WhatsApp Image 2017-10-17 at 9.35.17 AM
റെജി കളത്തിലിന്റെ സന്ദേശം ഇത്തരം ഒരു ദിശയിലേക്ക് എന്നെതിരിച്ചുവിടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല! “ഞങ്ങളുടെ ഗാവലിയേഴ്സ് കുട്ടികൾക്ക് ഒരു അസ്സൈൻമെന്റ് കൊടുത്തിട്ടുണ്ട് സപ്ന, ഒരു വ്യക്തിയുടെ പ്രോഫൈൽ തയ്യാറക്കാൻ, എന്നാൽ അവർ ആരാണെന്നോ എന്താണെന്നോ പറഞ്ഞിട്ടില്ല. കാരണം നിങ്ങളെ പരിചയപ്പെട്ടുകഴിഞ്ഞ് , വിളിച്, സ്വയം അപ്പോയിന്മെന്റ് എടുത്ത്, വന്നുകാണട്ടെ! ഒരു മുൻകൂർ തയ്യാറെടുപ്പിന്റെ ആവശ്യം അവിടെ വരുന്നില്ലോ, അവർ ധൈര്യമായി ചെയ്യട്ടെ! ഈ വരുന്ന കുട്ടികൾ ഒരു പുതിയ ബാച്ച് ആണ്. ഈ അഭിമുഖം അവരുടെ “ ഗാവൽലിയർ “ ആകാനുള്ള ഒരു എന്റ്രി ഫോം കൂടിയാണ്!”
റ്റോസ്റ്റ് മാസ്റ്റേഴ്സ് എന്ന് വർഷങ്ങളുടെ കേട്ടുകേഴ്വി, അതിലെ പ്രഗൽഭരായ ശ്രീ സോണി വർഗീസ്,ഖത്തർ/ ഒമാനിലെ അജയ്കുമാർ പിള്ള/ ഉമ നായർ/ശ്രീ. ശ്രീകുമാർ പൈ ,ജോർജ്ജ് തോമസ് എന്നിവരുടെ സ്വഭാവത്തിലെ വ്യക്തമായ വാക്ചാതുര്യം, മാനസികപക്വത ,ആത്മവിശ്വാസം എന്നിവ പണ്ടേ അറിയാമായിരുന്നു. അവരോടുതന്നെ ചോദിച്ചറിഞ്ഞ വിവരങ്ങളും, വ്യക്താമായി വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവും റ്റോസ്മാസ്റ്റർ ക്ലബ്മായുള്ള സംസർഗ്ഗത്തിലും, ഇടനിലങ്ങളിലൂടെയും ആണ് വന്നത് എന്നവർതന്നെ സമ്മതിച്ചുതരുന്നു. വിദ്ധ്യാഭ്യാസ യോഗ്യതയും, എഞ്ചിനീയർ, ഡോക്ടർ, ചാർട്ടേർഡ് അക്കൌണ്ടറ്റ് എന്നിങ്ങനെയുള്ള ജോലികളിലെ അനുഭവപരിജ്ഞാനം ഒരു വലിയ നേട്ടം തന്നെയാണ്. എന്നിരുന്നാലും ധൈര്യം, വാക്ചാതുര്യം, വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ഇതെല്ലാം സ്വയം പരിശീലിച്ച് വർദ്ധിപ്പിച്ചെടുക്കാൻ റ്റോസ്റ്റ്മാസ്റ്റേഴ്സ് സംഘട വളരെയധികം സഹായിച്ചിട്ടുണ്ട് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ അടിവരയിട്ടു പറയുന്നു.
അതിനോടൊപ്പം കുട്ടികളുടെയും ഒരു വിഭാഗം ‘ഗാവൽ ക്ലബ്’ എന്ന പേരിൽ തുടങ്ങി. അതിലും പതിന്മടങ്ങ് പ്രയൊജനങ്ങളായിരുന്നു കുട്ടികൾക്ക് ലഭിച്ചത്!വലിയവർക്കൊപ്പം ചേരാനുള്ള പ്രായം, അർഹതക്കുറവ് എന്നിവ കുട്ടികളെ നിരുത്സാഹരാക്കാതെ അവർക്കായി പ്രത്യേക പഠനവിഷയങളുടെ മാനുവൽ, റ്റോസ്റ്റ്മാസ്റ്ററിന്റെ ഔദ്യൊഗിക നിബന്ധനകൾ പാലിച്ചുകൊണ്ടും കുട്ടികൾ “ഗാവലിയേഴ് എന്നപേരിൽ സമ്മേളിച്ചു തുടങ്ങി.
ഇൻഡ്യൻ സ്കൂൾ അൽ ഗുബ്രയിലെ റ്റീച്ചർ ആയ ,റ്റോസ്റ്റ്മാസ്റ്റർ രെജിബ നൌഷാദിന്റെ കാഴ്ചപ്പാടിൽ , ആത്മവിശ്വാസം കുട്ടികളിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ വളർത്താൻ ‘ഗാവൽ ക്ലബ്ബിൽ ചേർക്കുന്നത് വളരെ നന്നായിരിക്കും. കുട്ടികൾ അവർ തയ്യാറാക്കുന്ന പ്രസംഗങ്ങളും മറ്റും കുട്ടികൾ തന്നെയാണ് മാർക്കിടുന്നതും വിലയിരുത്തുന്നതും. അപ്പപ്പോൾ കിട്ടുന്ന അവലോകനങ്ങളും നിർദ്ദേശങ്ങളും, അപ്പോൾത്തന്നെ സ്വയം വിലയിരുത്താനും തിരുത്തലുകൾ നടത്താനും കുട്ടികളെ സഹായിക്കുന്നു. അന്താരാഷ്ടമൂല്യമുള്ള സർട്ടിഫിക്കെറ്റുകൾ അവരുടെ ഭാവി തൊഴിൽ ഉദ്യമങ്ങൾക്കും മറ്റും വളരെ പ്രയോജനം ചെയ്യുന്നു. റ്റോസ്റ്റ്മാസ്റ്റർ ഇന്റർനാഷനലിന്റെ അതെ രീതിയിൽ , ഒരുമിച്ചുതന്നെയാണ് ഗാവൽ ക്ലബും നടത്തിവരുന്നത്.
മസ്കറ്റ് ഗാവൽ ക്ലബിന്റെ ഉത്തരവാദിത്വമുള്ള ആൾ എന്ന നിലയിൽ റെജി കളത്തിലിന്റെ കാഴ്ചപ്പാടിൽ ഈ കുട്ടികളെക്കുറിച്ചുള്ള ഒരു എഴുത്ത്, പരാമർശങ്ങൾ അവർക്ക് വളരെയധികം പ്രചോദനം നൽകും.“ സപ്നയെക്കുറിച്ചുള്ള ഒരു ചെറിയ പരിചയപ്പെടുത്തലിന്റെ ഭാഗമായി ഞാൻ ചോദിച്ചത് ഭാവിയിൽ എത്രപേർക്ക് പത്രപ്രവർത്തകരാകാൻ തല്പര്യം ഉണ്ട് എന്നാണ്! എന്നാൽ ആരുംതന്നെ മുന്നോട്ടുവന്നില്ല എന്നത് സംങ്കടം തന്നെ. എന്നാൽ ഇത്തവണത്തെ വൈ. എൽ. പി. (യൂത്ത് ലീ‍ഡർഷിപ് പ്രോഗ്രാം) കഴിയുംബോൾ കുട്ടികളുടെ ചിന്താഗതിക്ക് മാറ്റം വരും എന്നുതന്നെ വിശ്വസിക്കാം. പ്രത്യേകിച്ച് ഗാവൽ ക്ലബ് മുൻ തൂക്കം കൊടുക്കുന്നത് പെൺകുട്ടികൾക്കാണ്. കുട്ടികളെകൊണ്ട് ചേർക്കുന്നതിൽ രക്ഷിതാക്കളും പെൺകുട്ടികൾക്കാണ് പ്രേരണ നൽകുന്നത് എന്ന് വ്യക്തമാണ്. വൈ. എൽ. പി. യിൽ പ്രസിഡെന്റ്, വൈസ് പ്രസിഡേന്റ്, സെക്രട്രി എന്നിവരെല്ലാം തന്നെ പെൺകുട്ടികളാണ്. 12 മുതൽ 18 വരെയുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഗാവൽ ക്ലബ്. അതിൽ അവർക്കായി മെന്റർ, അഡ്വൈസർ മാരുടെ റ്റോസ്റ്റ്മാസ്റ്ററിൽ നിന്നുതന്നെ എന്ന് റെജി പറഞ്ഞുതന്നു. റെജിയുടെ കാഴ്ചപ്പാടിൽ അത്മവിശ്വാസം ഉണ്ടാകേണ്ട്തിന്റെ ആവശ്യത്തെ മനസ്സിലാക്കാനും, അതനുസരിച്ച് വ്യത്യാസങ്ങൾ സ്വയം വരുത്താനും പെട്ടെന്നുതന്നെ തയ്യാറാകുന്നത് ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ ആണ്.
ഒരു അഭിമുഖം ചെയ്യാനായി എന്നെക്കാണാൻ ഗാവലിയേഴ് ആകാൻ തയ്യാറെടുക്കുന്ന നോവ ജോൺസൺ, സ്പന്ദന സുദീപ്, സമീക്ഷ സുദീപ്, അലീന ജാസ്മിൻ എന്നിവരും കൂടെ കൂട്ടായി ജുനൈദ് ഫൈസൽ, അതുൽ ബി നായർ എന്നീ രണ്ട് ആൺകുട്ടികളും എത്തി. അതുൽ തന്റെ കാനൺ ക്യാമറയിൽ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. പെൺകുട്ടികൾ വീടിന്റെ ചുവരിലെ ചിത്രങ്ങളും,എന്റെ വീട്ടിൽ ധാരാളം ഉള്ള വളത്തുമൃഗങ്ങളും അവരുടെ ആദ്യത്തെ അറച്ചറച്ചുള്ള ചോദ്യങ്ങൾക്ക് ഒരു ആശ്വാസം നൽകി. എന്റെ പുസ്തകങ്ങൾ എന്നെഴുതിത്തുടങ്ങി എന്നൂം, എല്ലാവർക്കും എഴുതാൻ സാധിക്കുമോ എന്നു, ആദ്യം മാം എന്താണ് എഴുതിത്തുടങ്ങിയത് എന്നും, അവാർഡുകൾ എന്തൊക്കെ കിട്ടി എന്നും ഉള്ള ചോദ്യങ്ങൾക്കിടയിലും ഒരു തുടക്കക്കാരുടെ ചാപല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വന്നിരുന്ന് ആവശ്യമുള്ള കാര്യങ്ങൾ എഴുതുയെടുത്തു തുടങ്ങിയപ്പോഴും എന്റെ കൂടെയുള്ള ഒരു സെൽഫി ചിത്രത്തിനുള്ള തയ്യാറെടുപ്പും ആദ്യത്തെ സങ്കോചത്തെ ഇല്ലാതാക്കി! ധൈര്യത്തോടെ അവർ എന്നോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അതിനൊപ്പം, സ്കൂൾ കുട്ടികളുടെ ചാതുര്യങ്ങളും, കൺകൊണിണകും, ചെറിയ പിച്ചലുകളും ,തട്ടുകളും മുട്ടുകളും ഉണ്ടായിരുന്നു എങ്കിലും അവരുടെ മനസ്സിന്റെ ധൈര്യം വ്യക്തമായിരുന്നു. എഴുതിയെടുക്കണം എന്നും , ചോദ്യങ്ങൾ വ്യക്തമായിരിക്കണം എന്നും, വിഷയം ജേർണലിസം ആണ് എന്നും പറഞ്ഞിട്ടുണ്ട് എങ്കിൽ പോലും, അവരവരുടെതായ ചോദ്യങ്ങൾ അവർ സ്വയം തയ്യാറാക്കുകയായിരുന്നു, അവിടെ അന്നേരം എന്നത് പ്രത്യക്ഷത്തിൽ കാണാമായിരുന്നു.
വ്യക്തിത്വത്തിനു കൊടുക്കുന്ന ധൈര്യം, മനസ്സിനു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം, എന്തായിത്തീരണം എന്ന് കുട്ടികൾക്ക് സ്വയം മനസ്സിലാക്കാനും, തിരഞ്ഞെടുക്കാനും ഉള്ള തയ്യാറെടുപ്പുകൾ എന്നിവയൊക്കെ ഗാവൽ ക്ലബ്ബിൽ പ്രാമുഖ്യം കൊടുക്കുന്നു. അഭിമുഖങ്ങൾ, വിഷയങ്ങളുടെ ചർച്ചകൾ എന്നിവ കുട്ടികളെ തങ്ങളുടെ അഭിപ്രായങ്ങളും ചിന്താഗതികളും സ്വയം മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ 12 വയസ്സുമുതൽ ചേർന്ന് ആഴ്ചയിൽ ഒരു ദിവസം ഇതിന്നായി ചിലവിടുബോൾ കുട്ടികളും കാഴ്പ്പാടുകളിൽ തന്നെ ആത്മവിശ്വാസം വർദ്ധിക്കുന്നു. ഗൾഫ് മേഘലയിൽ ഉള്ള ഗാവൽ ക്ലബുകളുടെ ഒരു വ്യത്യാസം, ജോലിചെയ്യുന്ന മാതാപിതാക്കൾ കുട്ടികൾക്കു വേണ്ടി ,അവർക്കൊപ്പം വന്നിരിക്കാനും, കൊണ്ടുവിടാനും മറ്റും ഉത്സാഹം കാണിക്കുന്നതിനാൽ മാത്രമാണ് നന്നായി ഈ പ്രവത്തനങ്ങൾ നടക്കുന്നത്. നാട്ടിൽ പഠിക്കുന്ന കുട്ടികളുടെ ഒരു യാത്രാ സ്വാത്രന്ത്ര്യം ഇവിടെയില്ല എന്നത് ഒരു അപാകത തന്നെയാണെങ്കിലും അതിനെ മറികടക്കാൻ മാതാപിതാൾ കാണിക്കുന്ന ഉത്സാഹം പ്രശംസനീയം തന്നെ.
ഒരു കുറിപ്പടി:- എന്താണ് ആത്മവിശ്വാസം? സ്വന്തം കഴിവുകളിൽ, തന്നോടുതന്നെയുള്ള പൂർണ്ണവിശ്വാസമാണത്. ”മനക്കരുത്തിന്റെ ഉറവിടവും വിജയത്തിന്റെ രഹസ്യവും ആത്മഹർഷത്തിന്റെ ഖനിയുമാണ് ആത്മവിശ്വാസം”. നമ്മൾ കണ്ടുമുട്ടുന്ന ആളുകള്‍ക്ക് , ആത്മവിശ്വസത്തോടെയുള്ള ചെറുപുഞ്ചിരി നൽകാനാണ് ‘ഗാവൽ ക്ലബിൽ‘ നമ്മുടെ പെൺകുട്ടികളെ പരിശീലിപ്പിക്കുന്നത്.