img_20161012_141023
നിമി സുനിൽകുമാർ- Food Blogger, Dietician , Foodbook Author
കുക്ക് ബുക്കുകളുടെ Oscars എന്നറിയപ്പെടുന്ന ‘Gourmand World Cook Book Award നായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാണ് നിമി സുനിൽകുമാർ. 187 രാജ്യങ്ങളിൽ നിന്നുള്ളവരുമായിട്ടാ‍യിരുന്നു, ഈ പൂങ്കുന്നം സ്വദേശി നിമിയുടെ ‘Lip smacking dishes of Kerala ‘ എന്ന പുസ്തകത്തിന്റെ മത്സരം. ചൈനയിൽ നടന്ന ഫൈനലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെയും മലയാളത്തിന്റെയും സാന്നിധ്യമായ നിമി എഴുത്തിനോടൊപ്പംതന്നെ ഒരു ഫുഡ്‌ബ്ലോഗറും കൂടിയാണ്. പലഹാരങ്ങളെക്കുറിച്ചെഴുതിയ ‘4 O’ clock temptations of Kerala’എന്ന പുസ്തകം, ” Best Indian cook book in world” ആയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി . ഈ പുരസ്കാരം ഗോർമോണ്ട് വേൾഡ് കൂക്ക്ബുക്ക് അവാർഡിന്റെ സ്ഥാപകനായ എഡ്വേർഡ് ക്വാൺഡ്രോയുടെ കരങ്ങളിൽ നിന്നും അതു ഏറ്റുവാങ്ങാനുള്ള ഭാഗ്യവും നിമിക്ക് ലഭിച്ചു. ‘4 O’ clock എന്ന പുസ്തകം ഫ്രാങ്ക്ഫർട്ട് World Book Fair ൽ ആയിരുന്നു ആദ്യത്തെ എക്സിബിഷൺ നടന്നതു.നമ്മുടെ കേരളത്തിനെ പ്രധിനിധീകരിച്ച്, നിമിയുടെ പുസ്തകങ്ങൾ ഇക്കൊല്ലത്തെ Frankfurt Book Fair ലും ഉണ്ടായിരുന്നു.
എന്നാൽ തന്റെ പാചകം എന്ന വികാരത്തെ ആയുധമാക്കി നിമ്മി ലോകത്തിന് മുന്നിൽ കേരളത്തിലെ എണ്ണമറ്റ ഭക്ഷണ വിഭവസമൃതിയെ തന്റെ ബുക്കിലൂടെയും ബ്ലോഗുകളിലൂടെയും കൂടാതെ വിദേശികൾക്കായുള്ള പാചക ക്ലാസ്സുകളിലൂടെയും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അടുക്കളയിൽ മാത്രം ഒതുങ്ങാതെ പാചകത്തിന് കൈയ്യെത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും ഈ പാചകറാണിയുടെ കരസ്പർശങ്ങൾ സമ്പൂർണ്ണമാക്കിയിട്ടുണ്ട്. മുന്നാറിലെ ഈ ക്ലാസ്സുകൾ പ്രമുഖ ട്രാവൽ സൈറ്റുകളായ ട്രിപ് അഡ്വൈസർ, ദി ലോൺലി പ്ലാനറ്റ് എന്നിവരുടെയും ഫേസ്ബുക്കിന്റേയും അംഗീകാരം നേടിയിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ തൃശ്ശൂർകാരിയായ നിമിയുടെ കഴിവിനെ തിരിച്ചറിഞ്ഞത് മൂന്നാറിൽ ഹോട്ടൽ ബിസിനെസ്സ് നടത്തുന്ന സ്വന്തം ഭർത്താവായ സുനിൽ കുമാർ തന്നെയാണ്.
ദീർഘവീക്ഷണത്തോടെയായിരുന്നൊ പാചകത്തിന്റെ പുസ്തകത്തിന്റെ തുടക്കം:-ഒരിക്കലും അല്ല ! എഴുത്തുകാരി എന്നൊരു സ്വപ്നം മനസ്സിൽ ഉണ്ടായിരുന്നു എന്നും ,കാരണം ഞാൻ എന്നും ഒരു പുസ്തകപ്പുഴുവായിരുന്നു. പക്ഷെ ഒരിക്കലും പാചകവും അതുമായി ബന്ധപ്പെട്ട ഒരു career നു തുടക്കം കുറിക്കും എന്നു ചിന്തിച്ചിട്ടേയില്ല.
ഇന്ന് ഒരു സ്കൂളിന്റെ dietitian:- അതെ , Tata High range School , മൂന്നാറിലെ dietitian, കുട്ടികൾക്ക് ഒരു പാചക റ്റീച്ചർ കൂടിയാണ് ഞാൻ. എന്റെ മൂത്ത മകൻ പഠിക്കുന്ന സകൂളാണ് അത്, അവിടെ എന്നെ പാചകത്തെ കൂറിച്ചുള്ള ഒരു workshop നടത്താനും, കൂടെ ഒരു Food Festival നടത്താനായി ക്ഷണിച്ചു. അതിനുശേഷം അവരെനിക്ക് സ്കൂളിലെ മെസ്സ് നടത്തുക എന്നൊരു സംരംഭത്തിനായി ക്ഷണിച്ചു, കാരണം ഞാൻ ഒരു Nutrition course പഠിച്ചിരുന്നു, പാചകത്തോടുള്ള എന്റെ ഇഷ്ടത്തിന്റെ ഭാഗമായി!
സ്കൂളിന്റെയും, വീട്ടിലെ ദിനചര്യകൾ -:എന്റെ ഒരു ദിവസം, വീട്ടിലെ പാചകത്തിനു ശേഷം കുട്ടികളുമായി ബസ്സിൽ 8 30 സ്കൂളിലേക്ക് തിരിക്കുന്നു. സ്കൂളീലെ dietitian/ Nutrition എന്ന നിലയിൽ 950 കുട്ടികളുടെ ആഹാരം എന്റെ ചുമതലയാണ്. സ്കൂളിൽ പാചകത്തിനായി എന്നെ സഹായിക്കുന്നവർ , സ്കൂളിന്റെ സ്റ്റാഫ് തന്നെയാണ്, chefs അല്ല! ഞാൻ അവരെ വളരെ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാൻ പരിശീലിപ്പിച്ചുകഴിഞ്ഞു. ഒരാഴ്ച മുൻപേ ഒരു menu തയ്യാറാക്കുന്നു. 2 മണിവരെയുള്ള സ്കൂൾ ജോലിക്കു ശേഷം ഞാൻ വീട്ടിലെത്തുന്നു. 3 മണിമുതൽ പല foreigners നും ആവശ്യക്കാർക്കുമായി ഞാൻ Cooking class നടത്തുന്നു. പിന്നെ കുട്ടികളുടെ homework, രാത്രിയിലെ ഭക്ഷണം, blogging, email മറുപടികൾ എന്നിവയുമായി സമയം പോകുന്നത് അറിയില്ല. വളരെ താമസിച്ച് ഒരുറക്കം, നാളത്തേക്ക് ഉണരാനായി.
2 പുസ്തകങ്ങൾ Oscar of Books അവാർഡുകൾ കരസ്ഥമാക്കി,അവയുടെ രീതി,എഴുത്ത്,plan:- എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ രണ്ടു പുസ്തകങ്ങളും, ചിത്രങ്ങൾ, design എല്ലാംതന്നെ ഞാൻ സ്വയം ചെയ്തതാണ്. ഒരു അവാർഡ് കിട്ടുക എന്നുള്ളത് ഞാനെന്ന വ്യക്തിയുടെ പ്രയത്നങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. പക്ഷെ ഒരാവർഡ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
വായനക്കാരുടെ പ്രതികരണം:-എല്ലാവരുടെയും പ്രതികരണങ്ങൾ വളരെ സന്തോഷം തരുന്ന, പ്രോത്സാഹജനകമായവയായിരുന്നു.
പാചകവുമായി ബന്ധപ്പെട്ട സംരംഭങ്ങളിലേക്ക് താല്പര്യം കാണിക്കുന്നവരോടുള്ള ഉപദേശം:-എന്തു താല്പര്യങ്ങളെയും പിന്തുടർന്നാലും പൂർണ്ണആത്മാർഥത ഹൃദയത്തിലുണ്ടാവണം .ഇതേ ആത്മാർത്ഥയാണ് നമ്മുക്ക് വരുന്ന എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കുന്നതും. പ്രത്യേകിച്ച്, പാചകം ഒരു കലയാണ്, നമ്മൾ അതിലേക്ക് ഇടുന്ന ഓരോ ingredient, നമ്മുടെ ഹൃദത്തിൽ നിന്നുമാണെങ്കിൽ അതിന്റെ ഒരു രുചിയും ദൈവികമായ magic ആയിത്തീ‍രും
ഇന്നത്തെ generation കുട്ടികളോട് ഒരു career നെക്കുറിച്ച് :-എന്റെ ആത്മാർത്ഥമായ വാക്കുകൾ ആണിത്, നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കി തിരഞ്ഞെടുക്കുക. മനസ്സും താല്പര്യവും അതിനായി ഉപയോഗപ്പെടുത്തുക, അല്ലാതെ ആരെയും സന്തോഷിപ്പിക്കാനായി സ്വന്തം പാഠ്യവിഷയങ്ങൾ,ജോലി ഇവ തിരഞ്ഞെടുക്കാതിരിക്കുക.
എഴുത്ത്,പാചകം,വസ്ത്രനിർമ്മാണം എന്നീവ സ്ത്രീകൾ സധൈര്യം തിരഞ്ഞെടുക്കുന്നു, സമൂഹത്തിൽ ഒരു വ്യത്യസ്ഥ ഉണ്ടാകുന്നുണ്ടോ:-സമയത്തിനനുശൃതമായി പല സ്ത്രീകളും ഇന്ന് അവരവരുടെ താല്പര്യങ്ങളും, fortes കണ്ടേത്തുന്നു. ഒരു homemaker എന്നൊരു സ്ഥനപ്പേരിൽ നിന്നും ഉയർത്തെഴുനേൽക്കുന്നു ഇന്ന് സ്ത്രീകൾ!
നമ്മുടെ ചൂണ്ടുവിരലിന്റെ അറ്റത്താണോ ലോകം:-ഇത് നമ്മുടെ വളർച്ചിലേക്ക് , പ്രതികരണങ്ങളിലേക്ക് അത് വിരൽചൂണ്ടുന്നു.
നിമ്മിയുടെ കുടുംബം, മാതാപിതാക്കൾ:-എന്റെ നാട് തൃശ്ശൂർ ആണ്. എന്റെ അഛൻ Abudhabi എഞ്ചീനിയർ ആയിരുന്നു, അമ്മ ഒരു സ്കൂൾ റ്റീച്ചറും. എന്റെ അനിയൻ software engineer. വിവാഹത്തിനു ശേഷം ഞാൻ മൂന്നാറിൽ ഭർത്താവിനൊപ്പം, സ്ഥിരതാമസം ആയി. ഞങ്ങൾക്ക് 11 , 8 വയസ്സുള്ള രണ്ടാൺകുട്ടികൾ ഉണ്ട്.
കൂട്ടുകാൾ, സിനിമകൾ, പാട്ടുകൾ :-എനിക്ക് എത്ര നല്ല കൂട്ടുകാർ ഉണ്ടെന്നതിനെക്കാൾ , എന്റെ എല്ലാ കൂട്ടുകാരും എന്നെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവരാണ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ Mrs.Doubtfire and Julie and Julia എന്നിവയണ്. എനിക്ക് melodies ആയിട്ടുള്ള പാട്ടുകൾ ഇഷ്ടമാണ്.