ആടു മാടുകളെ അപേക്ഷിച്ച്,ദോഷവശങ്ങള്‍ കുറവുള്ള മാംസമാണ് കോഴിയുടേത്. നാടന്‍ കോഴികള്‍ ഇന്ന് സുലഭമാണ്. തോലി കളഞ്ഞ്, കഷണങ്ങളാക്കി കടയില്‍ വാങ്ങാന്‍ കിട്ടും. എളുപ്പത്തില്‍ പാകംചെയ്യാനും, മസാലപുരട്ടി സൂക്ഷിക്കാനും, നല്ലതാണ് കോഴിയിറച്ചി.
ഗുണങ്ങള്‍‍
കോഴി എന്ന ഓമപ്പേരില്‍ നാം വിളിക്കുന്ന,ഈ കോഴിയിറച്ചി,‍പോഷകഗുണങ്ങള്‍‍ ഏറെ അടങ്ങിയ വിറ്റാമിന്‍ A, B യുടെയും,നാനാതരം,മിനറല്‍സിന്റെയും ഉറവിടം‍ ആണ്. വെളുത്ത മാംസത്തിന് കൊഴുപ്പ് കുറവായിരിക്കും.
ന്യൂനത
അണുബാധ ഏല്‍ക്കാന്‍ എറ്റവും സാദ്ധ്യതയുള്ള ഒരു മാംസം.പരുപരുത്തതും,വെള്ളമയം ഇല്ലാത്തതും, പൊട്ടിയ തൊലിയോടുകൂടിയതുമായ കോഴിയിറച്ചിക്ക്, രുചിയും ഗുണവും കുറവായിരിക്കും. നെഞ്ച് ഇറച്ചിയേക്കാളും,കാലുകളിലാണ് കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നത്.
====================================
എളുപ്പത്തില്‍ ഒരു സൂപ്പ്
കറിക്കായി മുറിക്കുന്ന കോഴിയില്‍ നിന്നും ഉരിഞ്ഞു മാറ്റുന്ന തൊലി,ചെറിയ കഷണങ്ങളായി മുറിക്കുക. കൂടെ ചിറകിന്റെ അറ്റം,കാലിന്റെ മുറിച്ചുമാറ്റുന്ന ഭാഗങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്ത്,കുറച്ചു വെള്ളവും ചേര്‍ത്ത്,അതിലേക്ക്,കാരറ്റ്,ബീന്‍സ്,ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ചിടുക. കൂടെ കുരുമുളകുപൊടി,ചതച്ച വെളുത്തുള്ളി (തൊലിയോടു കൂടി) ഉപ്പ്,കരിവേപ്പില,മല്ലിയില എന്നിവയും ചേര്‍ത്ത്,ന‍ല്ലവണ്ണം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ചിക്കന്റെ തൊലിക്കഷണങ്ങള്‍ എടുത്തു മാറ്റുക. സൂപ്പ് റെഡി. ഇതു പൂര്‍ണ്ണമാ‍യും അരിച്ച്, ഒരു ‍ക്ലിയര്‍ സൂപ്പായും ഉപയോഗിക്കം.
========================================
സ്റ്റൂ
(കുറിപ്പ്)
ക്രിസ്തുമസ് ദിവസം രാവിലെ എല്ലാ ക്രിസ്ത്യാനി കുടിംബങ്ങളിലും,വെള്ളപ്പവും കോഴി സ്റ്റുവും,ഒഴിച്ചു കൂടാന്‍ പറ്റാത്തവിഭവമാണ്.4 പേര്‍ക്കുള്ളത് / സമയം 45 മിനിട്ട്
അവശ്യ സാധനങ്ങള്‍
വഴറ്റാന്‍
1.ഇഞ്ചി- 1 കഷണം(നീളത്തില്‍ അരിഞ്ഞത്)
2.വെളുത്തുള്ളീ-2 നീളത്തില്‍ അരിഞ്ഞത്
3.മഞ്ഞള്‍പ്പൊടി-1/4 റ്റീസ്പൂണ്‍ (Tsp)
4.സവാള- 2 നീളത്തില്‍ അരിഞ്ഞത്
5.പച്ചമുളക് -3 നെടുകെ കീറിയത്
6.വെളിച്ചെണ്ണ-3 വലിയ സ്പൂണ്‍(TBSP)
7.വെണ്ണ-1 വലിയ സ്പൂണ്‍(TBSP)
8.ഉലുവ-1/2 റ്റീസ്പൂണ്‍ (Tsp)
9.വഷണയില-1 കീറിയത്
10.കുരുമുളക്-1 റ്റീസ്പൂണ്‍(Tsp)
11.പട്ട-2 ഇഞ്ച് (പൊട്ടിച്ചത് )
12.ഏലക്ക -4 ചതച്ചത്
13.ഗ്രാമ്പു- 3
14.കറിവേപ്പില – 3 കതിര്‍പ്പ്
15.ചിക്കന്‍ – 1 (ചെറിയ കഷണങ്ങള്‍)
16.തേങ്ങാപ്പാല്‍- 3 cup, ( 2cup നേത്തതും, 1 cup കുറുകിയതും)
17.മഞ്ഞള്‍പ്പൊടി-1/4 റ്റീസ്പൂണ്‍ (Tsp)
18.പച്ചക്കറി- 2 കപ്പ് ,ക്യാരറ്റ്,ബീന്‍സ്,പട്ടാണി,ഉരുള‍ക്കിഴങ്ങ് വട്ടത്തില്‍ ഞുറുക്കിയത്
19.ഗരം മസാല -1/4 റ്റീസ്പൂണ്‍(പൊടിച്ചത്,Tsp)
തയ്യാറാക്കുന്ന വിധം
നല്ല വാവട്ടമുള്ള പാത്രത്തില്‍,എണ്ണയും വെണ്ണയും,ഇട്ട് 8 മുതല്‍ 13 വരെയുള്ള മസാലകള്‍ ഒന്നു പൊട്ടാന്‍ അനുവദിക്കുക. അതിനു ശേഷം സവാളവഴറ്റി,നേര്‍മ്മയാകുമ്പോള്‍,വെളുത്തുള്ളിയും,ഇഞ്ചിയും, ചച്ചമുളകും, വഴറ്റുക. ചിക്കന്‍ കഷണങ്ങളും ചേര്‍ത്ത്,ചെറുതീയില്‍,കോഴിയുടെ വെള്ളം ഇറങ്ങാന്‍ അനുവദിക്കുക. ഈ സമയത്ത്,ഇളം തേങ്ങാപ്പാലില്‍,മഞ്ഞള്‍പ്പൊടി കലക്കി കോഴിയിലേക്ക് ഒഴിക്കുക. പാത്രം മൂടിവെച്ച് വേവിക്കുക. 15 മിനിറ്റിനു ശേഷം,മൂടി തുറന്ന്,വെന്തു എന്നുറപ്പാക്കിയതിനുശേഷം,ഉപ്പും കറിവേപ്പിലയും ചേര്‍ത്തിക്കുക. അതിനു ശേഷം തേങ്ങായുടെ തനിപ്പാലൊഴിക്കുക.പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചി മസാല മുകളില്‍ക്കൂടി തൂവുക.