ഓര്‍മ്മകളില്‍ എന്നെന്നും നിറയുന്ന ക്രിസ്തുമസ്സ്……. പള്ളിയില്‍നിന്നു, നടന്നും,കുഴഞ്ഞും കയറി വരുന്ന ക്രിസ്തുമസ്സ് പാട്ടുകാര്‍. രാത്രിയിലെ നേരിയം മഞ്ഞില്‍ പള്ളിയില്‍ പോകാനുള്ള തത്രപ്പാട്, പള്ളിയില്‍ കൂട്ടുകാരെ തിരിഞ്ഞു പിടിച്ച്,മുന്‍ നിരയില്‍കുട്ടികള്‍ക്കായുള്ള
പായീല്‍ പുല്‍ക്കൂടിന് അഭിമുഖമായിരിന്നുള്ള കുര്‍ബാന. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഉള്ള പടക്കം പൊട്ടിക്കല്‍………..
അടുത്തവീട്ടുകാരുമായുള്ള മത്സരബുദ്ധിയോടെയുള്ള ശബ്ദ കോലാഹലം. പിന്നെ ഇടക്കുള്ള അച്ചായന്മാരൂടെ വിളി…… നമുക്ക് തുടങ്ങണ്ടെ??? ഒന്നൂം ഇല്ലെ??? ഇവിടെ നിന്നും എന്റെ അപ്പന്റെ മറുവിളി……ഈ മാലപ്പടക്കം ഒന്നു തീര്‍ന്നോട്ടെ…… നമുക്ക് രണ്ടു കതിനാവെടി പൊട്ടിക്കാം.പിറ്റേന്നു രാവിലത്തെ പാലപ്പം സ്രൂവിനു ശേഷം മിക്കവാറും എല്ലാ ബന്ധുക്കളുടെയും വീടു സന്ദര്‍ശനം ഇതൊക്കെത്തന്നെ…ഒരു മുറപോലെ എല്ലാ വര്‍ഷവും………….ഇന്നും കണ്ണുനീരിന്റെ നനവില്‍ ആ ക്രിസ്തുമസ്സുകള്‍ ഓര്‍ക്കാറുണ്ട്.
എന്നാല്‍ ഇന്നെത്തെ ക്രിസ്തുമസ്സും നമ്മള്‍ തന്നെ ഒന്നു മോടിപിടിപ്പിച്ചു…. നവംബര്‍ 30 എന്ന സായീപ്പിന്റെ കണക്കുപുസ്തകത്തിലെ ക്രിസ്തുമസ്സ് തുടക്കം. തുര്‍ക്കിക്കോഴികളെ പുഴുങ്ങി/വേവിച്ചൊരുക്കി, അന്നെത്തെ ദിവസം കിസ്തുമസ്സ് മരങ്ങള്‍ ഒരുക്കി , ദൈവത്തിന്റെ കുഞ്ഞു തൊട്ടിലും ഒരിക്കി വെക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ അവര്‍തന്നെ മുന്‍ കൈ എടുത്തു ചെയ്യുന്ന ഒരു ക്രിസ്തുമസ്സ് ട്രീ. കയ്യിലുള്ള പോക്കറ്റ്മണി എല്ലാം തന്നെ സ്വരൂപിച്ച് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വാങ്ങണം,എന്തു വാങ്ങണം എന്നുള്ള കുട്ടികളുടെ കുശുകുശുപ്പുകള്‍!!അമ്മ കേള്‍ക്കും, പിന്നെ‘എന്തു സര്‍പ്രൈസ്’. ഇതൊക്കെ ഈ ട്രീയുടെ ഒരുക്കങ്ങ-ള്‍ക്കിടയിലെ സംസാരങ്ങള്‍……ആരെങ്കിലും വരുന്നുണ്ടോ അമ്മെ?? വിനിച്ചാപ്പിച്ച, അമ്മമ്മ ആരെങ്കിലും?ഇല്ല എന്നാണുത്തരം എങ്കില്‍ ‘എന്നാല്‍ നമുക്കങ്ങോട്ടു പോകാം ദുബായ്ക്ക് എന്നായി! ഒരു വര്‍ഷം മുന്‍പത്തെ ക്രിസ്തുമസ്സ് ഇന്നും മറന്നിട്ടില്ല.
നാട്ടില്‍ ആന്നു ഇപ്രാവശ്യത്തെ കിസ്സ്തുമസ്സ് എന്ന എന്റെ രണ്ടു വാക്കിനിടയില്‍ത്തന്നെ, അവിടെ ഇരുന്ന സാധനങ്ങള്‍ എല്ലാംതന്നെ തട്ടിത്തെറുപ്പിച്ചു. പിന്നെ അമ്മച്ചിയുടെ കൂടെ ‘ബേബി ഷോപ്പില്‍’ പൊകുമ്പോള്‍ എന്തു വാങ്ങിക്കും എന്നായി.
എന്നാല്‍ അവാര്‍ക്കായി അതിലും വലുതായി ഒരു സന്തോഷം അവിടെ അവരെയും കാത്തിരിപ്പുണ്ട്ടായിരുന്നു. നാന ഷാജിച്ചായന്‍ സാറയും, ശരണ്‍……..
പള്ളിയില്‍ നിന്നുള്ള ക്രിസ്തുമസ്സ് കരോള്‍കാര്‍, പിന്നെ സാല്‍വേഷന്‍ ആര്‍മ്മിക്കരുടെ കരോള്‍ സര്‍വ്വീസ്സ് എന്നു വേണ്ട.അമ്മച്ചിയൂടെ വക സാല്‍വേഷന്‍ ആര്‍മ്മിയെപ്പറ്റിയുള്ള ഒരു ചെറിയ,വലിയ കഥ. ഒന്നും മനസ്സിലായില്ലെങ്കിലും ഭിത്തിലിരിക്കുന്ന അമ്മച്ചിയുടെ അമ്മയുടെ ആ വെള്ളനീറമുള്ള സാരിയും ബാഡ്ജും, ഇന്നു പള്ളിയില്‍ നിന്നു വന്നവരുടെ സാരിയുടെ നിറവും ഒന്നാണ് എന്നു മനസ്സിലാക്കി.
പിന്നെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെയുള്ള വെടിക്കെട്ടിനുള്ള തയ്യാറെടുപ്പ്. അതിനായി ഇവിടെയുള്ള ഒരു കൊച്ചു കൂട്ടിയുണ്ട്, അമിട്ടൂമാത്തന്‍’ എന്നു ഇരട്ടപ്പേരു വീണ ബിജു..എന്ന അവരുടെ അപ്പന്‍. പടക്കക്കടക്കരെന്റെ കണ്ണില്‍ ഒരു പൂത്തിരി കത്തിച്ച് 1500 രൂപയുടെ പടക്കം, ഇരട്ടീച്ചെടുക്കെടോ എന്നു പറഞ്ഞപ്പോ!!!! അമിട്ടില്‍ ഒരു സ്പെഷ്യാലിറ്റി എടുത്ത അമിട്ടുമാ‍ത്തന്‍, തൊട്ടടുത്തുള്ള വീടുകളില്‍ തന്നെ
താമസിക്കുന്ന വൃദ്ധരായ ഒട്ടുമിക്കവരുടെയും ‘അതിക്രമവാദി’ എന്ന ഓമനപ്പേരൂം നേടിയെടുത്തു.
പിള്ളാരുടെ ഒരു തിത്തെയ്തകതിമി തന്നെ നടന്നു പടക്കവുമായി……കയ്യില്‍ പൊട്ടിക്കാന്‍ കിട്ടിയ ചെറിയ പൊട്ടാസ്പടക്കം കയ്യില്‍ നീന്നു വലിച്ചെറിയുന്നതു കണ്ടാല്‍ ഒരു അമിട്ടുസ്റ്റൈല്‍……….. ഈ പടക്കങ്ങളുടെ ഒരു പര്യവസാനിയായി നടക്കുന്ന സമ്മാനങ്ങളുടെ മാലപ്പടക്കം………………………………… അതിനായി മാത്രം നടന്ന രണ്ടു ദിവസത്തെ ഷോപ്പിംഗ്. എന്നെന്നും ഓര്‍മ്മിക്കാനായി,കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുറപ്പിച്ച സമ്മാനങ്ങള്‍, അവര്‍ തന്നെ പോക്കറ്റ് മണിയില്‍ നിന്നു ഒരു വര്‍ഷം മിച്ചം വെച്ചൂ സമ്പാദിച്ച കാശുകൊണ്ടു തന്നെ വാങ്ങി……… ബാക്കി അമ്മച്ചിലോണ്‍, അപ്പയുടെ ഷൂ പോളിഷ് ചെയ്ത കൂലി എന്നിവയില്‍ നിന്നു ഒപ്പിച്ചെടുത്ത പണം.
അങ്ങനെ 2008 ക്രിസ്തുമസ്സും പെയ്തൊഴിഞ്ഞു. മനസ്സില്‍ ഓരോവര്‍ഷംവും എന്റെ കുഞ്ഞുങ്ങള്‍ കുത്തിക്കുറിക്കുന്നുണ്ട് എന്നെനിക്കറിയാം…. ഈ വര്‍ഷം പ്രത്യേകിച്ചു….അമിട്ടുകളുടെ ശബ്ദം ഒന്നിടാവിടാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. ……..എന്നെന്നും .