പോലീസുകാരന്‍ കളിപ്പിക്കുമോ?
ഹേയ്, ഒരിക്കലുമില്ല, പ്രത്യേകിച്ച് ഗള്‍ഫിലെ പോലീസുകാര്‍. കള്ളത്തരവും പിടിച്ചുപറിയും കേട്ടുകേള്‍വി പോലുമില്ല. ബഹുമാനത്തിന്റെ കാര്യം പറയാനുമില്ല.
ദോഷം പറയരുതല്ലോ, നല്ല ഒന്നാന്തരം പെരുമാറ്റമാണ് സ്ത്രീകളോട്. ഒരാക്സിഡന്റു വന്നാല്‍, പറന്നെത്തും ആംബുലന്‍സും ഫസ്റ്റ് എയ്ഡും മറ്റുമായി. ഒന്നും പറയണ്ട. ആശുപത്രിയില്‍ ചെല്ലുന്നതിനു മുന്‍പ് ഒരു മാതിരി എല്ലാം വേദനയും തന്നെ ഭേദമാക്കിത്തരും. അതില്‍ കെങ്കേമന്മാരാണ്.സംശയമില്ല. ഒന്നിനുമൊരു കുറ്റവും കണ്ടുപിടിക്കാനില്ല. സര്‍വ്വതും ഭദ്രം. സൌദി അറേബ്യയിലെപ്പോലെ കയ്യൊന്നും വെട്ടിക്കളഞ്ഞില്ലെങ്കിലും പോലീസിനെ ഇവിടെയും പേടിതന്നെയാണ്.
എന്നാല്‍ ഒന്നു രണ്ടു വേറിട്ട സംഭവങ്ങള്‍ ഇല്ലാതില്ല.
ഒരിക്കല്‍ ഒരു പട്ടാ‍ന്‍കുടിക്കു തീ പിടിച്ചു. പട്ടാന്‍കുടി എന്നു പറയാന്‍ കാരണം, പേപ്പറും കുപ്പിയും‍പാട്ടയും,തുണിയും കണ്ടകടച്ചാണി ചപ്പുചവറു മുഴുവന്‍ കാണും ആ വീടിന്റെ മുകളില്‍.തീ പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു! ഇതേതൊരു പട്ടാന്‍ വീടിന്റെയും സ്ഥിതിയാണ്.
നമ്മുടെ പട്ടാന്റെ തീയണക്കാന്‍ ഫയറെന്‍ജിന്‍ എത്തി. പക്ഷെ പ്യിടത്തുനിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ തീയണപ്പുകാരും ഭയങ്കര പരിചയക്കാര്‍, സുഹൃത്തുക്കള്‍‍! അറബികളുടെ ആചാര്യമര്യാദയനുസരിച്ചു അവര്‍ അന്യോന്യം ‘മുത്തം’ കൊടുക്കും.
ഇവിടെയും അതേ സ്ഥിതി. പ്രായത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്, മൂക്കിലും നെറ്റിയിലും, താടിയിലും എന്നു വേണ്ട….
കെട്ടിപ്പിടുത്തവും മുത്തംകൊടുപ്പും എല്ലാം കഴിഞ്ഞു വെള്ളമടിക്കാന്‍ പൈപ്പെടുത്തപ്പോഴേയ്ക്കും വീടു മുഴുവന്‍ കത്തിച്ചാമ്പലായിപ്പോയി. വെള്ളമടിയൊക്കെ കഴിഞ്ഞുനോക്കുമ്പോള്‍ ബാക്കി വന്നത് മൊക്കെ അടിച്ചു വന്നപ്പോള്‍ , ജീവനുള്ള ഒരു പട്ടാനും കുടുംബവും കുറെ ചാരവും മാത്രം.
ഇങ്ങനെ വല്ലപ്പോഴും ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ എല്ലാം കൊണ്ടും കടുകിടയ്ക്കു നില്‍ക്കും, ഇവിടുത്തെ പോലീസ്.
എന്തായാലും ഇതുപോലൊരു മനപ്രയാസം ഉണ്ടാക്കുന്ന അനുഭവം എനിക്കും ഉണ്ടായി…
ഈയിടെ ഭര്‍ത്താവ് സ്നേഹപുരസ്സരം എനിക്കൊരു ശകടം വാങ്ങിത്തന്നിട്ടുണ്ട്. ഒരു സുന്ദരന്‍ TIIDA!
ട്രാഫിക് ഐലന്റില്‍ വെച്ചു പോലീസ് കൈകാണിച്ചു; ഞാന്‍ നിര്‍ത്തി – അല്ല ചവിട്ടി!
ദാ എന്റെ പുറകില്‍….ഒറ്റയിടി. എന്റെ ചങ്കു കിടുങ്ങി.. എന്റെ കര്‍ത്താവായ ദൈവം തമ്പുരാനേ!…. തല കറങ്ങിപ്പോയി! ആദ്യം മന‍സ്സില്‍ക്കൂടിപ്പോയതു, ഇടിവെട്ട്,കൊള്ളിയാന്‍….
പുറത്തിറങ്ങി നോക്കിയപ്പൊള്‍‍‍ എനിക്കിട്ടു തട്ടിയ അറബി പാഞ്ഞു പോകുന്നു!
എന്റെ അടുത്ത് വന്ന പോലീസുകാരന്‍: മാഫി മുഷ്കില്‍, small…go go go! traffic! ഗോ‍ാ‍ാ‍ാ………..!
ഞാന്‍‍: ഐ ഡോണ്ട് സ്പീക്ക് അറബിക്ക്! ഐ ആ‍ം നോട്ട് ഗോയിങ്ങ് അണ്ടില്‍ യു ടെല്‍ മി ഓര്‍ ഗിവ് മി പേപ്പര്‍ ഫോര്‍ റിപ്പയര്‍!…
പോലീസകാരന്‍: മാഫി ഇംഗ്ലീഷ് ……..ഗോ ഗോ‍ാ‍ാ
ഞാന്‍:”ദാറ്റ്സ് നോട്ട് മൈ പ്രോബ്ലം! യു ഹാവ് റ്റു ഗിവ് മി പേപ്പര്‍1“
പോലീസുകാരന്‍: മാഫി ഇങ്ലിഷ്..!
അരമണിക്കുറുനേരത്തെ വഗ്വാദത്തിന്നു ശേഷം പോലീസുകാരന്‍ അവന്റെ പണിക്കു പോയി…
പേടിച്ചു വിറച്ചു ഞാന്‍ വീട്ടിലേയ്ക്കും.
എന്തു കൊണ്ടാണ് ഇങ്ങനെ പറ്റിയത്? മനസ്സിലായില്ല
‍എന്നെ തട്ടിയിട്ടിട്ടു പോയവന്‍ ഇനി വല്ല പോലീസുകാരനും ആണോ?
അറിയില്ല.എന്തായാലും നിയമവുമായുള്ള എന്റെ ആദ്യത്തെ കൂട്ടിമുട്ടലില്‍ അവരോട് ആകപ്പാടെയുള്ള എന്റെ ബഹുമാനവും കളഞ്ഞു കുളിച്ചു.
എന്റെ സമയം നല്ലതല്ല…സമയദോഷം! അല്ലാതെന്തു പറയാന്‍?