ഏതോ വരികളില്‍, ഏതോ അക്ഷരങ്ങളില്‍
എന്റെ കളിത്തോഴനായി,
എന്റെ ശബ്ദത്തിന്റെ പരിചയം,
എന്റെ നിശ്വാസതിന്റെ തിങ്ങലില്‍
ഒരു വിശ്വാസത്തിന്റെ പേരില്‍
എന്നെത്തേടിയെത്തിയവനേ
ഈ ചിരപരിചിതമായ ശബ്ദം,
എന്നെന്നും എനിക്കു വിശ്വസിമല്ലേ?
ഒരിറ്റു കണ്ണുനീരും,ഒരു കൈത്തരി സ്നേഹവും
എല്ലാ നിന്റെ ഈ കൈക്കുമ്പിളില്‍
ഞാന്‍ സമര്‍പ്പിക്കട്ടെ.
നിന്റെ മന‍സ്സിന്റെ നൊമ്പരങ്ങള്‍,
എത്തിനോക്കുന്ന വിഭ്രാന്തികള്‍
ഒന്നു പങ്കുവെക്കാന്‍, ഒന്നറിയിക്കാന്‍,
എന്നെന്നും ഒരു കൈയ്യെത്തും ദൂരത്തു
ഞാന്‍ നിന്റെ ഓരം ചാരി നില്‍ക്കും.
എന്റെ ഓരൊ കവിതകള്‍‍ക്കും,
ഓരോ വിവര്‍ത്തനങ്ങള്‍ക്കും
നിന്റെ വിമര്‍ശനങ്ങളും, ശാസനകളും,
ഒരിറ്റു പുഞ്ചിരിയോടെ,ഞാന്‍ തിരുത്തി.
ഓരോ ദിവസങ്ങളുടെ പ്രത്യേകതകള്‍
നാം ഒരു കുറിമാനത്തിലൂടെയോ,
ഒരു സ്ക്രാപ്പിലൂടെയോ, ഒരു ബ്ലോഗിലൂടെയൊ
ഒരു യാഹൂവിലൂടെയോ കൈമാറി.
മറ്റാരുമറിയാത്ത ഒരു മുഖം,എന്നിലെവിടെയോ?
ഒരു കടങ്കഥയിലെ നായികയായി ഞാന്‍
എന്നെത്തന്നെ സങ്കല്‍പ്പിച്ചു.
ഞാനറിയാത്ത ഏതോ ഒരു പ്രചോദനം,
എന്നെ അക്ഷരങ്ങളുടെ കൂട്ടുകാരിയാക്കി,
അവയിലൂടെ ഞാന്‍,കര‍ഞ്ഞു,ചിരിച്ചു,
ഏങ്ങലടിച്ചു,വിഷണ്ണയായി,വിഷാദയായി.
എന്റെ മനസ്സിന്റെ തടവറയില്‍ നിന്നു
അക്ഷരങ്ങളായി ഞാന്‍ പുനര്‍ജ്ജനിച്ചു.
എന്നെ ഞാനാക്കിയ നിന്റെ മനസ്സില്‍
ഞാനെന്നു നിന്റെ ഉറ്റ സുഹ്രുത്തായിരിക്കും
എന്നെന്നും, എന്നന്നേക്കും.