എന്നും സന്തോഷത്തിന്റെ നിറച്ചാർത്തുമായി ഓണം വന്നെത്തി. ഇത്തവണയും അതേഓർമ്മകളുടെ നിറച്ചാർത്തിൽ എത്തി.എന്നും ഓണത്തിന്റെ പൂക്കളമത്സരം സ്കൂളിൽ നടത്തുംബോൾ എല്ലാവർവും ചേരുന്ന മാത്തൻ!വീട്ടിലെ ഓണപ്പൂക്കളം ഉണക്കത്തേങ്ങാപ്പൊടിയിൽ നിറം ചേർത്ത് ഒരുക്കുന്ന അന്നക്കുട്ടി. ഇതിലൊന്നും പെടാതെ, നോക്കുകുത്തിയായി നിൽക്കുന്ന തൊമ്മൻ! എന്നാൽ ഇന്നിവരെല്ലാം എന്റെ കൈവിരൽത്തുബിൽ നിന്നും മാറി, പഠിത്തക്കാരും, ജോലിക്കാരും ഒക്കെയായി മറിക്കഴിഞ്ഞു. ഓണം വീട്ടും വന്നെത്തി.തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കള്‍വരെ ഇന്ന് പാക്കറ്റിൽ കിട്ടുന്ന ഒരു കാലവും ആണ് ഗൾഫും നാടും എല്ലാം! നിറങ്ങളും ബഹളങ്ങളും കുട്ടികളും ഇല്ലെങ്കിലും ഓണത്തിനൊരുങ്ങി.
ബുധനാഴ്ച,ഒരു കട്ടൻ കാപ്പിയുമായി, ഓണവിഭവങ്ങള്‍ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി.വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, ‘weekend’ ല്‍ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം.എത്ര തരം വേണം,എത്ര കൂട്ടാൻ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടില്‍ വരെ കൊണ്ടുത്തരും.നമ്മള്‍ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം മതി.ദുബായിയെ വെല്ലുന്ന സദ്യവട്ടം,ഇവിടെ ഒമാനിലും. കൂടെ നാട്ടിൽ നിന്ന് വിളി വന്നും മമ്മിയുടെ, വയോജനങ്ങൾക്കായുള്ള ലൈറ്റ് കത്തുന്ന, ശബ്ദം കേക്കുന്ന ഫോൺ ആമസോൺ വഴി വാങ്ങിയത്രെ, കൊച്ചുമക്കളും ചേർന്ന്! ഇന്ന് ഓണസദ്യക്കായി എതോ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്ന്.
ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100, 150 പേര്‍ക്കു എല്ലാ കൂട്ടുകാരും,വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി,ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്.പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്! എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം.
നാടിന്റെ നന്മക്കും ഉയർച്ചക്കും വേണ്ടി നാം ഓണം ആഘോഷിക്കുന്നത് നന്നാണ്, അത് നാടിനെത്തന്നെ ഒന്നിപ്പിക്കുന്നു. ഓണത്തിനായി എല്ലാവരും ഒത്തുചേരുന്നു. പരസ്പരബന്ധം ഒന്നുകൂടി ഉറക്കുന്നു. ചേട്ടന്റെയും അനിയന്റെയും കുട്ടികൾ അന്യോന്യം അറിയുന്നില്ല! പലനാടുകളിൽ പലദേശങ്ങളിൽ ജീവിക്കുന്ന ഇവർ ഒത്തുകൂടുന്നത് ഓണത്തിന് കുടുബവീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ !ആ കാഴ്ചയിലും ബന്ധത്തിലുംനിന്ന് ഒരു ആത്മവിശ്വാസം വളരുന്നു. കുട്ടികൾക്ക് അവരുടെ അനിയനും ചേട്ടനുമായി ബന്ധപ്പെടാൻ സാധിക്കുന്നു. “എനിക്ക് സ്പ്പോർട്ട് ഉണ്ട്, ഞാനെന്നെ വ്യക്തിക്കുള്ള, ബലവും ശക്തിയും വീണ്ടൂം ഉറപ്പിക്കപ്പെടുന്നു. ഓണം എന്ന ആഘോഷം മനസ്സിന്റെ ധൈര്യവും ശരീരത്തിന്റെ ശക്തിയും വീണ്ടെടുക്കാൻ ഒരോരുത്തരെയും സഹായിക്കുന്ന ഒന്നാണ്.
എതു ദേശത്താണെങ്കിലും ഓണത്തിനു നാട്ടിലെത്തുക, കുട്ടികൾക്കായി,അഛനമ്മമാർക്കായി!ഓണപ്പൂക്കളം ഇടുംബോഴും എല്ലാവരുടെയും ഒത്തൊരുമ പ്രകടമാകുന്നു, കുട്ടികളും മുതിർന്നവരും, എല്ലാവരും ചേന്നിടുന്ന പൂക്കളങ്ങൾ! എല്ലാവരും ചേർന്നുള്ള പാചകം, അമ്മച്ചിമാരുടെ വകയായ ഭരണികളിൽ മാസങ്ങൾക്കു മുൻപ് കെട്ടിയുണ്ടാക്കിവെച്ചിരുന്ന അച്ചാറുകൾ! അമ്മാച്ചന്മാരും, അമ്മാവിമാരും മറ്റും എത്തിച്ചേരുന്ന ഓണസദ്യ. ജാതിമതഭേദമില്ലാതെ എല്ലാമതസ്ഥരുടെ വീടുകളിൽ സന്തോഷത്തിന്റെ അലയടികൾ ഉയരുന്നു. കൂട്ടികളുടെ ഒച്ചയും ബഹളവും, വർഷങ്ങൾക്കു ശേഷമുള്ള അവരുടെ കൂടിക്കാഴ്ചകൾ തന്നെ എത്രയോ മനോഹരമായിത്തീരുന്നു. എല്ലാവരും ഓരോവർഷവും തീർച്ചയായും ഇതിനായി തയ്യാറെടുക്കേണ്ടതാണ്. അന്യദേശത്ത് നമ്മളോരൊരുത്തരും ഉണ്ടാക്കിയെടുക്കുന്ന ബാങ്ക്ബാലൻസുകളെക്കാൾ ഒക്കെ ഉപരിയായി, അവർക്ക് നമ്മൾ നൽകുന്ന ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ വലുതാണ്.
ഈ നാട്ടിൽ,ഒമാനിൽ എത്തിയതില്‍പ്പിന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല. വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തിരുന്നതിനു മുന്‍പ് മനസ്സിലായി,മുഖം മൂടി അണീഞ്ഞവയാണ് സുഹൃത്തുക്കള്‍ കരിതിയവരെല്ലാം എന്ന്.എന്നിട്ടും ഇവിടുത്തെ ഓരൊ കാര്യങ്ങള്‍ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു പോയി,പ്രാര്‍ത്ഥനയുടെയും, നൊയമ്പിന്റെയും നാളുകള്‍, കടന്നു പോയി.മാസങ്ങള്‍ക്കു ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോൾ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകൾ 18 ഉം,21 ഉം,കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, നിറയെ വാര്‍ത്തകൾ.
വളരെ ലളിതമായ ഊണ് ഉച്ചക്കത്തേക്ക് തയ്യാറാക്കി! ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി. എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്‍ത്ഥനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്‍മ്മകൾ അയവിറക്കി! ഓര്‍മ്മകളിലും, പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല,പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. വക്കീലായ അന്നക്കുട്ടിയും, ആർക്കിറ്റെക്റ്റ് ആയ തൊമ്മനും, എംബീഎ ക്ക് പഠിക്കുന്ന മാത്തനും ഓണാഘോഷങ്ങളുടെ ഭാഗമായി ഫോണിന്റെ അങ്ങെത്തലക്കൽ എത്തി. അമ്മെ പൂക്കളം ഇട്ടോ! എന്തൊക്കെ ഉണ്ടക്കി, അപ്പ എന്തിയെ? മറ്റൊരു ഓണത്തെ വര്‍വേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി ഞാനും!.IMG-20171121-WA0015