സ്നേഹത്തിന്റെ ആദ്യ കണിക!
അതു സ്നേഹമാണെന്നു മനസ്സിലായില്ല!!
ഒരു കൌതുകം,ഒരു ചാഞ്ചല്യം..
സ്കൂളില്‍നിന്നും വരുമ്പോ തിരിഞ്ഞു നോക്കി.കണ്ടില്ല,
വീണ്ടും വീണ്ടും നോക്കി..ഒരു താല്പര്യം..ഒരു നൊമ്പരം!
വീട്ടുവഴിയില്‍ ,പള്ളി വഴിയില്‍,
ഇടവഴിയില്‍ ..പേടിച്ച് .. പുസ്തകം നെഞ്ചോടു ചേര്‍ത്ത്..
പാതവക്കത്തെ മരങ്ങളിലും അവയുടെ കമ്പുകളിലും
എന്തൊക്കെയോ കുത്തിക്കുറിച്ചു..
നോട്ടു ബുക്കുകളിള്‍…ഡെസ്കില്‍‍..
ഓരോ കാറ്റിന്റെ മര്‍മ്മരത്തിലും
ഓരോ മുഖങ്ങളും പരതി…ഇതായിരിക്കുമോ അത്?
ഇയാളായിരിക്കുമോ അയാള്‍?
എന്തൊക്കെയോ നഷ്ടമായതുപോലെ..
മനസ്സിന്റെ ഉള്ളറകളിലെവിടെയോ തീരാദുഃഖം..
വീടിന്റെ ഇടനാഴിയിലെ,
ഓരോ ചോദ്യശരങ്ങള്‍ക്കും
ചൂരല്‍ കഷായത്തിന്റെ ശീല്ക്കാരശബ്ദം മാത്രം ഉത്തരങ്ങളായി
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി.
കൂടുവിട്ടു കൂടേറി,വീടുവിട്ടു വീടേറി.
എല്ലാമുഖങ്ങള്‍ക്കും ഒരേ സ്വരം,ഒരേ നിറം.
എങ്കിലും ഒരുമിന്നല്‍പ്പിണര്‍പോലെ വീണ്ടും വന്നു!
യാത്രാമൊഴിയുമായി,എന്നെന്നേയ്ക്കുമായി,
ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ ഓടിയകന്നു!
ഒന്നു തിരിഞ്ഞു നൊക്കിയില്ലഒരിറ്റുകണ്ണുനീര്വീണുടഞ്ഞില്ല!
ഈ കണ്‍കോണിലൂടെ ഊര്‍ന്നിറങ്ങിയ
മിഴിനീര്‍ക്കണങ്ങള്‍ നിര്‍ന്നിമേഷം നോക്കി നിന്നു!!
ഒരുകൈ ദൂരത്തെത്തിയിട്ടും,വെറും കയ്യോടെ മടങ്ങി
എന്നെന്നേയ്ക്കുമായി,നിശ്ചലതയിലേയ്ക്ക്,നിത്യതയിലേയ്ക്ക്…