സൌഹൃദത്തിന്റെ കഥാകൃത്തുകൾ—റീനി , മാനസി , നിർമ്മല , നീന
ജീവിതത്തിന്റെ ഹൃദയവേരുകൾ ഇന്നും കേരളത്തിൽ നിന്നും പറിച്ചുമാറ്റാത്ത പ്രവാസജീവിതം നയിക്കുന്ന നാലു സ്ത്രീജന്മങ്ങൾ, എല്ലാവരുടെ വിരൽത്തുമ്പിലും കഥകൾ,കവിതകൾ,ലേഖനങ്ങൾ, നിരൂപണങ്ങൾ, എല്ലാവരും മലയാള സാഹിത്യത്തെ നെഞ്ചോടു ചേർത്തവർ.ജീവിതത്തിൽ എന്നോ നെഞ്ചോടു ചേർത്ത സാഹിത്യവാഞ്ചയെ അതേഅളവിലോ അതിനേക്കാളേറെയോ നിലനിർത്താൽ കഴിയുന്നവർ അത്യപൂർവ്വം മാത്രം.അവരുടെ കൂടിക്കാഴ്ചകൾ, ഒത്തുചേരലുകൾ എന്നും ഒർമ്മിക്കാൻ അവർ നമ്മുക്ക് പറഞ്ഞുതന്ന ചില നുറുങ്ങുകൾ,വിശേഷങ്ങൾ, സന്തോഷങ്ങൾ.നിർമ്മല തോമസ്സ് /കാനഡ, റീനിമമ്പലം /കണക്ടിക്കട്ട്,യു എസ് എ, മാനസി /ബോംബെ / ഫിലാഡെൽഫിയ,നീനാ പനക്കൽ / ഫിലാഡെൽഫിയ. എല്ലവരും ഒത്തുചേർന്നു ഫിലാഡെൽഫിയായിൽ………..
മാനസി വിജയൻ–4 ചെറുകഥാസമാഹാരങ്ങൾ,മഞ്ഞിലെ പക്ഷി/ചെറുകഥാ സമാഹാരം, കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്. പല തരം ഫീച്ചറുകളും, ഭാഷാ പരിവർത്തനങ്ങളും പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥ “പുനരധിവാസം” എന്ന സിനിമയായും സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട് അതിനും കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.
നിര്‍മ്മല തോമസ് -1)ആദ്യത്തെ പത്ത്/ 10 ചെറുകഥകൾ,ഈ കഥാസമാഹാരത്തിനും പൂഞ്ഞീക്കര റാഫി സപെഷൽ ജൂറി അവാഡും ലഭിച്ചു2) സ്റ്റ്രോബറികൾ പൂക്കുമ്പോള്‍ ,3 നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി/ 10 ചെറുകഥാസമാഹാരം
റീനി മമ്പലം-2010ൽ പ്രസിദ്ധീകരിച്ച ബുക്ക് റിട്ടേണ്‍ ഫ്ലൈറ്റ്, പന്ത്രണ്ട് കഥകളുടെ സമാഹാരമാണ്.ചെറുകഥകൾ ധാരാളമായി വാരാദ്യമാധ്യമം, പുഴ.കോം, സമകാലിക മലയാളം വാരിക,പ്രവാസ ചന്ദ്രിക,വനിത,ദേശാഭിമാനി വാരിക,മുംബേ കാക്ക,മഴവിൽ ഓൺ ലയിൻ, ചിന്ത.കോം.ഇതു കൂടാതെ ലേഖനങ്ങൾ പലതും ദേശാഭിമാനി മാസികയിലും,അഭിമുഖം ചന്ദ്രിക മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നീന പനക്കൽ– -1) സൻമനസ്സുള്ളവർക്ക് സമാധാനം/ചെറുകഥ സമാഹാരം,2)ഒരു വിഷാദഗാനം പോലെ/ചെറുകഥ സമാഹാരം, 3)മഴയുടെ സംഗീതം/ചെറുകഥ സമാഹാരം 4) സ്വപ്നാടനം/ നോവൽ, ഡി‌സി ബുക്സ് 5)ഇലത്തുമ്പിലെ തുഷാരബിന്ദുവായി/നോവൽ 6)മല്ലിക/ നോവൽ, ഡി‌സി ബുക്സ് നിരവധി പുരസ്കാരങ്ങളുടെ കൂട്ടത്തിൽ എടുത്തുപറയാനുള്ളവയാണ്, ബാലജനസഖ്യം അവാർഡ്, സ്വപ്നാടണത്തിനുള്ള എൽ അ എൻ അ ക്യാഷ് അവാർഡ്, ഗ്രേറ്റ് അമേരിക്കൻ മലയാളി അവാർഡ്, ഫിലാഡൽഫിയ മലയാളി അസോസിയേഷൻ അവാർഡ് , ഇവയെല്ലാം, നീനയുടെ പുസ്തകങ്ങൾക്ക് ലഭിച്ചിട്ടുള്ളവയാണ്.
ഫിലഡല്‍ഫിയയിൽ ഈ സംഗമം. മാനസി,നീനാ പനയ്ക്കൽ,നിര്‍മ്മല തോമസ് , റീനി മമ്പലം,ഇത് ആരുടെ ഐഡിയ ആയിരുന്നു?
റീനി:നീനയുടെ ഐഡിയാ ആയിരുന്നു. കുറെക്കാലമായി ഞാനും നീനയും നിർമ്മലയും എവിടെയെങ്കിലും ഒന്നിച്ച് കൂടണം എന്ന ചിന്തയുമായി നടക്കുകയായിരുന്നു. അപ്പോഴാണ്‍` മാനസി വീണ്ടും ഫിലഡല്‍ഫിയയിലേക്ക് വന്നത്. അപ്പോൾ ഫിലഡൽഫിയയിൽ ഒത്തുകൂടാമെന്ന് ഞങ്ങൾ വിചാരിച്ചു.നിര്‍മ്മല മാനസിയെ കണ്ടിട്ടില്ലായിരുന്നു.കഴിഞ ‘ലാനക്ക്‘ (ലിറ്റററി അസോസിയേഷൻ ഓഫ് നോര്‍ത്ത് അമേരിക്ക) മാനസിയായിരുന്നു ചീഫ് ഗസ്റ്റ്.അപ്പോൾ ഞാൻ പരിചയപ്പെട്ടു. നീനക്ക് മാനസിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്.നീനയും ഫിലഡല്‍ഫിയയിൽ ആണ് താമസം. ഞാനും നീനയും തമ്മിൽ സാഹിത്യ സംബന്ധമായി ചിലപ്പോഴൊക്കെ ന്യുയോര്‍ക്കിൽ കാണാറുണ്ട്.നിര്‍മ്മല കാനഡയിലായതുകാരണം ചുരുക്കമായെ ന്യൂയോര്‍ക്കിലേക്ക് വരാറുള്ളു.
നിർമ്മല: §Äá Äßμºîᢠ²øá ØìÙãÆØ¢·Î¢ ¦ÏßøáKá. ØÞÙßÄc¢ ®ÝáJí ®æKÞKᢠ¦çÜ޺ߺîÜï μâ¿ßÏÄí.ådÉçÄcμ ¥¼Lμ{ßÜïÞæÄ, ÉùÏáKæÄÜïÞ¢ ÉߺîߺßLß ÕߺÞøÃæºÏîæM¿Þ¢ ®K çÕÕÜÞÄßÏßÜïÞæÄ,åÎᶢ Îâ¿ßÏᢠÎùÏáÎßÜïÞæÄ ÈßVçgÞ×ÎÞÏ ÄÎÞÖμ{ᢠ¥ÄßøßÜïÞJ Ø¢ØÞøÕᢠÈßùE μáùºîá ØÎÏ¢. ¥ÄßæÈ §BæÈæÏÞøá ‘Ø¢ÍÕÎÞÏß” ùßçMÞVGá æºÏîæM¿áKÄá ÄæK ¦ μâ¿ßAÞÝíºAá çºVKÄÜï ®Kí ³VNßMßAæG
മാനസി: പ്രാധാനമായും നീനയുടെ ചില അസൌകര്യങ്ങൾകാരണം ഓരോരുത്തരെയും ആരെയും പ്രത്യേകമായി കാണുക അസാധ്യമായിരുന്നതിനാൽ എല്ലാവരും ഒരുമിച്ചു ഒരിടത്ത് കാണാമെന്നുവെച്ചു. എല്ലാവർക്കും താരതമ്യേന സൌകര്യപ്രദമായ ഒരു സ്ഥലവും ,സമയവും തീരുമാനിച്ചു.വീടിനു പുറത്തൊരു സ്ഥലം എന്ന് ആശയം ആദ്യം പറഞ്ഞതും നീനയാണ്.എഴുത്തുകാരികളായിമാത്രം കുറച്ചുസമയം ഒരുമിച്ചു ചെലവിടാമെന്ന് ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു. ആ താല്പര്യം ഈ സംഗമത്തിൽ കലാശിച്ചു.
കഥകൾ എഴുതുന്നതിൽ എല്ലാവരും ഒരു പോലെ വിദഗ്ധർ ആണ്, എന്താണ് കഥകൾ എഴുതുന്നവരെക്കുറിച്ചുള്ള അഭിപ്രായം?
മാനസി:കഥകൾ എഴുതുന്നവരെക്കുറിച്ച് പ്രത്യേക അഭിപ്രായം ഒന്നുമില്ല, എന്റെ ഭാവനയെ ത്രസിപ്പിക്കുന്ന കഥകൾ എഴുതുന്നവരോട് വ്യക്തീകൾ എന്ന നിലക്കല്ല, അവരുടെ കഴിവിനോട് വളരെയധികം ബഹുമാനം തോന്നാറുണ്ട്. കഥയെഴുതാനുള്ള കഴിവ് സർഗ്ഗപരമായ,കായികമായ, അക്കദമിക്കായ മറ്റുകഴിവുകളെപ്പോലെ തന്നെ ഒരു സിദ്ധിയാണ്. ഈ കഴിവുകൾ ഒരു വ്യക്തിയെ നല്ലതോ ചീത്തയോ ആക്കുന്നില്ല, കഴിവിനെയാണ് ഞാൻ പ്രണമിക്കുന്നത്.
റീനി– –നല്ല നുണകൾ എഴുതുന്നവരാണ് നല്ല എഴുത്തുകാർ.എല്ലാ വികാരങ്ങളും അല്പം ഒന്ന്‘എക്സാജുറേറ്റ്” ചെയ്യണം.മനസ്സിനെ കീറിമുറിക്കാനാവണം. വായിച്ചു കഴിഞാൽ വര്‍ഷങ്ങളോളം കഥകൾ മനസിൽ തങ്ങിക്കിടക്കണം, ഓര്‍മ്മയിൽ അതുണ്ടാക്കിയ മുറിവുകൾ ചോരകിനിഞ്ഞ് നില്‍‌ക്കണം. അവിടെയാണ് എഴുത്തുകാരരുടെ കഴിവ്.
നിർമ്മല– -²çøÞøáJVAᢠ®ÝáJí ¥ÕÈÕçaÄÞÏ ¥ÈáÍÕÎÞÃá. ¥ÄßæÈ ²çø ÎâÖÏßW ²ÄáAÞX dÖÎߺîÞX ÉÞμÎÞÕßÜï.å¦ èÕÕßÇc¢ ÄæKÏÞÃá ®ÝáJßæa ÖμñßÏᢠ¦μV×ÃàÏÄÏá¢.å
നീന— എന്റെ കഥകളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യമായികിട്ടിയ അഭിനന്ദനം, പ്രചോദനം ഇന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.പണ്ട് കോളേജ് മാഗസിനിൽ ഒരു കഥയെഴുതിയിരുന്നു, അതേ കോളേജിൽ എന്റെ സീനിയർ ആയിരുന്ന ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി അന്ന് എന്റെ കൈക്കുപിടിച്ച് അനുമോദിക്കയുണ്ടായി. എന്റെ ആദ്യത്തെ രാജകീയമായ അംഗീകാ‍രം.ഒരു പൊങ്ങച്ചമായി തോന്നാമെങ്കിലും ഇത്തരം അനുഭവങ്ങൾ ഒരു സ്വർണ്ണത്തൂവൽ പോലെ എന്നും മനസ്സിന്റെ താളുകളിൽ നാം എന്നും സൂക്ഷിച്ചു വെക്കുന്നു. കഥകൾക്കായി സമയം കിട്ടിത്തുടങ്ങിയത് അമേരിക്കയിൽ വന്നതിനു ശേഷമാണ്. വിമർശന ചക്രവർത്തിയായ പ്രൊഫസ്സർ എം.കൃഷ്ണൻ നായർ പലതവണ എന്റെ കഥകളും, എന്റെ മനസ്സിനെയും പലവട്ടം നിരുപണങ്ങളിൽ കോർത്തുവലിച്ചു എങ്കിലും ഞാൻ വീണ്ടും വീണ്ടും ഉയർത്തെഴുനേറ്റു.എന്നാൽ ഒരു നല്ല സഹൃദയനായി വാക്കുകളാൽ പ്രചോദനം നൽകാനും അദ്ദേഹം മറന്നില്ല. എന്റെ മൂന്ന് ചെറുകഥാ സമാഹാരങ്ങളും രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മൂന്നാമത്തെ നോവൽ ഡി സി ബുക്ക്സ് തന്നെ പ്രസിദ്ധികരണത്തിനായി തയ്യാറക്കുന്നു. കൂടെ മറ്റൊരു നോവലിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ.
ഇന്നത്തെ കാലത്തെ ‘മോഡേൺ കഥകൾ,കുറച്ചുക്കുടി വിശദാംശങ്ങളിലേക്കു പോകുന്നില്ലെ ,ബന്ധങ്ങളെക്കുറിച്ച്, ശാരീരികബന്ധങ്ങളെക്കുറിച്ച്?
മാനസി: ഏതുകാലത്തെകഥയായാലും ആ കഥയുടെ ആശയപ്രകടനത്തിന് പ്രസക്തമാണെങ്കിൽ ബന്ധത്തെക്കുറിച്ചോ, ശാരീരിക ബന്ധത്തെക്കുറിച്ചൊ എങ്ങനെയും എഴുതാം.ശാരീരികമൊ അശ്ലീലമൊ എനിക്കു ലൈംഗീകതയല്ല,അസഭ്യവുമല്ല. കഥ അസഭ്യമാവുന്നത് കഥയിലെ അപ്രസക്തമായ വിവരണംങ്ങൾകൊണ്ട്, ചേരാത്ത പ്രയോഗങ്ങൾ കൊണ്ടുമാണ്. കഥക്ക് ഒരു സൌന്ദര്യ ശാസ്ത്രം ഉണ്ട്. ഏതൊരു ശില്പത്തിനും എന്നപോലെ ഒരു സ്തീയുടെയൊ, പുരുഷന്റെയോ നഗ്നശിൽ‌പ്പം അസഭ്യമോ അശ്ലീലമൊ അല്ല. ആണെങ്കിൽ നമ്മുടെ കഥ,സാഹിത്യപൈതൃകത്തിൽ അതിശ്രേഷ്ടം എന്നു പരിഗണിക്കപ്പെടുന്ന പലതും അസാദ്ധ്യമായിത്തീരും.
റീനി-: ഉണ്ട്, ഇപ്പോൾ ഒന്നുകൂടി ബോള്‍ഡ് ആയി തുറന്നെഴുതുന്നു.അതിന് മടി കാണിക്കുന്നില്ല. ആലോചിച്ചുനോക്കുമ്പോൾ ബന്ധങ്ങൾ ഒക്കെ സ്വാഭാവീകമല്ലേ? പിന്നെന്തിന് എഴുതാതിരിക്കണം.
നീന: എല്ലാത്തരം എഴുത്തുകാരയും എനിക്ക് ബഹുമാനം ഉണ്ട്, എന്നല്ലും ഇന്നത്തെ എഴുത്തുകാക്ക് തുറന്ന, വിശാലമായ നിലയിൽ കഥകൾ മെനെഞ്ഞെടുക്കാൻ ഒരു വെംബൽ കാണിക്കുന്നില്ലെ എന്നൊരു തോന്നൽ!
ഒരു സഭ്യതയുടെ മൂടുപടം ഇന്ന് കഥകളിൽ കാണുന്നില്ല? അത് ആധുനിക ചിന്താഗതിയാണോ, അതോ മാറ്റത്തിന്റെ സ്വഭാവം ആണോ?
മാനസി: എന്താണ് സഭ്യത? എന്നെ സംബന്ധിച്ചിടത്തൊളം സർഗത്തിന്റെ ഒരു ഭാഗവും അസഭ്യമല്ല. പ്രകൃതിദത്തമായ ലൈംഗീകത അശ്ലീലമല്ല.സ്ത്രീപുരുഷാകർഷണം അസഭ്യമല്ല. വിശക്കുന്നവന്റെ മുന്നിലിരുന്ന് അവനൊന്നും കൊടുക്കാതെ മൃഷ്ടാന്നം ഭക്ഷിക്കുന്നതാണ് അശ്ലീലം,അസഭ്യം. പ്രതിപക്ഷബഹുമാനം ഇല്ലാതെയുള്ള പെരുമാറ്റം ആണ് അസഭ്യം. ശാരീരിക ബന്ധങ്ങളെക്കുറിച്ച് തുറന്നെഴുതുന്നത് അസഭ്യമല്ല. പരസ്പരം ചതിച്ചും ദ്രോഹിച്ചും ശപിച്ചും ജീവിക്കുന്നത്, ജീവിതത്തെ വയറ്റിപ്പിഴപ്പിനും ആർഭാടത്തിനും വേണ്ടി മൂടിവെച്ച് മാന്യകൾ /മാന്യന്മാരായി നടക്കുന്നതാണ് അസഭ്യം.ആധുനികചിന്താഗതിയെന്നല്ല ആത്മാർത്ഥമായ ചിന്താഗതിയാണത്. ധൈര്യമുള്ളവർ എന്നും ഇങ്ങനെയൊക്കെ എഴുതിയിട്ടുണ്ട്. സത്യം പറയൽ കഥാകാരന്റെ അവകാശമാണ്, ആരൊക്കെ എത്രയൊക്കെ ചൊടിച്ചാലും !
നീന:– തുറന്ന,വിശാലമായ കഥകളോട് വായക്കാർക്ക് പ്രതിഷേധം ഇല്ല എന്നതാണ് സത്യം. അല്പം മസാലയും, കന്യാസ്ത്രികഥകളും മറ്റും ആസ്വദിച്ചു വായിക്കാൻ ധാരാളം ആൾക്കാരുണ്ട്,എങ്കിലും ഇന്നും അത്തരം കഥകൾ വായിക്കാനും എനിക്ക് സങ്കോചം ഇല്ലാതില്ല.
നിർമ്മല– μÞçÜÞºßÄÎÞÏ ÎÞxBZ ®ÜïÞÏß¿Jᢠ¥ÈßÕÞøcÎÞÃá.åå’ØÍcÄ” ®KÄßæa ÈßVÕîºÈJßÈá ÄæK ÎÞx¢ Ø¢ÍÕߺîßGßæÜï? øÞ¼μá¿á¢ÌæJ dÉμàVJߺîí Ø¢ØíμãÄJßW ®ÝáÄKÄí ®KÄßW ÈßKᢠØÞÙßÄc¢ ®dÄçÏæù Æâø¢ ÉßKßGßøßAáKá.å
റീനി:– ആധുനീക കഥകള്‍ക്ക് തുറന്നെഴുതുന്ന പ്രവണതയല്ലേ? ‘ക്യുരിയോസിറ്റി‘ മനുഷ്യ സ്വഭാവത്തിന്റെ ഒരു വശമായതിനാല്‍ അത്തരം കഥകള്‍ക്ക് ധാരാളം വായനക്കാരും ഉണ്ടാവും. വായിക്കുവാന്‍ എങ്ങനെയുള്ള കഥകള്‍ തിരഞെടുക്കണം എന്ന സ്വാതന്ത്ര്യം വായനക്കാരനുണ്ടല്ലോ!
ഇന്ന് ഇന്റെർനെറ്റും,ഫെയ്സ് ബുക്കും,ഒക്കെ വന്നതിന്റെ ഭാഗമായി, നമുക്ക് കഥകൾ വാരികക്ക് അയച്ചു കൊടുക്കാനും, വായനക്കാരുമായി സംസാരിക്കാനും ,അഭിപ്രായങ്ങൾ വഴി നമ്മുക്ക് തന്നെ,കൂടുതൽ നന്നായി എഴുതാനും സാധിക്കുന്നുണ്ടോ?
മാനസി: ഇന്റ്റെർനെറ്റ് ഒരു വലിയ ലോകം ആണ് നമുക്കു മുന്നിൽ തുറന്നിടുന്നത്. ഇത് മറ്റുള്ളവരുമായുള്ള വാർത്താവിനിമയത്തീന് ഏറ്റവും അധികം സൌകര്യം നൽകുന്നു. ഇതുവഴി നമ്മുടെ സൃഷ്ടിയെക്കുറിച്ച് മറ്റുള്ളവർ എന്തു പറയുന്നു എന്നറിയാനും, അനുസരിച്ച് വേണമെങ്കിൽ മാറ്റങ്ങൾ വരുത്താനും കഴിയും. ഒരു വലിയ സൌകര്യമാണത്.
റീനി-:കഥകൾ ഈ മെയിൽ വഴി പെട്ടന്ന് ആനുകാലികങ്ങള്‍ക്ക് അയച്ചുകൊടുക്കാമെന്നത് ഒരു അനുഗ്രഹമാണ്. എന്നിരുന്നാലും നമ്മള്‍ വിചാരിക്കുന്നതുപോലെ എല്ലാവരും കമ്പ്യൂട്ടർ ഉപയോഗിക്കാറില്ലല്ലോ!ഫേസ് ബുക്ക്, ബ്ലോഗ് പോലെയുള്ളടത്ത് കഥകൾ പോസ്റ്റ് ചെയ്താൽ ഉടൻ തന്നെ വായനക്കാരുടെ ഫീഡ് ബാക്ക് കിട്ടും. അവരുടെ ഫീഡ് ബാക്ക് നമ്മെ മറ്റൊരു വിധത്തിൽ ചിന്തിപ്പിക്കയും നല്ലതെന്ന് തോന്നിയാൽ വ്യത്യാസങ്ങൾ വരുത്തുകയും ചെയ്യാം. ഇത്തരം സോഷ്യൽ നെറ്റ്‌വര്‍ക്കുകൾ എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനം ആണ്. അവരില്‍ ചിലര്‍ക്കൊക്കെ മഹത്തായ എഴുത്തുകാര്‍ ആണന്നുള്ള ധാരണയുണ്ട്.
നിർമ്മല:ÕÞÏÈAÞøáÎÞÏᢠÎxá ®ÝáJáμÞøáÎÞÏß Ø¢çÕÆßAÞX çØÞ×cW ÎàÁßÏ ÄàVºîÏÞÏᢠ©ÉμøßAæM¿áKáIí. ÎÞdÄÎÜï, §Õßæ¿ ÉÜÄøJßÜáU ºVºîμZ È¿AáçOÞZ ÕcÄcØñÎÞÏ ¥ÍßdÉÞÏB{ᢠºßLμ{ᢠμÞÃÞX μÝßÏá¢. ¥Äí ®ÝáJßæÈ ÉçøÞfÎÞÏß ÌÞÇßAáKá ®Ká ÄæK μøáÄÞ¢.åæκîæM¿áJáIÞÕᢠ®Kí ©ùMÞÏß ÉùÏÞX μÝßÏßÜï
നീന:ഫെയ്സ് ബുക്കും എല്ലാത്തരം സോഷ്യൽ നെറ്റ് വർക്കുകളോട് ഒരു വിരോധവും ഇല്ല, എങ്കിലും എനിക്കു പരിചയം ഉള്ള എന്റെ സുഹൃത്തുക്കളുടെ പേജുകളിൽ മാത്രമെ അഭിപ്രായം പറയാറും എഴുതാറും ഉള്ളു എന്റെ കഥകള്‍ ഒന്നും തന്നെ ഞാൻ ഫെയിസ്ബുക്കിൽ പ്രസിദ്ധീകരിക്കാറില്ല, എങ്ങനെയെന്നറിയില്ല എന്നതും ഒരു സത്യം തന്നെയാണ്.
മനോരമ,മാതൃഭൂമി,മംഗളം എന്നീ വാരികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കഥകളുടെ പ്രസിദ്ധീകരണവും വായനയും ഇന്ന് ലോകം മുഴുവനും എത്തിപ്പിടിക്കാൻ തക്കവണ്ണം വായനക്കാർ ഉണ്ടായിട്ടില്ലെ?
മനസി: പ്രസിദ്ധികരണങ്ങൾ ഏറെയാണ്.എഴുതുന്നവരും. മുഖ്യധാരാ പ്രസിദ്ധീകർണങ്ങളിൽ വരുന്ന സൃഷ്ടികൾ കൂടുതൽ മെച്ചപ്പെട്ടതുകൊണ്ട് മറിച്ച്,അവ കൂടുതൽ കൈകളിൽ എത്തിപ്പെടുന്നു എന്നതിനാൽ കൂടുതൽ ശ്രദ്ധനേടുന്നു എന്നതിനാൽ ഓൺലൈൻ മാഗസിനുകളും ബ്ലോഗുകളും പ്രസിദ്ധീകരണത്തിന്റെ മറ്റു തലങ്ങളാണ്. ഇതെല്ലാം വായനയെ വൈവിദ്ധ്യപൂർണ്ണവും ആ‍ഴത്തിലുള്ളതും ആക്കുന്നു.ഇന്നത്തെ ജീവിതരീതി കഥയെഴുത്തിനും വായനക്കുമൊക്കെയുള്ള സമയം വല്ലാതെ ചുരുക്കുന്നു. സമയം ഇല്ലാതായിപ്പോകുന്നതിൽ നഷ്ടബോധം ഉണ്ട്. സാഹിത്യവും കലയും ഒക്കെ മനസ്സിൽ , കടലാസൊക്കെ എത്രെയൊ പിന്നാലെ വരുന്ന സാധനമാണ്. എനിക്ക് ഒരാളുടെ ഒരു നോട്ടമോ ചിരിയോ , വാക്കോ ഒക്കെ കഥതന്തു തുടക്കം ഇടാറുണ്ട്.
റീനി:–ഇപ്പറഞ വാരികകള്‍ക്കെല്ലാം വിദേശ വായനക്കാർ ഉണ്ട്. ഈ മാസികകളെല്ലാം കേരളത്തിൽ നിന്നയച്ചാൽ രണ്ടാഴ്ചകൊണ്ട് അമേരിക്കയിൽ എത്തും. അല്പം ലേറ്റായി കഥകളും കവിതകളും വായിക്കുമെന്നേയുള്ളു. പിന്നെ പല മാസികകളും ഓണ്‍ലൈനിൽ ലഭ്യമാണ്. അച്ചടി മാധ്യമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍‌കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
നിർമ്മല: ÎÜÏÞ{ ØÞÙßÄcJßæÜåμãÄßμZ §KᢠdÉÅÎÎÞÏß dÖißAæM¿áKÄí ¥ºî¿ß ÎÞÇcÎJßÜâæ¿ ÄæKÏÞÃá.å¥çÄ ØÎÏ¢ ÄæK ¨ μãÄßμZ çÜÞμJßæa ®ÜïÞ çμÞÃáμ{ßÜᢠ®JáμÏᢠæºÏîáKáIí.奿áJ μáùºîá ÕV×BZAáUßW §ÄßÈá ØÞøÎÞÏ ÎÞx¢ Õøá¢.å§çMÞZ ÄæK ‘ÈÞÜÞÎß¿¢” çÉÞæÜÏáU ³YèÜX dÉØßiàμøÃBZ ÉáÄßÏ Õß×ÏBZ ¦ÝJßW ¥ÕÄøßMßAáKáIí. ÎÞÈÕ¼àÕßÄ¢ ¦ç·Þ{ÎÞÏßæAÞIßøßAáçOÞZ §Jø¢ dÉØßiàμøÃBZ ¥ºî¿ß ÎÞÇcÎBæ{ Îùßμ¿Aá¢.
നീന-: എന്റെ കഥകൾ മിക്കവാറും ഈമലയാളം.കോം ബിലാത്തിമലയാളം, (ലണ്ടൻ) ജനനി മാഗസിൻ എന്നിവയിലാണ് പ്രസിദ്ധീകരിക്കാറുള്ളത്. ഇക്കാലത്ത് ഓൺലൈൻ മാഗസിനുകളും പത്രങ്ങളും ഉള്ളതുകൊണ്ട് ആർക്കും , സമയവും സൌകര്യവും അനുസരിച്ച് കഥകളും മറ്റും ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.
ഇന്ന് ധൃതിപിടിച്ച് ലോകത്തിലെ ജീവിതത്തിനിടയിൽ കഥകൾക്കായി സമയം സ്വയം മാറ്റിവെക്കാൻ സാധിക്കുന്നുണ്ടോ?അതിനായി സമയം കണ്ടെത്താതിരുന്നാൽ,എതോ നഷ്ടബോധം ഉണ്ടാകാറുണ്ടോ
മാനസി: ഇന്നത്തെ ജീവിതരീതി കഥയെഴുത്തിനും വായനക്കുമൊക്കെയുള്ള സമയം വല്ലാതെ ചുരുക്കുന്നു.സമയം ഇല്ലാതായിപ്പോകുന്നതിൽ നഷ്ടബോധം ഉണ്ട്. സാഹിത്യവും കലയും ഒക്കെ മനസ്സിൽ,കടലാസൊക്കെ എത്രെയൊ പിന്നാലെ വരുന്ന സാധനമാണ്.എനിക്ക് ഒരാളുടെ ഒരു നോട്ടമോ ചിരിയോ, വാക്കോ ഒക്കെ കഥതന്തു തുടക്കം ഇടാറുണ്ട്. ധാരാളം നഷ്ടബോധം തോന്നാറുണ്ട്. എനിക്ക് പരിചയം ഉള്ള ലോകത്തെക്കുറിച്ചേ, ഞാൻ എഴുതിയിട്ടുള്ളു. എഴുതുക എന്നാത് എന്നെ സംബദ്ധിച്ചടത്തോളം പ്രതികരണമാണ്. അമർഷവും നിസ്സഹായകതയും , അറപ്പും വെറുപ്പും ഒക്കെ അതിൽ വരും. എഴുതിക്കഴിഞ്ഞാൽ ഒരു പൊട്ടിത്തെറിയുടെ ആശ്വാസം തോന്നും.ലോകത്തോട് സംസാരിക്കാനുള്ള ഒരു ജനൽ‌പ്പാളിയാണ് എനിക്ക് എഴുത്ത്.!
റീനി:–കഥകള്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അക്ഷരങ്ങളിൽ നിന്ന് അധികം മാറി നില്‍ക്കാനാവില്ല.മാറി നിന്നാല്‍ എന്തോ നഷ്ടബോധം തോന്നും.എന്നാൽ എപ്പോഴും എഴുത്ത് വരികയുമില്ല.എന്റെ ഭര്‍ത്താവ് ജേക്കബ് കവിയും ചെറുകഥാകൃത്തുമാണ്. അതിനാൽ ഒരാൾ കഥകള്‍ക്കായി സമയം കണ്ടെത്തിയാൽ മറ്റെയാള്‍ക്കത് മനസ്സിലാവും. അന്യോന്യം നിരൂപകരായി മാറുകയും ചെയ്യും, പുറം ലോകത്തിനു മുന്‍പിലേക്ക് കൃതികൾ എറിയും മുമ്പ്.
നിർമ്മല: ©JøÏçÎøßAÏßæÜ ¼àÕßÄ¢ ÄßøAáÉ߿ߺîÄá ÄæKÏÞÃá. ¥çBÏx¢ ÕcÄcØíÅÎÞÏ øIá çÜÞμBæ{ μâGßÏßÃAßÏáU ¾ÞÃßçzWμ{ßÏÞÃá ¨ ©ÍÏ ¼àÕßÄ¢.å RèdÁÕV, μáAí, μïàÈV, æÉÏßaV, ¿â×cX ¿àºîV Äá¿BßÏáUåÆÖÞÕÄÞøBZAß¿ÏßW (ºßÜçMÞZ ¥ÄßçÜæùÏá¢) ¼àÕßAáKáæIÞ ®Ká ÄæK Ø¢ÖÏ¢ çÄÞKßçMÞÕᢅ.åÈÏX ÄÞøæÏ ¥ùßÏáKÄá çÉÞæÜ ÄæK ¦X ÙÞJçÕÏᢠ¥ùßÏâ.åÄçÜKæJ ²ÌÞÎÏáæ¿ dÉØ¢·Õᢠ®¢.®. çÌÌßÏáæ¿ dÉØñÞÕÈÏᢠμãÄcÎÞÏᢠÕÞÏßAâ.å ÎáJB ·ãÙèÕÆcJßWæÉ¿áæKÞøá ÉáùçOÞAá æº¿ß ÎÞdÄÎæÜïKÄáçÉÞæÜ Îàºîí æÜÏíAí ²øá Ä¿Þμ¢ ÎÞdÄÎæÜïKᢠÎùAøáÄí.å¿ß.®Øí.§.Ïáç¿Ïᢠæ¼.Øß.Õß.Ïáç¿Ïᢠ¥VjÞÈVjB{ᢠdÉØμñßÏᢠÎÈTßÜÞAâ… §Èß ÖbÞØοAßM߿ߺîí ³¿ßÏÞÜæÜï μ{ß ÉâVÃÎÞμâåɺîßÜ μdÄßμ…ɺîßÜ μdÄßμ… ÉºîßÜ μdÄßμ… Q (Øíçd¿ÞÌùßμZ ÉâAáçOÞZ, 2008, d·àXÌáAíØí)¨ ³GJßÈß¿ÏßW ÖbÞØæοáAáK dÉdμßÏÏÞÃá ®ÝáJí.åå¥Äá çÕæIKáæÕºîÞW ³μíØß¼X μßGÞæÄ ÎøߺîáçÉÞÕá¢.
എങ്ങിനെയാണ് കഥകൾക്കു തുടക്കം ഇടുന്നത്, മനസ്സിലോ , കടലാസ്സിലോ?
മാനസി: എഴുത്ത് ആത്മാർഥമായ എഴുത്ത് ഉണ്ടാവുന്നത്,എഴുതാതിരിക്കാൻ വയ്യാതാവുമ്പോഴാണ്.എന്റെ ആവശ്യമാണ്, ആശ്വാസമാണ്, പൊട്ടിത്തെറിയാണ് എനിക്ക് എഴുത്ത്. ഒരു ശ്വസം മുട്ടലിൽ നിന്നുള്ള രക്ഷപെടൽ!നല്ല സാഹിത്യവും കലയും ഒക്കെ ലീഷറിന്റെ ഉൽ‌പ്പന്നങ്ങളാന്നു എന്ന വി കെ എൻ പറയുന്നു.
റീനി-:കഥകളൾ രൂപം കൊള്ളുന്നതു മനസ്സില്‍ തന്നെ. അത് കമ്പ്യൂട്ടറിൽ വരുമ്പോള്‍ ചിലപ്പോൾ അതിന്റെ ഗതി മാറിയെന്നും വരാം. ചിലപ്പോൾ ഒഴുകുന്നതു വേറൊരു വഴിയെ ആയിരിക്കും.
നിർമ്മല: തീർച്ചയായും മനസ്സിൽ തന്നെ
നീന-: മനസ്സിൽ ഒരു കഥവന്നാൽ ഞാൻ അത് കടലാസിലേക്ക് എഴുതുകയും , വീണ്ടും വീണ്ടും തിരുത്തി എഴുതിയതിനു ശേഷമെ പ്രസിദ്ധീകരിക്കാനായി നൽകാറുള്ളു.
കഥകളിൽ സ്വന്തം കൂട്ടുകാരും, ബന്ധങ്ങളും, ബന്ധനങ്ങളും കഥാതന്തുക്കൾ ആകാറുണ്ടോ?
മാനസി: ധാരാളം , എനിക്ക് പരിചയം ഉള്ള ലോകത്തെക്കുറിച്ച് ഞാനെഴുതാറുള്ളു. എഴുതുക എന്നത് എന്നെ സംബന്ധിച്ചടത്തോളം പ്രതികരണം ആണ്. അമർഷവും നിസ്സഹായത്ും അറപ്പും വെറുപ്പും ഒക്കെ അതിൽ വരും. എഴുതിക്കഴിഞ്ഞാൽ ഒരു പൊട്ടിത്തെറിയുടെ ആശ്വാസം തോന്നും.ലോകത്തോട് സംസാരിക്കാനുള്ള ഒരു ജനൽ‌പ്പാളിയാണ് എനിക്ക് എഴുത്ത്.
റീനി:–ഞാൻ ആദ്യം എഴുതിയ ചില കഥകളിൾ കഥാപാത്രങ്ങളായി എന്റെ കൂട്ടുകാരോ ഞാൻ അറിയുന്നവരോ ഉണ്ട്. പിന്നീട് കൂട്ടുകാരും ബന്ധങ്ങളും ഒന്നും കടന്നു വന്നിട്ടില്ല. ഇനിയും കടന്നു വരില്ല എന്നു ഞാൻ പ്രോമിസ് ചെയ്യുന്നുമില്ല.
നിർമ്മല: ¥ÈáÍÕB{ᢠآÍÕB{áæÎÞæA ²øá ØíÉÞVAí ¦μÞùáIí. Éæf μÅÏÞÏßAÝßÏáçOÞZ Äá¿AJßW ÈßKᢠ¯æùÆâø¢ æÉÞÏíAÝßEßøßAá¢.åÕßJᢠ溿ßÏᢠÄNßW ØÞÆcÖc¢ ©IÞÕÞùßÜïæÜïÞ.
നീന-: എഴുതുന്ന കഥകളിൽ സുഹൃത്തുക്കളുടെ പരാമർശം ഇല്ലാതില്ല, തുറന്ന് എഴുതാറില്ല എങ്കിലും വളരെ ചെറിയതോതിൽ ,അംശങ്ങളായി വന്നു ചേരാറുണ്ട്..
കഥകളും കവിതകളും എഴുതുന്നതുവഴി,സ്വന്തം മനസ്സിനെ എത്രമാത്രം സ്വധീനിക്കുന്നു, സാമാധാനിപ്പിക്കുന്നു, ഒരു കരപറ്റാൻ മനസ്സിന്റെ തരപ്പെടുത്തുന്നു?
മാനസി: എഴുത്ത് ആത്മാർഥമായ എഴുത്ത് ഉണ്ടാവുന്നത്,എഴുതാതിരിക്കാൻ വയ്യാതാവുബോഴാണ്.എന്റെ ആവശ്യമാണ്, ആശ്വാസമാണ്, പൊട്ടിത്തെറിയാണ് എനിക്ക് എഴുത്ത്. ഒരു ശ്വസം മുട്ടലിൽ നിന്നുള്ള രക്ഷപെടൽ!
നീന:– എല്ലാത്തരം കഥകളും വായിക്കുന്ന ഒരാളാണ് ഞാൻ ,അതിൽ പുതിയത് ,പഴയ എഴുത്തുകാർ എന്നൊരു വിവേചനം ഇല്ലാതെതന്നെ, എല്ലാത്തരം കഥകളും വായിക്കുന്ന ഒരാളാണ് ഞാൻ. പുഴ.കോം മിൽ നിന്നും,തിരുവനന്തപുരത്തുനിന്നും ആണ് സാധാരണയായി പുസ്തകങ്ങൾ വാങ്ങാറുള്ളത്.
നിർമ്മല: çÈøæJ ÉùEÄáçÉÞæÜ §ÄÞæÃæa ³μíØß¼X. ®ÝáJßçÈAÞç{æù ÕÞÏÈÏÞÃá ØÎÞÇÞÈßMßAáKÄᢠØbÞÇàÈßAáKÄá¢.åÎÄßÏÞμáKÄáÕæø ÕÞÏßAÞX ¨ ¼àÕßÄJßW μÝßÏáæÎKá çÄÞKáKßÜï.
റീനി:‌ ‌-ചിലപ്പോൾ ചില കഥകൾ എഴുതാതിരിക്കാന്‍ കഴിയില്ല. കണ്ടറിവുകളും കേട്ടറിവുകളും ചിലപ്പോള്‍ അനുഭവങ്ങളുമല്ലേ കഥകളായി വരുന്നത്? എപ്പോഴും അങ്ങനെയാണ് കഥകൾ വരുന്ന വഴിയെന്ന് പറയാനും പറ്റില്ല. ചിലപ്പോൾ കഥ പിറക്കുന്നത് പരിപൂര്‍ണ്ണ ഭാവനയിൽ നിന്നാവും. അതിനാൽ എഴുതുന്നതെല്ലാം കഥാകൃത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണന്ന് ആരോപിക്കുന്നതു ശരിയല്ല. ആടു ജീവിതം പോലൊരു നോവൽ അമേരിക്കയിൽ നിന്ന് വരുവാൻ ചാന്‍സ് കുറവാണ്. കാരണം അത്തരം തിക്താനുഭവങ്ങൾ അമേരിക്കയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചില കഥകൾ എഴുതിക്കഴിയുമ്പോൾ മനസ്സിൽ ഒരു പേമാരി പെയ്തൊഴിയുന്ന അനുഭവമാണ്. സ്വാധീനം ഉണ്ടാകുന്നത് കഥകള്‍ക്കു മുമ്പാണന്നാണ് എന്റെ വിശ്വാസം. മനസ്സിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ അല്ലേ എഴുതുന്നത്? സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് എഴുതാതിരിക്കാന്‍ കഴിയില്ല. അവ അത്രതന്നെ മനസ്സിനെ സ്വാധീനിക്കുന്നു. എന്റെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’ എന്ന ചെറുകഥാസമാഹാരത്തിലെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’ എന്ന കഥ ഇതിന് ഒരു ഉദാഹരണമാണ്‍`.
സ്വയം രണ്ടുപടി പുറകിലേക്കു മാറുന്നതെന്തിനാണ്? ഞാൻ ആണ് ഈ കഥ എഴുതിയത് എന്നും മറ്റും, പ്രശസ്തിക്കും, അറിയപ്പെടാനും ആഗ്രഹിക്കാത്തത് എന്തുകൊണ്ട്?
മാനസി: പ്രശസ്തിയും,പ്രസിദ്ധീകരണവും,പുരസ്കാരവും ഒക്കെ എത്രയോ പിന്നിൽ വരുന്നതാണ്. എഴുതുമ്പോള്‍ തൃപ്തതികരമായി എങ്ങനെ എഴുതാമെന്നുമാത്രമാണ് ചിന്ത.
റീനി:–എപ്പോഴും രണ്ട് പടി പുറകിലേക്ക് മാറുമെന്ന് തോന്നുന്നില്ല.ചില കഥകൾ എഴുതിക്കഴിയുമ്പോൾ നമുക്ക് തന്നെ ഒരു പ്രത്യേക ഫീല്‍ വരും. ഒരു നിറഞ സംതൃപ്തി. അത്തരം കഥകളിലൂടെ അറിയപ്പെടുന്നത് മോശമായ സംഗതിയാണെന്ന് തോന്നാറുമില്ല. എന്റെ ‘ഔട്ട് സോര്‍ഴ്ഡ്’ ‘എഴുത്തിന്റെ വഴികൾ ‘ ‘ സെപ്തംബർ 14’ എന്നിവ അത്തരം കഥകളാണ്. നാട്ടില്‍ നിന്ന് അടുത്തയിടെ അമേരിക്കയിലേക്ക് താമസം മാറ്റിയ ഒരു കുട്ടി ‘ഔട്ട്സോര്‍ഴ്ഡ്’ എന്ന കഥ എഴുതിയത് ഈ ‘റീനി‘ തന്നെയോ എന്ന് എന്നെ ആദ്യമായിക്കണ്ടപ്പോള്‍ ചോദിച്ചു. നാട്ടില്‍ വെച്ച് ഒരു സഹപ്രവര്‍ത്തകൻ മലയാളം വാരിക ആ കുട്ടിക്ക് കൊടുത്തിട്ട് അതിലൊരു കഥയുണ്ട്, വായിക്കണമെന്ന് പറഞിരുന്നത്രെ. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
നീന:– കോളേജ് മാഗസിനിൽ ഞാൻ എഴുതിയ ഒരു കഥ വായിച്ച , അതേ കോളജിലെ സീനിയർ ആയ ഗൌരി ലക്ഷ്മീഭായി തംബുരാട്ടി ,എന്റെ കൈപിടിച്ച് അഭിനന്ദിക്കയുണ്ടായി.തംബുരാട്ടി അതു മറന്നിട്ടുണ്ടാവണം, എന്നാലും എന്റെ ആ ഒരു പ്രശംസാദിനം, എനിക്കു മറക്കാൻ കഴിഞ്ഞിട്ടില്ല, ഇന്നും. എന്നാൽ മനസ്സിന്റെ ഈ കഥകളെ അതിക്രൂരമായി വിമർശിക്കുന്നവരും ഇല്ലാതില്ല.
കഥകൾ എഴുതാനും കഥകൃത്താകാനും പ്രായം ഉണ്ടോ?
മാനസി: ഇല്ല ഏതുപ്രായത്തിലും എഴുതാം. സാധാരണനിലക്ക് വായനയുടെ പശ്ചാത്തലം ഉണ്ടെങ്കിൽ കാര്യങ്ങൾ കാണുന്ന രീതികൾ കുറെക്കുടി വസ്തുനിഷ്ടമാക്കാം. അത് കഥയെ അതിന്റെ സൌന്ദര്യശാസ്ത്രത്തെ പ്രകടനപാടവത്തെ പുഷ്കലമാക്കാം. ഒരു ജീനിയസ്സിനെ പക്ഷെ ഇതൊന്നും ബാധകമല്ല.
റീനി:–കഥകൾ എഴുതുവാനും കഥാകൃത്താവാനും കാലവും ദേശവും പ്രായവും ഒന്നും ഒരു ബാധകമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.എന്റെ ഇളയ മകൾ കോളജിൽ പോയതിനുശേഷമാണ് ഞാൻ കഥയെഴുത്ത് സീരിയസ്സ് ആയി എടുത്തത്.അതിനുമുമ്പ് ചില കഥകൾ തമാശക്ക് എഴുതിയിട്ടുണ്ട്, സാഹിത്യം ഇഷ്ടമായിരുന്നു.കുട്ടികൾ വീട് വിട്ട് കോളജിൽ പോവും വരെ എനിക്ക് കുടുംബത്തിലും കുട്ടികളിലുമേ ഫോക്കസ് ചെയ്യുവാൻ സാധിച്ചിരുന്നുള്ളു,അല്പ സ്വല്പം വായന ഉണ്ടായിരുന്നുവെന്നു മാത്രം.എന്നെ കഥയെഴുതുവാൻ പ്രേരിപ്പിച്ചത് അന്ന് നടന്ന ചില സംഭവങ്ങളാണ്. പ്രതീക്ഷിക്കാതെ നടന്ന ഒന്ന് രണ്ട് മരണങ്ങൾ.എന്റെ വേദനകൾ കടലാസിലേക്ക് പകര്‍ന്നത് അപ്പോഴാണ്, അവ കഥകളായി മാറിയതും.
നിർമ്മല: çºÞÆc¢ ¥dÉØμñÎÞÃí. μÞøâ §Kí μáGßμZ ÎáÄW dÉÞÏÎÞÏÕV Õæø ®ÝáJᢠdÉØßiàμøÃÕᢠȿJáKáIí. ØÞù ç¼ÞØËßæa çÈÞÕÜáμZ ÉáùJá ÕKÄí ùßGÏV æºÏñÄßÈá çÖ×ÎÞÃí.å®dÄ ÖμñÎÞÏ ®ÝáJÞÃá ØÞù ¿àºîùßçaÄí.åºßÜ ÎrøBZAáÎÞdÄÎÞÃá ØÞÙßÄcJßW dÉÞÏ ÉøßÇß μIßGáUÄí.
നീന-: കഥാകൃത്തിന്റെ പ്രായം കഥകൾക്ക് ഒരു വിലങ്ങുതടിയല്ല.എന്നും എപ്പോഴും എവിടെയും എനിക്കു കഥകൾ മെനെഞ്ഞെടുക്കാം. എന്നാൽ പ്രായം നമ്മുക്ക് മുന്നെ നടക്കുന്നതിനാൽ അതേവേഗത കഥകൾക്കു വരണം എന്നില്ല. കാലം നമ്മുക്കായി കാത്തിരിക്കില്ലല്ലോ!
കഥകൾ എഴുതാൻ തുടങ്ങുന്നവരോട് എന്ത് കുറിപ്പുകൾ, പറഞ്ഞു കൊടുക്കാം ?
മാനസി: കഥകൾ എഴുതാൻ തുടങ്ങുന്നവരോട് പറയാനുള്ളത് ഇതാണ്. അവരുടെ മുൻ തലമുറയെ എല്ലാ അർത്ഥത്തിലും വെല്ലുവിളിക്കുക നടന്നുപതിഞ്ഞ വഴികൾവിട്ട് ഭാവനയുടെ അതിഗഹനമായ കാട്ടിലേക്ക് സഞ്ചരിക്കുക. ലോകം കാണാത്തകനികളും പൂക്കളും കല്ലും മുള്ളും വള്ളികളും,നദികളും കണ്ട്തന്റേടത്തോടെ എഴുതുക. കാർണവന്മാർ നടക്കാത്ത വഴികൾ സ്വന്തമാക്കുക. എഴുത്തിൽ കാർണവന്മാരെ ധിക്കരിക്കൽ ഒരു നല്ലഗുണമാണ്.
റീനി:–കഥകൾ എഴുതുന്നവരോട് കഥകൾ പലപ്രാവശ്യം വായിച്ച് എഡിറ്റ് ചെയ്യണം എന്നു പറയും. അധികം ഇംഗ്ലീഷ് വാക്കുകൾ കടന്നുവരാതെ ശ്രദ്ധിക്കണമെന്നും, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാരോട്.വിമര്‍ശനത്തെ ഭയന്ന് എഴുതാതിരിക്കരുത്. മനസ്സിലുള്ളത് തുറന്നെഴുതുക.
നിർമ്മല: ÎxáUÕVAá dÉçÄcμߺîá Äá¿AAÞVAá ©ÉçÆÖ¢ ÈWμÞX ¾ÞX ¦{Üï.å®çKAÞZ ÖμñßÏáUÕøÞÃá ®ÈßAá ÉßKßÜáUÄí ®Kí μãÄcÎÞÏ ¥ùßÕᢠÕßÖbÞØÕáÎáIí.å¥ÕV ØbÏ¢ ÕÝßμæIJá¢, ¥Äí ØbÞÍÞÕàμÕá¢, ¥ÈcÞÆãÖÕᢠ¦ÏßøßAáμÏᢠæºÏîá¢.
നീന-: പുതിയ കഥാകാരികളോട് ഒന്നേ പറയാനുള്ളു, മനസ്സിലുള്ള കഥകൾ എഴുതുന്നതിൽ ഒരു ഭയത്തിന്റെയും ആവശ്യം ഇല്ല. ഈ ലോകത്തോടും ,സ്വയം തന്നോടും മനസ്സു തുറന്ന് എഴുതുക. വിമർശനങ്ങളെക്കുറിച്ച് ഓർക്കാതിരിക്കുക, അവയെ സ്വയം കരുത്തുറ്റ പ്രചോദനങ്ങളാക്കുക.