എന്റെ മനസ്സില്‍ എന്നെന്നും കുഞ്ഞുങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്, ഒരു സുന്ദരിയാ‍യ ഒരു പൂച്ചക്കുഞ്ഞിനെയൊ, ഒരു പാവക്കുഞ്ഞിനെയൊ താലോലിക്കുന്ന ലാഘവത്തോടുകൂടിള്ളതായിരുന്നു. ഏതൊരു സ്ത്രീക്കും സംഭവിക്കവുന്നതൊക്കെയോ,അതിനപ്പുറത്തേതോ,ഒരു പ്രതീക്ഷ എനിക്കെന്റെ ജീവിതത്തോണ്ടായിരുന്നു. പ്രതീക്ഷക്കനുസൃതമായിത്തന്നെ, ഞാനും ഒരു ഭാര്യയായി. പക്ഷെ എന്റെ മാതൃഹൃദയത്തിന്റെ തുടിപ്പുകള്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങിയില്ല.പലവുരു പ്രതീക്ഷകള്‍ കണ്ണുനീര്‍ക്കയങ്ങള്‍ക്കായി വഴിമാറിക്കൊടുത്തു.എങ്കിലും ആശ നശിച്ചില്ല…കാണാത്ത ദൈവങ്ങളെയും, അറിയാത്ത മന്ത്രങ്ങളും, നെഞ്ചുരുകി വിളിച്ചു. എങ്കിലും, എന്നിലെ എന്നില്‍ ഒരിക്കലും തളരാത്ത ഒരു മന‍സ്സും, പിന്നെ എന്റെ അമ്മയുടെ പ്രാര്‍ഥനയും.അങ്ങനെ എന്റെ അന്നക്കുട്ടിയുടെ കുഞ്ഞു തുടിപ്പുകള്‍ എന്റെയുള്ളില്‍ താളമിടാന്‍ തുടങ്ങി.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു, തൊട്ടടുത്ത ജനാലയില്‍ നിന്നു കാണുന്ന‍ ആകാശവും, അടുത്തുള്ള പഠാന്‍ കുടിയിലുള്ള കുട്ടികളുടെ‍ ശബ്ദവുമല്ലാതെ, ഈ ലോകവുമായുള്ള സമ്പര്‍ക്കം തന്നെ അവസാനിച്ചു. മാസത്തിലൊരിക്കല്‍ കാണാനുള്ള ഡോക്ടര്‍ മാത്രം എന്റെ യാത്രകള്‍ക്കു കാരണമായി. ഒരു കുന്നു വീഡിയോ കാസ്സറ്റുകള്‍ എന്റെ കൂട്ടുകാരായി,ഈ ലോകത്തുള്ള സകല ജയന്‍ മാരും, മമ്മൂട്ടിയും മോഹന്‍ലാലും,പിന്നെ കുറെ ഹോളിവുഡ്ഡ് താര‍ങ്ങ‍ളും,Clinet Estwood, 007,Ronbin Willimas,Nicolas Cage,എന്നിവരെ എല്ലാം, എന്റെ അന്നക്കുട്ടി(എന്റെ മാനസ പുത്രിക്ക് അന്ന് ഈ പേരിട്ടിട്ടില്ല), ദിവസവും ഇരുന്നു കണ്ടു. അന്നൊന്നും, ഇത്ര ലോകപരിചയം ഇല്ലാത്തതിനാല്‍, തി‍രഞ്ഞു പിടിച്ചു നല്ല സിനിമാ എടുക്കാനും‍, കാണാനും കഴിഞ്ഞില്ല.കുഞ്ഞുങ്ങള്‍ക്കു വയറ്റില്‍ കിടന്നും, സിനിമ കാണാം എന്നറിയില്ലായിരുന്നു, അതിനുള്ള ബുക്ക് കൊണ്ടുവന്നു വിവരം വെച്ചു കഴിഞ്ഞപ്പോ ഞാന്‍ Sivester Stallon ന്റെ ഒരു സീരീസ് തീര്‍ത്തു. പിന്നെ ഫോണ്‍’ ഞാനിവിടെ,കണ്ണുംനട്ട്, മാനം നോക്കിക്കി കിടക്കുകയാണെന്നറിഞ്ഞിട്ടാണോ എന്നറിയില്ല , ലോക്കല്‍ കോളുകള്‍‍ ഖത്തറില്‍ സൌ‍ജന്യം, ഞാനിരുന്നു കറക്കി, പക്ഷെ ലോക്കലിനെക്കാള്‍ ഇന്‍റ്റര്‍നാഷണല്‍ കോളുകളാണ് വിളിച്ചത് എന്ന് ഫോണ്‍ബില്ലുമായി വന്ന‍ എന്റെ മാനസപുത്രിയുടെ‍ ‘പിതാമഹന്റെ’ കറുത്തമുഖം കണ്ടപ്പോള്‍ മനസ്സിലായി, അവിടെ വാക്കുകളുടെ ആവശ്യം വന്നില്ല.
ആഹാരം ഒരു വലിയ കടമ്പ തന്നെ ആയിരുന്നു,എന്തു തിന്നാലും, ഓക്കാനം,പ്രത്യേകിച്ച് പൊടിയുടെമണം, പാവം പിതാമഹനെ ഞാനെന്നും, ഗംഭീര സ്വീകരണം കൊടുക്കാറുണ്ട്. ജോലി കഴിഞ്ഞു തളര്‍ന്നു, പൊടിയുമായി കയറി വരുമ്പോള്‍, എന്നും,തകര്‍പ്പന്‍ സ്വീകരണം, ഓക്കനങ്ങളുടെ ഒരു വെടിക്കെട്ട്. ഭക്ഷണം, തങ്കച്ചന്‍ എന്ന കൊടപ്പനക്കുന്നുകാരന്റെ , കിടിലന്‍ അവിയല്‍, സാമ്പാര്‍, കാച്ചിമോര്, വാഴക്കൂമ്പ് തോരന്‍,ചേന‍ മെഴുക്കു പുരട്ടി. ഇതെല്ലാം ഫ്രീസ്സ് ചെയ്യവുന്ന പരുവത്തില്‍ ഉണ്ടാക്കി വെച്ചിട്ടുപോകും. എന്നാലും രക്ഷയില്ല. ഓക്കാനം അതിന്റെ മുറക്കു നടന്നു. ഇടക്ക് ഒരു നിവൃത്തിയും ഇല്ലാതെ വിശന്നു വലയുമ്പോ, ഞാന്‍ പിതാമഹനെ ഓടിച്ചുവിടും, പാനി പൂരി, ബേല്‍പ്പൂരി‍, കൂടെ ഒരു സെന്റി….. ‘ഒരു കൊതി‘. പാവം ഓടി രാത്രി 10 മണി. ആദ്യത്തെ കരണ്ടി വായില്‍‍‍ വെച്ചില്ല , ദാ കിടക്കുന്നു, എല്ലാ പാനിപ്പൂരിയും കൂടെ റ്റോയിലറ്റില്‍. പിന്നെ ‘Falooda’,ഞാന്‍ senti ക്ക് ശക്തി കൂട്ടാന്‍, ഒരു വാടിയ മുഖവും ഒക്കെ കാണിച്ചു. രാത്രി മണി11, faloodaയും എത്തേണ്ടടത്തു തന്നെ എത്തി. കഷ്ടം….. 12.30 രാത്രിയില്‍ പാവം പച്ചരി കഞ്ഞിയും, ഉപ്പും, ഉലുവയുമില്ലാത്ത, കാച്ചിമൊരും, ഉണ്ടാക്കി. എഞ്ചിനീയറിങ് കോളേജില്‍ , അദ്ദേഹം 5 വര്‍ഷം ഉപയോഗിച്ച സമസ്ത, സാദര പദങ്ങള്‍ എല്ലം ആ കാച്ചിമോരിനു രുചികൂട്ടി.പക്ഷെ ഇത്ര തൃപ്ത്തിയോടെ, എന്റെ ജീവിതത്തില്‍ വേറെ ഒരു പറ്റു ഞാന്‍ തിന്നിട്ടില്ല.
പിന്നെ എനിക്കൊരു കൂട്ടുവന്നു, ഒരു തമിഴത്തി, ഇന്‍ഡ്യന്‍ എംബസ്സിയുടെ കരുണ, ഒരു ‘housemaid’. തമിഴത്തിയെ കണ്ടതും, തങ്കച്ചന്റെ പെട്ടി പൂട്ടി,പാവം തിരിഞ്ഞു നോക്കി ,നോക്കി പോയി. അങ്ങനെ എന്റെ ദിനച‍ര്യകളും ആഹാരവും ഒരു തമിഴ് ചുവയിലായി. പക്ഷേ വെടിക്കട്ടും, ആരവാരങ്ങളും മുറപോലെ നടന്നു.എന്താ‍യാലും ജനുവരി 16നു 5.35, അവള്‍വന്നു,എന്റെ പുത്രി, സീമന്ത പുത്രി. അന്നാണ് പുത്രിആണെന്ന് അറിഞ്ഞത്. എന്റെ അന്നക്കുട്ടി….വൈകിട്ട് 3 മണിമുതല്‍ ഉള്ള കാത്തിരിപ്പും, എന്റെ അമ്മവരും ഖത്തറിലേക്ക്,എന്നുള്ള പ്രതീക്ഷയും, എല്ലാം കൂടിയുള്ള ഒരു സന്തോഷത്തിന്റെ വേലിയേറ്റം.
ഒരു വാക്കുകൂടി…….എന്റെ അന്നക്കു‘ ഇന്നിപ്പോ 12 വയസ്സുള്ള ഒരു കൊച്ചു സുന്ദരിയായി…. ഇപ്പൊ അന്നക്കുട്ടി വിളിച്ചു വിളിച്ച് അന്നക്കൂ‘ ആയി,എങ്കിലും എന്നും അവളെനിക്കു നല്‍കിയ ഒരു സ്ഥാനം, അമ്മ എന്ന ഒരു പൂര്‍ണ്ണത, ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റില്ല.
തുടരും………………….