ക്രിസ്തുയേശുവിന്റെ ത്യാഗത്തെയും പീഡാനുഭവത്തെയും,നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയിൽ ഓർക്കുന്ന അൻപതു ദിവസങ്ങൾ ആണ്, ഫെബ്രുവരി 10 മുതൽ ഏപ്രിൽ 1 വരെ ഈസ്റ്ററിനുള്ള ഈ വർഷത്തെ നൊയമ്പുമാസം. നമ്മുടെ പാപങ്ങൾക്കു വേണ്ടി ത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ പീഠാനുഭവങ്ങളുടെ ഓർമ്മദിവസങ്ങൾ കൂടിയാണ് ഈ ദിവസങ്ങൾ. എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ വളരെ ആവേശത്തോടേ നോക്കുന്ന ഒരു നൊയംബാണ്. 50 ദിവസങ്ങൾ പച്ചക്കറി ഭംക്ഷണം , ചിലർ പാൽ ഉൽപ്പന്നങ്ങളും കഴിക്കാറില്ല. എല്ലാ ദിവസവും സന്ധ്യനമസ്കാരവും ഉണ്ടാവും പള്ളികളിൽ!
എന്താണ് പെസഹ? ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ദൈവം ഇസ്രായേല്യരെ വിടുവിച്ചതിന്റെ ഓർമ്മ ജൂതന്മാർ ആഘോഷിക്കുന്നതായിരുന്നു പെസഹ.വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു. ഒരു സോഷ്യൽ വർക്കറും , കൌൺസിലർ കൂടിയായി ദുബാലെ ഇൻഡ്യൻ സ്കൂളിൽ ജോലി ചെയ്യുന്ന ആൻ ജോർജ്ജ് പറയുന്നത്,ഇന്ന് ഈ പാചകങ്ങളെലെല്ലാം നമ്മുടെ മലയാളികളുടെ ഇടയിൽ ഒരു ‘ട്രെന്റിന്റെ’, ഫാഷന്റെ ഭാഗം കൂടിയായിത്തീർന്നിരിക്കുന്നു. എല്ലാവർഷവും നൊയംബ് ആഘോഷിക്കാറുണ്ട് ആൻ, എന്നാൽ അത് ചിട്ടയോടെ അച്ചടക്കത്തോടെയുള്ള ഒരു ജീവിതശൈലിയും നമുക്ക് അനുഷ്ടിക്കാൻ സാധിക്കുന്നു എന്നതുകൊണ്ടാണ്. എന്നാൽ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് , ഇതെല്ലാം നമ്മുടെ മതത്തോടുള്ള ഒരു മനോഭാവവും പെരുമാറ്റച്ചട്ടവും മാത്രമാണോ എന്ന്? എന്തുകൊണ്ടോ ഈ രീതികൾ എല്ലാം പാലിക്കുന്നതിലൂടെ എനിക്ക് ദൈവത്തോട് കൂടുതൽ അടുപ്പവും , വിശ്വാസവും വർദ്ധിച്ചിട്ടില്ല എന്ന് ആൻ തിർത്തുപറയുന്നു!
യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്
ഈസ്റ്റർ.
ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ. ക്രിസ്തുമതത്തിന്റെ ചിട്ടകളിൽ വളർന്നിട്ടില്ലാത്ത ജെയിൻ ബെയിലി എന്ന ബ്രിട്ടീഷ് വംശജയും, മെക്കാനിക്കൽ എഞ്ചീനീയർ പറയുന്നു, തന്റെ മാതാപിതാക്കൾ പെസഹ വ്യാഴാഴ്ചയും ഈസ്റ്ററിനും ഒന്നും ക്രിത്യമായി പള്ളിയിൽ പൊകാറില്ലായിരുന്നു. എന്നാൽ പിന്നീട് എന്റെ ക്രിസ്തീയജീവിതത്തിൽ ഞാൻ സ്വയം ദുഖവെള്ളിയാഴ്ചത്തെ കുരിശിന്റെ യാത്രക്കും, അതിരാവിലെയുള്ള ഈസ്റ്റർ സർവ്വീസിനും പള്ളിയിൽ പോകാറുണ്ടായിരുന്നു. പാം സൺ ഡേ ദിവസം കർത്താവ്
നമുക്കുവേണ്ടിചെയ്ത പ്രവർത്തികൾ മനസ്സിലാക്കി ,അദ്ദേഹത്തെ നമ്മുടെ രക്ഷിതാവായി കൂടുതൽ മനസ്സിലാക്കാനുള്ള സമയം കൂടിയാണ്. പെസഹ വ്യാഴാഴ്ച നമൂക്ക് പാവപ്പെട്ടവർക്കും, ആശ്രിതരായവർക്കും അനാഥർക്കും വേണ്ടി ദാനധർമ്മങ്ങൾ ചെയ്യാം. കൂടാതെ അന്നെ ദിവസം ,പള്ളിയിൽ വരുന്ന എല്ലാവർക്കുംതന്നെ ആഹാരം കഴിക്കാനുള്ള സൌര്യവും ഉണ്ടായിരിക്കും. അവസാനദിവമായ ഈസ്റ്റർ ദിവസം വലിയ റോസ്റ്റ് വിഭവങ്ങളോടുകൂടിയുള്ള അത്താഴങ്ങളും, കുട്ടികൾക്കായി ഈസ്റ്റർ മുട്ടകൾ തയ്യാറാക്കിവെക്കുകയും ചെയ്യാറുണ്ട്. കുട്ടികൾ അവരുടെ സൺഡേ സ്കൂളിൽ “ ഈസ്റ്റർ ഗാർഡൻ’, അതായത് ബൈബിളിലെ ഗത്സെമെന പൂന്തോട്ടത്തിന്റെ മാതൃക കല്ലും, മണ്ണും, പുല്ലും, പൂക്കളും വെച്ച് ഉണ്ടാക്കുകയും ചെയ്യാറുണ്ട്.
റീന കത്തോലിക്ക സഭയിൽ നീന്നും വന്ന് സിറിയൻ ഓർത്തഡോക്സ് കുടുംബത്തിലേക്ക് വിവാഹം കഴിക്കുകയായിരുന്നു. ഓർത്തഡോക്സ് പള്ളിയിൽ ധാരാളം രീതികളും, ആരാധാനാക്രമങ്ങളും ഉണ്ട് . ഹോശാന ഞായറാഴ്ച കുരുത്തോലകൾകൊണ്ടുള്ള ആരാധനാക്രമങ്ങളും ,ഹോശാന പാട്ടുകൾ പാടിയുള്ള ആരാധനയായിരിക്കും. എന്റെ അമ്മ ‘പെസഹാവ്യാഴാഴ്ച’ എന്നുള്ളദിവസം കൊഴുക്കട്ട ഉണ്ടാക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ദിവസം അമ്മ പെസഹ അപ്പവും, പാലും തയ്യാറാക്കുന്നു. ഊണുമേശക്കു ചുറ്റും എല്ലാവരും ഇരുന്ന്, ഞങ്ങളുടെ അപ്പച്ചൻ അപ്പം മുറിച്ച് പാലിൽ മുക്കി എല്ലാവർക്കും കഴിക്കാൻ കൊടുക്കും. വളരെ കൈപ്പോടുകൂടി ഉണ്ടാക്കിയിരുന്ന അപ്പം ,ഞങ്ങളൊക്കെ പേരിനുവേണ്ടി മാത്രമെ കഴിച്ചിരുന്നുള്ളു ! ശേഷം ദുഖവെള്ളിയാഴ്ച രാവിലെ മുതൽ പള്ളിയിൽ ആരാധനയാണ്, വൈകിട്ടു എതാണ്ട് 4 മണിവരെ. പള്ളിയിൽത്തന്നെ എല്ലാവരും കഞ്ഞിയും പയറും കഴിച്ചതിനു ശേഷം വീട്ടിലേക്ക് പോകും. ഹോളി ആഴ്ച എന്നു പറയുന്ന 7 ദിവസം നമ്മൾ പള്ളിയിൽ പോയി നമ്മുടെ കുറ്റങ്ങളും ,കുറവുകളും ഏറ്റുപറഞ്ഞ്,ഈസ്റ്റർ ദിവസം ഒരു പുതിയ തുടക്കത്തിനായി തയ്യാറെടുക്കുന്നു. അതിരാവിലെയുള്ള പള്ളി ആരാധനയോടെ, കർത്താവിന്റെ ഉയർന്നെഴുനേൽപ്പായ ഈസ്റ്റർ ആഘോഷങ്ങൾ തുടങ്ങുന്നു.വീട്ടിൽ ചെന്ന് അപ്പവും സ്റ്റൂവും കഴിക്കുന്നതോടെ, 50 ദിവസത്തെ നൊയംബും അവസാനിക്കുന്നു. മസ്കറ്റിലെ വിജയ ജോർജ്ജിന്റെ വീട്ടിൽ ഉണ്ടാക്കിയ ഈസ്റ്റർ മുട്ടകൾ വളരെ ഭംഗിയുള്ളതായിരുന്നു.തന്റെ കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയതാണ്. ഈസ്റ്റർ എന്ന് പറയുംബോൾ ,ഈ മുട്ടയുണ്ടാക്കും എന്ന് അറിയുംബോഴേ അവർക്ക് സന്തോഷം എന്ന് പറഞ്ഞു. എല്ലാ ദിവസങ്ങളെക്കുറിച്ചും ,കഷ്ടാനുവാഴ്ചയെക്കുറിച്ചും വളരെ വിശദമായി വിജയ പറഞ്ഞു തന്നു.
സിന്ധ്യ ഇന്ദ്രപാലൻ കഴിഞ്ഞ 30 വർഷമായി ‘ ബോൺ എഗെൻ ക്രിസ്ത്യാനിയായിട്ടാണ് ചിന്തിക്കുന്നതും ജീവിക്കുന്നതും. തന്നെ ആരെങ്കിലും തെറ്റിദ്ദരിക്കുംബോഴൊ, പലതരത്തിലുള്ള പരീക്ഷണങ്ങളെ നേരിടാനും ദൈവത്തിലുള്ള വിശ്വസത്താലും, അവനെ അനുസരിക്കുന്നതിനാലും, തനിക്കു ശക്തിയും സൌമനസ്യവും ലഭിക്കുന്നു എന്ന് സിന്ധ്യ കരുതുന്നു. ദൈവത്തിന്റെ ശിഷ്യന്മാർക്ക് എല്ലാ ദിവസവും പാം സൺഡേ, പെസഹ വ്യാഴാഴ്ചയും , ദുഖവെള്ളിയാഴ്ചയും, എല്ലാ ഞായയറും ഉയർത്തെഴുനേൽപ്പിന്റെ ദിവസവും ആണ് അടിക്കുറിപ്പായി പെസഹ അപ്പം:- അരിപ്പൊടി,2 കപ്പ് (വറുത്തത്) തേങ്ങ ചിരകിയത്, 1 ¼ കപ്പ് ഉഴുന്ന് , ഒരു പിടി (വെള്ളത്തിൽ കുതിര്ക്കണം) ചുവന്നുള്ളി,5-6 വെളുത്തുള്ളി, 2 അല്ലി ജീരകം – ¼ സ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെള്ളം ആവശ്യത്തിന്. തയ്യാറാക്കാൻ:- ആദ്യം തന്നെ വെള്ളത്തിൽ കുതിര്ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്ത്ത് നന്നായി അരച്ചെടുക്കുക. ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും വേറേ അരച്ച് കുഴമ്പുരൂപത്തിലാക്കണം.പിന്നീട് ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും, തേങ്ങയും, ചുവന്നുള്ളി,വെളുത്തുളളി എല്ലാം കൂടെ ആവശ്യത്തിന് വെള്ളവും ചേര്ത്ത് നല്ല കുഴമ്പു പരുവത്തിൽ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയില് വേവിച്ചെടുക്കുക. പെസഹാ അപ്പം ഇങ്ങനെയാണ് തയ്യാറാക്കുന്നത്.