സ്ത്രീകളെ ആർത്തവ വിരാമത്തെക്കുറിച്ചുള്ള വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുന്നു നടിയും,എഴുത്തുകാരിയും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന. മുരുഗാനന്ദൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി’ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്’എന്ന പേരിൽ ട്വിങ്കിൾ ഒരു ചെറു കഥ എഴുതിയിരുന്നു. ഈ കഥയാണ് പിന്നീട് പാഡ് മാൻ ചിത്രത്തിന്റെ പിറവിയ്ക്ക് പിന്നിൽ! എല്ലാ തിയേറ്ററുകളിലും സിനിമക്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നെ സുപ്രീംകോടതി ഉത്തരവിനെ ആസ്പദമാക്കി, ഒരു ദേശീയ മാധ്യമത്തിലെ കോളത്തിൽ ട്വിങ്കിൽ ചോദിച്ചു , അഡല്‍ട്ട് സിനിമയ്ക്ക് മുൻപ് ദേശസ്‌നേഹം എങ്ങനെ ഉണർത്തും? ട്വിങ്കിൽ ഖന്ന എഴുതിയ ആദ്യ പുസ്തകം “മിസിസ് ഫണ്ണിബോൺസ്” തുടക്കം തൊട്ടേ ബെസ്റ്റ് സെല്ലർ പട്ടികയിലുണ്ട്.ട്വിങ്കിൾ എഴുതിയ പംക്തിയും പുസ്തകരൂപം പ്രകാശിപ്പിച്ച ചടങ്ങിലായിരുന്നു അവർ തന്റെ രചനാരഹസ്യം പറഞ്ഞറിയിച്ചത് “അനാവശ്യമായതു നീക്കം ചെയ്ത് എഴുത്തിനെ സുന്ദരമാക്കുന്ന ജോലി തന്റെ ഭർത്താവ് അക്ഷയ് ഖന്നയുടെതാണ് എന്ന്” . ഇങ്ങനെ അഭിനയം എന്ന മേലാട അഴിച്ചു വെച്ച് എഴുത്തിലേക്ക് തിരിഞ്ഞ ട്വിങ്കിൾ തന്നെക്കുറിച്ച് വ്യക്തമാക്കുന്നത് ശ്രദ്ദേയമാണ് ‘ ഇന്ധ്യയുടെ മോഡേൺ സ്ത്രീ’!
“ഇന്ത്യയിലെ അച്ഛനമ്മമാർ ഇങ്ങനെയാണ്” ട്വിങ്കിളിന്റെ ഒരു സൂപ്പർഹിറ്റ് പോസ്റ്റിന്റെ തലക്കെട്ട് ഇങ്ങനെയാണ്! ആ ലേഖനം ഫലിതത്തിൽ ചാലിച്ച് അതേസമയം തന്നെ വളരെ സത്യസന്ധമായി പറയുന്ന വസ്തുകകൾ ഇങ്ങനെയാണ്:‌മക്കൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും അവരുടെ സന്തോഷത്തിനു വേണ്ടി ഈ ലോകത്തോട് തന്നെ പടവെട്ടാനും നമ്മുടെ നാട്ടിലെ ഓരോ അച്ഛനമ്മമാരും തയ്യാറാണ്. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ലോകത്തുള്ള മറ്റു മാതാപിതാക്കളെ അപേക്ഷിച്ചു ചില ശീലങ്ങളും വ്യത്യാസങ്ങളുമൊക്കെ നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്ക് മക്കളുടെ കാര്യത്തിലുണ്ട്.ആ ലേഖനത്തിൽ മക്കളുടെ കാര്യത്തിൽ താനടക്കമുള്ള മാതാപിതാക്കൾ പിന്തുടരുന്ന രസകരമായ അഞ്ചുകാര്യങ്ങളെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. തന്റെ മകൻ ആരവിനും സുഹൃത്തിനോടും,ചെയ്ത ഒരു സാധാരണ സംസാരത്തിൽ നിന്നാണ് ഈ ലേഖനത്തിന്റെ ഏടുകൾ കിട്ടിയത് എന്നവർ പറയുന്നു.
1.ഒരു ഇന്ത്യൻ മാതാവോ പിതാവോ തന്റെ കുഞ്ഞിനെ എത്രയധികം സ്നേഹിച്ചാലും, അവർ എന്തു നല്ല കാര്യം ചെതാലും, ഉറക്കെ വിളിച്ചു പറയാൻ തയ്യാറാകില്ല. കാരണമെന്തന്നല്ലേ… കുഞ്ഞിന്”ദൃഷ്‌ടി ദോഷം” ലഭിക്കും. 2.കുഞ്ഞുങ്ങളെ പരസ്പരം താരതമ്യം ചെയ്യുക എന്നത് മിക്കവാറും മാതാപിതാക്കൾ ചെയ്യുന്ന കാര്യമാണ്. വളരെ ചെറുപ്പത്തിലേ തുടങ്ങുന്നു ഈ താരതമ്യപ്പെടുത്തൽ! കുഞ്ഞുങ്ങളെ വേദനിപ്പിക്കാനല്ല ഇപ്രകാരം ചെയ്യുന്നതെങ്കിലും നമ്മൾ, മാതാപിതാക്കൾ കാലങ്ങളായി ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇത് കുഞ്ഞുങ്ങൾക്ക് മേൽ ചുമത്തുന്ന സമ്മർദ്ദത്തെ കുറിച്ച് ഒരു അച്ഛനമ്മമാരും ആരുംതന്നെ ആലോചിക്കുന്നില്ല എന്നതാണ് സത്യം. 3. കുഞ്ഞിന് പേരിടുന്ന കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മുടെ നാട്ടിലെ അച്ഛനമ്മമാർ. സൗഭാഗ്യങ്ങൾ നൽകുമെന്ന കാച്ചപ്പാടോടെ,ന്യൂമറോലജിസ്റ്റിന്റെയും, ജ്യോതിഷിയുടെ സഹായത്തോടെ ഒരു പേര് കണ്ടുപിടിച്ച്, പേരിടീൽ ചടങ്ങു നടത്തുകയും ചെയ്യുന്നു. എന്നാൽ കുഞ്ഞിനെ ദിവസം വിളിക്കുന്നത് , അവന്റെ ചെല്ലപ്പേരുകൾ ആയ, തൊമ്മൻ,ജോൺടി, അന്നക്കുട്ടി,മാത്തൻ,അച്ചു,തുടങ്ങിയ പേരുകളിലൂടെയും! ഈ ഓമനപ്പേരുകൾ വലുതായതിനു ശേഷവും ചിലപ്പോൾ,നിലനിന്നുപോകുകയും ചെയ്യാറുണ്ട്.4. ആഹാരം കഴിക്കാതിരിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി, ആഹാരം കഴിപ്പിക്കുന്നു, അനുസരണക്കേട് കാണിച്ചാൽ അടിച്ചും,ഭയപ്പെടുത്തിയും അനുസരിപ്പിക്കുന്നു. ഇങനെഒക്കെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും ഇത്തരത്തിലുള്ള രീതികൾ പിന്തുടരുന്നവരാണ് അച്ഛനമ്മാരിൽ പലരും. കുട്ടികളെ അച്ചടക്കത്തിൽ വളർത്തുന്നതിന് അനുസരിച്ചിരിക്കണം എന്നുള്ള റൂളുകൾ കുഞ്ഞുങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. ഇത് നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു ശീലമാണെന്നത് പറയാതെ വയ്യ. 5.എല്ലാ അച്ഛന്മാരും ഇപ്പറഞ്ഞ രീതികളിലൂടെ കടന്നുപോകുന്നവരാണ്. കുട്ടികളെ വളർത്തുന്നത് ഇങ്ങനെയായിരിക്കണം എന്നൊരു കാഴ്ചപ്പാട് മനസ്സിൽ ഉണ്ടാകും,അതിനപ്പുറത്തേക്ക് ചിന്തിക്കാൻ അവർ തയ്യാറല്ല. അമ്മയുടെ കൂടെ കുട്ടി സന്തോഷവാനാണ്, കാരണം എല്ലാം അമ്മയുടെ മാത്രം ചുമതലയാണ് മക്കളെ എന്നതിനെ കാണുന്നത്.
നമ്മുടെ നാട്ടിലെ മാതാപിതാക്കളെകുറിച്ചുള്ള ട്വിങ്കിളിന്റെ ഈ കാഴ്ചപ്പാടുകൾ നമ്മൾ നന്നായി ആലോചിച്ച് വിലയിരുത്തേണ്ടതാണ്. നമ്മുടെ ആധിപത്യ മനോഭാവം മാറ്റേണ്ട കാലം കഴിഞ്ഞു എന്നാണ് ട്വിങ്കിൽ നമ്മെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അവർ തെറ്റുകൾ ചെയ്താൽ, കുട്ടികൾ മാതിപിതാക്കളോട് എതിർക്കുമ്പോൾ, അവരെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും സന്തോഷത്തോടെ അവരെ കാര്യങ്ങൾ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അനുസരിപ്പിക്കാനും ശീലിപ്പിക്കണമെന്നാണ് ട്വിങ്കിളിലെ അമ്മയുടെ കാഴ്ചപ്പാട്. ഇങ്ങനെ വളരുന്ന കുട്ടികൾ പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാണും,എവിടെയും ചേർന്നുപോകുന്നവരും,മാനസികമായി സന്തോഷവാന്മാരുമായിരിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
സരസ സംഭാഷണങ്ങളും കൊച്ചു തമാശകളുമായി ട്വിറ്ററിലും താരമായ അവർ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ- ഞാൻ ഇഡ്യയുടെ ബോണഫീ‍ട് അംഗമായ, ഇന്നത്തെ സ്ത്രീകളിൽ ഒരാളാണ്, ധാരാളം ആയുധങ്ങൾ ഞങ്ങൾക്കുള്ളിൽ നിക്ഷിപ്തമാണ് സമകാലിക വിഷയങ്ങളും ദൈനംദിന ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന സംഭവങ്ങളുമെല്ലാം ട്വിങ്കിളിന്റെ എഴുത്തിലൂടെ തെളിച്ചമുള്ള ചിന്തകളും രസകരവുമായ അവതരണശൈലിയുമാണ് അവയെ വ്യത്യസ്തമാക്കുന്നത്. കൃത്യമായ നിലപാടുകളോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ആക്ഷേപഹാസ്യത്തിന്റെ ശൈലി എന്ന എഴുത്തിനെ ഇന്ത്യയെ മോഡേൺ സ്ത്രീ നോക്കിക്കാണുന്നത്’ എന്നാണ് അവരുടെ ഒറ്റവരി വിശേഷണം.
മുംബൈ നഗരത്തിൽ ഓട്ടോയിലും സ്കൂട്ടറിലും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ, ആളുകളെ കാണാനും സംസാരിക്കാനും അവരുടെ ജീവിതകഥകൾ കേൾക്കാനും കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. താൻ എഴുതുന്ന ഒരു വരിയോ,ഫലിതമോ മറ്റൊരാളെ രസിപ്പിക്കുതിവേണ്ടിയാണ് എന്നും,അതാണ് എഴുത്തിലെ തന്റെ ആനന്ദവും വെല്ലുവിളിയായും ട്വിങ്കിൾ കരുതുന്നത്.
1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രസിദ്ധയായ ഒരു നടിയായിരുന്നു ട്വിങ്കിൾ ഖന്ന.പ്രമുഖ ചലച്ചിത്ര ദമ്പതികളായ രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ യുടെ മൂത്ത മകളാണ്. റിങ്കി ഖന്ന സഹോദരിയാണ്. ട്വിങ്കിൾ ,ബോബി ടിയോളിനൊപ്പം അഭിനയിച്ച ‘ബർസാത്’ വൻ വിജയമായിരുന്ന. ഈ ചിത്രത്തിലെ അഭിനയത്തിന് ‘മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്’.1990 മുതൽ 2000 വരെ ധാരാളം ചിന്ത്രങ്ങളിൽ അഭിനയിച്ചു. നടൻ അക്ഷയ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയം പൂണ്ണമായി ഉപേക്ഷിച്ചു.
ഒടിക്കുറിപ്പ്:‌ ബോളിവുഡിലെ ഒരു സവിശേഷതയും അവകാശപ്പെടാനില്ലാത്ത ‘മറ്റൊരു നായിക’ യായിരുന്നു ട്വിങ്കിൾ. അഭിനയം അവസാനിപ്പിച്ച് 15വർഷം തികയുമ്പോൾ ട്വിങ്കിൾ വീണ്ടും സ്റ്റാർ ആയി തിളങ്ങുന്നത് തന്റെ എഴുത്തിലൂടെയാണ്,കൂടുതൽ വിശാലമായ, ഏറ്റവും ഇട്ഷപ്പെട്ട മറ്റൊരു ആകാശാത്തിൽ! രണ്ട് ഇംഗ്ലിഷ് ദിനപ്പത്രങ്ങളിലെ, ഏറെ വായനക്കാരുള്ള കോളമിസ്റ്റാണ് ട്വിങ്കിൾ ഇന്ന്. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ആദ്യ സമാഹാരം’മിസിസ് ഫണ്ണി ബോൺസ്’പുറത്തിറങ്ങി മാസങ്ങൾക്കകം എട്ടാം പതിപ്പിലെത്തിച്ചേർന്നു. അക്ഷയിന്റെ ഭാര്യ, ആരവിന്റെയും നിതാരയുടെയും അമ്മ, ഇന്റീരിയർ ഡിസൈനിങ് സ്ഥാപനം ‘ദി വൈറ്റ് വിൻഡോ’ ഉടമ എന്നിങ്ങനെ,സ്വസ്തം, സന്തൊഷം!