കരിമിഴികൾ കഥപറയുംബോൾ -ഏതൊരു സ്ത്രീയിലും നന്മയുണ്ട്. യഥാർഥപ്രേമം എന്ന നന്മ. ഏതൊരു മനുഷ്യനിലും അന്തർലീനമായ നന്മയുടെ പ്രകാശം വെളിവാക്കുന്ന നമ്മളിൽ പലരുടെയും ജീവിതകഥകൾ. സ്ത്രീയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ വഴിത്തിരിവുകൾ സൃഷ്ടിക്കാൻ പര്യാപ്തമാണ് പല വലിയ കഥാ കവിതകളിലെ സ്ത്രീകഥാപാത്രങ്ങൾ. അവർ കൂടുതൽ സ്വതന്ത്രകളാകാൻ ആഗ്രഹിക്കുന്നു. എന്നാൽ പല അഭിപ്രായങ്ങളും, ഇന്നും നിലനിൽക്കുന്നു, ഉദാഹരണമായി. ………”സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ, മനസ്സിലാക്കപ്പെടേണ്ടവളല്ല, സ്തീകളുടെ സൽഗുണങ്ങളെ അംഗീകരിക്കുക,ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക. മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമിതാണ് “എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്”? ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച്, അതായത് നമ്മളിൾ ഓരോരുത്തരെപ്പറ്റിയും പ്രതിപാദിക്കാനുള്ള ഒരു പേജ്. ഇവിടെ പറയുന്ന ഓരോ കഥാപാത്രങ്ങളും ഓരോവിധത്തിലും നന്മയുടെ മൂർത്തീഭാവങ്ങളാണ്, ദുർഗ്ഗയെപ്പോലെ അനർത്ഥങ്ങൾക്കുനേരെ പ്രതികരിക്കുന്നു. സർസ്വതിയെപ്പോലെ ഐശ്വര്യം വിതറുന്നു, ലക്ഷ്മിയെപ്പോലെ നല്ല വരങ്ങൾ നൽകുന്നു ലോലമെങ്ങും. ഇവിടെ നമ്മളുടെ കഥയാണ്, നിങ്ങളുടെ കഥയാണ്, നമ്മളിൽ ഓരോരുത്തരും, ഈ വരികളിലൂടെ, വാക്കുകളൂടെ, നമ്മൾ ഓരൊരുത്തരും ജീവിക്കുന്നു, എന്നന്നേക്കൂമായി.ഓരോ കഥയിലും നമ്മളിൽ ഒരോരുത്തരുടെയും കരിമിഴികൾ കഥപറയുന്നു……