IMG-20171121-WA0015
മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റ കര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലും കൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം. ഷീല റ്റോമിയുടെ പുതിയ നോവലായ “വല്ലി’ യുടെ ഒരു സംഷിപ്ത വിശദീകരണം മാത്രമാണിത്! അക്ഷരങ്ങളുടെ മാന്ത്രികത കൈവശമാക്കിയ ഒരാളില്‍ നിന്ന്‍ മനുഷ്യരേക്കാൾ കൂടുതൽ കഥാപാത്രങ്ങളും,ബാഹ്യപ്രകൃതിയും പക്ഷിമൃഗാദി ബിംബങ്ങളും ആണ് ‘വല്ലി’യെന്ന നോവലിനെ വ്യത്യസ്ഥമാക്കുന്നത്. ദോഹയിലെ എഴുത്തുകാര്‍ക്ക്‌ ചിരപരിചിതയായ ഷീല റ്റോമി ,അവരുടെ’ സാഹിതീ പുരസ്കാരത്തിനു’ അര്‍ഹയായത്, ഷീലയുടെ ഓർമ്മക്കുറിപ്പിന്റെ മികവിലാണ്. തന്റെ ബ്ലോഗ്‌ രചനകളെ പരിചയപ്പെടുത്തുന്ന ‘ഇരിപ്പിടം’ പേജിൽ ഷീല തന്റെ ,ചിന്തകളെയും,അഭിപ്രായങ്ങളെയും, കഥകളെയും ക്രോഡികരിച്ചു വെക്കുന്നു.“ഷീലാ ടോമിയുടെ “മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം“ എന്ന പുസ്തകത്തിൽ ഒരു ഡാമിന്റെ,അതുയര്‍ത്തുന്ന സുരക്ഷിതത്വഭീഷണിയുടെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടതും വായനക്കാർ നഞ്ചോടു ചേർത്തതും . സമകാലിനയാഥാര്‍ത്ഥ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന കഥ ഫാന്റസിയുടെ അതിനിഗൂഡത നിറഞ്ഞ അത്ഭുതങ്ങളിലേക്ക് വായനക്കാരനെ കൊണ്ട് ചെന്നെത്തിച്ചു. അതുപോലെ മണ്ണിന്റെ ,കാടിന്റെ മക്കളുടെ മറ്റൊരു ചിത്രമാണ് പുതിയ നോവലായ ‘വല്ലി’യിലൂടെ ഷീലയുടെ തൂലിക വരച്ചിടുന്നത്.എന്താണ് വല്ലി, ആരാണ് വല്ലി ,ആരിലൂടെയാണ് വല്ലി, എന്നുള്ള ചോദ്യങ്ങളിലൂടെ നമുക്ക് ഷീല റ്റോമിയുടെ പുതിയ നോവലിനെ,ഷീലയുടെ വക്കുകളിലൂടെ പരിചയപ്പെടാം……………….
ഷീലയുടെ ഈ കഥയിൽ ഒരു ആത്മകഥാംശം ഉണ്ടോ? എന്തിനെയോ തേടി കണ്ടുപിടിക്കാനുള്ള ഒരു വഴി അങ്ങനെ എന്തെങ്കിലും ഉണ്ടോ, ഈ കഥയിൽ?:- വല്ലിയുടെ തുടക്കം വയനാട്ടിലെ ഒരു ക്രിസ്ത്യൻ കുടിയേറ്റഗ്രാമത്തിലെ നദിയുടെ തീരത്തുള്ള ഒരു കാട്ടുഗ്രാമത്തിൽ നിന്നാണ്! 1970കളിൽ,കിളിർത്ത് പടരുന്ന ഒരു കഥയായിട്ടാണ് ‘വല്ലി’ എന്ന നോവലിലെ കഥ വളരുന്നത്.വയനാട്ടിലെ എന്റെ ഗ്രമത്തിലെ ആൾക്കാരുടെ സാധാരണമായ ജീവിതം അവരുടെ സ്വപ്നങ്ങൾ,പങ്കപ്പാടുകൾ,അവരുടെ ജീവിതയുദ്ധങ്ങൾ അങ്ങനെ ഒരുപാട് കഥകൾ ചെറുപ്പത്തിൽ അമ്മാവന്മാരിൽനിന്നും,പേരമ്മമാരിൽ നിന്നും,ബന്ധുക്കളിൽ നിന്നുംകേട്ടിട്ടുണ്ട്.ആ കഥകളെല്ലാം അനുഭവങ്ങളാകാം,ആത്മകഥകളാകാം, ‘മിത്തുകൾ‘ ആകാം,അങ്ങനെ നിറം ചേർത്ത ധാരാളം കഥകൾ അവർ നമുക്ക് പറഞ്ഞുതന്നിരുന്നു. അതൊക്കെ നമ്മുടെ അബോധമനസ്സിലൂടെ,കഥകളുടെ രചനയിൽ,നമ്മെ വല്ലാതെ സ്വധീനിക്കും.’മിത്തു’കളാൽ സംമ്പന്നമായ ഒരു ഭൂമിയാണ് വയനാട്,എന്നാൽ അതിന്റെ ഒക്കെ ഒരു അംശം മാത്രമെ എനിക്ക് തൊടാൻ പറ്റിയിട്ടുള്ളു എന്നും തോന്നിയിട്ടുണ്ട്.ഏറ്റവും മനോഹരമായ കാടും പുഴയും കാറ്റും,മഞ്ഞും ഉള്ള പ്രകൃതിയെ എന്റെ അക്ഷരങ്ങളിലൂടെ കഥയിലൂടെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്! പിന്നെ പറയാനുള്ളത് വല്ലിയിൽ കൃത്യമായ ഒരു രാഷ്ട്രീയമുണ്ട് അത് പ്രകൃതിയുടെ രാഷ്ട്രീയവും,മനുഷ്യപക്ഷത്തു നിൽക്കുന്ന ഒരു രാഷ്ടീയവുമാണ്.
ആദിവാസികൾ എന്ന്പറയുന്നത് കേരളത്തിന്റെ ഒരു ഭാഗമാണ്! അവരുടെ ജീവിതത്തിലേക്കാണോ ഈ കഥ പോകുന്നത്:- വയനാടിനെക്കുറിച്ചുള്ള ഒരു കഥയും ആദിവാസികളെ കുറിച്ച് പറയാതെ പറയാൻ സാധിക്കും എങ്കിൽ തോന്നുന്നില്ല.കാരണം അവരാണ് ഈ മണ്ണിൽ പൊന്നുവിളയിച്ചത്, അവരുടെ കഷ്ടപ്പാടും അദ്ധാനവുമാണ് ഈ കാടുകളെ പുരോഗതിയിലേക്കു നയിച്ചത്.എന്നാൽ അവരുടെ സ്വന്തം മണ്ണിൽനിന്ന് അവർ ആട്ടിയോടിക്കപ്പെട്ടു.അവരുടെ കാട്,വാസസ്ഥലങ്ങൾ എന്നിവ അവർക്ക് നഷ്ടമായി.അവരുടെ ഭാഷ പോലും,ശബ്ദങ്ങൾ, സ്വപ്നങ്ങൾ പോലും നമ്മൾ ഇല്ലാതാക്കി.അടിമകളെപ്പോലെ അവരെ നമ്മൾ പണിയെടുപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അടിമക്കച്ചവടം വരെ നടന്ന ഒരു വള്ളിയൂർക്കാവ് എന്ന സ്ഥലത്തിന്റെ ഒരു ചിത്രം ഈ കഥയിലൂടെ വരച്ചുകാട്ടുന്നു.പക്ഷേ തീർച്ചയായിട്ടും 70നു ശേഷമുള്ള ഒരു വയനാടിൻറെ ചിത്രം ഒരുപാട് ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെ ചിത്രമായി മാറുകയാണ്.കുടിയേറ്റത്തേക്കാൾ,കുടിയിറക്കപ്പെടുന്ന ആദിവാസികളുടെ കഥയാണ് ‘വല്ലി’ എന്നു പറയാണാണ് ഞാൻ ഇഷ്ടപ്പെടുന്നത്.കാട്ടിൽ നിന്നും കുടിയിറക്കപ്പെടുന്ന ആദിവാസികൾ,ക്രിഷിയിടത്തിൽ നിന്നും കുടിയിറക്കപ്പെടുന്ന കർഷകൻ. അല്ലെങ്കിൽ കാടും വാസുഗേഹങ്ങളും നഷ്ടമാകുന്ന വന്യജീവികൾ.കൂടെ നശിപ്പിക്കപ്പെടുന്ന,ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതി ഇതെല്ലാം വല്ലിയിലുണ്ട്.തീർച്ചയായും വയനാടിന്റെ സ്വന്തം നിവാസികൾക്കല്ലാതെ, മറ്റാർക്കും ഈ കഥ പറയാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. അതുപോലെ ഒരോ പുൽക്കൊടിക്കും അവകാശപ്പെട്ട ഒരു മണ്ണുണ്ട്.എല്ലാത്തിനും എന്തിനും,തുല്യഅവകാശത്തിന്റെ കഥപറയാനുണ്ട്.അത് കുടിയേറ്റക്കാരനോ, ജന്മിയോ,ആദിവാസിയോ ആരായാലും, ഏതൊരു മനുഷ്യനും അവകാശത്തിന്റെ കഥ പറയാനുണ്ട് , ആ കഥയാണ് ഞാൻ വല്ലിയിലൂടെ പറയാൻ ശ്രമിക്കുന്നത്.
ഈ കഥ ആലോചിച്ച്, പ്ലാൻ ചെയ്ത് എഴുതാൻ എത്രനാൾ എടുത്തു?:- മൂന്നു വർഷത്തെ തപസ്യ ആയിരുന്നു,തുടങ്ങിയത് 2016 ജൂലൈ സമയത്താണ്.രണ്ടു വർഷത്തിൽ എഴുത്ത് പൂർത്തിയായി,പിന്നീടുള്ള മിനുക്ക്പണികളും മറ്റൂം വീണ്ടും ഒരു വർഷം കൂടി എടുത്തു.നീണ്ട അവധി സമയങ്ങളിലും,ആഴ്ചയുടെ അവസാനങ്ങളിലും മറ്റും ആയിരുന്നു കൂടുതൽ എഴുത്തും നടന്നിരുന്നത്.
കഥകളെഴുതി തുടങ്ങുന്നവരോട് ഷീലക്ക് എന്താണ് പറഞ്ഞു കൊടുക്കാനുള്ളത്! കഥ എഴുത്തിലൂടെ നമ്മുടെ മനസ്സിനെതന്നെ കണ്ടെത്താൻ നമുക്ക് സാധിക്കുമോ, അല്ലെങ്കിൽ എഴുത്തിലൂടെ നമ്മുടെ മനസ്സിനുതന്നെ മാറ്റങ്ങൾ സംഭവിക്കുമോ?:-എഴുത്ത് ഒരു വേറിട്ട അനുഭവമാണ്. അതിലേക്ക് ഇറങ്ങി കഴിയുമ്പോഴാണ് നാം മറ്റൊരു ലോകത്തിലാണ് മനസ്സികാക്കുന്നത്.നമ്മുടെ ലോകത്തിൽ നിന്നും നാം മെനെഞ്ഞെടുക്കുന്ന കഥാപാത്രങ്ങളായിപ്പോലും നാം മാറുന്നു.എങ്കിൽ മാത്രമെ അതിനൊരു പൂർണ്ണത കിട്ടുകയുള്ളു എന്നാണ് എന്റെ അനുഭവം. ഈ നോവലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് 2015 ൽ ആണ്. എന്റെ ചാച്ചൻ അവിചാരിതമായി ആ വർഷം മെയ്മാസത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞു.ചാച്ചൻറെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മുറിയിക്കെ അടുക്കിഒതുക്കുന്ന സമയത്ത്,അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്നു എന്റെ എഴുത്തുകൾ ഞാൻ കണ്ടെത്തി.പണ്ട് പ്രസിദ്ധീകരിച്ച എന്റെ കഥാസമാഹാരം,പിന്നെ പത്താംക്ലാസിലെ ഒരു മാർക്ക്ലിസ്റ്റ്,വളരെ സൂക്ഷിച്ചു വെച്ചേക്കണ്ട രേഖകൾക്കൊപ്പം ചാച്ചൻ വെച്ചിരിക്കുന്നു. കഥകളൊക്കെ എഴുതുന്നത് കാണുംബോൾ ചാച്ചൻ എപ്പോഴും പറയുമായിരുന്നു, നമ്മുടെ ഈ നാടിനെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചു മറ്റും കഥകളായി എഴുതണം. അദ്ദേഹം പറഞ്ഞത് ചെയ്യാൻ സാധിച്ചില്ലല്ലോ എന്നൊരു ചിന്തയാണ് വന്നവയനാട് ചരിത്രത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങാൻ പ്രേരിപ്പിച്ചത്. പിന്നീട് അന്വേഷങ്ങൾ ആയിരുന്നു! വയനാടിന്റെ കഥകളും,ചരിത്രങ്ങളും,ഇവിടുത്തെ പ്രകൃതിയെക്കുറിച്ചും,കുടിയേറ്റത്തേക്കുറിച്ചും മറ്റും വായിക്കുകയും പഠിക്കുക്കയും ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.ആദിവാസികളുടെ ജീവിതശൈലി, അവരുടെ കഷ്ടപ്പാടുകൾ,ഗ്രാമീണ പാ‍ട്ടുകൾ,ആചാരങ്ങളെക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി. അതിനു ശേഷം ആണ് എഴുത്ത് തുടങ്ങിയത്.അതുപോലെ നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ എല്ലാ വിഷമങ്ങളും നമ്മളുടെ മനസ്സിനെയും,ശരീരത്തെയും ബാധിക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഞാൻ എത്തിച്ചേർന്നത്.നമ്മളറിയാത്ത,എന്തോ ഒന്ന് പല വഴികളിലൂടെ നമ്മെ കൊണ്ടുപോകുന്ന ഒരു ഫീലിംഗ് ആയിരുന്നു ഈ നോവലിന്റെ എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നത്. ഉദാഹരണമായി പറഞ്ഞാൽ ഈ കഥയിലെ പ്രധാന കഥപാത്രമാ‍യ സൂസൻ ഒരു അസുഖത്തിന് അടിപ്പെടുന്നു. ആ കഥപാത്രത്തിന്റെ ശാരീരികമായ പല ബുദ്ധിമുട്ടുകളും എനിക്ക് സ്വയം അനുഭവപ്പെടാൻ തുടങ്ങി. കഥയുടെ അവസാന ഭാഗങ്ങളിൽ എന്റെ പ്രഷർ കൂടിയിട്ട് മരുന്ന് കഴിക്കേണ്ട ഒരു അവസ്ഥവരെയുണ്ടായിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ നമ്മുടേതായി രൂപാന്തരപ്പെടുന്നത് നമുക്ക് മനസ്സിലാകും.പിന്നെ മറ്റൊരു കാര്യം മറ്റുള്ളവരുടെ ദുഃഖങ്ങളേക്കുറിച്ച്, വഴികളെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിൻ ഏതോ കോണിൽ നിന്ന് നമ്മളൊരോന്നും നോക്കിക്കാണുന്നപോലെയാണ് അനുഭവപ്പെട്ടത്.
ഒരു കഥ എങ്ങനെയാണ് ഷീല എഴുതിത്തുടങ്ങുന്നത്?:-സമയം എടുത്ത് ഇടമുറിയാതെ, തുടർച്ചയായി എഴുതാൻ സാധിക്കാറില്ല.രാവിലെ ജോലിക്ക് പോകേണ്ടിയതുകൊണ്ട് വീക്കെന്റിലും, അവധിദിവസങ്ങളിലുമാണ് കൂടുതൽ എഴുതാൻ സാധിക്കുക.കൂടുതൽ സമയം എഴുതുംബോൾ ആണ് കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചേല്ലാനും അതിലൂടെ എഴുത്തിന് ഒരു ഒഴുക്കം കിട്ടുകയും ചെയ്യുന്നത്. അടുത്ത വീക്കെന്റാകുംബോൾ നമ്മുടെ മാനസികാവസ്ഥയും ചിന്തയും വ്യത്യസ്ഥമാകുന്നു. തുടർച്ചയായ എഴുത്തായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.കഥയുടെ രൂപരേഖ തയ്യാറാക്കി അതിനെ വിന്യസിപ്പിച്ചെടുക്കുന്ന ഒരു രീതിയായിരുന്നില്ല ഞാൻ ചെയ്തത്.മനസ്സിൽ ഒരു ചെറിയ പ്ലോട്ട് ഉണ്ടായിരുന്നു, പക്ഷെ ഞാൻ വിചാക്കാതെ കഥാപാത്രങ്ങൾ പലതും,പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം വളരുന്നത് മനസ്സിലായിരുന്നു. ഉദാഹരണമായിട്ട് ഈ കഥയിലെ ഇസബെല്ല എന്ന കഥാപാത്രം, സാധാരണ സിനിമകളിലെ ഒരു പെങ്ങൾ കഥാപാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന,അവൾ ഞാൻ എഴുതിവന്നപ്പോൾ ഏറ്റവും പ്രധാനമായ റോളിലേക്ക് സ്വയം മാറി.അങ്ങെനെ എഴുത്ത് നേരത്തെ നമ്മുടെ പ്ലാൻ ചെയ്തു വെച്ചതിലിൽ നിന്നും വ്യത്യസ്ഥമായി മാറുന്നതായി എനിക്ക് അനുഭവപ്പെട്ടു.ആ കഥാപാത്രങ്ങൾ നമ്മെ എഴുത്തിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു.കഥാപാത്രത്തിന്റെ ദു:ഖങ്ങളും സന്തോഷങ്ങളും നമ്മളുടെതേതായി മാറുന്ന ഒരു സ്ഥിതിയുണ്ടാകുന്നു.എപ്പോഴും ഒരു കഥാപാത്രത്തെ മുഴുമിപ്പിക്കാതെ എഴുത്തു നിർത്തി കഴിയുമ്പോൾ വിഷമം തോന്നും,അത് എല്ലാ എഴുത്തുകാർക്കും തോന്നാറുള്ളതാണോ എന്നറിയില്ല!
ഒരു കഥ എങ്ങനെയാണ് പ്ലാൻ ചെയ്യുന്നത്,പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്:- വായന ധാ‍രാളം വേണം,ഒരു പരന്ന, വ്യാപ്തമായ വായന, നമ്മുടെ ശൈലിയെ വളരെ സഹായിക്കും.എഴുത്തിൽ ഒരു പുതുമ കൊണ്ടുവരാൻ ശ്രമിക്കണം.നല്ല നീരിക്ഷണ പാടവം ഉണ്ടാവണം, സമ്മുഹത്തെ, മനുഷ്യരെ ഒക്കെ നീരിക്ഷിക്കുക. ചുറ്റുമുള്ള ആളുകളുടെ സംഭാഷണ ശൈലി, അവരുടെ ‘ബോഡിലാംഗുവേജ്’ നീരിക്ഷിച്ചാൽ അത് നമ്മുടെ കഥാപാത്രങ്ങളിലേക്ക് പകർത്താൻ സാധിക്കും.പുതിയ പ്രദേശങ്ങളിൽ,പുതിയ മനുഷ്യ വികാരങ്ങൾ,വിചാരങ്ങൾ,മേഘലകൾ പരിചയപ്പെടുത്തുന്നത് വായിക്കാൻ എപ്പോഴും വായനക്കാർക്ക് താല്പര്യം കൂടും.നല്ല എഴുത്ത് എന്നുപറയുന്നത്,നമ്മുക്ക് ലഭിക്കുന്ന ഒരു കൃപയാണ്. നമ്മുടെ മനസ്സിൽ പതിഞ്ഞ സംഭാഷണശൈലി,നടക്കുന്ന രീതി, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നിരീക്ഷിച്ചാൽ,ഒരു കഥാപാത്രത്തെ പൂർണതയിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കും.നമ്മുടെ ഓർമ്മയിൽ പതിഞ്ഞ പല ആൾക്കാരും അതുവഴി നമ്മുടെ കഥാപാത്രങ്ങളായി മാറുന്നത് ഇങ്ങനെയെക്കെ ആയിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.പിന്നെ നല്ല മനസ്സ്,നല്ല ആശയങ്ങളിലൂടെ മനസ്സ് തുറക്കാറുണ്ട് എന്ന് പറഞ്ഞപോലെ, ഒരു പരിധിവരെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിന്റെ പ്രതിഫലനങ്ങൾ ആണ്, തീർച്ചയായും!അങ്ങനെയെങ്കിൽ ദുഷ്ടകഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടെ എന്നു ചോദിച്ചാൽ, വേണം എന്നുതന്നെയാണ് ഉത്തരം!നമ്മുടെ എഴുത്ത് ആര് വായിക്കണം എന്നൊരു തീരുമാനം ഉണ്ടെങ്കിൽ അതനുസരിച്ചായിരിക്കണം നമ്മുടെ എഴുത്തിന്റെ ശൈലിയും.അതായത്,കുട്ടികൾക്കായുള്ള കഥകളിൽ അവർക്ക് മനസ്സിലാകുന്ന, അവർക്ക് വേണ്ടിയുള്ള ഭാഷയും ശൈലിയും, മുതിർന്നവർക്കായുള്ളതിന് അതിന്റെതായ രീതിയും,ഭാഷയും ആയിരിക്കണം.വായനക്കാർ നമുക്ക് വളരെ വേണ്ടപ്പെട്ടവരാണെന്ന് ,നമ്മുടെ ആഘ്യാന ശൈലിയിലൂടെ,അവരെയും പറഞ്ഞു മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നു.