വെട്ടം കോളം
ബന്ധങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണി,ക്ഷമയുടെ പര്യായം,സഹനശക്തിയുടെ മൂർത്തിഭാവം,ധൈര്യം നീർച്ചാലുകൾ പോലെ ഒഴുകിയെത്തുന്നു: അന്യരിലേക്കും,എല്ലാവർക്കും വേണ്ടിയും!. നിർവ്വചനങ്ങൾ ഏറെയാണ് സ്തീക്ക്! എന്നും,അമ്മയും,സഹോദരിയും,മകളും,സ്തീ മാത്രം ആണ്. പര്യായങ്ങൾക്കും വിശകലനങ്ങൾക്കും അതീതമാണെന്നു സ്വയം വിശ്വസിക്കാൻ ശ്രമിച്ചിട്ടും,സമൂഹവും,മനുഷ്യനും എല്ലാവിധത്തിലും അന്നും ഇന്നും, എന്നും സ്തീയെ ഒരു പടി പുറകിൽ നിർത്തുന്നു. ആര്,എന്തിന്,എന്തുകൊണ്ട്,ആർക്കുവേണ്ടി എന്ന് പലരും,സമൂഹം തന്നെയും ചിന്തിക്കാതിരുന്നില്ല! ഇന്നും,ഉത്തരമില്ലാത്ത ചോദ്യങ്ങൾ,ആർക്കുംതന്നെ കണ്ടത്തെത്താൻ പറ്റാത്ത ഉത്തരങ്ങൾ!.
സ്തീയുടെ ഉൽഭവസ്ഥാനം– ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. നവരാത്രിയിൽ ഓരോ ദിനവും മനുഷ്യരായ നാം ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗ്ഗാദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. സൃഷ്ടിയുടെ കാരണം സ്ത്രീയാണ്‌ എന്ന കാഴ്ചപ്പാടിൽനിന്നാണ്‌ ശക്തിയുടെ പ്രതീകമായി കാളിയെ കാണുന്നതെങ്കിലും പിന്നീട് അത് പാർ‌വ്വതിയുടെ പര്യായമായിത്തീരുകയായിരുന്നു.
നിർവ്വചങ്ങളും ,ഉത്തരങ്ങളും– കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു,നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല എന്നത് ശാസ്ത്രത്തിന്റെ കണ്ടുപിടിത്തം ആണ്. കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്. ഇതെല്ലാം, ഒർത്ഥത്തിൽ വീണ്ടും കാളിയെന്ന സ്തീദൈവത്തിന്റെ പ്രതീകത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കിൽ,അത് ആ വ്യക്തിയുടെ ശരീരത്തോടല്ല,ദുഷ്ടചിന്തകളുള്ള തലയോടായിരിയ്ക്കും. ഈ ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നമുക്കു നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ്,ആന്തരികമായ ജ്ഞാനം പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക,ധ്യാനിക്കുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് നാം ഈ ലോകത്തെ അറിയേണ്ടത്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി സമാധാനവും,ധൈര്യവും, ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി. മുറിച്ച കൈകൾ കാളിയുടെ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ്, കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്.
ബൈബിളിൽ ദൈവത്തിന്റെ സാദൃശ്യവും ഛായയും പുരുഷന്റെത് മാത്രമല്ല, സ്ത്രീയുടേതു കൂടിയാണ് എന്ന് പഠിപ്പിക്കുന്നു. ബൈബിൽ സൂര്യനെ ഉടയാടയാക്കി ചന്ദ്രനെ പാദപീഠമാക്കി,നക്ഷത്താൽ കിരീടം ചൂടിയ ഒരു സ്ത്രീയുടെ ചിത്രം അവതരിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. ദൈവജനത്തെ സൂചിപ്പിക്കുവാൻ ബൈബിൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതീകം സ്ത്രീയുടെതാണ്. സീയോൻ കന്യകയും ജറുശലേം പുത്രിയെയും ഓര്‍ത്തു വിലപിക്കുന്ന മാതാവും എത്രയോ തവണ പ്രവാചക ഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും വിലാപങ്ങളിലും പ്രത്യക്ഷപ്പെടുന്നു.അവൾ കന്യകയാണ്,യഹോവയുടെ വിശ്വസ്തയായ വധുവാണ്,ഇസ്രായേൽ ജനത്തിന്റെ അമ്മയാണ്,വിശ്വസ്തയാണ്. ജനത്തിന്റെ സകല പാപങ്ങളും പ്രലോഭനങ്ങളും വിഹ്വലതകളും അവൾ ഏറ്റെടുക്കുന്നു. മാത്രമല്ല,ജനത്തിന്റെ മുഴുവൻ പ്രതീകമായി നില്‍ക്കുന്നതിനു ഉപരി,ദൈവത്തിന്റെ ആദ്യത്തേതും മഹത്തവുമായ സൃഷ്ടിയും സ്ത്രീ രൂപത്തിലാണെന്ന് ബൈബിൾ പരാമർശിക്കുന്നു. ഖുറാനിൽ സ്ത്രീയും പുരുഷനെയും തുല്യമായി രക്ഷകനായ പ്രവാചകൻ പരാമർശിക്കുന്നു. ഇന്ന് സ്ത്രീ സാമൂഹ്യ കുടുംബ തൊഴിൽ മേഘലകളിൽ നീതിക്കും അവസരങ്ങൾക്കും അവകാശങ്ങൾക്കും ഒരുപാട് പേരോട് കടപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അതൊക്കെയും അവൾ നേടിയെടുത്തത് തെരുവിൽ രക്തം ചിന്തിയാണ്. ഒരുപാട് ധർണ്ണകളും സമരങ്ങളും അതിനുവേണ്ടി നയിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഒരിറ്റ് രക്തം ചിന്താതെ ഒരുവരി ധർണ്ണ നടത്താതെ ഒരുനേരം ഉപവാസമിരിക്കാതെ പെണ്ണിന്റെ അവകാശങ്ങളെ ബോധ്യപ്പെടുത്തിയ കടമകളെ ഓർമ്മപ്പെടുത്തിയ ഒരു ഗ്രന്ഥവും അതിന്റെ വാഹകനായ പ്രവാചകനും എല്ലാ മനുഷ്യനിർമ്മിത മനുഷ്യാവകാശ നിയമങ്ങൾക്കും മുമ്പേ ലോകത്തുണ്ടായിട്ടുണ്ട്. അതുകൊണ്ട് സ്ത്രീയെ ഏറെ ആദരിക്കുന്ന പല ഉദാഹരണങ്ങളും ഉണ്ട് ഖുറാനിൽ.
കാലഘട്ടങ്ങളിലൂടെ– രാജ്യം രാജ്യത്തോടും,മതം മതങ്ങളോടും സ്തീകളാ‍ൽ നിന്ദിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയും,യുദ്ധങ്ങളും,സമാധാനസംരംഭങ്ങളും ധാരാളം നടന്നിട്ടുണ്ട്. ഇൻഡ്യയിൽത്തന്നെ ജവഹർലാൽ നെഹൃ, നേതാജി സ്ത്രീകൾക്കായി ഝാന്‍സിറാണി റെജിമെന്റ് രൂപവത്കരിച്ചിരുന്നു. ലോകമൊട്ടുക്ക്, രാജ്യം രാജ്യമായി , ഉദാഹരണങ്ങൾ ഏറെയാണ്. ഫ്രഞ്ച് വിപ്ലവകാലത്ത് പുരുഷന്‍മാര്‍ മാത്രമല്ല സമത്വ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ടുവന്നത്. 1789 ൽ ഫ്രഞ്ചു ഭരണഘടനയെപ്പറ്റി പുരുഷന്‍മാർ വാദപ്രതിവാദങ്ങളിൽ മുഴുകിയിരുന്നപ്പോൽ ചുവന്ന തൊപ്പിയും വെള്ളയും ചുവപ്പുമായ വസ്ത്രങ്ങളും അണിഞ്ഞ് റവല്യൂഷണറി റിപ്പബ്ലിക്കn വുമ സിറ്റിസണ്‍ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ ടൗൺ ഹാളിലേക്ക് നീങ്ങി. സ്ത്രീക്ക് കൊലമരത്തിൽ കയറാൻ അവകാശമുണ്ടെങ്കിൽ പാര്‍ലമെന്റിൽ കയറാനും അവകാശമുണ്ട്. സ്ത്രീക്ക് ഗില്ലറ്റിനിൽ മരിച്ചുവീഴാൻ അവകാശമുണ്ടെങ്കിൽ അവള്‍ക്ക് സംസാരിക്കാനും അവകാശമുണ്ടായിരിക്കണം. ഒരു കയ്യിൽ ജലപാത്രവും മറു കൈയിൽ തീപ്പന്തവുമായി അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു…..”ജലംകൊണ്ട് ഞാൻ നരകത്തിലെ തീകെടുത്തും,തീ കൊണ്ടു ഞാൻ പണക്കാരന്റെ സ്വര്‍ഗത്തെ ചുട്ടെരിക്കും.1793 ൽ ഓള്‍വാം പെട്രോഡോയിക്‌സ് എന്ന വിപ്ലവകാരിയായ സ്ത്രീയായിരുന്നു സ്ത്രീകള്‍ക്ക് വേണ്ടി ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘ജോൺ ഓഫ് ആര്‍ക്ക് ‘ എന്ന ധീരയായ വനിത ഫ്രാന്‍സിനെ മോചിപ്പിക്കാൻ ഇംഗ്ലീഷ് സൈന്യത്തോട് പൊരുതിയവളായിരുന്നു. ഇംഗ്ലീഷുകാർ അവളെ തടവിലിട്ട് വിചാരണചെയ്ത് മന്ത്രവാദകുറ്റം ചുമത്തി കെട്ടിയിട്ട് ചുട്ടുകൊന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ ഫെമിനിസ്റ്റ് മേരി വോള്‍സ്റ്റോൺ ക്രാഫ്റ്റ് ആണ്. ചരിത്രത്തിൽ രാഷ്ട്രീയമായ ആധിപത്യം ഏറ്റെടുത്തവരും ബുദ്ധിപരമായ ഉന്നത ദൌത്യങ്ങൾ ചെയ്തിരുന്നവരുമായ ധാരാളം സ്ത്രീകൾ ഉണ്ട്. സമൂഹത്തിന്റെ മോശപ്പെട്ട അവസ്ഥയെപ്പറ്റി ഏംഗലേസ് രോഷത്തോടെ എഴുതി. ”സ്ത്രീകളെ കീഴ്‌പ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൽ വർഗചൂഷണവും ആരംഭിച്ചു. മാതൃതന്ത്രാത്മക കുടുംബം അട്ടിമറിച്ചത് സ്ത്രീ സമൂഹത്തിന്റെ ചരിത്രപ്രധാനമായ ഒരു പരാജയമായിരുന്നു.“ ഗൃഹകാര്യങ്ങളിലെ നിയന്ത്രണം പുരുഷൻ ഏറ്റെടുത്തതോടെ സാമൂഹിക ഉല്‍പ്പാദനത്തിൽ നിന്ന് സ്ത്രീയെ അകറ്റിനിർത്തണം,നിർത്തപ്പെടണം എന്നൊരു ഗാർഹിക അടിമത്തത്തിലേക്ക് അവൾ മാറ്റപ്പെടുകയും ചെയ്തു.
ഇന്ന് ഇന്ന് ഇന്ന്‌ ‌‌- ഒരു സ്ത്രീ എന്താണ് എന്ന് ആരോടും ചോദിച്ചാലും ഇന്ന് ഉത്തരം കിട്ടും,“ഓ എന്റെ ഭാര്യ !! എന്നാൽ ഇന്നും മാറാത്തതും മറക്കാത്തതും ആയ മൂന്നു ബന്ധങ്ങളുംഉണ്ട്,അമ്മ,സഹോദരി, മകൾ. എന്നാൽ ഇതേ അമ്മയും, സഹോദരിയും,മകളും ആരെയെങ്കിലും ഭാര്യയാകുംബോൾ സ്ഥാനമാനങ്ങളും ബഹുമാനങ്ങളും വ്യത്യസ്ഥമാകുന്നു. എന്തുകൊണ്ട് എന്നതിന് ഉത്തരം ,ഇന്നും ഇല്ല,അന്നും ഇല്ല,ഇനി ഉണ്ടാവാനും പോകുന്നില്ല. എന്നാൽ,ഒരു ഭാര്യ,അമ്മ,എന്ന സ്ത്രീ സത്യത്തിൽ ആരുടെയൊക്കെ രൂപധാരണം ഏറ്റെടുക്കുന്നു സ്വയം! അമ്മ,രക്ഷക,പാചകക്കാരി,ജോലിക്കാരി,അംഗരക്ഷക, ഡ്രൈവർ,അലക്കുകാരി, വീട്ടുകാരി,ഭാര്യ, സുഹൃത്ത്, കൂട്ടുകാരി,എല്ലാം ഒരു വ്യക്തിയിൽ മാത്രം. എന്നാൽ എല്ലാ ദിവസവും ഇന്നത്തെ ജോലിയെല്ലാം നന്നായി,ഒരു കുറവും ഉണ്ടായില്ല,വളരെ നന്ദി എന്നൊന്നും ആരും അഭിനന്ദിക്കാറില്ല, പ്രതീക്ഷിക്കാറും ഇല്ല എന്നു തന്നെ പറയാം.എന്നാൽ എന്നെങ്കിലും അപ്രതീഷിതമായി എത്തുന്ന ഒരസുഖം, ഈ ദൈനംദിന രീതികളെയല്ലാം തകിടം മറിക്കുംബോൾ,എല്ലാ ബന്ധങ്ങൾ പൊട്ടിത്തെറിക്കപ്പെടുന്നു. ബഹുമാനത്തിന്റെ കണികപോലും ഇല്ലാത്ത വാക്കുകളുടെ ശരവർഷം നന്ദിയുടെ പേരിൽ നൽകപ്പെടുന്നു. ഇവിടെ വിദ്ധ്യാസബന്നൻ എന്നോ,വിവരമില്ലാത്തവൻ എന്നൊന്നില്ല,എല്ലാവരും ഭർത്താവ്,മകൻ, അഛൻ എന്ന സ്ഥാനമാനങ്ങൾ ഉള്ളവർ,സ്ത്രീകളുടെ സ്ഥാനമാങ്ങളും നിലവാരവും അളക്കാൻ വേണ്ടി ദൈവം സ്വയം നിർമ്മിക്കപ്പെട്ടവൻ. നൊന്തുപ്രസവിക്കാൻ വേണ്ടി ദൈവം,ഭൂമിയിലേക്കയച്ചവൾ! എന്നാൽ ആ വേദന,ഒരു ജീവിനോടു കാണിക്കാൻ പോകുന്ന സ്നേഹത്തിന്റെ തുടക്കം മാത്രം എന്നു മനസ്സിലാക്കാൻ,ഈ ലോകം വൈകുന്നു എന്നു മാത്രം. ജോലിസ്ഥലത്തും,വീട്ടിലും നാട്ടിലും,ഒരോപോലെ അവഗണകൾക്കു പാത്രമായാലും,വീണ്ടും പെരുമാറ്റത്തിലോ ഉത്തരവാദിത്വങ്ങളിൽ നിന്നോ,വ്യതിചലിക്കാത്തവൾ സ്ത്രീ. സ്നേഹത്തിന്റെ പര്യായം, അഗ്നിയുടെ ശക്തി, എന്തിനും ഏതിനും പരിഹാരങ്ങളുടെ ഭണ്ടാരങ്ങൾ തന്നെ തുറന്നു വെക്കുന്നവൾ സ്ത്രീ.
സ്ത്രീ എന്ന സത്യം
എല്ലാ ഭാഷകളിലും സ്ത്രീകളെക്കുറിച്ച വാക്യങ്ങളും വാചകങ്ങളും ഉണ്ട് . അവയിൽ ചിലത് പ്രായോഗിക ചിന്താഗതിയെ ഉണർത്തുന്നു. ഇംഗ്ലീഷിൽ”വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലത്“. “മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് “ എന്ന് മാൾട്ട സംസ്കാരത്തിൽ പറയുന്നു.താൻ “സ്നേഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി “ എന്നു സ്ലോവിനിയ ഭാഷ വിവരിക്കുന്നു. എന്നാൽ സിഗ്മൺ ഫ്രോയിഡിന്റെ ഈ വാക്കുകളിൽ സത്യം ഇല്ലാതില്ല,‘മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് “എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്”?. എന്നാൽ ആർക്കും കണ്ടെത്താനാവാത്തെ ഈ മനസ്സിന്റെ ഉടമയില്ലാതെ ഈ ലോകത്തിന്റെ ചലനം തന്നെ നിലക്കുന്നു. മുന്നൊട്ടുപോകാനും അനുഗ്രാ‍ഹാശിസുകൾക്കായി അന്നും ഇന്നും എന്നും, അമ്മയായും ,ദേവിയായും,ഭൂമിയായും സ്ത്രീ തന്നെ എക്കാലവും നിലനിൽക്കും, സ്ഥായിയായ സ്ഥാനം.