പഴയചിത്രത്തിങ്ങളുടെ, പേജു തുറന്നപ്പോള്‍ ജീവിതത്തിന്റെ മറ്റേതോ ഒരു അധ്യായം തുറന്നതുപോലെ…. ആകസ്മികമായി എത്തിച്ചേര്‍ന്ന ജീവതത്തിലെ ഏതൊ ഒരു നിമിഷത്തില്‍ ഞാനവളുടെ തലതൊട്ടമ്മയായി. ആ വാക്കിന്റെ അര്‍ത്ഥം, അന്നു മനസ്സിലായില്ല. പക്ഷെ,ഒരു ഉത്തരവാദിത്വം ഉണ്ട് എന്നറിയാമായിരുന്നു.
എന്റെ ജീവിതത്തിന്റെ തുടക്കം, ആ തത്രപ്പാടില്‍, ഏതൊരു കുഞ്ഞിനെയും പോലെ എന്റെ മുന്നിലവള്‍ വളര്‍ന്നു. ഓരോ പിറന്നാളും,ഫോണിന്റെ അങ്ങേത്തലക്കലെ ശബ്ദം മാത്രമായി. പക്ഷെ ഓരോ വര്‍ഷം കഴിയുംന്തോറും ആ കിളിനാദത്തിലെ ‘താങ്ക്യൂ സപ്പു ആന്റി’ എന്ന,കുരുന്നു വാക്കുകള്‍ വാചകങ്ങളാകുന്നതും, വിശേഷങ്ങള്‍,ഇങ്ങോട്ടു ചോദ്യ ശരങ്ങളാവുന്നതും,ഞാനറിഞ്ഞു.ചിത്രങ്ങളും വിശേഷങ്ങളും, കടലാസു തുണ്ടുകളുടെ ഉത്തരവാദിത്വങ്ങളായി.എങ്കിലും നിധി പോലെ കാത്തു.
ഓരൊ വര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴും എനിക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന, അവളുടെ ജിവിതത്തിന്റെ ഏടുകള്‍,ദിവസങ്ങള്‍,നിരാശകള്‍‍, കണ്ണുനീര്‍ത്തുള്ളികള്‍, തീണ്ടാരികള്‍, യൌവ്വനത്തിന്റെ,കൊച്ചു കുഞ്ഞു രോമാഞ്ചങ്ങള്‍,തെന്നി മറഞ്ഞു, അങ്ങനെ പലതും അവളുടെ ജീവിതത്തില്‍. എല്ലാം ഞാനറിഞ്ഞിരുന്നു എങ്കിലും അവളുടെ സാമിപ്യം വെറുമൊരു മിഥ്യയായി. തെറ്റെന്റേതു തന്നെ എന്നു ഞാന്‍,എന്നും ആശസിച്ചു/വിശ്വസിച്ചു. ആഗ്രഹം എന്നും ആവശ്യനിവര്‍ത്തിയുടെ മുന്നോടിയാണ്, വേണമെങ്കില്‍, ആഗ്രഹിച്ചിരുന്നു എങ്കില്‍,ഒന്നു കണ്ടു കേട്ടു വരാമായിരുന്നു.
സ്കൂളിലെ ബെസ്റ്റ് NCC Cadet,എന്നതിന് ഒരു സ്കൂള്‍ തലത്തില്‍ നിന്നുള്ള അംഗീകാരങ്ങള്‍ക്കും അപ്പുറത്തേക്കു, അവളുടെ പേരറിഞ്ഞു തുടങ്ങി.പാട്ടിലും കളികളിലും,നല്ല പ്രാവീണ്യം.പഠിത്തത്തിലും,ഒട്ടും തന്നെ പുറകോട്ടല്ലായിരുന്നു.ഒരു സമാന്തരമായ സുഷമത പുലര്‍ത്തിയിരുന്നു,കളിയിലും പഠിത്തത്തിലും.എന്നെങ്കിലും അവള്‍ അറിഞ്ഞിരുന്നോ എന്തോ എന്റെ മാതൃത്വപരമായ…..എന്ന സ്നേഹം. അറിഞ്ഞിരിക്കില്ല!!!.പക്ഷെ ജീവിതത്തിന്റെ പടവുകള്‍,ഉറച്ച കാല്‍ വെപ്പോടെ അവള്‍ കയറി. എന്നെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെ,ലക്ഷ്യ ബോധത്തോടെ അവള്‍ മുന്നേറുന്നതു ഞാനറിഞ്ഞു. സ്കുള്‍ NCC യില്‍ ചേര്‍ന്നുള്ള പല സംരംഭങ്ങളുടെ വിവരങ്ങള്‍, എത്തിത്തുടങ്ങി. ബെസ്റ്റ് cadet, ഏറ്റവും നല്ല വിദ്ധ്യാര്‍ഥി,സ്കൂളിലെ CheerLeader, എന്നിങ്ങനെ. നല്ലത്, നല്ല സ്വഭാവം, നല്ല പെരുമാറ്റം എന്നിങ്ങനെ ഒരു കൂട്ടം നല്ല കാര്യങ്ങള്‍, മനസ്സില്‍ ഒരുപിടി പൂച്ചെണ്ടുകള്‍ വാരി വിതറി അവള്‍ക്കായി, എന്നെന്നും.
അവള്‍ സ്വന്തമായി മൊഴിഞ്ഞു……………..”ജീവിതത്തില്‍ ഒരു മുദ്രാവാക്യം പോലെ എന്നും മനസ്സില്‍ ഒരു സൂക്തവാക്യം കൊണ്ടുനടന്നിരുന്നു”നമ്മുടെ ചിന്തകളാണ് നമ്മുടെ പ്രവര്‍ത്തി”.ഞാന്‍ വളന്നു വന്ന സാഹചര്യത്തില്‍, ജീവിത്ത്തിന്റെ കുറെ ശക്താ‍മായ,കാതലായ, മൂല്യങ്ങള്‍, മനസ്സിലാക്കി, അവക്ക് വളയേറെ വിലയുണ്ട് എന്നും മനസ്സിലക്കിത്തന്നിരുന്നു,എന്റെ മാതാപിതാക്കള്‍.ഞാനവയെല്ലാം ജീവിതത്തില്‍ എത്ര കണ്ട് പ്രാവര്‍ത്തികമാക്കുന്നോ, വിശ്വസിക്കുന്നോ, അതനുസരിച്ച് എന്റെ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിനു വ്യത്യാസം ഉണ്ടാകും എന്നും മനസ്സില്‍ സ്വരൂപിച്ചിരുന്നു.എല്ലാ കാര്യത്തിലും,ജീവിതത്തിലുടനീളമുള്ള എന്തും കാര്യങ്ങള്‍ക്കും ഒരു അര്‍പ്പണബോധം,ദൈവവിശ്വാസം,പിന്നെ എന്റെ സ്വന്തം കഴിവിലും,അത്മാര്‍ഥത പുലര്‍ത്താന്‍/നിലനിര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു.എല്ലാ മനുഷ്യരിലും,ചില നിഗൂഡത ഒളിഞ്ഞിരിപ്പുണ്ട് എന്ന്,പണ്ടേ ഞാന്‍ വിശ്വസിച്ചിരുന്നു.ചുരുക്കം ചില വാക്കുകളില്‍,10 വര്‍ഷത്തിനു ശേഷം ഞാന്‍ എന്നെത്തന്നെ വിവരിച്ചാല്‍…………………….ജീവിതത്തിന്റെ എല്ലാ അര്‍ത്ഥത്തിലും സംതൃപ്ത,ഉറച്ച മനസ്സ്, പ്രചോദ്നാല്‍മകമായ ചിന്താഗതിയോടു കൂടിയ ഒരു ജോലി,ഏതു പ്രായത്തിലും അറിവ് നേടാനുള്ള തുറന്ന മനസ്സ്…എന്തുകൊണ്ടെന്നാല്‍ ‘അറിവാണ് ശക്തി’,ജീതിതത്തെക്കുറിച്ച് ഒരു തുറന്ന കാഴ്ച്ചപ്പാട് എപ്പോഴും, എന്തെന്നാല്‍, എന്റെ ലക്ഷയം നേടിക്കഴിഞ്ഞാല്‍ ‘ഇനി എന്ത്’? എന്ന ഒരു ചോദ്യചിഹ്നം എനീക്ക്, വേണ്ടേ വേണ്ട!!!
ജീവിതത്തില്‍ നമ്മുക്ക് മറ്റുള്ളവരെക്കാള്‍ മുന്നേറാന്‍ സാധിക്കും എന്നോരു,ആത്മവിശ്വാസം ഉള്ളപ്പോള്‍ ആരോടും തന്നെ മത്സരത്തിന്റെ ആവശ്യമില്ല. ഞാന്‍ എന്നും മുന്നോട്ടു മാത്രം നോക്കിയേ ജീവിച്ചിട്ടുള്ളു, എന്ന് അവള്‍ സ്വയം വിശ്വസിക്കുന്നു. ആ അത്മവിശ്വാസത്തിന്റെ മറുപടിയാണ് ജീവിതത്തില്‍ അവള്‍ക്ക് ലഭിച്ചിരിക്കുന്ന/വാരിക്കൂട്ടിയ പുരസ്ക്കാരങ്ങള്‍.
1.BEST CADET KARNATAKA AND GOA -2004-05 (out of 17, 000 cadets in the state)
2.Attended Republic Day Camp 2005 and was 4th In India in the Best Cadet Category choice ( G.K and NCC- service subject based).
3. SCHOOL CAPTAIN- 2005-06– Cathedral High School, Bangalore
4. PRESIDENT OF INTERACT club from the ROTARY GROUP
5.Member of Environment Club – 2 years
6.TEAM CAPTAIN- Throw ball, basket ball( both inter school and house)
7.Represented school in inter- school Athletic Meets- 4 years
8.Gospel Mission- 2003
9.Vice –president of the Social Science Association- 2006/Co-Committee member of the Social Science Association- 2007
10.CLASS REPRESENTATIVE-2007
11.Winner of Annual Group Discussion competition’s –( Among Commerce And the Social Science classes)
12.Active NCC cadet having attended 14 camps,including- National integration camp and a month camp to Delhi
13Grooming REPUBLIC DAY CAMP.
14.sponsorship to children’s education for 2 years
15.Participated/Achivements in many debates and writing competions.
ഒരു പൂര്‍ണ്ണയുവതിയായി, ഇന്ന് 12 ക്ലാസ്സും പൂര്‍ത്തിയാക്കി, സ്കൂളിലെ ഒന്നാം സ്ഥാനവും കരസ്തമാക്കി, എല്ലാവരുടെയും മൂന്നില്‍ അവള്‍ ആദരിക്കപ്പെട്ടപ്പോള്‍ എന്റെ ജീവിതം വീണ്ടും ധന്യമായി.ഇന്നവള്‍ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കുന്നു. സ്വന്തം ലക്ഷ്യാബോധങ്ങളെ തിരിച്ചറിയുന്നു. സ്വന്തം കുടുംബത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും എത്രമാത്രം വിലയുണ്ട്എന്ന്,വളരെ പണ്ടേ തന്നെ മനസ്സിലാക്കിയതു ഉത്തമ ഉദാഹരണങ്ങള്‍ ആണ്, സുദൃഡമായ,സുഹൃത് ബന്ധം പോലെ കാത്തു സൂക്ഷിക്കുന്ന രണ്ടു സഹോദരികള്‍. റോഷിണീ,രശ്മി.ഏതു കാര്യങ്ങളും തീരുമാനിക്കാന്‍ അഭിപ്രായം, ചോദിക്കാനും,മറ്റും
എന്നെന്നും,ഒരു രണ്ടു സഹോദരികള്‍.അവരരുടെ പേരില്‍ സ്വന്തമായി തന്നെ, ഒരു വഴി രണ്ടു പേരും തിരെഞ്ഞെടുത്തു കഴിഞ്ഞു.ഒരാള്‍ ഒരു അറിയപ്പെടുന്ന മോഡല്‍, രശ്മി, വിശ്വകലാ പരിഷത്ത് കോളേജ്,ബാഗ്ലൂരില്‍ നിന്നു 5 വര്‍ഷത്തെ കലാപരിഷത്ത്,ഡിഗ്രി എടുത്തു.രശ്മിയുടെ പല ചിത്രപ്രദര്‍ശനങ്ങളും ഇതിനിടെ നടത്തി കഴിഞ്ഞു. 12 ക്ലാസ്സ് കഴിഞ്ഞു,ഇനി BBA, അഡ്മിഷന്‍ കാത്തിരിക്കുന്നു.അങ്ങനെ ജീവിതത്തിന്റെ വഴിത്തിരിവില്‍,സധൈര്യം മുന്നേറുകയാണ്, റോണിക്ക സൂസന്‍ ജോര്‍ജ്ജ്, എന്ന എന്റെ ‘നന്നു’.
ഇവിടെ പര്യവസാനിക്കുന്നില്ല…….’നന്നു’വിന്റെ കഥ……….(തുടരും)
ഇതിന്റെ ആംഗലേയ വിവര്‍ത്തനം….English Link…