കേരളീയരുടെ ഭക്ഷണരീതി എല്ലാവിധത്തിലും ആരോഗ്യത്തെ മുന്‍‍ നിര്‍ത്തിക്കൊണ്ടുള്ളവയാണ്, എന്നതിന്,ഒരുത്തമ ഉദാഹരണമാണ് നാടൊട്ടുക്കുള്ള മനുഷ്യര്‍, ആയുര്‍വേദം, തിരുമുചികിത്സ,ദുര്‍മ്മേദസ്സ് എന്നിങ്ങനെ,പല ആവശ്യങ്ങളുമായി,കേരളം തേടിയെത്തുന്നത്.
ഇരുണ്ടതും,മനപ്രയാസന്മുള്ളതുമായ,മനസ്സും ശരീരവുമായി ഇരുന്ന് ആഹാരം കഴിക്കരുതെന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ശാന്തമല്ലാത്ത മനുസ്സുമായി ആഹാരം കഴിച്ചാല്‍ ദഹക്കില്ല,എന്ന് ആയുര്‍വേദം പ്രതിപാദിക്കുന്നു. സന്തോഷത്തൊടെയും ആസ്വദിച്ചും മാത്രമേ ഭക്ഷണം കഴിക്കാവൂ.
ചൂടും തണുപ്പായതുമായ ആഹാരങ്ങള്‍ ഒരുമിച്ചു കഴിക്കരുത്.
ആഹാരം കഴിച്ചതിനു ശേഷം തണുത്ത വെള്ളം കുടിക്കരുത്.’വെള്ളം ചവച്ചും, ആഹാരം കുടിച്ചും ആണ് കഴിക്കേണ്ടത്‘എന്നു പറഞ്ഞാല്‍, വെള്ളം വായില്‍ ഒഴിച്ച്, ദേഹത്തിന്റെ ചൂടുപരുവമാക്കിയതിനു ശേഷം ആണ് ഇറക്കേണ്ടത്.
അതു പോലെ തന്നെ,ആഹരം നല്ലവണ്ണം ചവച്ചരച്ച് ദ്രവരൂ‍പത്തിലാക്കിയതിനു ശേഷം ആണ് കഴിക്കേണ്ടത്.
സസ്യാഹാരമാണ് ശരീരത്തിനുത്തമം.
മാസാഹാരം ഒഴിച്ചുകൂടാന്‍ വയ്യ എങ്കില്‍ കോഴിയിറച്ചിയാണ്,മാട്ടിറച്ചിയെക്കാള്‍ ഉത്തമം.
മസാലചേര്‍ത്തതും,വറുത്തതും പൊരിച്ചതുമായ‍ ആഹാരസാധനങ്ങള്‍ നമ്മുടെ കേരളീയ ആഹാര രീതിയില്‍ കുറവാണ് എന്നുതന്നെ പറയാം.
ആഹാരത്തിന്റെ കൂടെയും,ദാഹശമനിയായും,കേരളത്തില്‍ പണ്ടു മുതല്‍ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പാനീയമാണ് സംഭാരം. കൊച്ചുള്ളിയും,ഇഞ്ചിയും, കരിവേപ്പിലയും ചതച്ചിട്ട്,പാകത്തിനുപ്പും ചേര്‍ത്തു കുടിക്കുന്ന ഈ സംഭാരം ഭഹത്തിനത്യുത്തമം ആണ്.
സാധരണ ദഹനം നടക്കാന്‍ ആവശ്യമായ നാലുമണിക്കൂര്‍ ഇടവേളക്കു ശേഷമേ അടുത്ത ആഹാരം കഴിക്കാന്‍ പാടുള്ളു.
അളവിലും അല്പം കൃത്യത പാലിക്കുന്നത് നല്ലതാണ്,വയറു നിറഞ്ഞു എന്നു തോന്നിയാല്‍, ആഹാരം മതിയാക്കുക, വാരി വലിച്ചു തിന്നരുത് എന്നു സാരം.
കൃതൃമമായ നിറങ്ങള്‍ ചേര്‍ക്കുയോ, അധികമായി വേവിക്കാനോ പാടില്ല,സകല ഗുണങ്ങളും മൂല്യവും നശിക്കും എന്നാണ് വിശ്വാസം.
വിശന്നിരിക്കുമ്പോള്‍ ആഹാരം കഴിക്കുന്നതു പോലെ,മാസത്തിലൊരിക്കല്‍ ഉപവസിക്കുന്നതും ശരീരത്തിനു നല്ലതാ‍ണ്.ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ആയുര്‍വേദത്തില്‍ വയറൊഴിക്കുക എന്നത് ചികിത്സയുടെ ഭാഗം ആണ്.
ഈ ആരോഗ്യപരിപാലത്തിനിടയില്‍ എനിക്കു കിട്ടിയ ചില’ നുറുങ്ങുകള്‍‘ കൂടി ഇവിടെ ചേര്‍ക്കട്ടെ. ഇത് പരീക്ഷണാര്‍ത്ഥം ഞാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫലപ്രദമാണ് എന്നു അനുഭവിച്ചതുമാണ്.ദുര്‍മ്മദസ്സ് , അമിതവണ്ണം എന്നിവ പ്രവാസികളായ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഭാഗം ആണ്. തനിയെ വരുന്ന ഒരു വിരുന്നകാരനും വിരുന്നുകാരിയും. അതിനെ ഇതുവരെ ആരും തന്നെ മറികടക്കുമയോ മത്സരിച്ചു ജയിച്ചതായിട്ടോ അറിവില്ല. അതല്ലെങ്കില്‍ ആരോഗ്യത്തിന്റെ പേരും പറഞ്ഞ്, വീട്ടില്‍ വെറും കുബൂസും,3 ദിവസത്തേക്കു വെക്കുന്ന ചിക്കന്‍കറിയുടെ കൂടെ, ഒരു കോപ്പ തൈരുമായി ജീവിച്ചവര്‍ ഇന്നും, ഹട്ട കട്ടയായി,എല്ലും കൂടായി ആരോഗ്യത്തോടെ ജീവിക്കുന്നവരും ഇല്ലാതില്ല.
ദിവസവും 4 കിലോമീറ്റര്‍ നടക്കുക
4 ലിറ്റര്‍ വെള്ളം കുടിക്കണം
പ്രാതല്‍/ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാതിരിക്കുക, ദോശ,ഇഡ്ഡലി,ചപ്പാത്തി. എണ്ണ കഴിവതും ഒഴിവാക്കുക.
പച്ചക്കറികളില്‍ വേരുവഴി വളരുന്നവ ഒഴിവാക്കുക, ചേന, ഉരുളക്കിഴങ്ങ്,ക്യാരറ്റ് എന്നിവ ഒഴിവാക്കുക.
പഴവര്‍ഗ്ഗങ്ങളില്‍ വെള്ളത്തിന്റെ അംശം ഉള്ളവ മാത്രം കഴിക്കുക,ആപ്പിള്‍, പഴം, ഏത്തപ്പഴം എന്നിവ തീര്‍ത്തും ഒഴിവാക്കുക.
ഇലക്കറികള്‍ പച്ചയായും പകുതി വേവിച്ചും കഴിക്കുക.
യോഗ ഒരു ശീലമാക്കുക.
കഴിവതും മാംസാഹാരം ഒഴിവാക്കുക, വേണമെങ്കില്‍ മത്സ്യം മാത്രം കഴിക്കുക.
ബസുമതി അരി കഴിക്കാതിരിക്കുക, തവിടുള്ള,ചുവന്ന അരി, കുത്തരി ഒരു കപ്പ് / ഒരു ദിവസം എന്ന കണക്കില്‍ കഴിക്കാം.
പകലുറക്കം ഒഴിവാക്കുക
രാത്രി ഭക്ഷണം, 7 മണിക്കു മുന്‍പ് കഴിക്കുക, അല്ലെങ്കില്‍ കിടക്കുന്നതിനു 2 മണിക്കുര്‍ മുന്‍പ് ആഹാരം കഴിക്കുക.
ഇതിത്രെയും കഴിവതും ശീലമാക്കുന്നതു നന്നായിരിക്കും.
ഒരു കുറിപ്പ്
ഈ വിവരങ്ങള്‍ക്കു കടപ്പാട് കുറച്ച് വായനയും,പിന്നെ നാട്ടറിവും ആണ്,സ്വന്തം കൃതിയല്ല.