപ്പിക്കുകയായിരുന്നു. അത് കൊണ്ടാണ് മൈസൂറിൽ നിന്ന് വന്നത് അല്ലെങ്കിൽ മസുറിയ എന്ന പേരിൽ ഇത് അറിയപ്പെട്ടത്. എന്തായാലും അത് ‘കോട്ട ഡോരിയ’ എന്നാണു രാജ്യത്തിന്റെ പലഭാഗത്തും അറിയപ്പെടുന്നത്. ചുരുക്കത്തിൽ അത് ആറടി നീളത്തിൽ പട്ടിലും പരുത്തിയിലും തീര്‍ത്ത ഇന്ദ്രജാലമാണ്.
എക്സ്ക്ലൂസീവ് ഷോറൂം, സെറീന റോയാൽ
വൈവിധ്യമാര്‍ന്ന സില്‍ക്ക് സാരികളുടെ വിസ്മയിപ്പിക്കുന്ന ശേഖരവുമായി സെറീന റൊയാല്‍ തലസ്ഥാനന നഗരത്തിൽ പ്രവർത്തിക്കുന്നു. അത്യപൂര്‍വങ്ങളായ കാഞ്ചീപുരം, ബനാറസി മുതലായ സില്‍ക്ക് സാരികളുടെ ശേഖരമാണ് ഈ എക്സ്ക്ലൂസീവ് ഷോറൂം .ഉപഭോക്താക്കള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച സില്‍ക്ക് എത്തിക്കണമെന്ന തന്റെ ആഗ്രഹമാണ് സെറീന റൊയാല്‍ തുടങ്ങാനുള്ള കാരണമെന്ന് സെറീനയുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡുമായ ഷീല എടുത്തു പറഞ്ഞു. വസ്ത്രവ്യാപാര മേഖലയിലെ സൂക്ഷ്മതയും സമര്‍പ്പണവും കഠിനാധ്വാനവുമാണ് ചിത്രകാരിയും ഫാഷന്‍ ഡിസൈനറുമായ ഷീല ജയിംസിന്റെ വിജയരഹസ്യം. സമാനതകളില്ലാതെ തന്റെ കസ്റ്റമേഴ്സിന്റെ പ്രചോദനവുമാണ് സെറീന റൊയാൽ പ്രേരണയായതെന്ന് അവർ പറഞ്ഞു. “ക്യൂന്‍ ഓഫ് സില്‍ക്ക്സ്’ എന്ന് പറയപ്പെടുന്ന കാഞ്ചീപുരം സാരികളുടെ വ്യത്യസ്തങ്ങളായ ഡിസൈനുകൾ ഷീലയുടെ ബൊട്ടിക്കിന്റെ പ്രത്യേകതയാണ്. ലൈറ്റ് വെയിറ്റ് കാഞ്ചീപുരം സാരികളാണ് മറ്റൊരു പ്രത്യേകത. പെട്ടെന്ന് ധരിക്കാവുന്ന ഇത്തരം സാരികൾ പാര്‍ട്ടിവെയറായി ഉപയോഗിക്കാം.പല നിറത്തിലും ഡിസൈനുകളിലും , വ്യത്യസ്ഥങ്ങളായ തുണിത്തരങ്ങളിലും, മെറ്റീരിയലുകളിലും മറ്റെവിടെയും കണ്ടെത്തെനാകാത്ത സാരികളുടെ നീണ്ടനിരയാണ് ഉപബോക്താക്കളെ കാത്തിരിക്കുന്നത്.ഫാഷന്‍ രംഗത്ത് കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഷീല ജെയിംസ് മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസിന്റെ ഭാര്യയും, മുൻ മന്ത്രി ബേബി ജോണിന്റെ മകളും , മുന്‍ മന്ത്രി ബേബി ജോണിന്റെ സഹോദരിയും ആണ്.
ഡിസൈന്‍ ബൂട്ടീക്കായ സറീന
സെറീനയിൽ ഓണാഘോഷത്തോടനുബന്ധിച്ച് 3000 രൂപയ്ക്ക് മുകളിലുള്ള ഓരോ പാര്‍ച്ചേസിനുമൊപ്പം ആകര്‍ഷകമായ ഓണസമ്മാനങ്ങൾ ഒരിക്കിയിരുന്നു. അതിമനോഹരവും പകിട്ടേറിയതുമായ ബനാറസി ബ്രോക്കേഡ് ബ്ലൗസ് മെറ്റീരിയലാണ് സമ്മാനമായി സറീന നല്‍കിയത്.സറീനയുടെ ഓണം കളക്ഷന്‍ ഇതിനോടകം തന്നെ വന്‍ ജനപ്രീതി നേടിക്കഴിഞ്ഞു. ഡിസൈനര്‍ കേരളാ സാരികളുടെ വൈവിദ്ധ്യങ്ങളാണ് ശ്രദ്ധേയം. മ്യൂറല്‍ പെയിന്റ് ചെയ്ത സാരികളും ഹാന്‍ഡ് പെയിന്റും എംബ്രോയിഡറിയും കൊണ്ട് ഡിസൈന്‍ ചെയ്ത സാരികളും ഡിസൈനര്‍ കേരള സാരികളുടെ കളക്ഷനെ സവിശേഷമാക്കി. നേര്യത് സെറ്റുകളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. റെഡിമെയിഡ് ബ്ലൗസുകളും ബ്ലൗസ് മെറ്റീരിയലുകളും സല്‍വാർ കമ്മീസ്, കൂര്‍ത്ത, ലെഗ്ഗിന്‍സ്, ദുപ്പട്ടാസ്, ഹാഫ് സാരി സെറ്റ് തുടങ്ങിയവക്കായി ,പ്രത്യേകം ഒരു ഷൊറൂം തന്നെ ഇവിടെയുണ്ടെന്നത് സറീനയുടെ സാരഥിയായ ഷീല ജയിംസ് അറിയിച്ചു.
ഒരടിക്കുറിപ്പ്
വസ്ത്രലോകത്തിലെ അത്ഭുതമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇല്ലെങ്കിലും പൗരാണിക കാലം മുതല്‍ ഭാരതത്തില്‍ സാരി ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് ഭഗവാൻ ശ്രീകൃഷ്ണൻ നല്‍കിയ ഒരിക്കലും അവസാനിക്കാത്ത സാരി ചരിത്രത്തിൽ സ്ഥാനം നേടി. ഋഗ്വേദത്തിലും ഗ്രീക്ക് ചരിത്രരേഖകളിലും സാരിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചരിത്രങ്ങളിലെ വീരവനിതകളായ ഝാന്‍സിയിലെ റാണി ലക്ഷ്മിബായി, ബോലാവിഡിയിലെ മല്ലമ്മ, കിത്തോറിലെ യെന്തമ്മ തുടങ്ങിയവർ സാരിയുടെ പ്രണയിതാക്കളായിരുന്നു .യുദ്ധഭൂമിയിൽ ശത്രുവിനോട് ഏറ്റുമുട്ടിയത് പോലും വീരാംഗ കച്ച എന്നറിയപ്പെട്ടിരുന്ന ഇത്തരം സാരികൾ ധരിച്ചിട്ടായിരുന്നിരുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ സാരികളിൽ പ്രമുഖർ കാഞ്ചിപുരം, ബനാറസ് ബ്രോക്കേഡ്, കശ്മീര്‍ സില്‍ക്ക്, സര്‍ദോഷി, റോസില്‍ക്ക് ബലുച്ചേരി, വല്‍ക്കലം, ഇറ്റാലിയന്‍ ക്രേപ്പ്, ജോര്‍ജറ്റ്, പൈത്താനീ, ഇക്കത്ത്, പോച്ചംപള്ളി, ഗദ്‌വാർ എന്നിവയാണ്.