IMG-20171121-WA0015
കേരളീയ സംസ്കാരം എന്ന ഒന്ന്‌ ഉണ്ട് ഈ നാട്ടിൽ!. അത്‌ സംരക്ഷിക്കാൻ കടപ്പെട്ടവരും ഉണ്ട്!. ചരിത്രം ഒരു പാർട്ടിക്കും, സംഘടനകൾക്കും ,വ്യക്തികൾക്കും തിരുത്താൻ ആവില്ല. ജനങ്ങൾ ആണ് ചരിത്രം രചിക്കുന്നത്. അത്‌ സംരക്ഷിക്കാനും അവർക്കറിയാം. അപ്പനപ്പുപ്പമ്മാരെയെല്ലാം പീഡോഫീലയക്കാരായും അമ്മയമ്മൂമ്മമാരെയെല്ലാം ഇരകളായും ബലറാം കണ്ടുപോയാൽ എങ്ങനെ പഴിക്കാനാകും, ആരോട് പരാതി പറയും! മഹാനായ തൊഴിലാളി കര്‍ഷക നേതാവിനെ അവഹേളിച്ചത് വഴി സാധാരണക്കാരന്‍റെയും പാവപ്പെട്ടവന്‍റെയും ആത്മാഭിമാനബോധത്തെയാണ് കേരളത്തിലെ ഒരു രാഷ്ടീയ സഹവർത്തി അവഹേളിച്ചിരിക്കുന്നതെന്ന് നിശ്ശംശയം പറയാം! കൂടെ കേരളത്തിന്റെ സംസ്കാരം, വർഷങ്ങളുടെ രീതികൾ , സ്തീശക്തിയെ, സ്ത്രീകളുടെ സംസ്കാരപാരംബര്യത്തെ! കാലങ്ങളുടെ മാറ്റം, രീതികളുടെ വളർച്ച, ചിന്താഗതികളുടെ മാറ്റത്തിലൂടെ സമത്തിനൊപ്പം , വന്ന മാറ്റങ്ങൾ പ്രശംസനീയം തന്നെ. എന്നാൽ പഴയകാലങ്ങളെ സംസ്കാരത്തെ കുറ്റപ്പെടുത്താനും , അതുവഴി വ്യകതികളുടെ പ്രവർത്തികളെ ഒന്നാകെ കുറ്റപ്പെടുത്താനും സാധിക്കില്ലാ , ആർക്കും !
പഴമക്കാരുടെ കഥകളിൽ നിന്ന് കേട്ടതാണ്, വല്യപ്പച്ചന് 14 വയസും വല്യമ്മച്ചിക്ക് 13 വയസുമുള്ളപ്പോഴാണ് അവരുടെ കല്യാണം കഴിഞ്ഞത്. മൂത്താങ്ങളയുടെ തോളിലിരുന്ന് കുന്നിന്‍ മുകളിലെ പള്ളിയിലേക്ക് കല്യാണം കഴിക്കാൻ പോകുന്നത് വല്യമ്മച്ചി രസകരമായി വിവരിക്കുന്നത് കേട്ടിട്ടുണ്ട്.കരയാതിരിക്കാന്‍ ചക്കരയും തേങ്ങയും കയ്യിൽ കൊടുത്തിരുന്നു. നല്ല ബുദ്ധിസാമര്‍ത്ഥ്യമുണ്ടായിരുന്ന അഞ്ചാം ക്ളാസിൽ പഠിപ്പ് നിര്‍ത്തേണ്ടി വന്ന വല്യമ്മച്ചി 15 വയസു മുതൽ പേറൂ തുടങ്ങി കാണണം. 10 പെറ്റു. 9 പേർ ജീവിച്ചു. ഇല്ലായ്മയിലും വല്ലായ്മയിലും അയല്‍വക്കത്തുള്ള കുഞ്ഞുങ്ങള്‍ക്കൂം പങ്കു കൊടുത്തും കുഞ്ഞുങ്ങളെ വളര്‍ത്തിയും.എവിടെയും രേഖപ്പെടുത്തപ്പെടാതെ മണ്‍മറഞ്ഞു. ഇത് ഒരുകാലത്തെ അത്ര പഴയതല്ലാത്ത പെണ്‍ചരിത്രം. ഇതൊക്കെ ഈ കഥകയായി, മറ്റു പല പേരുകളിൽ, അംബലങ്ങളിൽ നടന്ന കഥകളായും കേട്ടവർ ധാരാളം ആയിരിക്കാം! എന്നിരുന്നാലും ചരിത്രത്തിന്റെ ഏടുകളെ കുറ്റപ്പേടുത്തിയ പ്രസ്താവനകൾ വരുംബോൾ ഇത്തരം കേട്ടുകഥകൾ പലരുടെ മനസ്സിലും ഉരുത്തിരിഞ്ഞു വരുന്നുണ്ടാവാം, നിശ്ശംശയം!
അപ്പനപ്പുപ്പമ്മാരെയെല്ലാം പീഡോഫീലയക്കാരായും അമ്മയമ്മൂമ്മമാരെയെല്ലാം ഇരകളായും കണ്ടുപോയാൽ എങ്ങനെ പഴിക്കാനാകും കൂട്ടുകാരെ , വീട്ടുകാരെ, നാട്ടുകാരെ! പെൺകാഴ്ച ആണിന് ഒരു പ്രത്യാശതന്നെയാണ്. ജീവിക്കാനും പ്രണയിക്കാനും കാമിക്കാനുമുള്ള അവകാശത്തിന്റെ ഭാഗമാണത്. ആൺ കാഴ്ചകൾ പെണ്ണിനും ഇതേ അവകാശം നല്കുന്നുണ്ട്. സമൂഹത്തിന്റെ വിരസവും വന്ധ്യവുമായ ജീവിതമുഹൂർത്തങ്ങളിൽ സ്വയം വിവസ്ത്രരായിക്കൊണ്ട് കാഴ്ചയുടെ ഉടലുകൾ നടത്തിയ വിമോചനപ്രഖ്യാപനം കൂടിയാണ് കേരളത്തിന്റെ പെൺചരിത്രം. അവര്‍ക്കു ജീവിക്കാൻ തേയിലക്കാട്ടിലും കുറ്റിക്കാട്ടിലും അഭിമാനം വിറ്റു ജീവിച്ചാൽ മതിയായിരുന്നെങ്കിൽ ഇത്രയും വലിയൊരു പെണ്‍ചരിത്രം കേരളത്തില്‍നിന്ന് ഉണ്ടാകില്ലായിരുന്നു. അവരുടെ ജീവിതസമരങ്ങൾ മൂന്നുനേരം അല്ലലില്ലാതെ കഴിക്കാനും പിന്നെ മാന്യമായി ജീവിക്കാനും വേണ്ടിയായിരുന്നു എന്നു തിരിച്ചറിയനുള്ള വകതിരിവുണ്ടായിരുന്നു കേരളത്തിലെ ജനങ്ങൾക്ക് , അവരുടെ ചിന്താഗതിക്ക്! അതിനാൽ മാറ്റങ്ങളെ മനസ്സിലാക്കാനും സ്ത്രീ എന്നത് ഒരു ജീവിനും, ശക്തിയും, രക്ഷയും ദേവിയും ആണെന്നും അംഗീകരിക്കാൻ താമസം ഉണ്ടായില്ല!
കേരളീയ പെണ്‍മയുടെ കഥകൾ ദശാബ്ദം പിന്നിടുകയാണ്. അജ്ഞാനത്തിന്റെയും പാരതന്ത്ര്യത്തിന്റെയും സര്‍ഗാത്മക നിഷേധത്തിന്റെയും ഇരുള്‍ വീണ പഴയ പെണ്‍വീഥികളിളല്ലം അക്ഷര വസന്തത്തിന്റെ വെളിച്ചക്കീറുകൾ പിറന്നു വീണത്. ശൈശവ വിവാഹം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്വിവാഹം കഴിക്കുന്ന പെണ്‍കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം ശൈശവ വിവാഹത്തോടെ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകറ്റപ്പെടുന്നു.വിദ്യാഭ്യാസത്തിന് സാധിക്കുകയില്ല.സമൂഹത്തിലെ പല അവസരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു. നിയമപരമായി പെണ്‍കുട്ടി 18 വയസ്സ് കഴിഞ്ഞവളും ആണ്‍കുട്ടി 21 എന്ന് കാലഘട്ടത്തിന്റെ മാറ്റത്തോടെ അംഗീകരിക്കപ്പെട്ടു. എങ്കിലും പെട്ടുപെഴച്ച് ചിലയിടത്തെങ്കിലും നടക്കുന്ന ശൈശവവിവാഹത്തെ സമൂഹം ഒന്നടങ്കം ഇന്ന് എതിക്കുക തന്നെ ചെയ്യുന്നു! എന്നാൽ എതോകാലത്ത് എങ്ങനെയോ നടന്ന വിവാഹങ്ങളെ ഉദാഹരണമായി നൽകി അതിലൂടെ പ്രശസ്തരെയും സമൂഹത്തെയും ഒന്നടങ്കം അവഹേളിക്കുന്നതിലൂടെ ആർക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കാൻ വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളുടെ ആവശ്യം ഇല്ല, തീർച്ച!
ഒരു അടിവര
അവകാശം എന്നാൽ സമൂഹത്തിനും വ്യക്തിക്കും ഉള്ള സ്വാതന്ത്രം ആണ് അത് സ്ത്രീക്ക് അവകാശപ്പെതാണ്,ജീവിക്കാനുള്ള അവകാശം. സ്വാതന്ത്ര്യത്തിനുള്ള അവകാശം, അത് വിവാഹത്തോടെ ഇല്ലാതാകുന്നില്ല,സ്വന്തം താല്പര്യത്തിനു അനുസരിച്ച് ജീവിക്കാനുള്ള അവകാശം. സ്വയം സുരക്ഷക്കുള്ള അവകാശം,! തനിക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം. കുട്ടികളെ ജനിപ്പിക്കുന്നതിനും ഗർഭധാരണതിനുമുള്ള അവകാശം. സമൂഹത്തിൽ വസ്ത്രം,പാർപ്പിട,ഭക്ഷണം എന്നിവ ലഭിക്കുമെന്നുള്ള അവകാശം! വിദ്യാഭ്യാസം.ചൂഷണത്തിന് എതിരെ ഉള്ള അവകാശം. സാമൂഹിക തിന്മകളിൽ നിന്നുള്ള സ്വാതന്ത്രം! തന്റെ ഭാഷ,സംസ്ക്കാരം എന്നിവ സംരക്ഷിക്കാനുള്ള അവകാശം.വിവേചനമില്ലാതെ മതം , ജാതി ,ഭാഷ ഇതൊന്നും നോക്കാതെ ജീവിക്കനുള്ള അവകാശം, ഇല്ലെ ഏതൊരു സ്ത്രീക്കും! ഉണ്ടെന്നാണ് വിശ്വാസം…………………