സുഷാ ജോര്‍ജ്ജ്…ദുബായ് എന്ന വിസ്മയ നഗരത്തിലെ ഒരു ‘ബിസിനസ്സ് കണ്സലറ്റന്റ് .സാമൂഹികമായ പല സംരംഭങ്ങളിലും മുന്‍കയ്യെടുക്കാന്‍ വളരെ സമര്‍ത്ഥ .ഈ പായിപ്പാട്ടുകാരിയുടെ സ്വതവേയുള്ള, ദയ, കരുണ, സ്നേഹം എല്ലാം അനുഭവിച്ചറിയുന്നഭര്‍ത്താവ് ജോണ്‍ ,സുഷയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്കുന്നു.ബാംഗ്ളൂര്‍ നഗരത്തിലെ വിദ്യാഭ്യാസം,എല്ലാത്തരക്കാരോടും ഒരേവിധത്തില്‍ പെരുമാറാനുള്ള വ്യക്തിത്വം നേടാന്‍ സുഷയെ സഹായിച്ചിരിക്കാം.എന്തുകൊണ്ടും ഒരു നല്ലമനസ്സിന്റെ ഉടമ.
ഡാഫോഡിത്സ്’ (http://www.daffodilsindesert.com/index.html)എന്ന ഒരു ഗ്രൂപ്പിന്റെ ആവിഷ്ക്കാരത്തില്‍ മുന്‍ കൈയ്യെടുത്തപ്പോള്‍ ,കുറെ നല്ല സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാം എന്നു മത്രമേ കരുതിയുള്ളു. അതൊരു വലിയ യാഹൂ ഗ്രൂപ്പായി വളര്‍ന്നപ്പോള്‍ സന്തോഷം തോന്നി, അതിലേറെ,കൃതാര്‍ഥതയും.‍പതുക്കെ പതുക്കെ , മെംബര്‍മാര്‍ കൂടി…. ദുബായ് വിട്ട് അടുത്ത GCC യിലേക്ക് ,ക്ഷണക്കത്തുകള്‍ പോയി. ഏറ്റം ആദരവോടെ അതില്‍ക്കൂടിതല്‍ സന്തോഷത്തൊടെ, എല്ലവരും, തന്നെ ഗ്രൂപ്പില്‍ ചേര്‍ന്നു. ദുബായിലും,മറ്റു GCC യിലുമുള്ള ഒട്ടുമുക്കാലും, മലയാളികള്‍ ഈ സമൂഹത്തില്‍ മെംബര്‍മാരാണ്.
അങ്ങനെ ഇതാ സുഷയുടെ, ബ്ലൊഗ് http://sushageorge.blogspot.com/