ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ് എന്ന എന്റെ മൂന്നമത്തെ സന്തതി.‘മാത്തന്‍ ‘ എന്ന വിളിപ്പേരുള്ള ദക്ഷിണ്‍ ,
സ്കൂളിലെ ഫോട്ടോഗ്രാഫിക് ക്ലബിലെ മെമ്പര്‍ . 5 അടി കഷ്ടിച്ചെ ഉള്ളെങ്കിലും കയ്യിലിരിപ്പു ചെറുതല്ല . കമ്പ്യൂട്ടര്‍ അഴിക്കുന്നതൊഴിച്ച് അതിന്റെ സകല കുന്ത്രാണ്ടങ്ങളും കാണിക്കും . ഇങ്ങെയറ്റം വന്ന് ,എന്തു ലൊട്ടിലൊടുക്കുകളും അവന്റെ കയ്യില്‍ക്കുടെത്തന്നെ പോകും. അമ്മ’ അവന്റെ ഒരു വീക്ക്നെസ്സ്’ അതായതു അമ്മെ കളിപ്പിക്കാന്‍ അവനു നല്ലതായി അറിയാം. കൂടുതല്‍ ‘ഹോംവര്‍ ക്കുള്ള ദിവസങ്ങളില്‍ ‘പനി’ കാലുവേദന, തലവേദന, എന്നി അസുഖങ്ങള്‍ ,അടിക്കടി വന്നു കൊണ്ടേ ഇരിക്കും. അവസാനത്തെ അമ്പ്’ എപ്പോഴും റെഡിയാണ്, അമ്മെ ‘ഉറക്കം’ വരുന്നു. ഇളയതായതു കൊണ്ട് 10 വയസ്സായിട്ടും ഇന്നു ചോറുവാരിക്കൊടുക്കുന്ന ഈ ‘മാത്തന്‍ ‘ ഒരു നിഴല്‍ പോലെ എന്നെ എവിടെയും പിന്തുടരും. ഒരു കടയില്‍ പോയാലോ ഒരു റോഡ് കുറുകെ കടക്കാനോ, മൂത്തവരെക്കള്‍ ‘അമ്മയെ’ അവനൊരു കരുതല്‍ ഉണ്ട്. അമ്മയുടെ ബ്ളോഗിം കണ്ട് മടുത്ത അവന്‍ ഒരു ദിവസം പറഞ്ഞു എനിക്കും ഒരു ബ്ളോഗ് വേണം. അതിന്റെ പര്യവസായിയാണിത്……ഒരു പ്രചോദനം ആവട്ടെ എന്നു കരുതിയാണിതെഴുതിയത്……….പ്രോത്സാഹിപ്പിക്കുമല്ലോ!!!! http://www.dakshinam.blogspot.com/